60+ ഭക്ഷണം
അറുപതു വയസിനു ശേഷം വാർധക്യത്തിെൻറ ആലസ്യം ബാധിച്ചു തുടങ്ങും. ഈ പ്രായത്തിൽ സ്ത്രീകളിൽ ആർത്തവവിരാമം സംഭവിക്കുന്നു. ആർത്തവ വിരാമത്തോടെ ശരീരത്തിെൻറ ഈസ്ട്രജൻ ഉത്പാദനം കുറയുകയും, ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. ഇത്രയുംകാലം ഹൃദയസംബന്ധമായ രോഗങ്ങൾക്ക് എതിരെ ഈസ്ട്രജൻ സംരക്ഷണം നൽകിയിരുന്നു. പക്ഷേ ഇനിയുള്ള നാളിൽ ഈ സംരക്ഷണമില്ല. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് സാധ്യത ഏറെ എന്നു മാത്രമല്ല, സൂക്ഷിച്ചില്ലെങ്കിൽ അസ്ഥികൾക്ക് ഒടിവു സംഭവിക്കാം. ചെറുപ്രായത്തിൽ നന്നായി ജോലി ചെയ്തിരുന്ന സ്ത്രീകൾ പ്രായമാകുന്പോൾ വിശ്രമജീവിതം നയിക്കും. എന്നാൽ അവർ പിന്തുടരുന്നതാകട്ടെ പഴയ ഭക്ഷണരീതി തന്നെയായിരിക്കും. ഇതു അമിതവണ്ണത്തിനും, അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഇടയാക്കും. അറുപതു വയസു കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധിക്കണം.

ഭക്ഷണത്തിൽ ശ്രദ്ധിക്കാം

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ടല്ലോയെന്നു കരുതി ശരീരത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥതകൾ ആരോടും പറയാതിരിക്കരുത്. ഏറ്റവും മൃദുവായ ആഹാരം കഴിക്കുന്നതാണ് നല്ലത്. ഇത് ദഹനം എളുപ്പമാക്കും.
കാത്സ്യം കൂടുതലുള്ള മൃദുവായ മുള്ളുകളോടുകൂടിയ മീനുകൾ, ഇലക്കറികൾ എന്നിവ കഴിക്കണം. മൈദ വിഭവങ്ങളായ പൊറോട്ട തുടങ്ങിയവ ഒഴിവാക്കി ഗോതന്പ്, അരി, ഓട്സ് ഇവകൊണ്ടുള്ള അട, ചപ്പാത്തി, ബ്രഡ് എന്നിവ കഴിക്കുക. ഇവയിൽ ഫൈബർ കൂടുതലുള്ളതുകൊണ്ട് കുറച്ച് കഴിച്ചാൽ തന്നെ വയറ് നിറഞ്ഞ സംതൃപ്തി തോന്നും. പയറുവർഗങ്ങൾ മുഴുവനായി തന്നെ ഉപയോഗിക്കുക. ഇളനീർ, നാരങ്ങാവെള്ളം എന്നിവ കുടിക്കാം. മീൻ വറുക്കുന്നതിനു പകരം അടുപ്പിൽ ചുട്ടോ, ഗ്രിൽ ചെയ്തോ കറിവച്ചോ കഴിക്കണം.

പാൽ കൊഴുപ്പുമാറ്റിയതിനുശേഷം മാത്രം ഉപയോഗിക്കുക. സോയാബിൻ, സോയാ മിൽക്, സോയ ചങ്ക്സ എന്നിവ കാൻസറിനെ പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഭക്ഷണത്തിനൊപ്പം ഒരുപ്ലേറ്റ് സാലഡ് കഴിക്കുക. വയറും നിറയും പോഷകങ്ങളും സമൃദ്ധം.


എണ്ണയുടെ ഉപയോഗം പരമാവധി കുറച്ച് ഒരു ദിവസം രണ്ട് ടീസ്പൂണ്‍ എണ്ണമാത്രം പാചകത്തിനുപയോഗിക്കുക.

ഹെൽത്ത് ഡയറ്റ്

ഫ്രൂട്ട് ബാസ്കറ്റ്


ആവശ്യമുള്ള സാധനങ്ങൾ

തണ്ണിമത്തൻ(അരിഞ്ഞത്) - അര കപ്പ്
കിവി ഫ്രൂട്ട് (അരിഞ്ഞത്) - അര കപ്പ്
വാഴപ്പഴം(അരിഞ്ഞത്) -അര കപ്പ്
പുളിക്കാത്ത തൈര് - ഒരു കപ്പ്
ബദാം(അരിഞ്ഞത്) -രണ്ട് ടേബിൾ സ്പൂണ്‍.

തയാറാക്കുന്നവിധം
ഒരു പാത്രത്തിൽ ഇടവിട്ടു പഴങ്ങൾ അരിഞ്ഞതും തൈരും ചേർക്കുക. ഏറ്റവും മുകളിൽ ബദാം അരിഞ്ഞത് വിതറുക. സ്വാദിഷ്ടമായ ഫ്രൂട്ട് ബാസ്കറ്റ് റെഡി.

സോയ പാൻ കേക്ക്

ആവശ്യമുള്ള സാധനങ്ങൾ
സോയാപ്പൊടി - 25 ഗ്രാം
അരിപ്പൊടി - 25 ഗ്രാം
ഗോതന്പുപൊടി -25 ഗ്രാം
തേങ്ങ - രണ്ടു ടീസ്പൂണ്‍
ശർക്കര -രണ്ട് ടീസ്പൂണ്‍
എള്ള് -ഒരു ടീസ്പൂണ്‍
ഡ്രൈ ഫ്രൂട്സ് (അരിഞ്ഞത്) -രണ്ട് ടീസ്പൂണ്‍
ബദാം- ആവശ്യത്തിന്.

തയാറാക്കുന്നവിധം

സോയാപ്പൊടിയും, ഗോതന്പുപ്പൊടിയും, അരിപൊടിയും കുഴച്ച് കുഴന്പ് പരുവത്തിലാക്കുക. തവ ചൂടാക്കി ദോശ ചുടുക. ബാക്കി ചേരുവകൾ എല്ലാം ചേർത്തിളക്കി ദോശയുടെ മുകളിൽ കുറച്ചു ഇ് മടക്കി ചൂടോടെ ഉപയോഗിക്കുക.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ, ലിസി ഹോസ്പിറ്റൽ, എറണാകുളം