പിള്ളവാതത്തെ അറിയാം
പിള്ളവാതത്തെ അറിയാം
Wednesday, March 1, 2017 2:48 AM IST
ഞങ്ങളുടെ മക്കളുടെ കുട്ടിക്കാലം എങ്ങനെ ഭാവനയിൽ കാണാനാണ് ആഗ്രഹമെന്ന് മാതാപിതാക്കളോടു ചോദിച്ചാൽ ലഭിക്കുന്ന ഉത്തരം ഇങ്ങനെയായിരിക്കും.‘ഒന്നിനെയും പേടിയില്ലാത്ത, ആനന്ദകരവും ആഹ്ളാദകരവുമായ, പ്രതീക്ഷാനിർഭരമായ, ഉത്കണ്ഠകളോ ആശങ്കകളോ ഇല്ലാത്ത ഒരു കാലം....’ ഒരു ഡോക്ടറോടു ചോദിക്കൂ. സന്തോഷകരമായ കുട്ടിക്കാലത്തിെൻറ മറുവശം നമുക്കു മനസിലാക്കാം. അതിൽ വാക്സിനുകളുണ്ട്, മെഡിക്കൽ പരിശോധനകളുണ്ട്, രോഗനിർണയങ്ങളുണ്ട്.. എല്ലാം കുഞ്ഞ് അരോഗദൃഢഗാത്രനായി വളരുന്നത് ഉറപ്പാക്കാൻ. നിങ്ങളുടെ ഭാവനയിലെ മികച്ച വ്യക്‌തിയെ വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ.

ഒരോ വ്യക്‌തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെ ഘട്ടം അവെൻറ ശൈശവകാലമാണ്. ഒരു വ്യക്‌തി പഠിക്കുകയും വളരുകയും സമൂഹത്തിന് ഉപയുക്‌തമായ അംഗമായി മാറുകയും ചെയ്യുന്ന വിധത്തിൽ എങ്ങനെ അവെൻറ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുമെന്നതിെൻറ സൂചനകളായി ശൈശവകാലത്തെ അനുഭവങ്ങളെ എടുക്കാം.

മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളുടെ സുരക്ഷയ്ക്കായി നമ്മുടെ നിയന്ത്രണത്തിൽ വരുന്ന കാര്യങ്ങൾ എല്ലാം കഴിയാംവിധം നാം ചെയ്യുന്നു. എന്നാൽ നമ്മുടെ നിയന്ത്രണത്തിൽ വരാത്ത കാര്യങ്ങളുണ്ട്. അവയിൽനിന്ന് നാം എങ്ങനെ നമ്മുടെ കുട്ടികളെ സംരക്ഷിക്കും?

വിദ്യാഭ്യാസവും നേരത്തെയെടുക്കുന്ന നടപടികളിലൂടെയും അതു സാധിച്ചെടുക്കാം. ഇന്ത്യയിൽ നിരവധി രോഗങ്ങൾ നവജാതശിശുക്കളെ ഇപ്പോഴും നിർബാധം പിടികൂടുകയാണ്. രോഗലക്ഷണങ്ങൾ പുറമേ കാണിക്കാത്തതിനാൽ അത്തരം രോഗങ്ങളെ കണ്ടെത്താനോ തടയാനോ സാധിക്കുന്നില്ല. കുഞ്ഞുങ്ങളെ ബാധിക്കുന്ന കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസം അഥവാ പിള്ളവാതത്തെക്കുറിച്ച് അറിയാം...

കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസം

അന്തർസ്രവ വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളിൽ ഏറ്റവും കൂടുതൽ കാണുന്ന രോഗമാണ് കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസം. പിള്ളവാതമെന്നും ഇതറിയപ്പെടുന്നു. ഇത് ഏറ്റവും കൂടുതലായി കാണുന്നുവെന്നു മാത്രമല്ല, യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഏറ്റവും മാരകവുമാണ്. കോജെനിറ്റൽ എന്നു പറഞ്ഞാൽ ജന്മനാ ഉള്ളത് എന്നർഥം. ജീവിക്കാനാവശ്യമായ തൈറോയിഡ് ഹോർമോൺ ഉത്പാദിപ്പിക്കുവാൻ കഴിവില്ലാത്ത അവസ്‌ഥയെയാണ് ഹൈപ്പോതൈറോയിഡിസം എന്നതുകൊണ്ടർഥമാക്കുന്നത്. അതായത് ശാരീരികവും മാനസികവുമായ സ്വാഭാവിക വളർച്ചയ്ക്ക് ആവശ്യമായ തൈറോയിഡ് ഹോർമോൺ കുഞ്ഞുങ്ങൾക്കു ജന്മനാ ഉത്പാദിപ്പിക്കുവാൻ സാധിക്കാത്ത അവസ്‌ഥയാണ് കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസം.

കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസം ഉള്ള കുട്ടികളിൽ തൈറോയിഡ് ഹോർമോൺ ഉണ്ടായിരിക്കുകയില്ല. ജനിച്ചു വീണ് ഏതാനും ആഴ്ചകളിലെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ് തൈറോയിഡ് ഹോർമോൺ. ചെറിയൊരു കാലയളവിൽ തൈറോയിഡ് ഹോർമോൺ ഇല്ലാതെ വന്നാൽപോലും അത് പരിഹരിക്കാനാകാത്ത നാശമാണ് കുഞ്ഞിെൻറ തലച്ചോറിലുണ്ടാക്കുക.


മാതാപിതാക്കളുടെയും ഡോക്ടർമാരുടെയും അശ്രദ്ധമൂലം കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസം സമയത്ത് കണ്ടെത്തി ചികിത്സിക്കാൻ കഴിയാതെ വരുന്നു. അതിനാൽതന്നെ ഇത് സമാനതയില്ലാത്തതാണ്. ഇതിെൻറ ലക്ഷണങ്ങൾ പലപ്പോഴും പുറത്തു കാണുകയില്ല. കാരണം ജനിക്കുമ്പോൾ അയിൽനിന്നു ലഭിക്കുന്ന തൈറോയിഡ് ഹോർമോൺ ഉപയോഗിച്ച് രണ്ടോ മൂന്നോ ആഴ്ച കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കും. നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെപ്പോലെ അവർ ദീർഘനേരം ഉറങ്ങും. കരച്ചിലും കുറവായിരിക്കും.

ലക്ഷണങ്ങൾ

കുഞ്ഞ് സ്വന്തമായി ഉത്പാദിപ്പിക്കുന്ന ഹോർമോണിനെ ആശ്രയിച്ചു തുടങ്ങുമ്പോഴാണ് കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസത്തിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കേൾവി നഷ്ടം, കുറഞ്ഞ ഹൃദയമിടിപ്പ്, വർത്തമാനം പറയുവാൻ താമസിക്കുക, മറ്റ് പഠന വൈകല്യങ്ങൾ, വികാര പ്രകടനത്തിലെ പ്രയാസങ്ങൾ തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ ഇതു കണ്ടെത്തിയില്ലെന്നു വരാം. ചികിത്സ ലഭിക്കാത്ത കുഞ്ഞുങ്ങൾക്കു സാധാരണപോലെ വളർച്ചയുണ്ടാവുകയില്ല. സാമ്പത്തികമായും മാനസികമായും ആ കുടുംബങ്ങളിലുണ്ടാക്കുന്ന സർദ്ദങ്ങൾക്കു പുറമേ സാമൂഹ്യമായ തടസങ്ങൾ വേറെയും നേരിടേണ്ടതായി വരുന്നു. ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങളും ഇതിനാൽതന്നെ കുറയും.

വർധിച്ചു വരുന്ന കണക്കുകൾ

ആഗോളതലത്തിലുള്ള കണക്കുകളനുസരിച്ച്, 3800 നവജാതശിശുക്കളിൽ ഒരാൾക്ക് കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസം ബാധിക്കുന്നതായി കണക്കാക്കുന്നു. ആൺകുഞ്ഞുങ്ങളുടെ ഇരട്ടിയോളം പെൺകുഞ്ഞുങ്ങളെ ഈ രോഗം ബാധിക്കുന്നതായാണ് റിപ്പോർട്ട്.

നേരത്തെ കണ്ടെത്താം

നേരത്തെ കണ്ടെത്തുകയെന്നതാണ് ഏറ്റവും നിർണായകമായിട്ടുള്ളത്. സമയത്തു മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു കുഞ്ഞ് ജനിച്ച് 37 ദിവസത്തിനുള്ളിൽ കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസത്തിനു പരിശോധന നടത്തുകയെന്നതാണ്. ഒരിക്കൽ രോഗം നിർണയിച്ചാൽ ചികിത്സ എളുപ്പമായി. സുരക്ഷിതമായി അതു നടത്തുകയും ചെയ്യാം. സാധാരണയായി ചെയ്യുന്ന ചികിത്സ ഹോർമോൺ ലഭ്യമാക്കുകയെന്നതാണ്. കോജെനിറ്റൽ ഹൈപ്പോതൈറോയിഡിസത്തിെൻറ ചികിത്സ താമസിപ്പിച്ചാൽ അത് ഒരിക്കലും പരിഹരിക്കുവാൻ സാധിക്കാത്ത നാശനഷ്ടങ്ങൾ കുഞ്ഞിലുണ്ടാക്കും. രോഗ നിർണയത്തിനുശേഷം അപ്പോൾതന്നെ ചികിത്സ തുടങ്ങിയാൽ എല്ലാ പ്രശ്നങ്ങളെയും ഫലപ്രദമായി തടയുവാൻ സാധിക്കും.

ഡോ. പി ജയപ്രകാശ്
കൺസൾന്റ് എൻഡോക്രിനോളജിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം