Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Auto Spot |


പുതിയ സിറ്റി സൂപ്പറാണ്
ഓട്ടോസ്പോട്ട്

ഹോണ്ടയ്ക്ക് അഭിമാനകരമായ നേട്ടങ്ങൾ പലതും സമ്മാനിച്ച ഏറ്റവും പ്രധാനപ്പെട്ട മോഡലാണ് സിറ്റി. 90 മുതൽ ഇന്ത്യൻ നിരത്തുകളിൽ സാന്നിധ്യമായ സിറ്റി ഇന്നും വാഹനപ്രേമികളുടെ പ്രിയങ്കരനാണ്. മൂന്ന് പതിറ്റാണ്ടായി സിറ്റിയുടെ നാല് തലമുറയെ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. ഒടുവിൽ 2017ൻറെ തുടക്കത്തിൽ തന്നെ അഞ്ചാം തലമുറ സിറ്റിയുമായി ഹോണ്ട എത്തി. ഫേസ് ലിഫ്റ്റ് ചെയ്ത സിറ്റിയുടെ ടൈപ്പ് 5 മോഡലിൻറെ വിശേഷങ്ങളിലേക്ക്...

പുറംമോടി: ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന മാറ്റങ്ങളാണ് മുൻവശത്ത് വരുത്തിയിരിക്കുന്നത്. മുൻ മോഡലിൽ ഉണ്ടായിരുന്ന ക്രോം ഫിനീഷിംഗ് ഗ്രില്ലിൻറെ വീതി കുറച്ചതാണ് മുൻവശത്തെ മാറ്റം കൂടുതൽ പ്രകടമാക്കുന്നത്. കൂടാതെ, എൽഇഡി ഹെഡ്ലാന്പും ഇൻഡിക്കേറ്ററിനുമൊപ്പമുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും ബോണറ്റിൽ ചേർത്തിരിക്കുന്ന രണ്ട് ലൈനുകളുമാണ് മുൻവശത്തെ മാറ്റങ്ങൾ.

സിറ്റിക്കെതിരേ ഉയർന്നിരുന്ന ഏറ്റവും വലിയ ആക്ഷേപം അലോയ് ഒട്ടും സ്റ്റൈലിഷ് ആയിരുന്നില്ല എന്നതായിരുന്നു. എന്നാൽ, ഇതിന് പുതിയ സിറ്റിയിൽ ഹോണ്ട പരിഹാരം കണ്ടിട്ടുണ്ട്. പുതുതായി ഡിസൈൻ ചെയ്ത 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ വാഹനത്തിനു മാറ്റ് കൂട്ടുന്നുണ്ട്. ഇതിനു പുറമെ റിയർവ്യൂ മിററിലും പുതുമയുടെ സ്പർശം കാണാൻ കഴിയും. ഡോറുകളിലെ ഷോൾഡർ ലൈനും ക്രോം ഫിനീഷിംഗ് ഡോർ ഹാൻഡിലും ആകർഷണീയമാണ്.

പിൻഭാഗത്തും ആവശ്യത്തിനു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുതായി രൂപകല്പന ചെയ്ത ടെയിൽ ലാന്പാണ് സിറ്റിയിലുള്ളത്. ഹാച്ച്ഡോറിലേക്കുകൂടി വ്യാപിച്ചുകിടക്കുന്ന ടെയിൽ ലാന്പുകൾക്ക് റെഡ്, ലെൻസ് ക്ലിയർ എന്നീ ഡ്യുവൽ ടോണ്‍ നിറങ്ങൾ നല്കിയിരിക്കുന്നു. കൂടാതെ രണ്ട് ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

റൂഫിൻറെ പിൻഭാഗത്തുള്ള ഷാർക്ക് ഫിൻ ഏരിയലും ഹാച്ച് ഡോറിലുള്ള ബ്രേക്ക്ലൈറ്റോടു കൂടിയ സ്പോയിലറും പിൻഭാഗത്തിൻറെ മാറ്റ് കൂട്ടുന്നുണ്ട്.

ഉൾവശം: കറുപ്പ്, സിൽവർ, ക്രീം എന്നീ നിറങ്ങളാണ് ഉൾവശത്തെ അലങ്കാരിക്കാനുപയോഗിച്ചിരിക്കുന്നത്. എസി വെൻറുകൾ, സ്റ്റോറേജ് സ്പേസ് എന്നിവയിൽ മാറ്റം വരുത്താതെയാണ് ക്യാബിൻറെ രൂപകല്പന.

വലുപ്പമേറിയ സെൻറർ കണ്‍സോളാണ് പുതിയ സിറ്റിക്കുള്ളത്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഏഴ് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റമാണ് വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മിറർ ലിങ്ക് ആപ്പിനൊപ്പം വൈഫൈ, രണ്ട് യുഎസ്ബി പോർട്ടുകൾ, 1.5 ജിബി ഇൻറേണൽ മെമ്മറി, ജിപിഎസ് എന്നീ സംവിധാനങ്ങൾക്കു പുറമെ ബ്ലൂടൂത്ത്, ഡിവിഡി തുടങ്ങിയ സൗകര്യങ്ങളുമുള്ള അത്യാധുനിക ഇൻഫോടെയിൻമെൻറ് സിസ്റ്റമാണിത്.


സ്റ്റീയറിംഗ് വീലിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ടിൽറ്റ്, ടെലിസ്കോപിക് എന്നിങ്ങനെ ടൂ വേ അഡ്ജസ്റ്റ്മെൻറ് ഒരുക്കിയിട്ടുണ്ട്. ടൈപ്പ് 4 മോഡലിലുണ്ടായിരുന്ന മീറ്റർ കണ്‍സോൾ തന്നെയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

ആഢ്യത്വം തോന്നിക്കുന്ന സീറ്റുകളാണ് സിറ്റിയിലുള്ളത്. ലെതർ ഫിനീഷിംഗ് സീറ്റുകൾക്കൊപ്പം വിശാലമായ ലെഗ്റൂമും നല്കിയിട്ടുണ്ട്. പിൻസീറ്റ് യാത്രക്കാർക്കായി എൽഇഡി റീഡിംഗ് ലാന്പുകളും ഒരുക്കിയിട്ടുണ്ട്. ഡോർ പാനലുകളിൽ ക്രോം കവറിംഗ് നല്കിയിരിക്കുന്നത് കൂടുതൽ ആഢംബരഭാവം പകരുന്നു.

വലുപ്പം: 4440 എംഎം നീളവും, 1695 എംഎം വീതിയും, 1495 എംഎം ഉയരത്തിനുമൊപ്പം 165 എംഎം ഗ്രൗണ്ട് ക്ലിയറൻസ്.

സുരക്ഷ: സുരക്ഷാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ബേസ് മോഡൽ മുതൽ ഡുവൽ എയർബാഗും ടോപ് എൻഡിൽ ആറ് എയർബാഗും ഒരുക്കിയിട്ടുണ്ട്. കൂടാതെ എബിഎസ് ബ്രേക്കിംഗ് സംവിധാനവും ഓട്ടോമാറ്റിക് ഹെഡ്ലൈറ്റും വൈപ്പറും സുരക്ഷയ്ക്കു കരുത്തേകുന്നു.

എൻജിൻ: 1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളിലാണ് സിറ്റി പുറത്തിറക്കുന്നത്. 1.5 ലിറ്റർ പെട്രോൾ എൻജിനിൽ അഞ്ച് സ്പീഡ് മാന്വവൽ ഗിയർ ബോക്സും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ഡീസൽ എൻജിനിൽ 5 സ്പീഡ് മാന്വവൽ ഗിയർ ബോക്സുമാണ് നല്കിയിട്ടുള്ളത്.

1498 സിസി ഡീസൽ എൻജിൻ 98.6 പിഎസ് കരുത്തിൽ 200 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. 1497 സിസി പെട്രോൾ എൻജിൻ 117 പിഎസ് പവറിൽ 145 എൻഎം ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്.

മൈലേജ്: ഡീസൽ മോഡലുകൾക്ക് 25.6 കിലോമീറ്ററും, പെട്രോൾ മോഡലിനു 18.0 കിലോമീറ്ററുമാണ് കന്പനി അവകാശപ്പെടുന്ന മൈലേജ്.

വില: പുതിയ ഹോണ്ട സിറ്റിയുടെ പെട്രോൾ മോഡലുകൾക്ക് 8.68 ലക്ഷം മുതൽ 13.77 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകൾക്ക് 10.97 ലക്ഷം മുതൽ 13.81 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില.

ടെസ്റ്റ് ഡ്രൈവ്:
വിഷൻ ഹോണ്ട കോട്ടയം.
ഫോണ്‍: 9847734444.

- അജിത് ടോം

ചരിത്രം തിരുത്തി മാരുതി സുസുകി ഡിസയർ
ന്യൂ​ഡ​ൽ​ഹി: ഒ​രു പ​തി​റ്റാ​ണ്ട​ത്തെ കു​തി​പ്പി​ന് ഓ​ഗ​സ്റ്റി​ൽ അ​വ​സാ​നം. പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വാ​ഹ​നവ​ല്പ​ന​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​ർ​ന്ന മാ​രു​തി സു​സു​കി ആ​ൾ​ട്ടോ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട...
ടാറ്റാ നെക്സോൺ വിപണിയിൽ
ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ഴ്സ് സ​ബ്കോം​പാ​ക്ട് എ​സ്‌​യു​വി നെ​ക്സോ​ണി​നെ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 1.2 ലി​റ്റ​ർ റെ​വ​ട്രോ​ൺ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.5 ലി​റ്റ​ർ‌ റെ​വോ​ടോ​ർ​ക്ക് ഡീ​സ​ൽ എ​ൻ​ജി​നി​ലും നി​ര​ത്തി​ലെ​ത്ത...
ഡ്രൈ​വ​റില്ലാ ട്രാ​ക്ട​റു​മാ​യി മ​ഹീ​ന്ദ്ര
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര ആ​​​ദ്യ ഡ്രൈ​​​വ​​​റില്ലാ ട്രാ​​​ക്ട​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ലെ മ​​​ഹീ​​​ന്ദ്ര റി​​​സ​​​ർ​​​ച്ച് വാ​​​ലി​​​യി​​​ലാ​​​ണു ട്രാ​​​ക്ട​​​ർ വി​​​ക​​​സ...
നിസാൻ മൈക്ര ഫാഷൻ ട്രെൻഡിൽ
ഉ​ത്സ​വ​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും പു​തി​യ വാ​ഹ​ന​ങ്ങ​ളും മു​ന്പ് നി​ര​ത്തി​ലെ​ത്തി​യ​വ​യു​ടെ മു​ഖം മി​നു​ക്കി​യ വേ​രി​യ​ന്‍റു​ക​ളും നി​ർ​മാ​താ...
നി​സാ​ൻ മൈ​ക്ര ഫാ​ഷ​ൻ എ​ഡി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: പ്ര​​​മു​​​ഖ വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ നി​​​സാ​​​ൻ ഇ​​​ന്ത്യ ഫാ​​​ഷ​​​ൻ ബ്രാ​​​ൻ​​​ഡാ​​​യ യു​​​ണൈ​​​റ്റ​​​ഡ് ക​​​ളേ​​​ഴ്സ് ഓ​​​ഫ് ബെ​​​ന​​​റ്റ​​​ണു​​​മാ​​​യി ചേ​​​ർ​​​ന്നു ലി​​​മി​​​റ്റ​​​ഡ് എ​​​ഡി...
സെസ് വർധന: വാഹന നിർമാതാക്കൾക്ക് ആശ്വാസം
ന്യൂ​ഡ​ൽ​ഹി: കാ​റു​ക​ളു​ടെ സെ​സ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന തോ​തി​ൽ വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന (സി​യാം) ആ​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി. ചെ​റു​കാ​റു​ക​ൾ​ക്ക് സെ​സ് വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ലും സി​യാ...
ആനിവേഴ്സറി എഡിഷനുമായി ഫോക്സ്‌വാഗൺ
മും​ബൈ: ഇ​ന്ത്യ​യി​ലെ​ത്തി​യി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടു പി​ന്നി​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ഫോ​ക്സ്‌​വാ​ഗ​ൺ നാ​ല് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ കാ​റു​ക​ൾ പു​റ​ത്തി​റ​ക്കി. പോ​ളോ ആ​നി​വേ​ഴ്സ​റി എ​ഡി​ഷ​ൻ, അ​മി​യോ ആ​...
പത്തു ലക്ഷം രൂപയ്ക്കുള്ളിലെ പ്രീമിയം ഹാച്ച്ബാക്കുകൾ
പു​​തി​​യ വാ​​ഹ​​നം വാ​​ങ്ങാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ർ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ന​​ല്കു​​ന്ന​​വ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മെ​​ന്ന​​തി​​ൽ സം​​ശ​​യ​​മി​​ല്ല. ഹാ​​ച്ച്ബാ​​ക്ക് മോ​​ഡ​​ലു​​...
ഹ്യൂ​ണ്ടാ​യി​ നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഹ്യൂ​ണ്ടാ​യി മോ​ട്ടോ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ "​നെ​ക്സ്റ്റ് ജെ​ൻ വെ​ർ​ണ’ വി​പ​ണി​യി​ലെ​ത്തു​ന്നു.

ഫ്യൂ​ച്ച​റി​സ്റ്റി​ക് ഡി​സൈ​ൻ, ഡൈ​നാ​മി...
"ഗു​രു’ ഐ​സി​വി ട്ര​ക്കു​മാ​യി അ​ശോ​ക് ലേലാൻഡ്
ഹി​ന്ദു​ജ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള അ​ശോ​ക് ലേ​ലാ​ൻ​ഡ് ഉ​യ​ർ​ന്ന ഇ​ന്ധ​ന ക്ഷ​മ​ത​യും കൂ​ടു​ത​ൽ ​ഭാ​രം വ​ഹി​ക്കാ​ൻ ഉ​ള്ള ശേ​ഷി​യു​മു​ള്ള ഇ​ട​ത്ത​രം വാ​ണി​ജ്യ വാ​ഹ​ന​മാ​യ "​ഗു​രു’ കേ​ര​ള വി​പ​ണി​യി​ൽ പു​റ​ത്തി​റ​ക...
അടിമുടി മാറ്റമുള്ള അഞ്ചാം തലമുറ വെർണ
ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ളു​ടെ ബ​ജ​റ്റി​നി​ണ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ല്കാ​ൻ മ​ത്സ​രി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ഹ്യു​ണ്ടാ​യ്. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ക​ന്പ​നി​യാ​യി മാ​റാ​നും ഹ്യു​ണ്ടാ​യ...
ട്ര​യം​ഫ് സ്ട്രീ​റ്റ് ട്രി​പ്പി​ൾ എ​സ്
ട്ര​യം​ഫ്, കൂ​ടു​ത​ൽ പ്ര​ത്യേ​ക​ത​ക​ളോ​ടു​കൂ​ടി​യ സ്ട്രീ​റ്റ് ട്രി​പ്പി​ൾ എ​സ് വി​പ​ണി​യി​ലെ​ത്തി. ഡ​ൽ​ഹി എ​ക്സ് ഷോ​റൂം വി​ല 8.5 ല​ക്ഷം രൂ​പ.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത രൂ​പ​ക​ൽ​പ​ന, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ, ഏ​റ്റ​വ...
ലാ​ൻ​ഡ്റോ​വ​റി​ന്‍റെ ഓ​ൾ ന്യൂ ​ഡി​സ്ക്ക​വ​റി ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
അ​ഞ്ചാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ’ഫാ​മി​ലി എ​സ്യു​വി’ ഓ​ൾ ന്യൂ ​ഡി​സ്ക്ക​വ​റി​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

മൂ​ന്നു ലി​റ്റ​ർ ഡീ​സ​ൽ എ​ഞ്ചി​ൻ, മൂ​ന്നു ലി​റ്റ​ർ പെ​ട്രോ​ൾ എ​ഞ്ചി​ൻ എ​ന്നീ വേ​...
റോയൽ എൻഫീൽഡിന്‍റെ പുതിയ പ്ലാന്‍റിൽ ഉത്പാദനം തുടങ്ങി
ചെ​ന്നൈ: പ്ര​മു​ഖ ഇ​രു​ച​ക്ര​വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ പു​തി​യ പ്ലാ​ന്‍റി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ചു. ചെ​ന്നൈ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പു​തി​യ പ്ലാ​ന്‍റ് ക​ന്പ​നി​യു​ടെ മൂ​ന്നാ​മ​ത്തെ നി​ർ​മാ​...
ജീപ് കോന്പസിനു മികച്ച പ്രതികരണം
മും​ബൈ: ഫി​യ​റ്റ് ക്രൈസ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സ് (എ​ഫ്സി​എ) ഇ​ന്ത്യ​യി​ലെ​ത്തി​ച്ച അ​മേ​രി​ക്ക​ൻ ക​മ്പ​നി ജീ​പ്പി​ന്‍റെ കോ​ന്പ​സ് എ​ന്ന എ​സ്‌​യു​വി​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണം. ഇ​ന്ത്യ​യി​ൽ ബു​ക്കിം​ഗ് 8,000 ക​വി​ഞ്ഞു. 14.95 ല...
വാഹനത്തിനു സംരക്ഷണമൊരുക്കാൻ ഐവിഎംഎസ്
വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ട് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ലെ ആ​ശ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ഐ​വി​എം​എ​സ് (Intellig...
ഇ​ന്ത്യ​യി​ൽ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​റക്കാ​ൻ ഹ്യു​ണ്ടാ​യ്
മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ നി​​​​ര​​​​ത്തു​​​​ക​​​​ളി​​​​ൽ ഇ​​​​ല​​​​ക്‌​​ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​റ​​​​ക്കാ​​​​ൻ കൊ​​​​റി​​​​യ​​​​ൻ വാ​​​​ഹ​​​​ന നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഹ്യു​​ണ്ടാ​​​​യ്. ഹ്യു​​​...
യമഹ ഫാസിനോ
ഇറ്റാലിയൻ ബ്രാൻഡായ വെസ്പയുടെ സ്കൂട്ടറുകളെപ്പോലെ റിട്രോ സ്റ്റൈൽ ഉള്ള മോഡലാണ് യമഹ ഫാസിനോ. പൊക്കം കുറഞ്ഞവർക്കാണ് ഈ സ്കൂട്ടർ കൂടുതൽ ഇണങ്ങുക. ബോഡി ഘടകങ്ങൾ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതാണ്. ഫാസിനോയുടെ കുറഞ്ഞ ഭാരവും ചെറിയ ടേ...
കൂടുതൽ കരുത്തുള്ള റെഡി ഗോ
ഡാ​റ്റ്സ​ണ് ഇ​ന്ത്യ​യി​ൽ വി​ജ​യ​ക്കു​തി​പ്പ് സ​മ്മാ​നി​ച്ച മോ​ഡ​ലാ​ണ് റെ​ഡി ഗോ. ​കു​റ​ഞ്ഞ വി​ല​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​മാ​യി ചെ​റുകാ​റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ​ത്തി​യ റെ​ഡി​ഗോ 1.0 ലി​റ്റ​ർ ക​രു​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത...
മാരുതി സുസുകി സിയാസ് സ്പോർട്സ് വിപണിയിൽ
ന്യൂ​ഡ​ൽ​ഹി: സി​യാ​സി​ന്‍റെ സ്പോ​ർ​ട്സ് വേ​രി​യ​ന്‍റ് (സി​യാ​സ് എ​സ്) മാ​രു​തി സു​സു​കി വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മെ​ക്കാ​നി​ക്ക​ൻ സെ​റ്റ​പ്പി​ന് യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലു...
പുതിയ "ഹിമാലയൻ' അടുത്ത മാസം
പൂ​ന: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ഹി​മാ​ല​യ​ൻ ഭാ​ര​ത് സ്റ്റേ​ജ്- നാ​ല് വേ​ർ​ഷ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ ആ​ദ്യവാ​രം വി​ല്പ​ന ആ​രം​ഭി​ക്കു​ന്ന ഹി​മാ​ല​യ​ന്‍റെ ബു​ക്കിം​ഗ് നേ​ര​ത്തേത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു...
കൂടുതൽ കരുതൽ വേണം, ഈ മഴക്കാലത്ത്
മ​ഴ​ക്കു​റ​വു​ണ്ടെ​ങ്കി​ലും നി​ര​ത്തു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഒ​രു കു​റ​വു​മി​ല്ല. അ​താ​ണ് ഇ​ന്നു കേ​ര​ള​ത്തി​ലെ അ​വ​സ്ഥ. മി​ക​ച്ച നി​ല​വാ​ര​മു​ള്ള റോ​ഡു​ക​ൾ വ​ന്ന​പ്പോ​ൾ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടി. മ​ഴ...
വാഹന വിലവർധന വി​പ​ണി​യെ ഉ​ല​യ്ക്കു​മെ​ന്നു നി​ർ​മാ​താ​ക്ക​ൾ
ന്യൂ​ഡ​ൽ​ഹി: വ​ലി​യ കാ​റു​ക​ൾ​ക്കും എ​സ്‌​യു​വി​ക​ൾ​ക്കും 25 ശ​ത​മാ​സം സെ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന ജി​എ​സ്ടി കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​നം വി​പ​ണിയെ പി​ടി​ച്ചു​ല​യ്ക്കു​മെ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ. ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ, ...
ടാറ്റാ മോട്ടോഴ്സിന്‍റെ അറ്റാദായമുയർന്നു
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ അ​റ്റാ​ദാ​യ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ അ​റ്റാ​ദാ​യം 41.56 ശ​ത​മാ​നം ഉ​യ​ർ​ന്ന് 3,199.93 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ...
ടി​വി​എ​സ് ജൂപ്പിറ്റ​ർ ക്ലാ​സി​ക് വിപണിയിൽ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ഇ​​​രു​​​ച​​​ക്ര-​​​മു​​​ച്ച​​​ക്ര വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ർ ക​​​ന്പ​​​നി ടി​​​വി​​​എ​​​സ് ജൂ​​​പ്പി​​​റ്റ​​​ർ സ്കൂ​​​ട്ട​​​റി​​​ന്‍റെ ക്ലാ​​​സി​​​ക് പ​​​തി​​​പ്പ്...
തിരിച്ചുവരവിന്‍റെ കോന്പസ്
രണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​മു​ണ്ട് അ​മേ​രി​ക്ക​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ജീ​പ്പി​ന്. 1940 മു​ത​ൽ വി​ല്ലീ​സി​ലൂ​ടെ നി​ര​ത്തി​ലേ​ക്കി​റ​ങ്ങി​യ ജീ​പ്പി​ന് പി​ന്നെ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല...
ഹീറോ മയിസ്ട്രോ എഡ്ജ്
വിപുലമായ സർവീസ് ശൃംഖലയുടെ മികവുള്ള ഹീറോ മോട്ടോ കോർപ്പിന്‍റെ ഏറ്റവും വിൽപ്പനയുള്ള സ്കൂട്ടറാണ് മയിസ്ട്രോ എഡ്ജ്. ജൂപ്പിറ്ററിനെപ്പോലെ കൂടുതൽ ഫീച്ചറുകൾ മയിസ്ട്രോ എഡ്ജിനുണ്ട്.

എൽഇഡി ടെയ്ൽ ലാംപ്, ഇമ്മൊബിലൈസർ , സൈഡ്...
ഡാ​റ്റ്സ​ണ്‍ റെ​ഡി ഗോ 1.0 ​ലി​റ്റ​ർ കേരള വി​പ​ണി​യി​ൽ
കൊ​​​ച്ചി: ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം​​​കു​​​റി​​​ച്ചു ഡാ​​​റ്റ്സ​​​ണ്‍ റെ​​​ഡി ഗോ 1.0 ​​​ലി​​​റ്റ​​​ർ കാ​​​ർ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​വി​​​എം നി​​​സാ​​​നി​​​ൽ ന​​​ട​​​ന്ന ...
ജിഎസ്ടി ഇംപാക്ട് : മു​ന്നേ​റ്റ​വു​മാ​യി വാഹനവി​പ​ണി
ന്യൂ​ഡ​ൽ​ഹി/​മും​ബൈ: വാ​ഹ​ന​വി​പ​ണി​യി​ൽ ഉ​ത്സ​വ​പ്ര​തീ​തി ന​ല്കി​ക്കൊ​ണ്ട് ജൂ​ലൈ ക​ട​ന്നു​പോ​യി. ജൂ​ലൈ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്ത് ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പി​ലാ​യ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കു​റ​ഞ്ഞ​ത് വി​...
സാധാരണക്കാരന്‍റെ വേഗരഥമാകാൻ ജീത്തോ തയാർ
ടാ​റ്റയു​ടെ മാ​ജി​ക് ഐ​റി​സി​ന്‍റെ ശ്രേ​ണി​യി​ലേ​ക്കാ​ണ് മ​ഹീ​ന്ദ്ര പു​തി​യ ജീ​ത്തോ​യെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​വും മി​ക​ച്ച യാ​ത്രാ​നു​ഭ​വ​വും ന​ല്കു​ന്ന വി​ധ​...
LATEST NEWS
സി​ബി​ഐ കോ​ട​തി വി​ധി​ക്കെ​തി​രേ ഗു​ർ​മീ​ത് റാം ​ഹൈ​ക്കോ​ട​തി​യി​ൽ
കു​മ്മ​ന​ത്തി​ന്‍റെ പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മി​ത് ഷാ ​എ​ത്തും
ബി​ഹാ​റി​ലെ പ്ര​ഫ​സ​ർ​ക്ക് ഒ​ന്പ​താം ക്ലാ​സ് ഗ​ണി​ത​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന​റി​യി​ല്ല !
പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ന​ട്ട വൃ​ക്ഷ​ത്തെ​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ
ര​ജ​നി ബി​ജെ​പി​ക്ക് അ​നു​യോ​ജ്യ​ൻ, ഞാ​ൻ യു​ക്തി​വാ​ദി: ക​മ​ൽ​ഹാ​സ​ൻ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.