പ്രണയം പെയ്തിറങ്ങുകയാണ്
പ്രണയം പെയ്തിറങ്ങുകയാണ്
Tuesday, February 14, 2017 5:52 AM IST
പ്രണയത്തിനുവേണ്ടിയുള്ള ദിനമാണു വാലൈൻറൻസ് ഡേ. പ്രണയിക്കുന്നവർക്കും പ്രണയം കൊതിക്കുന്നവർക്കും നിത്യമായ പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്കും മാത്രമുള്ള ദിവസം.

‘നീ തന്ന സസ്യശാസ്ത്രത്തിെൻറ പുസ്തകം
എനിക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്നു സൂക്ഷിച്ചിരുന്ന ആലില
നിെൻറ പച്ച ഞരമ്പുകളെ ഓർിപ്പിക്കുന്നു
അതിെൻറ സുതാര്യതയിൽ
ഇന്നും നിെൻറ മുഖം കാണാം.’
(എ.അയ്യപ്പൻ ആലില)

കോളജിലേക്കുള്ള യാത്രയിൽ ഇടവഴിയിൽ നിെൻറ പാദസരത്തിെൻറ നിസ്വനം കേൾക്കാനും ആ മുഖം ഒന്നു കാണാനും കാത്തുനിന്ന നാളുകൾ...കണ്ടിട്ടും നീ കാണാതെ പോയ ദിനങ്ങൾ... ഒടുവിൽ നിെൻറ ഒരു ചെറു പുഞ്ചിരി എന്നിൽ സമ്മാനിച്ച പ്രണയ പെരുമഴ... പിന്നെ പ്രണയത്തിെൻറ ആദ്യാക്ഷരങ്ങൾ കുറിച്ച ഇടനാഴികൾ... വാകമരത്തിൽ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ നമ്മളെ ഒരു കുടക്കീഴിലാക്കിയ ദിനങ്ങൾ...പ്രണയിനിയുടെ ഓർമകൾ ഇന്നലെയെന്ന പോലെ മനസിൽ തെളിയുന്നു. ആദ്യ പ്രേമം ഇന്നും മനസിൽ ഒരു കുളിരായി അവശേഷിക്കുമെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. അതേ വർഷങ്ങളെത്ര കഴിഞ്ഞാലും കുളിരായി പെയ്തിറങ്ങും പ്രണയത്തിെൻറ പെരുമഴക്കാലം...

പ്രണയത്തിെൻറ ചെമ്പനീർ പൂവുമായി ഒരു വാലൈൻറൻ ദിനം കൂടി എത്തുന്നു... പ്രിയേ... ഞാൻ നമ്മുടെ പഴയദിനങ്ങൾ ഓർമിച്ചുകൊണ്ടേയിരിക്കുന്നു. ആ ഓർമകളിൽ കാലം എെൻറ മനസിൽ നിന്നും ശരീരത്തിൽ നിന്നും പ്രായത്തിെൻറ ചിഹ്നങ്ങൾ ഒന്നൊന്നായി പൊഴിച്ചു കളഞ്ഞുകൊണ്ടേയിരിക്കുന്നു.
പ്രണയത്തിനുമാത്രം സാധ്യമാകുന്ന വിസ്മയമാണിത്.

പ്രണയത്തിനുവേണ്ടിയുള്ള ദിനമാണു വാലൈൻറൻസ് ഡേ. പ്രണയിക്കുന്നവർക്കും പ്രണയം കൊതിക്കുന്നവർക്കും നിത്യമായ പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്കും മാത്രമുള്ള ദിവസം. സാനങ്ങളും ആശംസകളും കൈമാറി, പ്രണയത്തെ തുടച്ചുമിനുക്കി സൂക്ഷിക്കുന്നതിനുള്ള ദിവസം കൂടിയാണിത്.

വാലൈൻറൻസ് ഡേയിലെ സമ്മാനങ്ങൾ

ആശംസാ കാർഡു മുതൽ വജ്ര വിപണി വരെ പ്രണയോത്സവത്തെ വരവേൽക്കാനുള്ള തിരക്കാണ്. തുമ്പപ്പൂവും തുളസിക്കതിരും പ്രണയത്തിെൻറ ഗ്രാമീണവിശുദ്ധിയുമൊക്കെ വിട്ടു പുതുതലമുറ വാട്സ്ആപ്പും ഫേസ്ബുക്കുമൊക്കെയായി മുന്നേറിയെങ്കിലും പ്രണയദിനത്തിലെ ആഘോഷങ്ങൾക്കു കുറവൊന്നുമില്ല. ആഘോഷങ്ങൾക്കായി കാതുകൂർപ്പിച്ചിരിക്കുന്ന ന്യൂജൻ തങ്ങൾക്കാവുംവിധം വാലൈൻറൻ ദിനത്തെ വർണാഭമാക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേക ഗ്യാങുകളായാണു പ്രണയോപഹാരങ്ങൾ വാങ്ങാൻ എത്തുന്നത്. പ്രിയതരമായൊരു പ്രണയ സമ്മാനം...പൂർണ തൃപ്തിയുള്ള ഒരു പ്രണയോപഹാരം കണ്ടെത്താൻ മണിക്കൂറുകൾ നീണ്ട തിരച്ചിൽ... ഇതിനിടയിൽ നീണ്ട ചർച്ചകൾ... ഇതെങ്ങനെ? ഇത് അവന് (അവൾക്ക്) ഇഷ്ടമാകുവോ...? ഇങ്ങനെയുള്ള ചോദ്യങ്ങൾ. ഒടുവിൽ മനസിനു പൂർണതൃപ്തി നൽകുന്ന ഒരു സമ്മാനവുമായി പുറത്തേക്ക്... യുവമനസുകളിൽ ഇപ്പോൾ പ്രണയം പെയ്തിറങ്ങുകയാണ്...

പ്രണയം തളിർക്കുന്ന കാർഡുകൾ

കാലത്തിെൻറ കുതിച്ചോട്ടത്തിൽ പഴഞ്ചനായെങ്കിലും ആശംസാ കാർഡുകളില്ലാത്ത പ്രണയദിനത്തെക്കുറിച്ചു യുവമിഥുനങ്ങൾക്ക് ആലോചിക്കാനാവുന്നില്ല. ചുവന്ന റോസാപ്പൂക്കളും കൊച്ചു പിക്കുട്ടികളും കരടിക്കുട്ടികളുമൊക്കെ മുദ്രണം ചെയ്തിുള്ള കാർഡുകൾക്ക് 50 മുതൽ 1000 രൂപ വരെ വിലയുണ്ട്. കാൽപനികത തുളുമ്പുന്ന പ്രണയ സന്ദേശങ്ങൾ എഴുതിയ ലവ് വേർഡിംഗ്സാണു വിപണിയിലെ മറ്റൊരു ട്രെൻഡ്. 100 മുതൽ 300 രൂപവരെയാണ് ഇതിെൻറ വില.

സ്വീറ്റ് ഹാർട്ടിനു നൽകാം മ്യൂസിക്കൽ ഫ്ളവർ

സ്വീറ്റ് ഹാർട്ടിനു നൽകാൻ മ്യൂസിക്കൽ ഫ്ളവർ വാങ്ങാം. ഇതിന് 120 രൂപയാകും. മ്യൂസിക്കൽ ഹാർട്ടിന് 1300 രൂപയും വാർ ബോളിന് 200 രൂപയും ചുവന്ന ബോക്സിലുള്ള ക്രിസ്റ്റൽ റോസിന് 500 രൂപയും വരും. നീളമുള്ള കോഫി മഗ് സ്വന്തമാക്കണമെങ്കിൽ 500 രൂപ മുടക്കണം. മ്യൂസിക്കൽ വാർ ബോളിന് 1000 രൂപയാണ്. ഫോോ ഫ്രെയിം കീച്ചെയിനുകളാണു മറ്റൊരാകർഷണം. 200 രൂപയാണ് ഇതിന്. ഓരോ ദിവസത്തേക്കും ഓരോ പ്രണയമന്ത്രങ്ങൾ എഴുതിയ ലൗ കലണ്ടർ പ്രണയിനിക്കു സമ്മനിക്കാം. മ്യൂസിക്കൽ മഗ്, ടെഡി ബെയറുകൾ, ഫോട്ടോ ഫ്രെയിമുകൾ, ഗ്ലാസ് ക്വട്ടേഷൻസ്, ഫ്രണ്ട്ഷിപ്പ് ശിൽപങ്ങൾ, സെറാമിക് ശിൽപങ്ങൾ, ലവ് ലാമ്പ് വിത്ത് ക്ലോക്ക്, ലവ് ബുക്കുകൾ, പെർഫ്യും, ഫ്ളോിംഗ് ജെൽ കാൻഡിലുകൾ ഇവയെല്ലാം പ്രണയ സാനങ്ങളുടെ കൂത്തിലുണ്ട്. 50 മുതൽ 1500 രൂപ വരെയാണ് ഇവയുടെ വില.


പ്രണയത്തിനു മുന്നിൽ വില നിസാരം

പ്രണയത്തിനു കണ്ണില്ലെന്നു പറയുന്നത് സത്യമാണ്. കാരണം എന്തു വില കൊടുത്തും പ്രണയ സമ്മാനം വാങ്ങാൻ യുവതലമുറയ്ക്കു മടിയില്ല. വസ്ത്ര വിപണിയിലും ആഭരണ വിപണിയിലുമെല്ലാം തിരക്കു കാണാം. പുതുവസ്ത്രങ്ങൾ പ്രണയികൾക്കു സമ്മാനമായി നൽകുന്നതും ഇപ്പോഴത്തെ ട്രെൻഡാണ്. പാശ്ചാത്യ മോഡലുകളിലുള്ള കടുംനിറത്തിലുള്ള വസ്ത്രങ്ങളോടാണ് ‘ഗയ്സ് ആൻറ് ഗാൽസി’നു പ്രിയം. ത്രീഫോർത്ത്, ലഗിംങ്സ്, ഷ്രഗ്, കാപ്രി... എന്തുമാകാം ആ സമ്മാനപൊതിയിൽ.

ഹൃദയാകൃതിയിൽ കൊത്തിയ മോതിരങ്ങളും മൂക്കുത്തിയും വളയും മാലയും സ്റ്റഡ്സുമൊക്കെയാണു പ്രണയ സമ്മാനമായി നൽകാൻ സ്റ്റുഡൻറ്സ് സിലക്ട് ചെയ്യുന്നത്. ഹൃദയാകൃതിയിൽ ‘ഐ ലവ് യു’ എന്നെഴുതിയ പെൻഡൻറുകൾ കൂടുതൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് എറണാകുളത്തെ ജ്വല്ലറി ഉടമ പറയുന്നു.

സംഗീതസാന്ദ്രമാക്കാം പ്രണയദിനം

പ്രണയം തുളുമ്പുന്ന ഓഡിയോ, വീഡിയോ സിഡികളും പ്രണയ കഥകളും കവിതകളും വരെ സമ്മാനങ്ങളുടെ കൂത്തിലുണ്ട്. ഖലീൽ ജിബ്രാെൻറ പ്രണയ കവിതകൾ, വാൻഗോഗ് കാമുകിക്കെഴുതിയ കത്തുകൾ, ബാലചന്ദ്രൻ ചുള്ളിക്കാടിെൻറ കവിതകൾ, മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന കവിത ഇവയ്ക്കെല്ലാം ആവശ്യക്കാർ ഏറെയാണ്. പ്രണയത്തിെൻറ മെസേജ് ഹൃദയത്തിലേക്ക് എസ്.എം.എസ് ചെയ്യാൻ മൊബൈൽ ഫോൺ വരെ സമ്മാനമായി നൽകുന്നവരുമുണ്ട്. കാമ്പസുകളിലാണു പ്രണയത്തിെൻറ തിരയിളക്കം കൂടുതലുള്ളത്. വാലൈൻറൻ ദിനത്തിൽ പ്രണയിക്കുന്നവർക്കായി പ്രണയഗാനങ്ങൾ ഡെഡിക്കേറ്റു ചെയ്യാനുള്ള സൗകര്യം ഒരുക്കിയാണു കൊച്ചിയിലെ പല കോളജുകളിലും ആഘോഷം നടക്കുന്നത്.

‘ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം
ഓർമ്മിക്കണം എന്ന വാക്കുമാത്രം
എന്നെങ്കിലും എവിടെവച്ചെങ്കിലും
കണ്ടുമുട്ടാമെന്ന വാക്കുമാത്രം...’

(മുരുകൻ കാട്ടാക്കട. രേണുക)

നഷ്‌ടപ്രണയത്തിെൻറ മധുരനൊമ്പരം പേറിക്കഴിയുന്ന പല കാമുകന്മാരും കാമ്പസുകളിലുണ്ട്. ട്രൈ ചെയ്തു പരാജയപ്പെവരും നിരാശാകാമുകന്മാരുമൊക്കെ കരിദിനമായിട്ടാണു വാലൈൻറസ് ഡേ ആചരിക്കുന്നത്.

‘ചൂടാതെ പോയി നീ
നിനക്കായി ഞാൻ ചോര
ചാറിച്ചുവപ്പിച്ചൊരെൻ പനിനീർപ്പൂവുകൾ
കാണാതെ പോയീ നീ
നിനക്കായി ഞാനെെൻറ
പ്രാണെൻറ പിന്നിൽ കുറിച്ചി വാക്കുകൾ’
(ബാലചന്ദ്രൻ ചുള്ളിക്കാട്, അനന്തധാര)

കൊച്ചിയിലെ പല പ്രമുഖ ഹോലുകളിലും പ്രണയ ദിനത്തിൽ പ്രത്യേക പാർട്ടികളും ഒരുക്കാറുണ്ട്.
അതേ, യുവമനസുകൾ പ്രണയമഴ നനയുകയാണ്....
പളുങ്കുനിറമുള്ള കൂട്ടുകാരീ
നിന്നെ പതിവായി കാണുവാൻ മോഹം
ആദ്യം പിണങ്ങിയും പിന്നെ ഇണങ്ങിയും
എന്നരുകിൽ എത്തുമ്പോൾ നാണം
തളിരിട്ട നാട്ടുമാവിൻ ചുവട്ടിൽ
ഇതളിട്ട പ്രണയത്തിന് മധുരവുമായ്
കിന്നാരമോതും എന്നോമൽ സഖീ
പങ്കുവച്ചന്നേറെ സ്വപ്നം...’

അവൾക്കായി അവൻ പാടുകയാണ്.... പ്രണയാർദ്ര സംഗീതംപോൽ....പ്രണയമാണു ജീവിതത്തിൽ സംഗീതം നിറയ്ക്കുന്നതെന്നു അറിഞ്ഞുകൊണ്ട്... ഭ്രമമാണ് പ്രണയമെന്ന് അറിഞ്ഞുകൊണ്ടു തന്നെ...

‘ഭ്രമമാണ് പ്രണയം
വെറും ഭ്രമം
വാക്കിെൻറ വിരുതിനാൽ
തീർക്കുന്ന സ്ഫടിക സൗധം
എപ്പോഴോ തിത്തകർന്നു വീഴുന്നു നാം
നഷ്ടങ്ങൾ അറിയാതെ നഷ്ടപ്പെടുന്നു നാം...’

സീമ മോഹൻലാൽ