ബ്ലേഡ് എ 2 പ്ലസ്
അതിവേഗം റീചാർജ് ചെയ്യാവുന്ന, ഉയർന്ന ശേഷിയുള്ള ബാറ്ററി സൗകര്യവുമായി ഇസെഡ്ടിഇയുടെ പുതിയ സ്മാർട്ട്ഫോൺ ബ്ലേഡ് എ 2 വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിലെത്തും. 4,900 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിൻറെ ഏറ്റവും വലിയ പ്രത്യേകത. 3 ജിബി റാം മോഡലിന് 15,000 രൂപയും, 4 ജിബി റാം മോഡലിന് 17,000 രൂപയുമാണ് വിലയെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഫോണിൻറെ മറ്റു പ്രത്യേകതകൾ: 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 64 ബിറ്റ് മീഡിയടെക് ഒക്ടാകോർ പ്രോസസർ, 3–4ജിബി റാം, ഇൻറേണൽ മെമ്മറി 32 ജിബി (എസ്ഡി കാർഡുവഴി 128 ജിബി വരെ), ആൻഡ്രോയ്ഡ് മാർഷ്മലോ, എൽഇഡി ഫ്ളാഷോടുകൂടിയ 13 എംപി കാമറ പുറകിലും, എട്ട് എംപി മുന്നിലും, ഡ്യൂവൽ സിം.