Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


കേരളം വരൾച്ചയുടെ പിടിയിൽ
കാലവർഷം മൂന്നിലൊന്നായി കുറയുകയും തുലാമഴ കനി യാതിരിക്കുകയും ചെയ്തതോടെ കാർഷിക കേരളം ചുട്ടുപൊള്ളുന്ന വേനലിലേക്കു കടക്കുകയാണ്. പെയ്യുന്ന മഴയുടെ 80 ശതമാനവും 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ പതിക്കുന്നതി*ാൽ കേരളം മഴ വെള്ള സംഭരണത്തിൽ എക്കാലവും പിന്നോക്കമാണ്. നീർക്കുഴികളും കനാലുകളും ഏറെ തീർത്തെങ്കിലും മണ്ണിൽ വെള്ളത്തെ സംഭരിക്കാനുള്ള ശ്രമം പരിമിതമാണ്. ശരാശരി മഴ എക്കാലവും കിട്ടിയിരുന്ന കേരളത്തിൽ മഴയുടെ ലഭ്യതയിൽ ഒരിക്കലും കർഷകർ ആശങ്കയുള്ളവരല്ലതാനും. കാലവർഷം ചതിച്ചാൽ വേനൽമഴ, അതല്ലെങ്കിൽ ഇടമഴ എന്നതാണ് നാട്ടിലെ കർഷകരുടെ പ്രതീക്ഷ. സംസ്‌ഥാനത്തെ എല്ലാ ജില്ലകളെയും വരൾച്ച ബാധിച്ചുകഴിഞ്ഞു. പഴം, പച്ചക്കറി എന്നിവയിൽ സംസ്‌ഥാനം സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന വർഷമാണ് കഠിന ജലക്ഷാമമുണ്ടായിരിക്കുന്നത്.

ഇക്കൊല്ലം പഴം, പച്ചക്കറി ഉത്പാദനത്തിൽ 40 ശതമാനം കുറവുണ്ടാകുമെന്നാണ് സൂചന. പച്ചപ്പുല്ലും തീറ്റയും കരിഞ്ഞുണങ്ങിയത് ക്ഷീരകർഷക മേഖലയുടെ നടുവൊടിച്ചു. വേനലിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ പാൽ ഉത്പാദനത്തിൽ 25 ശതമാനം കുറവുണ്ടായി, പാലിന് അയൽസംസ്‌ഥാനങ്ങളെ അധികമായി ആശ്രയിക്കുകയാണ്.

ഇക്കൊല്ലം മഴ അപ്പാടെ പിൻവലിഞ്ഞതോടെ കർഷകരുടെ നെഞ്ച് പിടയുകയാണ്. മുൻപൊക്കെ നെല്ലും വാഴയും പച്ചക്കറിയും പോലുള്ള ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നവർക്കായിരുന്നു വെള്ളത്തിന്റെ കാര്യത്തിൽ ആധിയും ശ്രദ്ധയും കൂടുതലുണ്ടായിരുന്നത്. റബർ, നാളികേരം, കാപ്പി, തേയില തുടങ്ങിയ തോട്ടംമേഖലയിൽ മഴ അൽപം കുറഞ്ഞാലും കർഷകർക്ക് വലിയ ആശങ്കകൾ ഉണ്ടായിരുന്നില്ല. ഇക്കൊല്ലം അതൊന്നുമല്ല സ്‌ഥിതി. തെക്കു മുതൽ വടക്കുവരെ കേരളം മലനാടെന്നോ ഇടനാടെന്നോ തീരപ്രദേശമെന്നോ വ്യത്യാസമില്ലാതെ വരണ്ടുണങ്ങി ദാഹിക്കുകയാണ്. കാർഷിക മേഖലയിലെ വരൾച്ച കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതിനൊപ്പം ഭക്ഷ്യക്ഷാമത്തിനും കാരണമാകും.

മഴമേഘങ്ങൾ നാടുവിട്ട കേരളത്തിൽ മേൽമണ്ണിൽ ഈർപ്പം വലിഞ്ഞ് സസ്യങ്ങൾ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പക്കവേരുകൾ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. പാടശേഖരങ്ങളിൽ മേൽമണ്ണ് വരണ്ടുകീറി നെൽവയലുകളും തണ്ണീർത്തടങ്ങളും ഉണങ്ങിക്കരിയുന്നു. പ്രതിവർഷം ശരാശരി 310 സെന്റിമീറ്റർ മഴ ലഭിക്കേണ്ട കേരളത്തിൽ 2016ൽ ലഭിച്ചത് 186 സെന്റിമീറ്റർ മാത്രം. അതായത് 42 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വർഷം നാലു മഴസീസണുകളും കേരളത്തെ കൈവിട്ടതോടെ കണക്കുകൂട്ടലുകെളെല്ലാം തെറ്റി. സംസ്‌ഥാന ത്തിന്റെ അവസാനപ്രതീക്ഷയും തകർത്തതു തുലാമഴയാണ്. 47 സെന്റിമീറ്റർ മഴ ലഭിക്കേണ്ട ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ആകെ പെയ്തത് 18 സെന്റിമീറ്റർ മാത്രം. അതായത് 61 ശതമാനത്തിന്റെ കുറവ്.കോഴിക്കോട്ടും തിരുവനന്ത പുരത്തും 80 ശതമാനത്തിലേറെ യാണ് മഴക്കുറവ്. വേനലിനെ മറികടക്കാൻ കാർഷിക കേരള ത്തെ പ്രാപ്തമാക്കിയി രുന്നതു തുലാവർഷമായിരുന്നു. വാർഷികമഴയിൽ 70 ശതമാന ത്തോളം ലഭിക്കുന്ന ഇടവപ്പാ തിയിൽ 34 ശതമാനം മഴ കുറവാണ്. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ 60 ശതമാനത്തോളം മഴ കുറവാണുണ്ടായിരിക്കുന്ന്.

സംസ്‌ഥാനത്ത് 17,128 ഹെക്ടറിൽ കൃഷി വരൾച്ചാഭീഷണി നേരിടുന്ന സാഹചര്യത്തിൽ 100 കോടിയിലേറെ രൂപയുടെ കാർഷിക നഷ്‌ടമാണ് ഈ വർഷം കണക്കുകൂട്ടുന്നത്. 13,200 ഹെക്ടറി ലധികം നെൽക്കൃഷി വരൾച്ചഭീഷണിയെ നേരിടുന്നു. നെൽ ക്കൃഷിയുടെ രണ്ടാംവിളയായ മുണ്ടകനിൽ 235 ഹെക്ടർ ഞാറ് നശിച്ചു. വിളവിറക്കിയതിൽ 12,935 ഹെക്ടറിൽ കതിരിടാറായ നെൽ ച്ചെടികൾ കരിഞ്ഞുണങ്ങി.

ഇതിൽ കേരളത്തിന്റെ നെല്ലറയായ പാലക്കാട് മാത്രം 7001 ഹെക്ടർ ഉണങ്ങിനശിച്ചു. വയനാട് 480 ഹെക്ടറും കാസർഗോഡ് 1415 ഹെക്ടറും മലപ്പുറത്ത് 289 ഹെക്ടറും ഉണങ്ങി. നെല്ല് കഴി ഞ്ഞാൽ കൂടുതൽ നാശമുണ്ടാ യിരിക്കുന്നത് പച്ചക്കറി കൃഷി ക്കാണ്. 3757 ഹെക്ടർ പച്ചക്കറി കൃഷിയെ വരൾച്ച ബാധിച്ചു. 187 ഹെക്ടറിലെ വാഴകൃഷിയും ഉണങ്ങിക്കഴിഞ്ഞു. ഇടുക്കി, വയനാട് ജില്ലകളിൽ കുരുമുളകിനും കാപ്പിക്കും ഏലത്തിനും ഇഞ്ചി ക്കും വരൾച്ച ബാധിച്ചുതുടങ്ങിയിയിരിക്കുന്നു.

പച്ചക്കറിയിൽ മാത്രം 7.92 കോടിരൂപയുടെ നഷ്‌ടമുണ്ടാ കുമെന്നാണ് കണക്കാക്കുന്നത്. ശീതപച്ചക്കറിയുടെ നാടായ വട്ടവട, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളെയും വരൾച്ച ബാധിച്ചുകഴിഞ്ഞു.

നാളികേര മേഖലയിൽ 435 ഹെക്ടറോളമാണ് വരൾച്ചയെ ത്തുടർന്ന് നാശത്തിലേക്ക് നീങ്ങു ന്നത്. 13 കോടിയോളം രൂപയാണ് വാഴക്കൃഷി നശിക്കുന്നതിലൂടെ നഷ്‌ടം വരിക. കേരളത്തിൽ ഭൂഗർഭ ജലവിതാനം മൂന്നു മുതൽ അഞ്ചുമീറ്റർ വരെ താണു എന്നതാണ് മറ്റൊരു വസ്തുത. കുഴൽക്കിണറുകൾ കുഴിച്ചാൽ വെള്ളമില്ല. കാലങ്ങളായി വെള്ളം കിട്ടിയിരുന്ന കുഴൽക്കിണറുകൾ പ്രവർത്തനരഹിതമാവുകയും ചെയ്യുന്നു.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വരൾച്ച രൂക്ഷമാകുന്നതോടെ തെങ്ങിനും തോട്ടവിളകൾക്കും കൂടുതൽ നാശം സംഭവിക്കും. കാർഷികമേഖലയായ പാലക്കാട്, തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിലായിരിക്കും വേനൽ ക്കെടുതിയുടെ രൂക്ഷത കൂടുത ലായി അനുഭവിക്കേണ്ടിവരിക. അണക്കെട്ടുകളിൽ നിന്നുള്ള ജലവിതരണം പരിമിതടുത്തിയതോടെ കാർഷിക മേഖല കൂടുതൽ ക്ഷാമത്തിലേക്കു കടക്കുകയാണ്. വൈദ്യുതി ഉത്പാദനം കുറയ്ക്കുന്നത് പമ്പിംഗ് ഉൾപ്പെടെയുള്ള കാർഷിക വൃത്തികളെയും സാരമായി ബാധിക്കും.

മഴയുടെ കുറവ് നെൽകൃഷിയെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. നെൽപ്പാടം ഏറ്റവും വലിയ ജലസംഭരണ കേന്ദ്രമാണ്. ഒരു ഹെക്ടർ നിലം ഒമ്പതുമാസം സംഭരിക്കുന്നത് അഞ്ചുലക്ഷം കിലോ ലിറ്റർ വെള്ളമാണ്. കർഷകർക്ക് നൽകിയിരുന്ന സബ്സിഡികൾ ഓരോന്നോരോന്നായി ഇല്ലാതാ ക്കുന്നു. രാസവളങ്ങളുടെ വില ഗണ്യമായി വർധിപ്പിക്കുന്നു. വൈദ്യുതി, ജലസേചനം എന്നിവ യ്ക്കുള്ള ചെലവും റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്.

ഒട്ടുമിക്ക കാർഷികോത്പന്നങ്ങൾക്കും വില കുത്തനെ ഇടിഞ്ഞതിനൊപ്പമാണ് ഇക്കൊല്ലം വേനൽ കൃഷിയിടങ്ങളെ ഉണക്കിക്കീറുന്നത്. റബറിനും കാപ്പിക്കും വിലയില്ല. കർഷകർ വിറ്റ നാളികേരത്തിനും നെല്ലിനും വില സർക്കാർ സംഭരണ ഏജൻസികൾ നൽകിയിട്ടില്ല. ഇത്തരത്തിൽ കാർഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കേരളം മറ്റൊരു വരൾച്ചയെ നേരിടുന്നത്.

റെജി ജോസഫ്

വരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്‍റെ അലങ്കാരക്കോഴികൾ
ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ
അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ
ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും
രാജപ്രൗഢിയോടെ രാജമല്ലി
ഇടക്കാലത്ത് മലയാളികളുടെ വീട്ടുമുറ്റങ്ങളിൽ നിന്നും പൂന്തോ ട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായ
മാങ്ങയുടെ വലിപ്പമുള്ള ജാതി
കണ്ടാൽ മാങ്ങയാണോ എന്നു തെറ്റിധരിക്കും. അത്രയ്ക്കു വലിപ്പം. 70 / 73 ജാതിക്ക ഒരുകിലോ തൂങ്ങും.
വീണ്ടുമൊരു ഞാറ്റുവേലക്കാലം; നട്ടുവളർത്താം ശാസ്ത്രീയമായി
മലയാളക്കരയിൽ കാർ ഷികവർഷത്തിന് തിരശീല ഉയരുന്നത് മേടമാസം ഒന്നാം തീയതി. മേടത്തിൽ ആരംഭിച്ച്
മഴക്കാലത്തും മത്സ്യസമൃദ്ധിക്ക് അടുക്കളക്കുളങ്ങൾ
ജലത്തിന്‍റെ പിഎച്ചിലുണ്ടാകുന്ന മാറ്റങ്ങൾ, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ...മത്സ്യം വളർത്തുന്ന കർഷകർ
വർഷകാല കൃഷിക്ക് കാന്താരി
നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്.
കൃഷിയെ പ്രണയിക്കുന്ന യുവത്വം
കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം കോളജ് കുമാര·ാരുടെയും കുമാരിമാരുടെയും കൂട്ടായ്മ കാണണമെങ്കിൽ
ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
ആയിരം കോഴിക്ക് അരകാട മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം
അറിയാം, പ്രയോജനപ്പെടുത്താം, അധിനിവേശ സസ്യങ്ങളെ
വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ
മണം തരും മുല്ല പണവും തരും
ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്.
ഒരുങ്ങാം, മഴക്കാല പച്ചക്കറികൃഷിക്കായി
വേനൽക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുന്പേ പച്ചക്കറികൾ
രാസവളം വാങ്ങാനും തിരിച്ചറിയൽ കാർഡ്; നയംമാറ്റം കർഷകരെ തുണക്കുമോ ?
സഹകരണ സ്റ്റോറിലോ വളക്കടയിലോ പോയി കുറഞ്ഞ വിലക്ക് വളം വാങ്ങി തിരിച്ചു പൊന്നിരുന്ന നല്ലകാലം
ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യൻ ചെറി
കേരളത്തിന്‍റെ കാലാവ സ്ഥയിൽ നന്നായി വളരു ന്നതും ഏറെ പോഷകസന്പു ഷ്ഠവുമായ ഒരു ഫലവൃ ക്ഷമാ ണ് വെസ്റ്റിന്ത്യൻ ചെറി.
കാന്പസുകൾക്ക് ഒരു കൃഷി മോഡൽ
പ്രതീക്ഷയുടെ ഇളം പച്ചപ്പ് വിരിയുന്ന കാന്പസുകൾ. കാലഘട്ടത്തിന്‍റെ മാറ്റങ്ങളെയും നൂതനമായ അറിവുകളെയും
വീട്ടുവളപ്പിൽ അരുമപ്പക്ഷികളുടെ വർണപ്രപഞ്ചം
കുട്ടിക്കാനത്ത് പ്ലാന്‍ററായി ജോലി ചെയ്തിരുന്ന കുര്യൻ ജോണിന് നേട്ടങ്ങളുടെ കഥയാണ് പറയാനുള്ളത്.
മണ്ണറിഞ്ഞുവേണം തെങ്ങിൻതൈ നടാൻ
മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രയുണ്ടെന്നറിഞ്ഞെങ്കിൽ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക്
അനന്തപുരിയിലെ എള്ളുകൃഷി
എള്ള് പൂത്തുകായ്ച്ചു കിടക്കുന്ന പാടങ്ങളും എള്ളിൻ തോട്ടവും പണ്ട് കേരളത്തിൽ ധാരാളമുണ്ടായിരുന്നു
കക്കയിൽ നിന്ന് മുത്ത്, മുത്താണ് മാത്തച്ചൻ
കാൽനൂറ്റാണ്ടായി വേറിട്ടൊരു ലാഭകൃഷിയിലാണ് കാസർഗോഡ് മാലക്കല്ലിലെ കടുതോടിൽ കെ.ജെ. മാത്തച്ചൻ.
ബയോ ഡീസൽ വ്യവസായ സാധ്യതയുമായി പുന്നമരം
കാലാവസ്ഥാവ്യതിയാനം യാഥാ ർഥ്യമാകുന്ന കാലമാണിത്. ഇതിനു കാരണം ഹരിതഗൃഹവാതകങ്ങളാണ്.
കാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്
വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ,
നാളികേരം: മൂല്യവർധനയ്ക്കു യന്ത്രസഹായം
ഇന്ന് വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു ഉത്പന്നമാണ് നീര. തെങ്ങിന്‍റെ മുകൾഭാഗത്ത് തന്നെ
മനംമയക്കും മോഹിനിച്ചീര
ഇത് മോഹിനി. പച്ചനിറത്തിൽ നല്ല ഉയരത്തിൽ നില്ക്കുന്ന പച്ചച്ചീര. പ്രകൃതിയിലെ മികച്ച പച്ചചീരകളിൽ
കരിന്പിന്‍റെ ജനിതക കലവറയൊരുക്കി കണ്ണൂർ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കരിന്പ് കൃഷി വ്യാവസായി കാടിസ്ഥാനത്തിൽ നടക്കുന്നില്ലെങ്കിലും കരിന്പിന്‍റെ ലോകോത്തര ജനിതക
കൃഷി ചെയ്യാം വെയിലിന്‍റെ ദിശനോക്കി
അനാദികാലം മുതൽ ജീവജാലങ്ങളുടെ സുസ്ഥിതിക്ക് ആധാരമാണ് വെയിൽ. വെയിൽ ഒരേ സമയം കർഷകനെ
തീരദേശ കൃഷിക്ക് പാലക് ചീര
കേരളത്തിലെ കർഷകരിൽ ഭൂരിഭാഗത്തിനും അറിയാത്ത ഒരു ഇലക്കറി വിളയാണ് പാലക്. ഉപ്പിനെ
പാഷൻ ഫ്രൂട്ട് ജ്യൂസാക്കി വിൽപ്പനയ്ക്ക്
ജ്യൂസ് കുടിക്കണമെങ്കിൽ ആരോഗ്യകരമായ ജ്യൂസ് തന്നെ കുടിക്കണം. രക്തത്തിലെ കൗണ്ട് വർധിപ്പിക്കുവാൻ സഹായിക്കുന്ന
വരൾച്ചയെ ചെറുക്കാൻ ജലസേചനത്തിന്‍റെ രീതിശാസ്ത്രം
ഓരോ വർഷവും 300 സെന്‍റീമീറ്റർ (3000 മില്ലിമീറ്റർ) മഴ ലഭിച്ചുകൊണ്ടിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം
പകൽവീട്ടിലും പച്ചക്കറി സമൃദ്ധി
ആതുര ശുശ്രൂഷാ സേവനരംഗത്ത്് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കേരളത്തിന് മാതൃകയായി മാറുകയാണ് പയ്യന്നൂർ
ഉദ്യാനത്തിലെ രാജകുമാരി പൂവ്
പിങ്ക് കലർന്ന ചുവപ്പുനിറമുള്ള പൂമൊട്ടുകൾ, വിടരുമ്പോൾ സോസറിന്റെ ആകൃതിയിൽ കടുംപർപ്പിൾ നിറമുള്ള പൂക്കൾ.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.