ഡോ. സിംഗർ
ആതുരസേവനരംഗത്തും സംഗീതലോകത്തും ഒരുപോലെ തിളങ്ങുന്ന വ്യക്തിയാണ് ഡോ.(മേജർ) നളിനി ജനാർദനൻ. പൂനെയിൽ ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന ആർമി മെഡിക്കൽ ഓഫീസറായ ഡോ. നളിനി പ്രവാസി എഴുത്തുകാരി കൂടിയാണ്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഡോ. നളിനി സംഗീതക്കച്ചേരികൾ അവതരിപ്പിക്കാറുണ്ട്.

ആതുരസേവനവും സംഗീതവും

ആതുരസേവനം എെൻറ കർമഭൂമിയാണ്. സമൂഹത്തിലെ നിരവധി രോഗികളേയും അശരണരേയും രക്ഷിക്കാനുള്ള അവസരമാണത്. മെഡിക്കൽ ക്യാന്പുകളിലൂടെ ധാരാളം രോഗികളെ ആരോഗ്യത്തിെൻറ പാതയിലേക്കു നയിക്കുന്പോൾ മനസിനു ലഭിക്കുന്ന സന്തോഷം ചില്ലറയല്ല. എങ്കിലും ഗുരുതരാവസ്ഥയിലുള്ള പല രോഗികളേയും നിരന്തരം ശുശ്രൂഷിക്കുന്പോൾ മനസിൽ ഉത്കണ്ഠയും പിരിമുറുക്കവും ഉണ്ടാകും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ സംഗീതം ഏറെ അനുഗ്രഹമാണ്. ആതുരസേവനം എെൻറ ജോലിയാണെങ്കിൽ, സംഗീതം എെൻറ ഹോബിയാണ്. രണ്ടിനും നിരന്തരമായ പഠനവും അഭ്യാസവും അനിവാര്യമാണ്.

വൈദ്യശാസ്ത്രരംഗത്തേക്ക്

ഞാനൊരു ഡോക്ടറാവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എെൻറ അച്ഛൻ മങ്കട കൃഷ്ണൻ മാസ്റ്ററായിരുന്നു. എനിക്ക് 14 വയസുള്ളപ്പോഴാണ് അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചത്. പത്താംക്ലാസിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയതിനാൽ പനന്പിള്ളി സ്മാരക സ്വർണമെഡൽ നേടി. പ്രീഡിഗ്രി ഡിസ്റ്റിംഗ്ഷനോടെ പാസായി. കോഴിക്കോട് ഗവണ്‍മെൻറ് മെഡിക്കൽകോളജിൽ അഡ്മിഷൻ കിട്ടി. എംബിബിഎസ് പാസായി. കല്പറ്റ ലിയോ ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസറായി ജോലിക്കു ചേർന്നു. ഞാൻ ജനിച്ചുവളർന്ന നാട്ടിലെ ജനങ്ങളെ ശുശ്രൂഷിച്ചുകൊണ്ട് വൈദ്യശാസ്ത്ര രംഗത്തേക്ക് പ്രവേശിച്ചു.

സംഗീതവും കൂടെ കൂട്ടി

മെഡിക്കൽ കോളജിൽ പഠിക്കുന്പോൾ തന്നെ ഓർക്കെസ്ട്രയുടെ കൂടെ പാട്ടുപാടുമായിരുന്നു. സഹപാഠികളും ശ്രോതാക്കളും എന്നെ പ്രോത്സാഹിപ്പിച്ചു. ആർമി ഓഫീസറായ ഭർത്താവ് കേണൽ കാവുന്പായി ജനാർദനനും സംഗീതത്തോട് താൽപര്യം ഉണ്ടായിരുന്നു. ആർമി ഓഫീസർമാരുടെ എല്ലാ പരിപാടികളിലും പാടുവാൻ എനിക്ക് അവസരം ലഭിച്ചു. പഞ്ചാബിലെ ജലന്തറിലുള്ള സി.ഡി. സാഫ്രിജിയാണ് ആദ്യത്തെ ഗുരു. അതോടൊപ്പം തന്നെ മാത്യൂസ് എന്ന ഗുരുവിൽനിന്നുകൂടി സംഗീതം പഠിച്ചു. ജോഡ്പൂരിലെ പിറ്റ് ലളിത് വ്യാസിൽനിന്ന് ഗസലും, പിറ്റ് രാജേന്ദ്ര വൈഷ്ണവിൽനിന്നും ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതവും പഠിചചു. പിറ്റ് വിക്രമാദിത്യശർമയായിരുന്നു മറ്റൊരു ഗുരു.


പിറ്റ് രാജേന്ദ്ര വൈഷ്ണവ്, പിറ്റ് ലളിത് വ്യാസ്, പിറ്റ് രാംചന്ദ്ര ഗോയൽ, ഉസ്താദ് ഖാൻ അക്തർ, പിന്നണി ഗായിക അനുപമ ദേശ്പാ തുടങ്ങി പല പ്രശസ്തർക്കൊപ്പവും പാടാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

സംഗീതക്കച്ചേരികൾ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു. എെൻറ പല സംഗീത ഗുരുനാഥ·ാരുടെ കൂടെയും സംഗീത പരിപാടികൾ നടത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഹൈദരാബാദ് ആകാശവാണിയിൽനിന്ന് ലളിതസംഗീതത്തിെൻറ ഒഡീഷനിലും, ഒൗറംഗബാദ് ആകാശവാണിയിൽ ഉറുദു ഗസലിെൻറ ഒഡീഷനിലും ബി ഗ്രേഡ് ആർട്ടിസ്റ്റായി. ആതുരസേവനരംഗത്തെ തിരക്കുകൾക്കിടയിൽ സംഗീതം പലപ്പോഴും സഹായകമായി.

കുടുംബവിശേഷങ്ങൾ

കൽപറ്റയാണ് സ്വദേശം. അച്ഛൻ പരേതനായ കൃഷ്ണൻ മങ്കട, ഒരു കവിയും കല്പറ്റയിലെ എച്ച്ഐഎം യു.പി സ്കൂൾ അധ്യാപകനുമായിരുന്നു. അമ്മ കല്യാണിക്കുട്ടിയും അതേ സ്കൂളിൽ അധ്യാപികയായിരുന്നു. അമ്മ ഡാൻസ് പഠിപ്പിക്കാറുണ്ടായിരുന്നു. അതിനാൽ സംഗീതത്തിലും പഠനത്തിലുമെല്ലാമുള്ള എെൻറ അഭിരുചികൾ ചെറുപ്പത്തിൽ തന്നെ വളർന്നു വന്നു. ആരോഗ്യസംബന്ധമായ പുസ്തകങ്ങളും ഞാൻ രചിച്ചിട്ടുണ്ട്.

പിന്തുണയേകി കുടുംബം

കണ്ണൂരിലെ കാവുന്പായി സ്വദേശിയായ കേണൽ ഡോ. കാവുന്പായി ജനാർദനനാണ് ഭർത്താവ്. മകൻ അനുരാഗ് ജനാർദനൻ ബോംബെയിൽ ഐഡിഎഫ്സി എന്ന കന്പനിയിൽ സീനിയർ മാനേജരാണ്. മകൾ ഡോ. അനുപമ ജനാർദനൻ ബംഗളൂരുവിൽ എംഎസ് ഒഫ്താൽമോളജി വിദ്യാർഥിനിയാണ്. ഞാൻ ഇപ്പോൾ പൂനയിലെ ഹഡപ്സർ എന്ന സ്ഥലത്ത് ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നു.

പുരസ്കാരങ്ങൾ

വിദ്യാർഥിനി ആയിരിക്കുന്പോൾ പഠനം, കവിത, ചെറുകഥ, ക്വിസ്, ഡാൻസ് എന്നീ വിഭാഗങ്ങളിൽ ധാരാളം സാനങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച എഴുത്തുകാരിക്കുള്ള ചന്ദ്രിക കഥാ അവാർഡ്, യുണൈറ്റഡ് റൈറ്റേഴ്സ് അസോസിയേഷെൻറ ഫെല്ലോഷിപ്പ്, മുംബൈ മലയാളി അസോസിയേഷെൻറ ജ്വാലാ പാട്രിയോിക് അവാർഡ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ നുടെ ആരോഗ്യം സാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സീമ