മക്കൾ നല്ലവരാകണമെങ്കിൽ...
മക്കൾ നല്ലവരാകണമെങ്കിൽ...
Wednesday, February 22, 2017 6:31 AM IST
അച്ഛനമാർ പറയുന്നത് മക്കൾ അനുസരിക്കുന്നില്ല, എന്തിനും ഏതിനും ദേഷ്യം... ഇതൊക്കെ ഇന്നത്തെ മാതാപിതാക്കളുടെ പരാതിയാണ്. തെറ്റുകണ്ട് മക്കളെ ശിക്ഷിക്കാൻ നിന്നാൽ അവരുടെ ഭാഗം പിടിക്കാനായി മുത്തച്ഛനും മുത്തൾിയുമുണ്ടെന്ന് മറ്റൊരു കൂട്ടർ... മക്കളെ നല്ലവരായി വളർത്തണമെങ്കിൽ അൽപമൊന്നു ശ്രദ്ധിക്കണം. ഇതൊന്നു വായിക്കൂ...

കുഞ്ഞുങ്ങളെ വളർത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പല മാതാപിതാക്കളും തങ്ങൾ ഇതിനായി തീരെ ഒരുങ്ങിയിിട്ടല്ല എന്ന് ചിന്തിക്കുന്നവരാണ്. എങ്ങനെ ഒരു നല്ല രക്ഷകർത്താവാകാം എന്ന് പലരും സെമിനാറുകളും ചർച്ചകളും നടത്തുന്നു. എന്നാൽ കുഞ്ഞുങ്ങളെ വളർത്തി നല്ല പൗരന്മാരാക്കുകയെന്നത് ശ്രമകരമായ ഒരു കലയാണെന്നു തന്നെ ഇവർ കാലാന്തരത്തിൽ തിരിച്ചറിയും. തെൻറ കുഞ്ഞിനു ശാരീരികവും മാനസികവുമായ സമഗ്ര വികസനം ആവശ്യമാണെന്ന് അമ്മ തിരിച്ചറിയണം.

കുഞ്ഞിനൊപ്പം അൽപനേരം

എങ്ങനെ കുഞ്ഞിെൻറ മാനസിക വികസനം സാധ്യമാകും. കുട്ടികളെ മിടുക്കരാക്കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും അച്ഛനമാർക്ക് തിരക്കുമൂലം മക്കളെ ശ്രദ്ധിക്കുവാൻ സമയമില്ല. കാലം മാറുന്നതനുസരിച്ച് കുഞ്ഞിെൻറ സ്വഭാവത്തിലും മാറ്റം വരുമെന്നറിയുക. വേണ്ടപ്പോൾ കുഞ്ഞിനെ ശ്രദ്ധിക്കാതിരുന്നാൽ പിന്നീട് വലിയ വില കൊടുക്കേണ്ടി വരും.

നിങ്ങളുടെ സംസാരത്തിെൻറ രീതി, ശബ്ദം, ശാരീരിക ഭാഷ എന്നിവ കുഞ്ഞ് അറിയാതെതന്നെ സ്വായത്തമാക്കും. മാതാപിതാക്കളുടെ ഓരോ വാക്കും പ്രവൃത്തിയും കുട്ടികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നറിയുക. മാതാപിതാക്കൾ കുഞ്ഞിെൻറ സ്വാഭിമാനം വളർത്തുന്ന തരത്തിൽ അവനോട് സംസാരിക്കണം. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കുകയോ ഒരു കൊടുക്കുകയോ ചെയ്യാം. ചില കാര്യങ്ങൾ അവർക്ക് തനിയെ ചെയ്യാൻ അവസരം നൽകുന്നതും കുട്ടിയിൽ ആവിശ്വാസം വർധിപ്പിക്കും. കുഞ്ഞിനെ ‘കൊച്ചാക്കുന്ന’ രീതിയിലുള്ള വിമർശനങ്ങൾ ഒഴിവാക്കുക. മറ്റു കുട്ടികളുമായി നിങ്ങളുടെ കുഞ്ഞിനെ താരതമ്യം ചെയ്യാതിരിക്കുക. അവനു ദൈവം നൽകിയിട്ടുള്ള കഴിവുകൾ പരിപോഷിപ്പിക്കുക. തന്നെപ്പോലെ താൻ മാത്രമേ ഈ ലോകത്തിലുള്ളുവെന്നും തനിക്കും ഈ ലോകത്തിൽ ചില പ്രത്യേക കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമുള്ള ആഴമായ ബോധ്യം ചെറുപ്പത്തിൽ തന്നെ നൽകണം.‘നീ എന്തൊരു കഴുതയാണ്, നിെൻറ കാര്യം തീരെ കഷ്‌ടമാണല്ലോ’ എന്നിങ്ങനെയുള്ള വാക്കുകൾ കുഞ്ഞിനെ ആഴത്തിൽ വേദനിപ്പിക്കും. നിങ്ങളുടെ വാക്കുകളിൽ കരുണയും ആർദ്രതയും നിറയെ. ഇത് സ്കൂളിലെ അധ്യാപകരെയും ബോധ്യപ്പെടുത്തേണ്ടതാണ്. താൻ തെറ്റു ചെയ്താലും തെൻറ അച്ഛനും അയും തന്നോടൊപ്പം നിന്ന് തന്നെ സ്നേഹിക്കുകയും, തെൻറ തെറ്റായ പ്രവൃത്തിയെ വെറുക്കുകയും ചെയ്യുമെന്ന് കുഞ്ഞിനു ബോധ്യപ്പെടണം.

കുട്ടിയുടെ കാര്യങ്ങൾ അവൻ തനിയെ ചെയ്യാൻ പരിശീലിപ്പിക്കാം. ഉദാ: കിടന്ന ഷീറ്റ് മടക്കി വയ്ക്കുക. താൻ കഴിച്ച പ്ലേറ്റ് അടുക്കളയിൽ കൊണ്ടുവയ്ക്കുക, സ്വയം വസ്ത്രം മാറുക, മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുവാനിടുക, തെൻറ പുസ്തകങ്ങൾ അടുക്കിവയ്ക്കുക എന്നിവ ഏഴ് വയസിനു മുകളിലുള്ള എല്ലാ കുട്ടികൾക്കും സാധിക്കും. കുഞ്ഞനുജനെയോ അനുജത്തിയെയോ നോക്കാൻ കുട്ടിയെ ഉൾപ്പെടുത്താം. എല്ലാറ്റിനും വഴക്കു പറയാതെ ഈ നല്ലകാര്യങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുക. ഒരു ദിവസം ചുരുങ്ങിയത് ഒരു പ്രോത്സാഹന വാക്ക് എങ്കിലും നൽകുവാൻ മറക്കരുത്. കുഞ്ഞിനെ ഉമ്മ വയ്ക്കുന്നതിനോ സ്നേഹിക്കുന്നതിനോ പരിധികളില്ലെന്ന് മനസിലാക്കുക. എന്നാൽ എല്ലാ നല്ല പ്രവൃത്തിക്കും മിഠായിയോ മറ്റു സമ്മാനങ്ങളോ നൽകേണ്ടതില്ല.

അതിരുകൾ വയ്ക്കാൻ മടിക്കേണ്ട

അച്ചടക്കം കുഞ്ഞിെൻറ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിയുക. എന്നാൽ എല്ലാദിവസവും ഇത് പാലിക്കുവാനായി പരിശീലിപ്പിക്കുക; അച്ഛനും അമ്മയും അച്ചടക്കം ശീലിപ്പിച്ചാൽ അതു മുത്തച്ഛനും മുത്തൾിയും കൂടി പരിശീലിപ്പാൻ തയാറാകണം. വീിലുള്ള എല്ലാവരും ഒരുപോലെ കുഞ്ഞിനോടു പെരുമാറണം. ഇല്ലെങ്കിൽ അൽപം അയവുകാണിക്കുന്നയാളെ ഉപയോഗിച്ച് കുഞ്ഞ് തെൻറ കാര്യം സാധിക്കും. ഈ അച്ചടക്ക നടപടികൾ കുഞ്ഞിനെ ‘തല്ലി ശരിയാക്കാൻ’ അല്ലെന്നും ചില സ്വീകാര്യമായ പെരുമാറ്റങ്ങൾ വളർത്തി, സ്വയം നിയന്ത്രണം പഠിപ്പിക്കാനാണെന്നും കുഞ്ഞിനെ വീട്ടിലുള്ള മറ്റംഗങ്ങളും ബോധ്യപ്പെടുത്തണം. എല്ലാ കാര്യത്തിനും കുഞ്ഞിനെ തല്ലരുത്. ആറു വയസിന് മുകളിലുള്ള കുഞ്ഞുങ്ങളെ മാത്രമെ തല്ലാവൂ. ഒരു വടി വീട്ടിൽ നിർബന്ധമായും വയ്ക്കണം. കുട്ടി മറ്റുള്ളവരെ ഉപദ്രവിക്കുകയോ സാധനങ്ങൾ എറിഞ്ഞുടയ്ക്കുകയോ ചെയ്താൽ മാത്രമേ തല്ലാൻ പാടുള്ളു. അയോ അച്ഛനോ കുഞ്ഞിനെ തല്ലിയാൽ ‘അതു നിന്നോട് സ്നേഹമുള്ളതുകൊണ്ടാണ് എന്ന് വീട്ടിലെ മറ്റംഗങ്ങൾ കുഞ്ഞിനെ പറഞ്ഞു മനസിലാക്കണം. ദേഷ്യം തീർക്കാനായി ശിക്ഷിക്കരുത്. ഒരിക്കലും കൈകൊണ്ടോ കൈയിൽ കിട്ടുന്ന ഏതു സാധനം കൊണ്ടോ തല്ലരുത്. വടി ഉപയോഗിച്ച് കാലിെൻറ തുടയിലോ കൈവെള്ളയിലോ മാത്രം അടിക്കുക. ഒരടിയേ കൊടുക്കാവൂ, അത് നോവുന്ന രീതിയിലാവണം. എന്നാൽ ‘പഠിക്കുന്നില്ല, മാർക്കു കുറഞ്ഞു’ എന്നു പറഞ്ഞ് കുഞ്ഞിനെ ആക്രമിക്കരുത്. ശരി തെറ്റുകളെപ്പറ്റി ചെറുപ്പത്തിൽ തന്നെ മനസിലാക്കി കൊടുക്കണം.
async id="AV600ec11b93b2aa185c6caed5" type="text/javascript" src="https://tg1.aniview.com/api/adserver/spt?AV_TAGID=600ec11b93b2aa185c6caed5&AV_PUBLISHERID=5eb7be27791eec2a0f7f2d49">

വീിൽ ചില നിയമങ്ങളുണ്ടെന്നും ഇതിനാൽ താൻ ചില കാര്യങ്ങൾ സ്വയം നിയന്ത്രിക്കേണ്ടതുണ്ടെന്നും കുഞ്ഞിനെ പറഞ്ഞു മനസിലാക്കണം. ഉദാ: ടിവി കാണുവാൻ ഇത്ര സമയം, പഠിക്കുവാൻ ഇത്ര സമയം, സഹോദരങ്ങളെയോ മുതിർന്നവരെയോ ഉപദ്രവിക്കുവാനോ പാടില്ല എന്നീ കാര്യങ്ങൾ കുഞ്ഞിനെ പറഞ്ഞു മനസിലാക്കണം. തെൻറ ജോലികൾ സ്വയം ചെയ്യാൻ കുഞ്ഞിനെ പര്യാപ്തമാക്കണം. ഇതു നിർബന്ധമായി പഠിപ്പിക്കുമ്പോൾ മുത്തൾീമുത്തച്ഛന്മാരും ഇതിൽ സഹകരിക്കണം. അവർ കുഞ്ഞിന് ഇളവുകൾ നൽകുകയോ മാതാപിതാക്കളുടെ സ്നേഹത്തിൽ നിന്ന് കുഞ്ഞിനെ അകറ്റുകയോ അരുത്.

കുഞ്ഞിനായൊരു ടൈംടേബിൾ

കുഞ്ഞുങ്ങൾക്ക് വീട്ടിൽ ഒരു ടൈംടേബിൾ ഉണ്ടാകുന്നതാണ് അഭികാമ്യം. മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കായി സമയം കണ്ടെത്തണം. ഒരുമിച്ച് പ്രാർഥിക്കുകയോ ഒരുമിച്ച് അത്താഴം കഴിക്കുകയോ ആവാം. കുഞ്ഞിനോടൊപ്പം ഒരൽപം ദൂരം നടക്കാൻ പോകാം. കുഞ്ഞിനിഷ്‌ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി സ്കൂളിൽ കൊടുത്തുവിടാം. ആഴ്ചയിൽ ഒരു ദിവസം കുട്ടിയുമായി പുറത്തു എവിടെയെങ്കിലും പോകാൻ സമയം കണ്ടെത്തുക. കുഞ്ഞ് മുതിർന്ന ആരെപ്പറ്റിയെങ്കിലും പരാതി പറഞ്ഞാൽ അതുഗൗരവമായി പരിഗണിക്കണം. ഇങ്ങനെ ലൈംഗികചൂഷണങ്ങൾ ഒഴിവാക്കാൻ സാധിക്കും. ജോലി ചെയ്യുന്ന അമാർക്കു കുഞ്ഞിനെ നോക്കുവാൻ സമയമില്ലെന്നു പരാതി വേണ്ട. തെൻറ വീുജോലികൾ കുട്ടിയെയും ഉൾപ്പെടുത്തി ചെയ്യാം. വീട്ടിൽ തനിക്ക്, പഠനത്തോടൊപ്പം ഉത്തരവാദിത്വങ്ങളുമുണ്ടെന്ന് കുട്ടി മനസിലാക്കണം. പെൺകുട്ടികൾക്ക് മുതിർന്ന ആണുങ്ങളുമായി അടുത്തിടപെടുന്നതിൽ അൽപം അതിരുകൾ വയ്ക്കാം. ഇത് കുഞ്ഞിനെ യുക്‌തിപൂർവം പറഞ്ഞു മനസിലാക്കാം. കുിട്ടയിൽ നിന്ന് അച്ഛനമാർ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു മനസിലാക്കണം.

നല്ല മാതൃകകൾ കാണിച്ചുകൊടുക്കാം

കുട്ടിയുടെ മുൻപിൽ വച്ച് മാതാപിതാക്കൾ തിൽ വഴക്കിടുകയോ കുറ്റം പറയുകയോ ചെയ്യരുത്. നിങ്ങൾക്ക് ദേഷ്യം വരുമ്പോഴുള്ള പെരുമാറ്റം കുട്ടി, അറിയാതെ സ്വായത്തമാക്കും. മറ്റുള്ളവരോടുള്ള സൗഹൃദപരമായ പെരുമാറ്റം, ബഹുമാനം, സത്യസന്ധത, സ്നേഹം, ക്ഷമ എന്നിവയൊക്കെനാമറിയാതെ തന്നെ കുഞ്ഞുങ്ങൾ കണ്ടു പഠിക്കുമെന്നോർക്കുക. കുഞ്ഞിന് നല്ല പുസ്തകങ്ങൾ വായിക്കുവാൻ നൽകണം (പ്രായമനുസരിച്ച്). വീട്ടിൽ അതിഥികൾ വരുമ്പോൾ കുഞ്ഞിനെയും വിളിച്ചിരുത്തി ഒന്നു പരിചയപ്പെടുത്താം. കുഞ്ഞിെൻറ മുൻപിൽ വച്ച് നുണ പറയാതിരിക്കുക. സമയനിഷ്ഠ പാലിക്കാനായി പരിശീലിപ്പിക്കുക. എന്നും സ്കൂളിൽ നിന്നു വന്നുകഴിയുമ്പോൾ അൽപസമയം കുഞ്ഞിനോടൊപ്പം സംസാരിക്കുക. അന്നുണ്ടായ കാര്യങ്ങൾ മുഴുവൻ പറയാൻ പ്രേരിപ്പിക്കുക. വീട്ടിൽ തീരുമാനങ്ങളെടുക്കുമ്പോൾ ചെറിയ കാര്യങ്ങളിൽ കുഞ്ഞിനെയും ഉൾപ്പെടുത്താം. അവെൻറ അഭിപ്രായത്തിനും വില നൽകുക. കുിയുടെ ശരിയല്ലാത്ത പ്രവൃത്തികളെ വിമർശിക്കാതെ അതെങ്ങനെ മെച്ചപ്പെടുത്തി ചെയ്യാമെന്നും പറഞ്ഞു മനസിലാക്കുക. പൂച്ച, പട്ടി തുടങ്ങിയ വളർത്തു മൃഗങ്ങളുമായി കളിക്കുവാനിട നൽകുക. കുട്ടിയുടെ ആത്മീയ വളർച്ചയിലും ശ്രദ്ധിക്കുക.

നാളെയുടെ നല്ല പൂക്കൾ വിരിയട്ടെ

ഒരു നല്ല അച്ഛനോ അയോ ആവുന്നതിലുപരിയായി കുട്ടിയുടെ നല്ല ഒരു സുഹൃത്താവുന്നതിൽ ശ്രദ്ധിക്കാം. കുടുംബത്തിൽ തന്നെ തനിക്കൊരു സംരക്ഷണ വലയമുണ്ടെന്നുള്ള സുരക്ഷാ ബോധത്തിലാവെ, ഓരോ കുഞ്ഞും വളരുന്നത്. കുഞ്ഞുങ്ങൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുവാനും വേണ്ട ശിക്ഷണം മാത്രം നൽകുവാനും ശ്രമിച്ചാൽ നാളത്തെ നല്ല പൗരന്മാരെ വാർത്തെടുക്കുവാൻ സാധിക്കും.

അൽപം വീുവീഴ്ചകൾ ആവാം

കുഞ്ഞിനുമേൽ ഒട്ടും യാഥാർഥ്യമല്ലാത്ത പ്രതീക്ഷകൾ വയ്ക്കരുത്. താൻ പറയുന്നതെല്ലാം കുഞ്ഞു ചെയ്യണമെന്ന് നിർബന്ധം പിടിക്കാതിരിക്കുക. മാതാപിതാക്കളും കുഞ്ഞിനോടൊപ്പം വളരുന്ന പ്രക്രിയ ഉണ്ടെന്ന് മനസിലാക്കുക. കുഞ്ഞിെൻറ വളർച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ട മാർഗനിർദേശങ്ങളും ഉപദേശവും പ്രോത്സാഹനവും സ്വാതന്ത്ര്യവും നൽകണം. എന്നാൽ അമിതമായി പണമോ, സ്വാതന്ത്ര്യമോ നൽകാതിരിക്കുക. 18 വയസുവരെ മൊബൈൽ ഫോൺ നൽകാതിരിക്കുക. കുട്ടി തെറ്റു ചെയ്യുമ്പോൾ അവനെ അമിതമായി ശകാരിച്ച് അവെൻറ ആത്മവിശ്വാസം കെടുത്താതിരിക്കുക. കുറ്റപ്പെടുത്താതെ തന്നെ, അവെൻറ പ്രവൃത്തിയുടെ പരിണിത ഫലമെന്താവുമെന്ന് കാണിച്ച് കൊടുക്കാം. തങ്ങളുടെ സ്നേഹം ഒരിക്കലും മാറുന്നില്ലെന്ന ഒരുറപ്പ് കുഞ്ഞിനു നൽകാം.

എന്നാൽ നോ പറയേണ്ടിടത്ത് നോ പറയുവാനും പരിശീലിപ്പിക്കാം. മാതാപിതാക്കളെന്ന നിലയിൽ തങ്ങളുടെ ശക്‌തിയും ബലഹീനതകളും തിരിച്ചറിയുക. കുട്ടിയെ അടിമുടി മാറ്റാമെന്നു വിചാരിക്കാതെ, ഏറ്റവും അത്യന്താപേക്ഷിതമായ മേഖലകളിൽ തിരുത്തൽ വരുത്താം. കുഞ്ഞിനെ പ്രകൃതിയുമായും നുടെ സംസ്കാരവുമായും ഇണങ്ങി ജീവിക്കുവാൻ പഠിപ്പിക്കുക. വീിലുണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കുവാൻ ശീലിപ്പിക്കുക. വേണ്ടതെല്ലാം വാങ്ങിക്കൊടുക്കുകയല്ല, കുഞ്ഞിെൻറ ചെറിയ ചെറിയ സന്തോഷങ്ങളിലും പങ്കുകൊള്ളുവാൻ ശ്രദ്ധിക്കണം.

ഡോ. നതാലിയ എലിസബത്ത് ചാക്കോ
കൺസൾൻറ് സൈക്യാട്രിസ്റ്റ്, കിംസ് ഹോസ്പിറ്റൽ, കുടമാളൂർ, കോട്ടയം