അടിസ്‌ഥാന സൗകര്യ മേഖലയാണ് താരം
അടിസ്‌ഥാന സൗകര്യ മേഖലയാണ് താരം
Thursday, March 2, 2017 3:47 AM IST
വ്യക്‌തിഗത നികുതിദായകന് നികുതി നൽകേണ്ട വരുമാന പരിധി പുതുക്കിയത്, അടിസ്‌ഥാന സൗകര്യമേഖലയിൽ ചെലവഴിക്കൽ ഉയർത്താനുള്ള തീരുമാനം, ഇന്ത്യയെ ഡിജിറ്റൽ ഇക്കണോമിയിലേക്ക് നയിക്കാനുള്ള നടപടികൾ തുടങ്ങി 201718 ബജറ്റിൽ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റിലി മുന്നോട്ടു
വച്ചിട്ടുള്ള നിർദ്ദേശങ്ങൾ ദീർഘകാലത്തിൽ സമ്പദ്ഘടനയുടെ വളർച്ച ത്വരിതപ്പെടുത്തും. ഈ
പശ്ചാത്തലത്തിൽ വിവിധ മേഖലകളെയും ഓഹരിവിപണിയെയും ഇത് എങ്ങനെ സ്വാധീനിക്കും എന്നു പരിശോധിക്കാം.

ദീർഘകാലത്തിൽ നിക്ഷേപത്തിനു യോജിച്ച മേഖലകളും ഓഹരികളും നിർദ്ദേശിക്കുകയാണ്. തിരുത്തലിൽ നിക്ഷേപത്തിനായി ഇവ പരിഗണിക്കാം.

ഭവന മേഖല

കമ്പനികൾ
* എൽഐസി ഹൗസിംഗ് ഫിനാൻസ്
* ഡിഎച്ച്എഫ്എൽ
* കജാരിയ
* ഹാവെൽസ്
* ഫിനോലെക്സ് കേബിൾ
* പിഡിലൈറ്റ്
* വി ഗാർഡ്.

* സഹനീയ ചെലവിൽ നിർമിക്കുന്ന ഭവന പദ്ധതികൾക്കു വ്യാവസായിക പദവി നൽകിയത്, മൂലധന ആദായ നികുതിയുടെ മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയത്, ഗ്രാമ പ്രദേശങ്ങളിലെ ഭവന നിർമാണ പദ്ധതികൾക്കുള്ള ബജറ്റ് വകയിരുത്തൽ 50 ശതമാനം കണ്ട് ഉയർത്തിയത് തുടങ്ങിയവ റിയൽ എസ്റ്റേറ്റ് മേഖലയെ ഇത്തവണത്തെ ബജറ്റിൽ വിജയിയാക്കുന്നു.
* കുറഞ്ഞ കടമുള്ള റിയൽറ്റി കമ്പനികൾ, ഹൗസിംഗ് ഫിനാൻസിംഗ് കമ്പനികൾ, ഹൗസിംഗ് അനുബന്ധ കമ്പനികൾ തുടങ്ങിയവയെ ഈ മേഖലയിൽ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.

അടിസ്‌ഥാന സൗകര്യ മേഖല

കമ്പനികൾ
* എൽ ആൻഡ് ടി
* എൻബിസിസി
* ഇന്ത്യ സിമൻറ്
* എസിസി
* അൾട്രാടെക് സിമൻറ്

* സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രോത്സാഹനം, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ, റെയിൽ, റോഡ്, വിമാനത്താവളം എന്നീ മേഖലകളിലെ നിക്ഷേപം എന്നിങ്ങനെ അടിസ്‌ഥാനസൗകര്യമേഖലക്കായി ബജറ്റിൽ 3,96,135 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ഇതു രാജ്യത്തിെൻറ സാമ്പത്തിക പ്രവർത്തനങ്ങളെ സജീവമാക്കും.
* കുറഞ്ഞ കടമുള്ള നിർമാണ കമ്പനികൾ, നല്ല സിമൻറ് കമ്പനികൾ എന്നിവ ഈ മേഖലയിൽ നിന്നു പരിഗണിക്കാം.

ഊർജമേഖല

കമ്പനികൾ
* പവർ ഗ്രിഡ്
* പിടിസി ഫിനാൻസ്

* 2019 മെയ് ഒന്നാകുമ്പോഴേക്കും ഗ്രാമങ്ങളെല്ലാം പൂർണമായും വൈദ്യുതീകരിക്കണമെന്നാണ് സർക്കാരിെൻറ ലക്ഷ്യം. അതിനായി 2017– 18 വർഷത്തിൽ 4,843 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
* പവർ യൂിലിറ്റി കമ്പനികൾ, പവർ ഫിനാൻസ് കമ്പനികൾ തുടങ്ങിയവയുടെ ഓഹരികൾ നിക്ഷേപത്തിനു പരിഗണിക്കാം.


പ്രതിരോധം

കമ്പനികൾ
* ബിഇഎൽ
* പ്രീമിയർ എക്സ്പ്ലോസീവ്

* പ്രതിരോധ മേഖലക്കായി 2.74 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പെൻഷൻ വിഭാഗം ഒഴിവാക്കി എടുക്കുമ്പോൾ വരും വർഷത്തേക്കുള്ള വകയിരുത്തലിൽ 2016– 17 വർഷത്തേക്കാളും 10 ശതമാനം വർധനവാണ് കാണിക്കുന്നത്.
* ഇത് മേക്ക് ഇൻ ഇന്ത്യയുമായി ചേർക്കുമ്പോൾ ഇന്ത്യയിലെ പ്രതിരോധ കമ്പനികൾക്ക് നേട്ടമാണ്.

ബാങ്കിംഗ്

കമ്പനികൾ
* എസ്ബിഐ
* പിഎൻബി

* പൊതു മേഖല ബാങ്കുകളുടെ മൂലധനസമാഹരണത്തിന് (റീകാപിറ്റലൈസേഷനു) വേണ്ടി 10,000 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
* ബാങ്കുകൾക്കു കൂടുതൽ മൂലധനം ആവശ്യമായി വന്നാൽ അത് നൽകാമെന്നും ധനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

കൺസ്യൂമർ ഡ്യൂറബിൾ (ഗൃഹോപയോഗ ഉത്പന്നങ്ങൾ)

കമ്പനികൾ
* സിംഫണി
* വോൾാസ്
* ലോയിഡ് ഇലക്ട്രിക്കൽസ്.

* ധനകാര്യ മന്ത്രി 2.5 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപവരെ വരുമാനം നേടുന്ന വ്യക്‌തികളുടെ വരുമാന നികുതി നിരക്ക് 10 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചിട്ടുണ്ട്. ഇതുവഴി അഞ്ച് ലക്ഷം രൂപയിൽ താഴെ വരുമാനം നേടുന്ന വ്യക്‌തികളുടെ നികുതി ബാധ്യത പൂജ്യമാകുകയോ അല്ലെങ്കിൽ നിലവിൽ നൽകുന്നതിെൻറ 50 ശതമാനമാകുകയോ ചെയ്യും.

* ഈ അധിക വരുമാനം മധ്യവർഗക്കാരുടെ കൈകളിലെത്തുമ്പോൾ ഗൃഹോപയോഗ ഉത്പന്നങ്ങളുടെ വിൽപന വർധിപ്പിക്കും. അത് നോട്ട് അസാധുവാക്കിയതിനുശേഷം തകർന്നുപോയ ഈ മേഖലക്ക് നേട്ടമാകും.

ഡിജിറ്റലൈസേഷൻ, ഇകൊമേഴ്സ്

കമ്പനികൾ
* വക്രാഞ്ജെ

* 201718 ലെ കേന്ദ്ര ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിലാണ്. ഡിജിറ്റൽ പേമെൻറും ഇഗവേണൻസും രാജ്യത്ത് വ്യാപിപ്പിക്കുന്നതിനായി സർക്കാർ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.
* ആധാർ അനുബന്ധ പേമെൻറ് സംവിധാനമായ ആധാർ പേ ഉടനെ തന്നെ നിലവിൽ വരും.
ഹഒപ്റ്റിക്കൽ ഫൈബറുകൾ വഴി രാജ്യത്തെ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലെ ഹോട്ട്സ്പോട്ട് വഴി അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കാനുള്ള ഭാരത് നെറ്റ് പ്രോജക്ടിനായി 10,000 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

ഭുവനേന്ദ്രൻ
സിഇഒ, ഹെഡ്ജ് ഇക്വിറ്റീസ്.