ലൈഫ് എഫ്1എസ്– ഭാവിയുടെ സ്മാർട്ട്ഫോൺ
ജിയോ നെറ്റ് വർക്കിൻറെ മുഴുവൻ സൗകര്യങ്ങളും പ്രയോജനപ്പെടുത്താവുന്ന പുതിയ ലൈഫ് എഫ്1എസ് സ്മാർട്ട്ഫോൺ വിപണിയിലേക്ക്. ഏറ്റവും മികച്ച ഇൻറർനെറ്റ് വേഗതയാണ് എൽടിഇ+ കാരിയർ അഗ്രഗേഷൻ ടെക്നോളജിയോടെ എത്തുന്ന ഈ ഫോണിൻറെ സവിശേഷത. സ്മൂത്ത് മെറ്റാലിക് ഫൈബറിൽ നിർമിച്ച ഈ ഫോണിന് 5.2 ഇഞ്ച് ഫുൾഎച്ച്ഡി സ്ക്രീനാണുള്ളത്. രണ്ടാം തലമുറ 64 ബിറ്റ് ക്വാൽകോം സ്നാപ്ഡ്രാഗൺ 652 ഒക്ടാ കോർ പ്രോസസർ, ഏറ്റവും മികച്ച അഡ്രിനോ 510 ജിപിയു, 3 ജിബി റാം, 32 ജിബി ഇൻറേണൽ മെമ്മറി (128 ജിബി വരെ), 3000 എംഎഎച്ച് ബാറ്ററി, കുറഞ്ഞ വെളിച്ചത്തിലും ചിത്രമെടുക്കാൻ സഹായിക്കുന്ന 16 എംപി പിഡിഎഫ് റിയർ കാമറ, 5 എംപി ഫ്രണ്ട് കാമറ, 4കെ വീഡിയോ ക്ലാരിറ്റി തുടങ്ങിയവ മറ്റു സവിശേഷതകളാണ്.


ജിയോ റിച്ച് കമ്മ്യൂണിക്കേഷൻ സർവീസ് വഴി ഷെയർ യുവർ സ്ക്രീൻ, ടെക്സ്റ്റ് ആൻഡ് അറ്റാച്ച് സൗകര്യങ്ങളും ലഭ്യമാവും. 10,099 രൂപ വിലവരുന്ന ഫോൺ ജിയോ മണി വഴി വാങ്ങുന്പോൾ 500 രൂപ കാഷ്ബാക്കും ലഭിക്കും.
–എച്ച്