ഫോൺ ടോപ്ഗിയറിലാക്കാൻ
ഫോ​ൺ സ്ലോയാണ്- സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ സ്ഥി​രം പ​രാ​തി​യാ​ണിത്. ഫോ​ണ്‍ മെ​മ്മ​റി നി​റ​യുന്നതും ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന​മാ​യും ഫോ​ണി​ന്‍റെ മെല്ലെപ്പോക്കിനു കാ​ര​ണം. ആ​ൻ​ഡ്രോ​യ്ഡ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ വേ​ഗം കൂ​ട്ടാ​നു​ള്ള ചി​ല ആ​പ്പു​ക​ൾ ഇ​താ..

ക്ലീ​നാ​ക്കാ​ൻ ക്ലീ​ൻ മാ​സ്റ്റ​ർ

റാം ​കു​റ​വു​ള്ള ഫോ​ണു​ക​ൾ​ക്ക് വേ​ഗം കു​റ​യു​ന്നു എ​ന്ന​ത് സ്ഥി​രം പ​രാ​തി​യാ​ണ്. പ​ല​പ്പോ​ഴും ആ​വ​ശ്യ​മി​ല്ലാ​ത്ത ആ​പ്പു​ക​ൾ ബാ​ക്ഗ്രൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ് ഫോ​ണി​ന്‍റെ വേ​ഗം കു​റ​യാ​ൻ കാ​ര​ണം. ഇ​ത്ത​രം ആ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ക്ലീ​ൻ മാ​സ്റ്റ​ർ എ​ന്ന ആ​പ്പ്.

അ​നാ​വ​ശ്യ​മാ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ അ​ണ്‍ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​തോ​ടൊ​പ്പം താ​ത്കാ​ലി​ക ഫ​യ​ലു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും ക്ലീ​ൻ മാ​സ്റ്റ​ർ സ​ഹാ​യ​ക​മാ​ണ്. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞാ​ൽ അ​നാ​വ​ശ്യ​മാ​യ ടാ​സ്കു​ക​ൾ ത​നി​യെ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ക്കാ​ൻ ടാ​സ്ക് കി​ല്ല​ർ എ​ന്ന ആ​പ്പും സ​ഹാ​യ​ിക്കും. നോ​വ, നെ​മ​സ്, ലൈ​റ്റ്നിം​ഗ് തു​ട​ങ്ങി​യ ലോ​ഞ്ച​റു​ക​ളും ഫോ​ണി​ന്‍റെ വേ​ഗ​ത വ​ർ​ധിപ്പി​ക്കാ​ൻ സ​ഹാ​യി​ക്കും. സ്വി​ഫ്റ്റ് ലോ​ക്ക​ർ എ​ന്ന ആ​പ്പ് ഓ​രോ ത​വ​ണ ഫോ​ണ്‍ ലോ​ക്ക് ആ​കു​ന്പോ​ഴും ഓ​ട്ടോ​മാ​റ്റി​ക്കാ​യി മ​റ്റ് ആ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്നു.

ഗാ​ല​റി സു​ന്ദ​ര​മാ​ക്കാം

ഗാ​ല​റി നി​റ​ഞ്ഞു ക​ഴി​ഞ്ഞാ​ൻ ഫോ​ണി​ന്‍റെ വേ​ഗം കു​റ‍​യു​ന്ന​ത് സ്വ​ഭ​വി​ക​മാ​ണ്. എ​ന്നാ​ൽ ക്വി​ക്ക്പി​ക് ഗാ​ല​റി എ​ന്ന ആ​പ്പ് ഗാ​ല​റി​യെ ചി​ത്ര​ങ്ങ​ൾ മു​ഴു​വ​ൻ വ​ലി​പ്പ​ത്തി​ലും കാ​ണി​ക്കാ​തെ ഒ​രു ലി​സ്റ്റാ​യി കാ​ണി​ക്കു​ന്നു. ആ​വ​ശ്യ​മു​ള്ള ഫോ​ട്ടോ​യി​ൽ ട​ച്ച് ചെ​യ്താ​ൽ അ​ത് മാ​ത്രം ഫു​ൾ സ്ക്രീ​നി​ൽ കാ​ണി​ക്കും. ഇ​തി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ ലോ​ഡ് ആ​കാ​നു​ള്ള സ​മ​യം ലാ​ഭി​ക്കു​ന്നു. ഗാ​ല​റി ഡ​യ​റ​ക്‌​ട​ർ എ​ന്ന ആ​പ് ഒ​രേ ഫോ​ട്ടോ‍/​വീ​ഡി​യോ ഒ​ന്നി​ല​ധി​കം ത​വ​ണ​യു​ണ്ടെ​ങ്കി​ൽ ഫോ​ൺ സ്കാ​ൻ ചെ​യ്ത് അ​ത് ഏ​തു ഫോ​ൾ​ഡ​റി​ലാ​ണെ​ങ്കി​ലും ക​ണ്ടു​പി​ടി​ച്ച് ഡി​ലീ​റ്റ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കും.


വൈ​റ​സി​നെ തു​ര​ത്താം

ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്നാ​ണ് സാ​ധാ​ര​ണ ആ​ഡ്രോ​യ്ഡ് ആ​പ്പു​ക​ൾ ഡൗ​ൺ ലോ​ഡ് ചെ​യ്യു​ന്ന​ത്. ഇ​താ​ണ് ഏ​റെ സു​ര​ക്ഷി​ത​വും. എ​ന്നാ​ൽ പ്ലേ​സ്റ്റോ​റി​ലും വൈ​റ​സ് ബാ​ധ​യു​ള്ള ആ​പ്പു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ടാ​റു​ണ്ട്. ഇ​ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്താ​ൽ ഫോ​ണി​ലും വൈ​റ​സ് ക​യ​റു​മെ​ന്ന് ഉ​റ​പ്പ്. ഇ​ത്ത​രം ആ​പ്പു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ൽ ഫോ​ണി​ന്‍റെ വേ​ഗ​ത കു​റ​യുക​യും ചെ​യ്യും. ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ക​ണ്ടെ​ത്താ​ൻ ക്ലൂ​ഫു​ൾ (clueful) എ​ന്ന മ​റ്റൊ​രു ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ൽ മ​തി. ഈ ​ആ​പ്ലി​ക്കേ​ഷ​ൻ ഫോ​ണി​ലെ മ​റ്റു ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ഹൈ ​റി​സ്ക്, മോ​ഡ​റേ​റ്റ്, ലോ ​റി​സ്ക് എ​ന്നി​ങ്ങ​നെ ത​രം​തി​രി​ക്കും. ഇ​തി​ൽ ഹൈ ​റി​സ്ക് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ അ​ണ്‍ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്.

ഈ ​മാ​ർ​ഗ​ങ്ങ​ളൊ​ന്നും ഫ​ലി​ച്ചി​ല്ലെ​ങ്കി​ൽ പ​ത്തൊന്പതാമ​ത്തെ അ​ട​വാ​യി ഫോ​ൺ റീ ​സെ​റ്റ് ചെ​യ്യു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് വ​ഴി. റീ ​സെ​റ്റ് ചെ​യ്യു​ന്ന​തി​നു മു​ന്പ് ഫോ​ണി​ലെ ഡാ​റ്റ​ മു​ഴു​വ​ൻ ബാ​ക് ആ​പ്പ് ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്. എ​സ്എം​എ​സ് ബാ​ക് അ​പ്പ് ആ​ൻ​ഡ് റീ ​സ്റ്റോ​ർ, സൂ​പ്പ​ർ ബാ​ക് അ​പ്പ് തു​ട​ങ്ങി​യ ആ​പ്പു​ക​ൾ ഇ​തി​ന് സ​ഹാ​യി​ക്കും. ഫോ​ണി​ലെ ഡാ​റ്റ മെ​മ്മ​റി കാ​ർ​ഡി​ലേ​ക്ക് മാ​റ്റ​ൻ ഇ​വ സ​ഹാ​യി​ക്കും. ഫോ​ൺ റീ ​സെ​റ്റ് ചെ​യ്യു​ന്ന​തി​മു​ന്പ് മെ​മ്മ​റി കാ​ർ​ഡ് ഫോ​ണി​ൽനി​ന്ന് മാ​റ്റാൻ മറക്കുകയുമരുത്.

സോനു തോമസ്