അഴകു നിറയുന്ന അടുക്കളയൊരുക്കാം
അഴകു നിറയുന്ന അടുക്കളയൊരുക്കാം
Thursday, March 2, 2017 4:20 AM IST
പിന്നാംപുറത്തു നിന്നിരുന്ന അടുക്കള ഇന്ന് അകത്തളങ്ങളിലെ അഴകേറുന്ന ഇടമായി മാറുകയാണ്. ഭക്ഷണം പാചകം ചെയ്യുന്ന ഇടം മാത്രമാകാതെ അതിഥി സൽക്കാരവും കുികളുടെ പഠനവുമെല്ലാം പലപ്പോഴും അടുക്കളയിൽ തന്നെയാണു നടക്കുന്നത്. ഇതോടൊപ്പം സ്റ്റോർ റൂമും വിനോദത്തിനൊരു ടിവിയും റേഡിയോയും അനവധി ഗൃഹോപകരണങ്ങളും കൂടിയാകുമ്പോൾ അടുക്കള വലിയൊരു സംഭവമായി മാറുകയാണ്. മോഡുലാർ കിച്ചൻ, ഓപ്പൺ കിച്ചൻ, വർക്കിങ് കിച്ചൻ, ഷോ കിച്ചൻ എന്നിങ്ങനെ ഓരോ കുടുംബത്തിെൻറയും ഇഷ്‌ടത്തിനും ജീവിത രീതിക്കും അനുസരിച്ച് അടുക്കളകൾ തെരഞ്ഞെടുക്കാം. ആധുനികത തോന്നിക്കുന്ന രീതിയിൽ എല്ലാം അടുക്കി ഒതുക്കി വയ്ക്കാവുന്ന കാബിനറ്റുകളോടു കൂടിയ മോഡുലാർ കിച്ചനുകൾക്കാണ് ഇന്നു പ്രിയം. വീടുകൾ പുതുക്കിപ്പണിയുമ്പോൾ സ്വീകരണമുറി കഴിഞ്ഞാൽ എല്ലാവരും പ്രാധാന്യം നൽകുന്നത് അടുക്കളയ്ക്കാണ്.

ആധുനിക രൂപം നൽകാം

അടുക്കളയുടെ നീളത്തിനും വീതിക്കും അനുസരിച്ച് എങ്ങനെ സെറ്റ് ചെയ്യണമെന്നു തീരുമാനിക്കാം. ചെറിയ അടുക്കളയാണെങ്കിൽ ‘എൽ’ രൂപത്തിലോ കോറിഡോർ ആകൃതിയുള്ളതോ ഉള്ള ഡിസൈൻ തെരഞ്ഞെടുക്കാം. വലുപ്പമുളള അടുക്കളയാണെങ്കിൽ ‘യു’ ആകൃതിയോ ഐലൻഡ് രൂപമോ ആയിരിക്കും ചേരുക. ഇതു കൂടാതെ തന്നെ സി ഷേയ്പ്പിലും സ്ട്രെയിറ്റ് ലൈൻ രൂപത്തിലുമെല്ലാം അടുക്കള ഡിസൈൻ ചെയ്യാം. 80150 സ്ക്വയർഫീറ്റ് സ്‌ഥലം ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് അത്യാവശ്യ സൗകര്യങ്ങളെല്ലാം ഉൾക്കൊളളുന്ന അടുക്കള ഒരുക്കാം. വീതി കുറഞ്ഞു നീളം കൂടിയ അടുക്കളയാണ് കൂടുതൽ കാര്യക്ഷമെന്നതിനാൽ ആ രീതിയിൽ അടുക്കള സെറ്റ് ചെയ്യുന്നതാണ് നല്ലത്.

കണ്ണഞ്ചിപ്പിക്കുന്ന കാബിനറ്റുകൾ

അടുക്കള പുതുമോടിയിലേക്കു മാറ്റുമ്പോൾ ഏറ്റവും കൂടുതൽ ചെലവു വരിക കാബിനറ്റുകൾ നിർമിക്കുന്നതിനായിരിക്കും. തടി, മൾിവുഡ്, പ്ലൈവുഡ്, യുപിവിസി, എംഡിഎഫ്, ഹൈലംഷീറ്റ്, അലൂമിനിയം, ഗ്ലാസ് തുടങ്ങിയവകൊണ്ടെല്ലാം കാബിനറ്റുകൾ പണിയാം. ഫ്രെയിമും ഷറുമാണ് കാബിനറ്റിെൻറ പ്രധാന ഭാഗങ്ങൾ. ഇവ പല വിലയിലും നിലവാരത്തിലും ലഭിക്കുന്നതുകൊണ്ട് ഗുണമേന്മ ഉറപ്പുവരുത്തിയായിരിക്കണം ഇവ വാങ്ങേണ്ടത്. ഗുണമേൻമ കൂടുന്നതനുസരിച്ചു ചെലവും വർധിക്കും.

ഒരുലക്ഷം രൂപയിൽ താഴെ വരുന്ന അടുക്കളകൾക്ക് അലുമിനിയം കൊണ്ടുള്ള കാബിൻ ഫിറ്റിംഗ്സ് തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. തുരുമ്പ് പിടിക്കില്ല, ഈർപ്പം തങ്ങിനിൽക്കില്ല എന്നീ ഗുണങ്ങളുമുണ്ട്. മെയിൻറനൻസും എളുപ്പം. മാത്രമല്ല ഇഷ്‌ടമുള്ള ഡിസൈനിലും നിറത്തിലുമൊക്കെ ലഭിക്കുകയും ചെയ്യും.
അലൂമിനിയം ഹൈലം ഷീറ്റ് ഉപയോഗിച്ചുള്ള കാബിനറ്റുകൾ 35000 രൂപ ചെലവിലും അലൂമിനിയം മാത്രമുപയോഗി ച്ചുള്ള കാബിനറ്റുകൾ 60,000 രൂപ ചെലവിലും നിർമിച്ചെടുക്കാം. ചെലവു കുറയ്ക്കാൻ ഫെറോ സിമൻറ്സ് ഉപയോഗിച്ച് ഷെൽഫുകൾ നിർമിച്ചശേഷം അതു കള്ളികളാക്കി മാറ്റിയെടുത്താൽ മതിയാകും. പിന്നീട് ഇതിൽ അലൂമിനിയം ഫ്രെയിം കൊണ്ടുള്ള ഗ്ലാസ് ഡോർ നൽകുകയുമാകാം. കാബിനറ്റ് നിരപ്പിൽ നിന്ന് അല്പം ഉയർത്തി നല്കിയാൽ ഈർപ്പത്തിെൻറ പ്രശ്നവും ഒഴിവാക്കാം.

വാർ പ്രൂഫ് കാബിനറ്റിന് യുപിവിസിയാണ് നല്ലത്. ഇഷ്‌ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് പണിയാവുന്ന ഷീറ്റിന് ചൂടും തീയും ചെറുക്കാനുള്ള കഴിവുമുണ്ട്. 150 കിലോ വരെ ഭാരം താങ്ങും. പണിക്കൂലിയടക്കം 1700 രൂപയാണ് സ്ക്വയർ ഫീറ്റിന് ചെലവ്. തടി അരച്ച് പൾപ്പാക്കി ഷീറ്റ് ആയി വരുന്ന എംഡിഎഫ് കാബിനറ്റുകൾക്ക് താരതമ്യേന ചെലവ് കുറവാണ്. സ്ക്വയർഫീറ്റിന് 60 രൂപ മുതൽ ലഭ്യമാണ്. വെള്ളം വീണാൽ നശിക്കുമെന്നതിലാൽ കൃത്യമായ പരിപാലനം ഇവയ്ക്ക് ആവശ്യമാണ്. മറൈൻ പ്ലൈവുഡ് കാബിനറ്റുകൾക്കാണെങ്കിൽ 375 രൂപ മുതൽ സ്ക്വയർഫീറ്റിന് വില വരും. വെള്ളം വീണാൽ കേടാകാത്ത മൾിവുഡിന് സ്ക്വയർഫീറ്റിന് 1200 രൂപ മുതലാണ് നിർമാണച്ചെലവ്. എംഡിഎഫിലോ പ്ലൈവുഡിലോ ഗ്ലാസ് പ്രസ് ചെയ്തും കാബിനറ്റ് നിർമിക്കാം.

കൗണ്ടർ ടോപ്പ്

കൗണ്ടർ ടോപ്പിൽ പ്രത്യേകിച്ച് ഒന്നും നൽകിയിില്ലെങ്കിൽ ഇതിനായി ഗ്രാനൈറ്റ്, ആർിഫിഷ്യൽ ഗ്രാനൈറ്റ്, വിട്രിഫൈഡ് സ്ലാബ് എന്നിവയിലേതെങ്കിലും നൽകാം. ഇതിനു പുറമെ ടെക്നി സ്റ്റോൺ, കൊറിയൻ സ്റ്റോൺ, മാർബിൾ, ലപോത്ര ഗ്രാനൈറ്റ്, ക്വാട്സ്, പ്ലാനിലാക് ഗ്ലാസ്സ് എന്നിങ്ങനെയുള്ള ന്യൂ ജനറേഷൻ മെറ്റീരിയലുകളും കൗണ്ടർ ടോപ്പിെൻറ നിർാണ ത്തിനു വേണ്ടി ഇപ്പോൾ ലഭ്യമാണ്. അടുക്കളയോടു ചേർന്ന് ബ്രേക്ക് ഫാസ്റ്റ് ഏരിയ വരുന്നുണ്ടെങ്കിൽ കൗണ്ടർ ടോപ്പിനു ഉപയോഗിച്ച അതേ മെറ്റീരിയൽ തന്നെ ബ്രേക്ക് ഫാസ്റ്റ് ടേബിളിനും ഉപയോഗിക്കാം. കറ പിടിക്കാത്തതും തെന്നാത്തതുമായ ഗ്രാനൈറ്റ്, മാറ്റ് ഫിനിഷ് ടൈൽ എന്നിവ കിച്ചൻ ഫ്ളോറിംഗിന് ഉപയോഗിക്കാം. കൗണ്ടർ ടോപ്പിന് മുകളിലുള സ്പ്ലാഷ് ബാക്കിന് വൃത്തിയാക്കാൻ എളുപ്പമുളള ടൈൽ നൽകാം. മുകളിലെ കാബിനോടു ചേരുന്നിടംവരെ ടൈൽ നൽകിയാൽ ഭംഗി വർധിക്കും. ഇല്ലെങ്കിൽ ചെലവ് ചുരുക്കി കൗണ്ടർ ടോപ്പിന് രണ്ടടി ഉയരത്തിൽ വരെയും നൽകിയാലും മതിയാകും. ഗ്രൈാനൈറ്റിന് സ്വകയ്ർഫീറ്റിന് 300 രൂപ മുതൽ ആരംഭിക്കുന്നു.


പാത്രം താഴേക്ക് ഇറക്കിവച്ച് കഴുകാൻ സൗകര്യമുള്ള സിങ്കുകളായിരിക്കണം അടുക്കളയിലേക്ക് വാങ്ങേണ്ടത്. തുരുമ്പിക്കാൻ സാധ്യതയുള്ളതിനാൽ സ്റ്റെയിൻലെസ് സ്റ്റീലിെൻറതും അത്യാവശ്യം നല്ല ബ്രാൻഡിലുള്ള സാധനവും വാങ്ങാൻ ശ്രദ്ധിക്കണം. പത്ത് ഇഞ്ച് എങ്കിലും ഉയരം ഇതിന് ഉണ്ടായിരിക്കണം. സിങ്ക് 1000 രൂപ മുതൽ 15000 രൂപ വരെയുള്ള സിങ്കുകൾ വിപണിയിൽ ലഭ്യമാണ്.

വളഞ്ഞ കഴുത്തോടു കൂടിയ ടാപ്പുകളാണ് ഇപ്പോൾ കിച്ചനിലെ ട്രെൻഡ്. ടാപ്പുകൾ ഡിസൈനിലുള്ളവയാണെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീലിെൻറ 1500 മുതൽ ആരംഭിക്കുന്നു. ചൂടു വെള്ളത്തിന് പ്രത്യേക ടാപ്പ് ഉണ്ടെങ്കിൽ അതിന് പ്രത്യേകമായി തന്നെ ടാപ്പ് വാങ്ങണം.

പഴയ വീടുകളുടെ മുഖമുദ്രയായിരുന്നു ഉയർന്നു പൊങ്ങിയ ചിിനികൾ. വിറകടുപ്പ് ഉപയോഗിച്ചിരുന്ന വീടുകളിൽ ഇത് ആവശ്യമായിരുന്നു. ഇന്ന് വിറക് ഉപയോഗിക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ മാത്രമാണ്. ആധുനിക അടുക്കളകൾക്ക് പഴയ ഉയർന്നു പൊങ്ങിയ ചിിനികൾ ഇല്ല. പകരം ഇത് ഇലക്ട്രിക് രൂപത്തിലേക്കു മാറിയിരിക്കുകയാണിപ്പോൾ. പുകയും മറ്റും ഈ ഇലക്ട്രിക് ചിിനികൾ വലിച്ചെടുത്തുകൊള്ളും. ഇലക്ട്രിക് ചിിനികളുടെ വില 14,000 രൂപമുതൽ ആരംഭിക്കുന്നു.

പ്രകാശം ചൊരിയട്ടെ

ഓരോ അടുക്കളയുടെയും വലിപ്പത്തിെൻറയും ആവശ്യത്തിെൻറയും അടിസ്‌ഥാനത്തിലാകണം ലൈറ്റിംഗ് നടത്തേണ്ടത്. അടുക്കളയിൽ മൊത്തത്തിൽ പ്രകാശം ലഭിക്കുന്നതിനായി ജനറൽ ലൈറ്റിംഗ് നൽകാം. ഇതിനു വേണ്ടി ചുമരിലോ സീലിംഗിലോ ആയി ഒന്നോ രണ്ടോ ഫ്ളുറസെൻറ് ട്യൂബുകൾ നൽകിയാൽ മതി. 250 രൂപമുതൽ മുകളിലേക്കാണ് ഇതിെൻറ വില. ഇത് കാബിനറ്റുകളുടെ നിഴൽ വീഴാത്ത രീതിയിൽ നൽകാൻ ശ്രദ്ധിക്കണം. സെൻട്രൽ സീലിംഗ് ലൈറ്റുകളും കാബിനറ്റുകൾക്കു താഴെയായി നൽകുന്ന ടാസ്ക് ലൈറ്റുകളുമാണ് ചെറിയ അടുക്കളകൾക്കു ചേരുക. ടാസ്ക് ലൈറ്റുകൾ 3002000 രൂപ വരെ വിലയിൽ ലഭ്യമാണ്. വലിപ്പം കൂടുന്നതിന് അനുസരിച്ച് ജനറൽ ലൈറ്റിംഗിെൻറ എണ്ണം വർധിപ്പിക്കുക. പച്ചക്കറി നുറുക്കുക, മീൻ മുറിക്കുക, പാചകം എന്നിവ ചെയ്യുന്ന സ്‌ഥലങ്ങളിൽ കൃത്യമായി പ്രകാശം എത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇവിടങ്ങളിൽ പ്രത്യേകം ടാസ്ക് ലൈറ്റുകൾ നൽകാം. ഇതു കാബിനറ്റുകളുടെ അടിയിലായാണ് സാധാരണ നൽകുന്നത്. ഇതിനായി പ്രത്യേക എൽഇഡി ലൈറ്റുകൾ വിപണിയിൽ ലഭ്യമാണ്. മാത്രമല്ല വൈദ്യുതി ചെലവും തീരെകുറവായിരിക്കും.

കാബിനറ്റുകൾക്ക് ഉള്ളിൽ വെളിച്ചം കിാൻ ലൈറ്റിംഗ് നടത്തുന്ന രീതിയുമുണ്ട്. പക്ഷേ ഇത് ചെലവ് വർധിപ്പിക്കും. ഇതിനായി എൽഇഡി പാനൽ ലൈറ്റോ ലോ വോൾജ്േ ടങ്സ്റ്റൺ ഹാലോജൻ ബൾബുകളോ ഉപയോഗിക്കാം. മികച്ച ബ്രാൻഡിലുള്ള പാനൽ ലൈറ്റുകൾ 400 രൂപ മുതൽ ലഭ്യമാണ്. വാഷിംഗ് ഏരിയ, കിംഗ് ഏരിയ, സിങ്ക് എന്നിവിടങ്ങളിലൊക്കെ ടാസ്ക് ലൈറ്റുകൾ ഉണ്ടെങ്കിൽ അവ ജോലികൾ എളുപ്പമാക്കും. അടുക്കളയിലെ ചൂട് വർദ്ധിപ്പിക്കുമെന്നതിനാലും വൈദ്യുതി ചെലവ് കൂുമെന്നതിനാലും ഫിലമെൻറ് ബൾബുകൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്.

സാധനങ്ങൾ കൈയെത്തും ദൂരത്ത്

അടുക്കളയിൽ കയ്യെത്തുംദൂരത്ത് തന്നെ കാര്യങ്ങൾ നടത്തുന്നതാണ് ഏറ്റവും നല്ലത്്. ജോലികൾ എളുപ്പത്തിൽ ചെയ്യാനും വൃത്തിയായി സൂക്ഷിക്കാനും ചെറിയ അടുക്കളകളായിരിക്കും ഉത്തമം. ത്രികോണാകൃതയിലാകണം അടുക്കളയിലെ പ്രാഥമിക സാധനങ്ങളായ സിങ്ക്, ഫ്രിഡ്ജ്, അടുപ്പ് എന്നിവ വയ്ക്കേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അടുക്കളയിലെ അനാവശ്യ നടപ്പുകൾ ഒഴിവാക്കി പാചകം എളുപ്പത്തിലാക്കാം. ഫ്രിഡ്ജിൽനിന്നും പച്ചക്കറി എടുത്ത് നാലടി വയ്ക്കുമ്പോഴേക്കും സിങ്കിെൻറ അടുത്ത് എത്തണം. അവിടെ നിന്ന് കഴുകി അരിഞ്ഞു മറ്റൊരു നാലടി വച്ചാൽ സ്റ്റൗവിെൻറ അടുത്തേക്ക്. പിന്നീട് വീണ്ടും ഫ്രിഡ്ജിെൻറ അടുത്തേക്ക്. ഈ ത്രികോണത്തിനുള്ളിൽ പാചകത്തിന് ആവശ്യമായ മറ്റു സാധനങ്ങൾ കൂടെ കൃത്യമായി സെറ്റ് ചെയ്താൽ അടുക്കളയിലെ കാര്യങ്ങൾ എളുപ്പത്തിലാക്കാം.

എം.എ. ജോർജുകുട്ടി
യുകെ

തയാറാക്കിയത്: മനീഷ് മാത്യു