ശ്ശെ... ഞാനറിഞ്ഞില്ല
ശ്ശെ... ഞാനറിഞ്ഞില്ല
Friday, February 24, 2017 6:23 AM IST
ഒന്നാം ക്ലാസുകാരിയായ കുക്കുവിനെ രാത്രിയിൽ രണ്ടു മൂന്നു തവണ മൂത്രമൊഴിപ്പിച്ചിാണ് അമ്മ കിടത്താറുള്ളത്. എന്നിരുന്നാലും പതിവു സമയം അൽപമൊന്നു തെറ്റിയിൽ അവൾ കിടക്കയിൽ കാര്യം സാധിക്കും. പിന്നെ ചോദിച്ചാൽ താനൊന്നും അറിഞ്ഞില്ലേയെന്നു പറഞ്ഞു സങ്കടപ്പെടും. ചുരുക്കം ചില കുട്ടികളെങ്കിലും കിടക്കയിൽ മൂത്രമൊഴിക്കുന്നവരാണ്. കുറെക്കഴിയുമ്പോൾ പ്രത്യേക ചികിത്സയൊന്നുംകൂടാതെ ഇത് ശരിയാകാറുണ്ട്. എന്നിരുന്നാലും ചിലരിൽ ചികിത്സ വേണ്ടിവരാറുണ്ട്. അഞ്ചുവയസോ അതിനുമുകളിലോ പ്രായമുള്ള കുട്ടികൾക്കാണ് ചികിത്സ നിർദ്ദേശിക്കുന്നത്. കിടക്കയിൽ മൂത്രമൊഴിക്കുന്നതിന് ജനിതകമായ ഒരു അടിസ്‌ഥാനം കാണപ്പെടാറുണ്ട്. കുടുംബത്തിൽ മറ്റുപലർക്കും ഇതേ പ്രശ്നമുണ്ടാകാം.

എന്താണ് കിടക്കയിൽ മൂത്രമൊഴിക്കൽ

കുട്ടികൾക്ക് ഉറക്കത്തിൽ അറിയാതെ മൂത്രം പോകുന്നതിനാണ് നൊക്ടേണൽ എന്യൂറെസിസ് എന്നു പറയുന്നത്. മൂന്ന് വയസിനുമുകളിലുള്ള കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കില്ലെന്നാണ് മിക്ക മാതാപിതാക്കളുടെയും പ്രതീക്ഷ. മിക്ക കുട്ടികളും ഈ പ്രായത്തിൽ ഉറക്കത്തിൽ മൂത്രമൊഴിക്കാറില്ലെങ്കിലും സ്കൂളിൽ പോകുംവരെയുള്ള പ്രായത്തിൽ രാത്രിയിൽ നാപ്പി ഉപയോഗിക്കേണ്ടി വരാറുണ്ട്. ഈ പ്രായം കഴിഞ്ഞാലും ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണയാണ്. അഞ്ച് വയസുള്ള കുട്ടികളിൽ ഏഴിലൊരാളിലും 10 വയസുള്ള കുികളിൽ ഇരുപതിൽ ഒരാളിലും ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന അവസ്‌ഥ കാണാറുണ്ട്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണ കാര്യമായാണ് കണക്കാക്കുന്നത്.

ഒരു കുട്ടി സ്‌ഥിരമായി രാത്രിയിൽ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതാണ് പ്രൈമറി നൊക്ടേണൽ എന്യൂറെസിസ്. എന്നാൽ, കുറേക്കാലം കുട്ടി രാത്രിയിൽ മൂത്രമൊഴിക്കാതിരിക്കുകയും എന്നാൽ വീണ്ടും മൂത്രമൊഴിക്കുന്ന അവസ്‌ഥയിലേക്ക് വരികയും ചെയ്യുകയാണെങ്കിൽ അതിനുപിന്നിൽ എന്തെങ്കിലും കാരണങ്ങളുണ്ടാകും. ഈ അവസ്‌ഥയാണ് സെക്കണ്ടറി നൊക്ടേണൽ എന്യൂറെസിസ്. പെൺകുികളിൽ കണ്ടുവരുന്നതിനേക്കാൾ ഇരി ആൺകുട്ടികളിലാണ് ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണയായി കണ്ടുവരുന്നത്.

കാരണങ്ങൾ

മിക്ക കുട്ടികളിലും പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല. അത് കുട്ടിയുടെ തെറ്റുമല്ല. ഇങ്ങനെ സംഭവിക്കുന്നത് രാത്രിയിൽ മൂത്രം ഉത്പാദിപ്പിക്കപ്പെടുന്നതിെൻറ അളവ് മൂത്രാശയത്തിന് താങ്ങാൻ കഴിയുന്നതിൽ കൂടുതലാവുമ്പോഴാണ്. രാത്രിയിൽ മൂത്രം നിറഞ്ഞിരിക്കുന്നത് അറിയാനുള്ള സൂചനകൾ കുട്ടി ഉണരാൻമാത്രം ശക്‌തമല്ല. രാത്രിയിൽ തലച്ചോറിൽനിന്നും സ്വതന്ത്രമാക്കപ്പെടുന്ന ആൻറി ഡൈയൂറെറ്റിക് ഹോർമോൺ മൂത്രത്തിെൻറ ഉത്പാദനം കുറയ്ക്കുന്നത് ഉദ്ദേശിച്ചുള്ളതാണ്. കിടക്കയിൽ മൂത്രമൊഴിക്കുന്ന കുട്ടികൾ മിക്കവാറും ഗാഢനിദ്രയുള്ളവരായിരിക്കും. അവരെ മൂത്രമൊഴിക്കാൻവേണ്ടി ഉണർത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുകയും ചെയ്യും.

ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന അവസ്‌ഥ മോശമാകുകയോ കൂടുതൽ തവണ ആകുകയോ ചെയ്യുന്നതിന് ചില ഘടകങ്ങളുണ്ട്. താഴെപ്പറയുന്ന കാര്യങ്ങൾ ചില കുട്ടികളിൽ ചില രാത്രികളിൽ മൂത്രമൊഴിക്കുന്നതിനെ ബാധിക്കാറുണ്ട്.

കിടക്കയിൽ മൂത്രമൊഴിക്കാതിരുന്ന അവസ്‌ഥ മാറി കുറേനാൾ കഴിഞ്ഞ് സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന അവസ്‌ഥ വീണ്ടും ഉണ്ടാകാം. ഉദാഹരണത്തിന് സ്കൂൾ തുറക്കുന്ന അവസരം, പുതിയ കുഞ്ഞുവാവയുടെ വരവ്, അസുഖം, കളിയാക്കലുകൾ, ദുരുപയോഗം തുടങ്ങിയ സാഹചര്യങ്ങൾ കുിയെ ബാധിക്കാം.

കഫീൻ അടങ്ങിയിുള്ള പാനീയങ്ങളും ഭക്ഷണപദാർത്ഥങ്ങളും ഇതിന് ഒരു കാരണമാകാം. ചായ, കാപ്പി, കോള, ചോക്കലേറ്റ് എന്നിവ ഇതിൽപ്പെടുന്നു. കഫീൻ വൃക്കകൾ ഉത്പാദിപ്പിക്കുന്ന മൂത്രത്തിെൻറ അളവ് കൂുന്നു. അതായത് ഇത് ഡൈയൂററ്റിക് അഥവാ മൂത്രം ഉത്പാദിപ്പിക്കുന്നത് ത്വരിതപ്പെടുത്തുന്നവയാണ്.
മലബന്ധം വലിയ വ്യാപ്തമുള്ള മലം മലദ്വാരത്തിലും മലാശയത്തിലും സർദ്ദമുണ്ടാക്കുകയും അത് മൂത്രസഞ്ചിയുടെ പിറകിൽ അസ്വസ്‌ഥയുണ്ടാക്കുകയും ചെയ്യുന്നു. ഗുരുതരമായവിധത്തിൽ മലബന്ധമുള്ളവർക്ക് ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം കൂടുതലായി കണ്ടുവരുന്നു.

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ (എഡിഎച്ച്ഡി) ഉള്ള കുട്ടികളിൽ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് കൂടുതലായി കണ്ടുവരുന്നു.

അത്ര സാധാരണമല്ലാത്ത ചില കാരണങ്ങളാൽ കുികൾ ഉറക്കത്തിൽ മൂത്രമൊഴിക്കാറുണ്ട്. ഉദാഹരണത്തിന് മൂത്രത്തിൽ അണുബാധ, ശ്വാസനാളികളിൽ തടസമുണ്ടാകുന്നതുമൂലം ശ്വാസം എടുക്കുന്നതിന് പ്രയാസമുണ്ടാക്കുന്ന അവസ്‌ഥ (സ്ലീപ് അപ്നീയ), പ്രമേഹം, മൂത്രാശയത്തെ ബാധിക്കുന്ന അപൂർമായ തകരാറുകൾ എന്നിവ കിടക്കയിൽ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു. പ്രത്യേക കാരണങ്ങളാൽ പകൽ കിടക്കയിൽ മൂത്രമൊഴിക്കുന്നതും കണ്ടുവരാറുണ്ട്. ഡോക്ടർമാർ കുിയെ പരിശോധിക്കുകയും മൂത്രപരിശോധനകൾ നടത്തുകയും ചെയ്യുന്നതിലൂടെ ഇതിനുള്ള കാരണങ്ങൾ കണ്ടെത്താനാകും. പകൽ മൂത്രമൊഴിക്കുന്ന കുട്ടികളിൽ മൂത്രാശയത്തിന് തകരാറുണ്ടോ എന്നറിയാൻ കൂടുതൽ ടെസ്റ്റുകൾ നടത്താറുണ്ട്.

ഇതു ശ്രദ്ധിക്കാം

നാപ്പികൾ

‘ഇതാണ് നാപ്പികൾ മാറ്റാനുള്ള സമയം’ എന്നുതോന്നുമ്പോൾ അവ മാറ്റുക. കിടക്കയിൽ മൂത്രമൊഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്ന മുതിർന്ന കുട്ടികൾ രാത്രിയിൽ നാപ്പി ധരിക്കുന്നതുകൊണ്ട് മൂത്രമൊഴിക്കാതിരിക്കാനുള്ള പ്രേരണ കുറയാനാണ് സാധ്യത. നാപ്പികൾ ഇല്ലാതിരിക്കുന്നതിെൻറ അപകടമെന്നത് കുറച്ചുനാളത്തേക്കുകൂടി കിടക്കയിൽ മൂത്രമൊഴിച്ചേക്കാം എന്നതാണ്. ചെറിയ കുട്ടികളിൽ പരീക്ഷണാർത്ഥം കുറച്ചുനാളത്തേക്ക് നാപ്പികൾ ഉപയോഗിക്കാതിരിക്കുകയും പ്രയോജനമുണ്ടായില്ലെങ്കിൽ വീണ്ടും കുറച്ചുനാൾ നാപ്പി ഉപയോഗിക്കുകയും പിന്നീട് പരീക്ഷണം തുടരുകയും ചെയ്യണം.

ക്ഷമ, ധൈര്യം, സ്നേഹം

മൂന്നുവയസ്സുള്ളപ്പോൾ നാപ്പികൾ ഉപയോഗിക്കാതെയുള്ള പരീക്ഷണം വിജയിച്ചില്ലെങ്കിൽ പരീക്ഷണം നിറുത്തിവയ്ക്കുകയും ഏതാനും മാസങ്ങൾക്കുശേഷം വീണ്ടും പരീക്ഷണം ആവർത്തിക്കുകയും ചെയ്യാം. സാധാരണയായി അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ ചികിത്സയുടെ ആവശ്യമുണ്ടാവാറില്ല. വിജയിക്കുന്നതുവരെ പരീക്ഷണം ആവർത്തിക്കുക. സ്കൂളിൽ പോയിത്തുടങ്ങിയിട്ടും കിടക്കയിൽ മൂത്രമൊഴിക്കുന്നത് തുടരുകയാണെങ്കിലും പെട്ടെന്നുതന്നെ ഇത് നിന്നുപോകാൻ കൂടുതൽ സാധ്യതയുണ്ട്. കുട്ടികൾ മൂത്രമൊഴിക്കുന്നത് സ്വാഭാവികമായി നിന്നുപോകുന്നത് വലിയ മാറ്റങ്ങളുളവാക്കും.

കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നതിന് അവരെ ശിക്ഷിക്കരുത്. അവരുടെ തെറ്റുകൊണ്ടല്ല അങ്ങനെ സംഭവിക്കുന്നത്. നല്ല വ്യത്യാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവരെ അഭിനന്ദിക്കുകയുംവേണം. കുടുംബപരമായ എന്തെങ്കിലും കാരണമോ സ്കൂളിലെ തടസങ്ങളോ കുിയിൽ സമ്മർദ്ദമുണ്ടാക്കുന്നത് വേഗത്തിൽ ശ്രദ്ധിക്കേണ്ടതാണ്. നാളുകളായി കിടക്കയിൽ മൂത്രമൊഴിക്കാതിരുന്ന കുട്ടി വീണ്ടും കിടക്കയിൽ മൂത്രമൊഴിക്കുകയാണെങ്കിൽ അത് സ്കൂളിലെ വഴക്ക് പോലുള്ള എന്തെങ്കിലും കാരണങ്ങളാൽ ഉണ്ടാകുന്ന സമ്മർദ്ദത്തിെൻറ ഫലമാകാം.

കുട്ടികൾക്ക് വിശദീകരിച്ചുകൊടുക്കുക

കിടക്കയിൽ മൂത്രമൊഴിക്കുന്നത് ഒഴിവാക്കണമെങ്കിൽ കുട്ടിയുടെ സഹകരണംകൂടി ആവശ്യമാണ്. കാര്യങ്ങൾ കുട്ടിക്ക് മനസിലായിത്തുടങ്ങുന്ന പ്രായംമുതൽ താഴെപ്പറയുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടിക്ക് വിശദീകരിച്ചുകൊടുക്കുന്നത് ഗുണകരമാണ്. ‘ശരീരം എല്ലായ്പ്പോഴും വെള്ളം ഉണ്ടാക്കുകയും അത് മൂത്രസഞ്ചിയിൽ ശേഖരിക്കുകയും ചെയ്യും. മൂത്രസഞ്ചി ഒരു ബലൂൺപോലെയാണ്. അത് വെള്ളം നിറച്ചുകൊണ്ടിരിക്കും. മൂത്രസഞ്ചി നിറഞ്ഞുകഴിയുമ്പോൾ നമ്മൾ ടാപ്പ് തുറന്ന് അത് പുറത്തുവിടുന്നു. രാത്രിയിൽ നൾ ഉറക്കത്തിലായിരിക്കുമ്പോൾ മൂത്രസഞ്ചി നിറയുന്നു. എന്നാൽ മൂത്രസഞ്ചിയുടെ ടാപ്പ് ഉറങ്ങുന്നില്ല. മൂത്രസഞ്ചി നിറഞ്ഞുകഴിയുമ്പോൾ അത് നമ്മളെ ഉറക്കത്തിൽനിന്ന് എഴുന്നേല്പിക്കുന്നു.’

കുട്ടിയുടെ പങ്കാളിത്തം

കുട്ടിക്ക് അഞ്ച്, ആറ് വയസാകുമ്പോൾ നനഞ്ഞ തുണികൾ മാറ്റുന്നതിന് കുട്ടിയെ പ്രോത്സാഹിപ്പിക്കുക. നനഞ്ഞ ബെഡ്ഷീറ്റ് മാറ്റുന്നത് ഒഴിവാക്കാനായി കുട്ടികൾ കിടക്കയിൽനിന്ന് എഴുന്നേറ്റ് ടോയ്ലെറ്റിൽ പോകാൻ സാധ്യതയുണ്ട്. അതിനാൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഏല്പിക്കുന്നത് കുട്ടികൾക്ക് കൂടുതലായി പ്രചോദനം നല്കും. ഇത്തിരി ബഹളമുണ്ടാക്കിയാണെങ്കിലും കഴിയുന്നിടത്തോളം ഇങ്ങനെ കൃത്യമായി ചെയ്യിക്കുന്നത് കാര്യമാത്രപ്രസക്‌തമാണ്.

ഇരുട്ട്, എട്ടുകാലി എന്നിവയെ പേടി, ഒന്നിനുമുകളിൽ ഒന്നായി സ്‌ഥാപിച്ചിട്ടുള്ള ബെഡിൽനിന്ന് എഴുന്നേല്ക്കുക തുടങ്ങിയ കാര്യങ്ങൾ രാത്രിയിൽ എഴുന്നേല്ക്കുന്നതിന് പേടിയോ പ്രശ്നങ്ങളോ ഉണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തുക. ബാത്ത്റൂമിലെ ലൈറ്റ് തെളിഞ്ഞുകിടക്കുകയാണെന്ന് ഉറപ്പുവരുത്തുക.

വെള്ളം കൂടുതൽ വേണ്ട

വെള്ളം കുടിക്കുന്നത് വിവേകപൂർവം നിയന്ത്രിക്കുക. എന്നിരുന്നാലും കിടക്കയിൽ മൂത്രമൊഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായകമാകില്ല. മൂത്രം നിറയ്ക്കുന്നതും അത് നിലനിർത്തുന്നതും മൂത്രസഞ്ചിക്ക് ശീലമാകേണ്ടതുണ്ട്. ദിവസം മുഴുവൻ വെള്ളം കുടിക്കുന്നത് നിയന്ത്രിച്ചാലും മൂത്രസഞ്ചിക്ക് വലിയ അളവ് മൂത്രം താങ്ങാൻ പരിശീലനം ലഭിക്കുന്നില്ല. കിടക്കുന്നതിന് രണ്ടുമൂന്നു മണിക്കൂർമുമ്പ് ദാഹിക്കുന്നുണ്ടെങ്കിൽമാത്രം കുിക്ക് വെള്ളം നല്കുക എന്നതാണ് നല്ല മാർഗം. ദിവസം മുഴുവൻ വെള്ളം കുടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തരുത്. മിക്ക കുട്ടികളും ഏകദേശം ആറ് മുതൽ എട്ടു കപ്പുവരെ വെളളം ഒരുദിവസം കുടിക്കും.

ചായ, കാപ്പി, കോള, ചോക്കലേറ്റ് എന്നിവ ഉപയോഗിക്കുന്നത് കിടക്കയിൽ മൂത്രമൊഴിക്കുന്ന അവസ്‌ഥ മോശമാക്കും. അതിനാൽ ഇവ ഉപയോഗിക്കുന്നത് പൂർണമായി ഒഴിവാക്കുക. പ്രത്യേകിച്ച് കിടക്കുന്നതിനുമുമ്പുള്ള ഏതാനും മണിക്കൂറുകൾ.

ഒരു കലണ്ടർ ഉണ്ടാക്കി അതിൽ മൂത്രമൊഴിക്കാത്ത ദിവസങ്ങൾ കുട്ടിയെക്കൊണ്ട് രേഖപ്പെടുത്തിക്കുന്നതും അത് സൂക്ഷിക്കുന്നതും കുട്ടിയുടെ ആവിശ്വാസം കൂട്ടാൻ സഹായിക്കും.

മൂത്രസഞ്ചിയുടെ വ്യായാമങ്ങൾ

കീഗൽ വ്യായാമങ്ങൾ (ചുരുക്കുക/അയച്ചുവിടുക) ചെയ്യുന്നത് വസ്തിപ്രദേശത്തെ പേശികൾക്ക് ബലംകിട്ടാൻ സഹായകമാണ്. കുട്ടി മൂത്രമൊഴിക്കുമ്പോഴെല്ലാം മുഴുവൻ ഒഴിച്ചുകഴിഞ്ഞിട്ട് വീണ്ടും ഒന്നുകൂടി മൂത്രമൊഴിപ്പിച്ച് മൂത്രസഞ്ചിയിൽ അവശേഷിക്കുന്ന മൂത്രംകൂടി കളയുന്നത് നല്ലതാണ്.

മലബന്ധം

കുട്ടിക്ക് മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. മലബന്ധം ഒഴിവാക്കുന്നതിലൂടെ കിടക്കയിൽ മൂത്രമൊഴിക്കുന്നതും കുറയും.

വീട്ടിൽനിന്നു മാറിനില്ക്കുക

വീട്ടിൽനിന്നു മാറി നിൽക്കുന്നത് ഇത്തരക്കാർക്ക് വിഷമമാണ്. എന്നാൽ അപരിചിതമായ ബെഡിൽ കിടക്കുന്നത് ചിലപ്പോൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് മാറാൻ സഹായകമാവാറുമുണ്ട്. കാര്യങ്ങൾ അറിയാവുന്ന ഒരു ബന്ധുവിെൻറ അല്ലെങ്കിൽ സുഹൃത്തിെൻറ വീട്ടിൽ കുറച്ചുദിവസം കഴിയുന്നത് ചിലപ്പോൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് ഒഴിവാക്കുന്നതിന് സഹായകമാവാറുണ്ട്. ഇത് നല്ല അനുഭവമാവുകയും കിടക്കയിൽ മൂത്രമൊഴിക്കുന്നത് ഒഴിവാക്കുന്നതിന് കുിക്ക് പ്രോത്സാഹനമാവുകയും ചെയ്യും.

പ്രായോഗിക നടപടികൾ

വെള്ളം വലിച്ചെടുക്കാത്ത ബെഡ്കവറുകളും വിരിപ്പുകളും വെള്ളം വലിച്ചെടുക്കുന്ന ചെറുമെത്തകളും ഉപയോഗിക്കുക. നനവ് പറ്റാനിടയുള്ള ഭാഗങ്ങളിൽ ഉരഞ്ഞ് വേദന ഉണ്ടാകാതിരിക്കാൻ മോയ്സ്ചറൈസർ ക്രീമുകൾ തേക്കുക.

ചികിത്സാരീതികൾ

പ്രത്യേക ചികിത്സയൊന്നും കൂടാതെതന്നെ മിക്ക കുട്ടികളിലും കാലക്രമത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുന്നത് നിന്നുപോവാറുണ്ട്. കുട്ടിക്ക് പ്രായമേറുന്തോറും കിടക്കയിൽ മൂത്രമൊഴിക്കുന്നത് നില്ക്കാനുള്ള സാധ്യതയും കൂടുന്നു. എന്നിരുന്നാലും ചികിത്സകൾ പിന്നീട് എന്നതിനേക്കാൾ പെട്ടെന്ന് കിടക്കയിൽ മൂത്രമൊഴിക്കുന്നത് നില്ക്കാൻ പ്രയോജനംചെയ്യും. ചികിത്സാരീതികളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു.

മരുന്നുകൾ

മൂത്രം ഉത്പാദിപ്പിക്കുന്നത് കുറയ്ക്കുന്ന ആൻറി ഡൈയൂറെറ്റിക് ഹോർമോൺ നല്കുന്നത് രാത്രിയിലുള്ള മൂത്രത്തിെൻറ ഉത്പാദനത്തെ കുറയ്ക്കുകയും കിടക്കയിൽ മൂത്രമൊഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുമെങ്കിലും നിർദ്ദേശിച്ചിട്ടുള്ള മരുന്നിതര മാർഗങ്ങൾ അനുവർത്തിച്ചില്ലെങ്കിൽ മരുന്നിെൻറ ഉപയോഗം നിറുത്തിക്കഴിഞ്ഞാൽ വീണ്ടും കിടക്കയിൽ മൂത്രമൊഴിക്കുന്നത് തുടരാൻ സാധ്യതയുണ്ട്. ചികിത്സയ്ക്ക് പൂർണമായ ഫലം ലഭിക്കാൻ ബെഡ്വെറ്റിംഗ് അലാമുകൾ ഉപയോഗിക്കുന്നതാണ് മൂത്രം ഉത്പാദിപ്പിക്കുന്നത് കുറയ്ക്കുന്ന മരുന്നുകളേക്കാൾ ഫലപ്രദം.

സ്മോപ്രെസിൻ എന്ന മരുന്നാണ് കിടക്കയിൽ മൂത്രമൊഴിക്കുന്നത് തടയാനുള്ള മരുന്നായി ഉപയോഗിക്കുന്നത്. വൃക്കകൾ രാത്രിയിൽ മൂത്രം ഉത്പാദിപ്പിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ മരുന്നിെൻറ പ്രയോജനം. ഇത് നന്നായി പ്രവർത്തിക്കുന്നതും ഉടൻ ഫലം ലഭിക്കുന്നതുമാണ്. ഏകദേശം 10 പേരിൽ ഏഴുപേർക്ക് ഇതിെൻറ പ്രയോജനം ലഭിക്കുന്നു. അവധിക്കാലത്ത് അല്ലെങ്കിൽ വീട്ടിൽനിന്ന് അകന്നു നില്ക്കുക പോലുള്ള ചെറിയ ഇടവേളകളിലേക്ക് ഈ മരുന്ന് പ്രയോജനപ്രദമാണ്.

സമ്മാനങ്ങൾ വാഗ്ദാനം ചെയ്യാം

ചുരുക്കമായി പറഞ്ഞാൽ അവൻ അല്ലെങ്കിൽ അവൾ ഒരു ലക്ഷ്യം കൈവരിച്ചാൽ സാനം നല്കാമെന്ന് പറയുക. സാധാരണയായി ലക്ഷ്യം എന്ന് ഉദ്ദേശിക്കുന്നത് പൂർണമായി രാത്രിയിൽ മൂത്രമൊഴിക്കാതിരിക്കുക എന്നതല്ല. കാരണം കിടക്കയിൽ മൂത്രമൊഴിക്കുന്ന മിക്ക കുട്ടികൾക്കും അത് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടാകില്ല. അതിനാൽ നിർദ്ദേശിക്കാവുന്നത് കിടക്കുന്നതിനുമുമ്പ് ടോയ്ലെറ്റിൽ പോവുക, കിടക്കയിൽ മൂത്രമൊഴിച്ചു എന്നുതോന്നിയാൽ എഴുന്നേറ്റശേഷം അക്കാര്യം മാതാപിതാക്കളോട് പറയുക, ബെഡ് ഷീറ്റ് മാറ്റി പഴയതുപോലെ വിരിച്ച് വൃത്തിയാക്കിയിടാൻ പറയുക എന്നിങ്ങനെയുള്ളവ ആയിരിക്കണം. കുട്ടിയുടെ അവസ്‌ഥ മെച്ചപ്പെട്ടുവരുമ്പോൾ ചിലപ്പോൾ കിടക്കയിൽ മൂത്രമൊഴിക്കാതിരിക്കുക എന്ന നിർദ്ദേശം കൊടുക്കാം. കുട്ടി കിടക്കയിൽ മൂത്രമൊഴിക്കുന്നത് നിറുത്തുക എന്നതായിരിക്കണം ലക്ഷ്യം.

ഡോ. ജീസൺ ഉണ്ണി
സീനിയർ കൺസൾൻറ്, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി