സംഗീതവഴിയേ.....
സംഗീതവഴിയേ.....
Thursday, February 16, 2017 5:28 AM IST
മലയാള ചലച്ചിത്ര സംഗീത സംവിധാന ലോകത്തിൽ സ്ത്രീസാന്നിധ്യം നന്നേ കുറവാണ്. മുൻകാലത്ത് മറുനാുകാരിയായ ഉഷ ഖന്ന, ഇപ്പോൾ പുതിയ തലമുറയിൽ നേഹാനായർ.. അങ്ങനെ ഒതുങ്ങുന്നു സ്ത്രീ സംഗീതസ്പർശം. ഇവിടെയാണ് നിറമുള്ള സ്വപ്നങ്ങളുമായി യുവഗായിക അർച്ചന ഗോപിനാഥ് കടന്നുവരുന്നത്. അർച്ചനയുടെ വർഷമേഘങ്ങൾ എന്ന മ്യൂസിക്കൽ വീഡിയോ ആൽബവും ദേവരാജസ്മൃതി ഗാനവും യൂട്യൂബിലും വാട്സ് അപ്പിലും വലിയ ഹിറ്റായിരുന്നു. പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഹരിഹരനുമായി ചേർന്നു പാടിയ ’ആരോരാൾ, മഞ്ഞുപോലെ’ എന്ന ഗാനവും ആസ്വാദകശ്രദ്ധ നേടിയതാണ്.

ഇത്തവണ ഓണത്തിനു സംഗീത സംവിധായകൻ ബിജിപാലിെൻറയും നന്ദു കർത്തയുടെയും യുട്യൂബ് ചാനലായ ബോധി സൈലൻറ് സ്കേപ്പ് ഓൺലൈനായി റിലീസ് ചെയ്ത അർച്ചന ഈണം നൽകിയ ഓണം വന്നല്ലോ.. എന്ന ഗാനം വലിയ ഹിറ്റ് ആയിരുന്നു. കവയിത്രി എം.ആർ ജയഗീത രചിച്ച് പിന്നണി ഗായക രാജലക്ഷ്മി ആലപിച്ച ഈ ഗാനമാണ് ഒരു ചാനൽ അവരുടെ ഓണപ്പാായി സംപ്രേക്ഷണം ചെയ്തത് .

കഴിഞ്ഞ ശിശുദിനത്തിൽ സൗണ്ട് ക്ലൗഡ് എന്ന ഓൺലൈൻ സംഗീത വെബ് സൈറ്റിനുവേണ്ടി തുമ്പീ വാ... തുമ്പ കുടത്തിൽ, കിളിയേ കിളിയേ... എന്നീ സിനിമാഗാനങ്ങൾ ചേർത്തിണക്കി മനോഹരമായ ഒരു കവർ സോംഗും അർച്ചന രൂപപ്പെടുത്തി. തെൻറ സംഗീത സ്വപ്നങ്ങളെക്കുറിച്ച് അർച്ചന ഗോപിനാഥ് സംസാരിക്കുന്നു. ...

സംഗീതത്തിലേക്ക്

ചെറുപ്പം മുതലേ എെൻറ മനസ് രാഗവഴിയിലൂടെ താനെ സഞ്ചരിച്ചു എന്നു പറയുന്നതാവും ശരി. എെൻറ വീട്ടിലോ, കുടുംബത്തിലോ സംഗീതവുമായി ബന്ധമുള്ളവർ ആരും തന്നെ ഇല്ല. അതുകൊണ്ടുതന്നെ ഈയൊരു കഴിവ് പാരമ്പര്യമായി കിിയതോ, ഏതെങ്കിലും സിദ്ധി കൊണ്ടോ ലഭിച്ചതല്ല. നിരന്തരമായ അഭ്യസനം, പരിശ്രമം കൊണ്ട് സൃഷ്‌ടിക്കപ്പെ ഒന്നാണ്.

കുട്ടിക്കാലത്ത് എന്തെങ്കിലും കാര്യത്തിനു പിണങ്ങിയാലോ, വാശി പിടിച്ച് കരഞ്ഞാലോ, റേഡിയോ വച്ചുതരും. എത്ര വലിയ ശാഠ്യത്തിലാണെങ്കിലും പാട്ടുകേൾക്കുന്ന നിമിഷത്തിൽ ഞാൻ കരച്ചിൽ നിർത്തും. പിന്നെ അതീവ ശ്രദ്ധയോടെ പാട്ടുകേട്ടു നിൽക്കും. അമ്മ പറഞ്ഞുള്ള അറിവാണ്.

പഞ്ചാര പാലുമിഠായി, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം.. തുടങ്ങിയ പാട്ടുകൾ അമ്മ എനിക്കു സ്‌ഥിരമായി പാടിത്തരുമായിരുന്നു. എെൻറ കുട്ടിക്കാലത്ത് ദൂരദർശനും റേഡിയോയുമാണ് ഉണ്ടായിരുന്നത്. അതിനാൽ ഈ മാധ്യമങ്ങളിൽ വരുന്ന പാട്ടുകൾ എപ്പോഴും ശ്രദ്ധിച്ചു കേട്ടിരുന്നു. ഈ പാട്ടുകൾ വീട്ടിൽ സ്വയം മറന്നു പാടുകയും ചെയ്യുമായിരുന്നു. എന്നാൽ സംഗീത രംഗത്തേക്ക് ഞാൻ വരുന്നത് എെൻറ വീട്ടുകാർക്കു പ്രത്യേകിച്ച് പപ്പയ്ക്ക് തീരെ ഇഷ്‌ടമുണ്ടായിരുന്നില്ല. എഞ്ചിനീയറായിരുന്നു പപ്പ, അതുകൊണ്ടുതന്നെ ഒരു പ്രഫഷണൽ കരിയറിലായിരുന്നു താൽപര്യം. എന്നെ ഒരു ഡോക്ടറാക്കുവാനാണ് പപ്പ ആഗ്രഹിച്ചത്. എങ്കിലും എന്തോ വിധിയുടെ ഒരുനിയോഗം പോലെ എനിക്കു സംഗീത രംഗത്തേക്കു തന്നെ എത്തുവാൻ സാധിച്ചു.

അഞ്ചാം ക്ലാസ് മുതൽ ഞാൻ കർണാടക സംഗീതം പഠിച്ചു തുടങ്ങി. സരസ്വതി അാൾ ടീച്ചറാണ് കർണാട ക സംഗീതത്തിലെ എെൻറ ആദ്യഗുരു. ടീച്ചറിെൻറ മകൾ ഡോ. എസ്. ഭാഗ്യലക്ഷ്മി ടീച്ചറിെൻറ കീഴിൽ പിന്നീട് സംഗീതാഭ്യസനവും വീണാപഠനവും തുടർന്നു. പിൽക്കാലത്ത് പാൽക്കുളങ്ങര അംബികാദേവി ടീച്ചറിെൻറ കീഴിലും സംഗീതം പഠിച്ചിുണ്ട്. ജി. ദേവരാജൻ മാസ്റ്ററുടെ ശിഷ്യനും സംഗീത സംവിധായകനുമായ സതീഷ് രാമചന്ദ്രെൻറ ശിഷ്യത്വത്തിലും സംഗീതപഠനം തുടർന്നു.

പേടിപ്പെടുത്തിയ സുവോളജി പഠനം

എന്നെ ഡോക്ടർ ആക്കുവാനുള്ള പപ്പയുടെ ആഗ്രഹം കാരണം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രിക്കു സെക്കൻഡ് ഗ്രൂപ്പിലാണ് ചേർത്തത്. എന്നാൽ സുവോളജി പഠനം എനിക്കു നരകയാതനയായി. ക്ലോറോഫാം നൽകി മയക്കിക്കിടത്തിയിരിക്കുന്ന പാവപ്പെ പ്രാണികളെ കീറിമുറിക്കുന്നത് കാണുമ്പോൾ തന്നെ എെൻറ ഹൃദയമിടിപ്പ് കൂടി. ഡിസക്ഷൻ ടേബിളിലെ തവളയെ സുവോളജി അധ്യാപിക കീറിമുറിക്കുമ്പോൾ അതിെൻറ ഹൃദയം തുടിക്കുന്നത് കണ്ട നിമിഷത്തിൽ തന്നെ ഞാൻ ബോധംകെട്ടു നിലത്തുവീണു. ജന്തുക്കളെ ക്രൂരമായി കൊന്നുകൊണ്ടുള്ള ഒരു ശാസ്ത്രപഠനം എനിക്കു പറ്റില്ലെന്നും ഇതല്ല എെൻറ ഇടമെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു. സുവോളജി പ്രാക്ടിക്കൽ ക്ലാസിൽ കയറുമ്പോൾ ഞാൻ അനുഭവിച്ച മാനസിക സംഘർഷം കടുത്തതായിരുന്നു. എങ്ങനെയോ പ്രീഡിഗ്രി കഷ്‌ടിച്ചു ജയിച്ചു. പിന്നീട് ഞാൻ ശാസ്ത്രലോകത്തെ പൂർണമായും ഉപേക്ഷിച്ചു. വീട്ടുകാരും ഒടുവിൽ എെൻറ മന് തിരിച്ചറിഞ്ഞു. വിമൻസ് കോളജിൽ സംഗീതം ഐച്ഛികവിഷയമായെടുത്താണ് ബിഎയ്ക്ക് ചേർന്നത്. ഒന്നാം ക്ലാസോടെ ബിരുധം നേടി. കാര്യവട്ടം യൂണിവേഴ്സിറ്റിയിൽ നിന്നു സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ഒന്നാം ക്ലാസോടെ വിജയിക്കുവാൻ സാധിച്ചു.


ശക്‌തിഗാഥ ക്വയറിലേക്ക്

2008 ലാണ് ജി. ദേവരാജൻ മാസ്റ്ററുടെ ശക്‌തിഗാഥ ക്വയറിൽ ചേരുന്നത്. ക്വയറിലെ ഗായകൻ കൂടിയായിരുന്ന സതീഷ് രാമചന്ദ്രനാണ് ഒരു ഗായികയായി എന്നെ ക്ഷണിക്കുന്നത്. സംഗീത ജീവിതത്തിലെ എെൻറ വലിയ വഴിത്തിരിവായി ഇതുമാറി. ദേവരാജൻ മാസ്റ്റർ തുടക്കം കുറിച്ച ക്വയറിൽ പാടുവാൻ സാധിച്ചത് വലിയ സുകൃതമായി കാണുന്നു. ക്വയർ സംഗീത പരിപാടിയിലും ശക്‌തിഗാഥ ഫാമിലി മ്യൂസിക് ക്ലബിെൻറ ഗാനപരിപാടികളിലും സജീവമാകുവാൻ സാധിച്ചു.

ഈണങ്ങളുടെ ലോകത്തേക്ക്

ഗാനങ്ങൾക്ക് ഈണം പകരുക എന്നൊരു മോഹം ഉണ്ടായിരുന്നു. ഞാൻ തന്നെ എഴുതി, ഈണമിട്ട കുറച്ച് പ്രണയഗാനങ്ങൾ യൂട്യൂബിലും വാട്സ് ആപ്പിലും ഇിരുന്നു. ഇത് വൻ ഹിറ്റായി. തുടർന്നാണ് ദേവരാജൻ മാസ്റ്ററെക്കുറിച്ചുള്ള സ്മൃതിഗാനത്തിൽ സംഗീതസംവിധായികയാകുവാനുള്ള വലിയ ഭാഗ്യം ലഭിക്കുന്നത്. ശക്‌തി ഗാഥ വാട്സ് ആപ്പ് ഗ്രൂപ്പാണ് ഗാനരചയിതാവ് പൂവച്ചൽ ഖാദർ രചിച്ച ഈ സ്മൃതിഗാനം പുറത്തിറക്കുന്നത്.

‘ ഗുരുവേനമിക്കുന്നു
സ്വരമാല കോർക്കുന്ന
തവനാദ ബ്രഹ്മത്തിൽ
നീന്തി വന്നു..‘

എന്ന ഗാനം മാസ്റ്റർക്കുള്ള ശിഷ്യരുടെ ഹൃദയാർച്ചനയായി. ജി. ദേവരാജൻ മാസ്റ്ററെ നേരിട്ടു കാണുവാൻ സാധിക്കാത്തത് എെൻറ സംഗീത ജീവിതത്തിലെ വലിയ നഷ്‌ടമായി പോയി എന്നു എെൻറ പല സുഹൃത്തുക്കളും എന്നെ ഓർമിപ്പിക്കുമ്പോൾ വളരെ വിഷമം തോന്നിയിരുന്നു. മാസ്റ്ററുടെ ഗാനങ്ങൾ കേട്ടും പാടിയുമൊക്കെയാണ് ഞാനും സംഗീതലോകത്ത് ചുവടു വച്ചത്. മാസ്റ്ററുടെ ശിഷ്യനും ശക്‌തിഗാഥ ക്വയർ അംഗവുമായ സാഗറിെൻറതായിരുന്നു ഈ ഗാനത്തിെൻറ ആശയം. 2016 മാർച്ച് 14നാണ്(ജി. ദേവരാജെൻറ ഓർമദിനം) പുറത്തിറക്കിയത്. മാസ്റ്റർക്കു സമർപ്പിച്ച ഗുരുദക്ഷിണയായ ഗാനത്തിനു സംഗീതം നൽകുമ്പോൾ മാസ്റ്ററുടെ അദൃശ്യസാന്നിധ്യവും അനുഗ്രഹവും തന്നെയാണ് അനുഭവപ്പെടുന്നത്.

പോപ്പുലറായ മഴഗാനം

വളരെ സന്തോഷം പകരുന്ന ഒരു അനുഭവമാണ്. പ്രശസ്ത ഗായികയും ദേവരാജൻ മാസ്റ്ററുടെ ശിഷ്യയുമായ ഡോ. രശ്മി മധു പാടിയിരിക്കുന്ന ഗാനം പ്രവാസി മലയാളിയായ അമ്പാടി നടരാജൻ രചിച്ചതാണ്. വർഷമേഘങ്ങൾ കനിഞ്ഞെങ്കിൽ’ എന്ന ഈ ഗാനം രശ്മിച്ചേച്ചിയുടെ നേതൃത്വത്തിലുള്ള ’ വിനായക് ഓഡിയോസ്’ പുറത്തിറക്കിയത്. ആസ്വാദകർ ഗാനത്തെ നെഞ്ചിലേറ്റിയപ്പോൾ വളരെ ആവിശ്വാസം തോന്നി. കഴിഞ്ഞ വർഷത്തെ അതികഠിനമായ ചൂടിൽ വെന്തു പൊള്ളിയ നമ്മൾ മോഹിച്ച ഒരു മഴക്കുളിരും, ആഘോഷവും ഈണത്തിലൂടെ ആവാഹിക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ’ കല്യാണി’ രാഗത്തിൽ തീർത്ത ഗാനം സംഗീതജ്‌ഞർ ഉൾപ്പെടെ സംഗീതരംഗത്തുള്ളവർ അഭിനന്ദിച്ചപ്പോൾ ഏറെ സന്തോഷം തോന്നി.

പദ്മശ്രീ ഹരിഹരനൊപ്പം

എെൻറ ജീവിതത്തിലെ വലിയ ആഗ്രഹത്തിെൻറ സഫലീകരണമാണ് ഈ മ്യൂസിക് ആൽബത്തിലൂടെ ലഭിച്ചത്. ’ ആരോരാൾ മഞ്ഞുപോലെ ’ എന്ന ഈ ഗാനം യൂട്യൂബിൽ ഹിറ്റായി. എെൻറ തന്നെ പ്രൊഡക്ഷൻ ആയിരുന്നു ആൽബം. സതീഷ് രാമചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച ഗാനം മുംബൈയിലെ ഹരിഹരൻ സാറിെൻറ സ്റ്റുഡിയോയിലാണ് റെക്കോർഡ് ചെയ്തത്. ഋഹാദ് ക്രിയേഷൻസാണ് പുറത്തിറക്കിയത്.

സ്വപ്നം

നല്ല ഒരു സംഗീത സംവിധായിക ആവുക, ഗായികയാവുക... രണ്ടും വലിയ സ്വപ്നമാണ്. ചലച്ചിത്രഗാനങ്ങൾ ഏറ്റവും ജനകീയമായതു കൊണ്ടു തന്നെ സിനിമയ്ക്കുവേണ്ടി ഈണം നൽകുന്നത് എെൻറയും അഭിലാഷം തന്നെ. എന്നാൽ ആ ആഗ്രഹം നിറവേറ്റികിട്ടുക അത്ര എളുപ്പമല്ലല്ലോ, അവസരം ലഭിച്ചാൽ സന്തോഷം തന്നെ. പക്ഷേ ഇല്ലെങ്കിൽ നിരാശയില്ല. നല്ല ഈണങ്ങൾ സൃഷ്‌ടിക്കുക, അതു വഴി എെൻറ സംഗീതം ആസ്വാദകർക്കു സമർപ്പിക്കുക. അതു തന്നെയാണ് ഏറ്റവും വലിയ മോഹം.

എസ്.മഞ്ജുളാദേവി