ബിഎംഡബ്ല്യു ആർട്ട് കാർ ഇന്ത്യയിൽ
ഇറ്റലിയിലെ പ്രശസ്ത കലാകാരൻ സാൻഡ്രോ ചിയ നിർമിച്ച 13ാമത് ആർട്ട് കാർ ബിഎംഡബ്ല്യു, ന്യൂഡൽഹിയിലെ ആർട്ട് ഫെയറിൽ അവതരിപ്പിച്ചു. 1992ലാണ് 13ാമത് ആർ് കാർ സാൻഡ്രോ ചിയ രൂപകൽപന ചെയ്തത്. അതിെൻറ 25ാം വാർഷികം കൂടിയാണ് 2017.

കലയുടെ ഉത്തമ സൃഷ്ടികളായ ബിഎംഡബ്ല്യു ആർട്ട് കാറുകൾ റോളിംഗ് സ്കൾപ്ചേഴ്സ് എന്നാണ് അറിയപ്പെടുന്നത്.

സാംസ്കാരികമായ ആശയവിനിമയം ബിഎംഡബ്ല്യു ഗ്രൂപ്പിെൻറ പ്രതിബദ്ധതയാണെന്ന് ഗ്രൂപ്പ് ഇന്ത്യ ആക്ടിംഗ് പ്രസിഡൻറ് ഫ്രാങ്ക് ഷ്ളോഡർ പറഞ്ഞു. അതിെൻറ ഭാഗമാണ് ആർട്ട് കാറുകൾ.

അന്താരാഷ്ട്ര കലാകാരന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ഇന്ത്യൻ കലാകാരന്മാർക്ക് ആഗോള വേദിയൊരുക്കുകയും ചെയ്യുന്ന സമകാലിക കലാ മേളയായ കൊച്ചി മുസ്രിസ് ബിനാലെയുമായി 2012 മുതൽ ബിഎംഡബ്ല്യു സഹകരിക്കുന്നുണ്ട്.


ഫ്രഞ്ച് കാർ ഡ്രൈവറും കലാകാരനുമായ ഹെർവ് പൗളിനും ബിഎംഡബ്ല്യു മോട്ടോർ സ്പോർ് ഡയറക്ടർ ജോഷെൻ നീർപാഷും കലാകാരനായ അലക്സാണ്ടർ കാൽഡറിനോട് ഒരു വാഹനം രൂപകൽപ്പന ചെയ്യാൻ ആവശ്യപ്പെട്ടതാണ് ബിഎംഡബ്ല്യു ആർട്ട് കാർ ശേഖരത്തിന് തുടക്കമിട്ടത്. 1975 ൽ 24 ഹവേഴ്സ് ഓഫ് ലെ മാൻസ് റേസിൽ അവതരിപ്പിക്കപ്പെട്ട ബിഎംഡബ്ല്യു 3.0 സിഎസ്എൽ എന്ന കാറാണ് ആദ്യം അങ്ങിനെ രൂപംകൊണ്ടത്.

അതിനു ശേഷം 17 അന്താരാഷ്ട്ര കലാകാരന്മാർ ബിഎംഡബ്ല്യു മോഡലുകൾ ഡിസൈൻ ചെയ്തു.

‘‘ഒരു ചിത്രവും ഒരു ലോകവുമാണ് ഞാൻ സൃഷ്ടിച്ചത്. നോക്കുന്നതെല്ലാം ഒരു മുഖമായി മാറുന്നു. മുഖം ഒരു ശ്രദ്ധാ കേന്ദ്രമാണ്. ജീവിതത്തിെൻറയും ലോകത്തിെൻറയും ശ്രദ്ധാകേന്ദ്രം.’’ സാൻഡ്രോ ചിയ പറയുന്നു.