മാരുതി ഇഗ്നിസിനു വൻ കുതിപ്പ്
മുംബൈ: മാരുതി സുസുകിയിൽനിന്ന് ഒടുവിൽ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് ഇഗ്നിസ് കുതിപ്പു തുടങ്ങി. ജനുവരി 13ന് വിപണിയിൽ അവതരിപ്പിച്ച ഇഗ്നിസ് 18 ദിവസംകൊണ്ട് 4,830 എണ്ണം നിരത്തിലിറങ്ങി. പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച ഇഗ്നിസിന് ഒരാഴ്ചയ്ക്കുള്ളിൽ 10,000നു മുകളിൽ ബുക്കിംഗുകൾ ഉണ്ടായിരുന്നു.

121 സിറ്റികളിലായുള്ള 200 നെക്സ ഔട്ട്ലെറ്റുകൾ വഴിയാണ് വില്പന. രണ്ടു വർഷത്തിനുള്ളിൽ നെക്സ ഷോറൂമുകളുടെ എണ്ണം 400 ആയി ഉയർത്തുമെന്നും കമ്പനി അറിയിച്ചു. ഇതുവരെ 1,85,000 കാറുകൾ നെക്സ ഷോറൂമിൽനിന്ന് നിരത്തിലിറങ്ങിയിട്ടുണ്ട്.