ഹരീഷിന്‍റെ നടനവഴികൾ
"എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണമനസോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാകാൻ പ്രപഞ്ചം മുഴുവൻ അവനൊപ്പം നിൽക്കും’ എന്ന് പൗലോ കൊയ്ലോ "ആൽക്കെമിസ്റ്റി’ ൽ കുറിച്ചത് ചിലപ്പോഴെങ്കിലും ചിലരുടെയെങ്കിലും കാര്യത്തിൽ ശരിയാണെന്ന് തോന്നിപ്പോകും. ഒരു പത്തു വയസുകാരൻ കണ്ട സ്വപ്നം അവനെ ലോകമറിയുന്ന ഒരു കലാകാരനാക്കി മാറ്റിയതിനു പിന്നിലും അത്തരമൊരു കാര്യം സംഭവിച്ചിരിക്കണം. അത്രമാത്രം പ്രിയപ്പെതായിരുന്നു ആ കുിക്ക് അവൻ കണ്ട സ്വപ്നം. നാടകം, സീരിയൽ, സിനിമ എന്നീ മാധ്യമങ്ങളിലൂടെ നമുക്ക് പ്രിയങ്കരനായ ഹരീഷ് പേരടി ഇപ്പോൾ മലയാള ചലച്ചിത്രതാരം മാത്രമല്ല, മറിച്ച് തെന്നിന്ത്യൻ താരമാണ്. കഥാപാത്രങ്ങളുടെ സ്വഭാവം മനസിലാക്കി അതിനിണങ്ങുന്ന രീതിയിൽ അവതരിപ്പിക്കുന്ന നടനാണ് ഹരീഷ്. ഒരു വില്ലനായി തുടങ്ങിയ അദ്ദേഹമിപ്പോൾ കൈകാര്യം ചെയ്യുന്ന ഹാസ്യത്തിൽ പോലുമുണ്ട് തേൻറതായ കൈയൊപ്പ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പുലിമുരുകനിൽ വില്ലെൻറ വലംകൈയായി നിൽക്കുന്ന മേസ്തിരിയും പ്രേതത്തിലെ നിഷ്കളങ്കനായ പള്ളീലച്ചനും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളാണ്. തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് മാറാനും അവ തന്മയത്വത്തോടെ കൈകാര്യം ചെയ്യാനും ഹരീഷിന് അനായാസം സാധിക്കുന്നു.

"കുട്ടിക്കാലം മുതലുള്ളതാണ് കലയോടുള്ള ഈ സ്നേഹം. വലിയ അവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ഞാൻ കാത്തിരിക്കുമായിരുന്നു. സ്കൂളിൽ പോയി പഠിക്കാനുള്ള ഉത്സാഹമല്ല. മറിച്ച്, താജുദീനെ കാണാനാണ്. എഴുതി തയാറാക്കിയ നാടകവുമായാണ് അവൻ എത്താറ്. പിന്നെ നാടകത്തിെൻറ റിഹേഴ്സലും ബഹളവുമൊക്കെയാണ് പതിവ്. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിൽ നടന്ന യുവജനോത്സവമായിരുന്നു ആദ്യവേദി. നാടക കന്പമുള്ള ഞാൻ എല്ലാ നാടകങ്ങളും കാണുകയും ഒപ്പം കൂുട്ടുകാരുടെ നാടകത്തിൽ അഭിനയിക്കുകയും ചെയ്തു. അന്ന് ജയിക്കുന്നോ തോൽക്കുന്നോ എന്നൊന്നും ആരും ശ്രദ്ധിക്കില്ല. പങ്കെടുക്കുകയാണ് പ്രധാനം. ആ അനുഭവങ്ങളിൽ നിന്നാണ് ഞാൻ നാടകക്കാരനായി വളരുന്നത്’ ഹരീഷ് പറയുന്നു.

ഗുരുകുല വിദ്യാഭ്യാസവും അപ്പുണ്ണികളും

"ചെറിയ ചെറിയ നാടകങ്ങൾ ചെയ്തു നടന്ന എെൻറ കാഴ്ചപ്പാടുകൾ മാറിത്തുടങ്ങിയത് കുളൂർ സാറിനു കീഴിൽ ശിഷ്യത്വം പ്രഖ്യാപിച്ചതോടെയാണ്.’ ഹരീഷ് മനസു തുറന്നു.

ജയപ്രകാശ് കുളൂർ എന്ന അതുല്യ പ്രതിഭയ്ക്കു കീഴിൽ നാലു വർഷം ഗുരുകുല സന്പ്രദായത്തിൽ നിന്നുകൊണ്ട് നാടകം പഠിച്ചു. ഈ കാലഘത്തിലാണ് ന്ധഅപ്പുണ്ണികൾ’ പിറക്കുന്നത്. അപ്പുവിെൻറയും ഉണ്ണിയുടെയും കഥപറയാൻ സുഹൃത്തായ ശശികുമാർ എരണിക്കലും ചേർന്നു. ഞങ്ങൾ ചേർന്നൊരുക്കിയ അപ്പുണ്ണികളുടെ സീരീസ് വലിയ വിജയമായി മാറി.

അപ്പുണ്ണികൾക്ക് എന്നെ സംബന്ധിച്ച് വലിയ പ്രാധാന്യമാണുള്ളത്. അതിൽ എടുത്തുപറയേണ്ടതാണ് ന്ധഅപ്പുണ്ണികളുടെ റേഡിയോ’. സംഗീതമോ സെറ്റോ പ്രത്യേക ലൈറ്റോ ഒന്നുമില്ലാതെ കഥയുടെ മികവും അഭിനയവും കൊണ്ടു മാത്രം കാഴ്ചക്കാരെ പിടിച്ചിരുത്താൻ ഞങ്ങൾക്ക് സാധിച്ചു. 12 വർഷംകൊണ്ട് 3000ത്തോളം വേദികളിലാണ് അപ്പുണ്ണികൾ അവതരിപ്പിച്ചത്.അത് റിയലിസ്റ്റിക് കഥയ്ക്കു കിട്ടിയ അംഗീകാരം കൂടിയായിരുന്നു.


നാടകം എന്നും ജനകീയം

നാടകം മരിക്കുന്നു എന്ന പ്രയോഗത്തോട് ഒട്ടും പൊരുത്തപ്പെടാൻ എനിക്കു സാധിക്കില്ല. "നാടകവും സീരിയലും സിനിമയും അടുത്തറിഞ്ഞിട്ടുള്ളയാളാണ് ഞാൻ. ഈ മൂന്നു മാധ്യമങ്ങൾക്കും മൂന്നു രീതിയിലുള്ള നിലനിൽപ്പാണുള്ളത്. അതിൽ ഇന്നും നാടകങ്ങൾ വളരെ ശക്തമായി ജീവിക്കുന്നുമുണ്ട്.’ എെൻറ കാഴ്ചപ്പാടിൽ നാടകങ്ങളെ കുറ്റം പറയുന്നവർ നാടകം കാണാത്തവരും ആസ്വദിക്കാത്തവരുമാണ്.

സ്വപ്നങ്ങളിലേക്ക്...

തുടക്കം മുതൽതന്നെ എനിക്ക് ഉറപ്പായിരുന്നു, സിനിമ എന്ന ലക്ഷ്യത്തിൽ എത്തുമെന്ന്. നാടകരംഗത്ത് സജീവമായി നിൽക്കുന്ന കാലത്താണ് സീരിയലിലേക്ക് ക്ഷണം കിട്ടുന്നത്. "ഇത്താരചരിതം’ എന്ന നാടകാവതരണത്തിനിടെ സംവിധായകൻ വി.എസ്. അനിൽ എന്നെ കണ്ടു. സ്ത്രീയായി വേഷമിട്ട എെൻറ അഭിനയത്തോടൊപ്പം നീട്ടി വളർത്തിയ മുടിയും അനിൽ ശ്രദ്ധിച്ചു. അനിൽ അവിടെ കണ്ടത് കാക്കശങ്കരൻ എന്ന കഥാപാത്രത്തെയാണ്. അങ്ങനെ കായംകുളം കൊച്ചുണ്ണിയുടെ ഭാഗമായി. ശ്രീ ഗുരുവായൂരപ്പനിലെ കിംവതനായിരുന്നു അടുത്ത വേഷം.

റെഡ് ചില്ലീസിലെ ന്ധഫ്രാങ്കോ ആലങ്ങാടൻ’ അതാണ് ആദ്യ ചിത്രമായി ജനങ്ങൾ ഓർക്കുന്നതെങ്കിലും ആദ്യമായി അഭിനയിക്കുന്ന ചിത്രം സിബി മലയിലിെൻറ ആയിരത്തിൽ ഒരുവനാണ്.

കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം 2013ലായിരുന്നു ബിഗ് സ്ക്രീനിലേക്കുള്ള എെൻറ രണ്ടാം വരവ്. ന്ധലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തിലെ കൈതേരി സഹദേവനെയും കൈതേരി ചാത്തുവിനെയും പ്രേക്ഷകർ കണ്ടത് ഹരീഷ് പേരടി എന്ന നടെൻറ ശക്തമായ തിരിച്ചുവരവായാണ്. കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെ കഥാപാത്രമാണ് അദ്ദേഹം ഈ ചിത്രത്തിൽ കൈകാര്യം ചെയ്തത്. രണ്ടാം വരവിൽ ഞാൻ ചെയ്ത എല്ലാ വേഷങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു.

വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ന്ധകാംബോജിയിൽ’ പിക്കാത്തൊടി ആശാൻ എന്ന കഥകളിയാശാനായാണ് ഹരീഷ് എത്തുന്നത്. ഒരേസമയം തമിഴിലും തെലുങ്കിലും ഒരുങ്ങുന്ന എ. ആർ മുരുകദോസ് ചിത്രവും പുഷ്കർഗായത്രിയുടെ വിക്രംവേദയും താമിരയുടെ ആൾദേവതയുമാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന അന്യഭാഷാ സിനിമകൾ. ബേസിൽ ജോസഫിെൻറ ഗോദ, കെ.പി. വ്യാസെൻറ അയാൾ ജീവിച്ചിരിപ്പുണ്ട്, ശ്രീകാന്ത് മുരളിയുടെ എബി തുടങ്ങിയവയാണ് മലയാളത്തിലെ പുതിയ സിനിമകൾ. നിരവധി സാധ്യതകളും അഭിനയ മുഹൂർത്തങ്ങളുമുള്ള വേഷങ്ങൾ തന്നെ തേടിയെത്തിയതിലുള്ള സന്തോഷവും അഭിമാനവുമുണ്ട് ഹരീഷിെൻറ വാക്കുകളിൽ.

കുടുംബം

കലയ്ക്ക് പ്രഥമ സ്ഥാനം നൽകിയ രണ്ടുപേർ ഒന്നായപ്പോൾ ജീവിതവും പൂർണവിജയം. ബിന്ദുവാണ് ഹരീഷിെൻറ ഭാര്യ. ചോറ്റാനിക്കര സെൻറ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിലെ നൃത്താധ്യാപികയാണ് ബിന്ദു. മക്കൾ വിഷ്ണു പേരടി, വൈദി പേരടി.

-അഞ്ജലി അനിൽകുമാർ