റെഡ് ഔട്ട്, പിങ്ക് * ഗോൾഡൻ ഇൻ...
റെഡ് ഔട്ട്, പിങ്ക് * ഗോൾഡൻ ഇൻ...
Friday, February 10, 2017 6:54 AM IST
സ്നേഹത്തിെൻറ നിറം രക്‌തവർണ്ണമാണ്. പ്രണയത്തിനായി രക്‌തം ചീന്തിയവരുടെ സ്മരണയ്ക്കാകും ഒരുപക്ഷെ പ്രണയത്തിന് രക്‌തനിറം നൽകിയത്. പ്രണയിക്കുന്നവരുടെയും പ്രണയത്തിന് വേണ്ടി സ്വന്തം പ്രാണൻ നൽകിയവരുടെയും ദിനമാണ് വാലൈൻറൻസ് ഡേ. ഫെബ്രുവരി 14 എന്ന ഒറ്റ ദിനത്തിൽ ഒതുങ്ങുന്നതല്ല ഇപ്പോൾ വാലൈൻറൻസ് ദിനാഘോഷം. ന്യൂജനറേഷൻ പ്രണയങ്ങളുടെ കാലത്ത് ചുവപ്പ് നിറത്തിലുള്ള ഡ്രസുകൾ ധരിച്ച് ചുവന്ന പനിനീർ പുഷ്പവും കൈയിലേന്തി ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് ആരും ആരുടെയും പിറകെ പോകാറില്ല, ഇനി അങ്ങനെ പോയാൽ തന്നെ ആ പ്രണയം അവിടെ അവസാനിച്ചത് തന്നെ. ടെക്നോളജിക്കൊപ്പം ഇന്ന് വസ്ത്രങ്ങളിലും മാറ്റം വന്നു. കടുംരക്‌തവർണ്ണത്തിന് നിറമാറ്റങ്ങളുമായി. മനസിന് ആത്മവിശ്വാസം നൽകുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇത്തവണ ന്യൂജെൻ യുവതീയുവാക്കളുടെ വാലൈൻറൻസ് ഡേ വസ്ത്രരീതി. നൈറ്റ് പാർികളിലും റൊമാൻറിക് ഡാൻസുകളിലും ചുവപ്പ് നിറത്തോടൊപ്പം പിങ്ക്, ഗോൾഡൻ, ബ്ലാക്ക്, ലൈറ്റ് ബ്ലാക്ക് നിറങ്ങൾ ഈ വർഷത്തെ പ്രണയദിനത്തിൽ ഹൃദയങ്ങൾ കവരും.

വസ്ത്രധാരണത്തിനു ന്യൂജെൻ ടച്ച്

വാലൈൻറൻസ് ഡേയ്ക്ക് കോളജുകളിൽ ചുവന്ന ചുരിദാറും പാർട്ടികളിൽ ചുവന്ന സാരിയും അണിഞ്ഞിരുന്ന കാലം കഴിഞ്ഞു. ഇന്ന് എൽബിഡി(ലിറ്റിൽ ബ്ലാക്ക് ഡ്രസ്) വസ്ത്രങ്ങളും ലക്ഷ്വറി ആഭരണങ്ങളും അണിഞ്ഞാണ് ന്യൂജെൻ ചെത്ത്പിള്ളേർ കാമ്പസുകളും പാർട്ടികളും കീഴടക്കുന്നത്.

റെഡ് ആൻഡ് പിങ്ക് കളറുകളാണ് ഇത്തവണത്തെ പ്രണയദിന സ്പെഷ്യൽ. ഷോർട്ട് ഡ്രസ്, ലോങ്ങ് മാക്സി, പെപ്ലൂം ടോപ്പ്, ജീൻസ് തുടങ്ങിയ എല്ലാത്തരത്തിലുമുള്ള വസ്ത്രങ്ങളിലു ഇത്തവണ പിങ്ക് ആൻഡ് റെഡ് കളർ തിളങ്ങി നിൽക്കും. ഷാഡോ റെഡ് ആൻഡ് പിങ്ക് കളർ ഡ്രസുകൾ ജനുവരി ആദ്യം മുതൽ വിപണിയിൽ ഇറങ്ങിക്കഴിഞ്ഞു.

വ്യത്യസ്തങ്ങളായ സ്കർുകളാണ് മറ്റൊരു പ്രത്യേകത. പൊൽക്ക ഡോ് സ്കർ് വിത്ത് ബ്ളാക്ക് ഇന്നർ, റെഡ് ജീൻസ് ആണ് ഈ വർഷത്തെ വാലൈൻറൻസ് ഡേ സ്പെഷ്യൽ വസ്ത്രം. ഇവയ്ക്ക് ഒപ്പം ബ്ലാക്ക് കളറിലുള്ള ഷൂ, നെയിൽ പോളീഷ്, വാച്ച്, ബാഗ് തുടങ്ങിയവ പ്രണയിനിയുടെ ഭംഗി വർദ്ധിപ്പിക്കും. കണ്ടാൽ മൃദുലവും ട്രെൻഡി ലുക്കുമാണ് ഈ സ്കർിെൻറ പ്രത്യേകത. ബ്ളാക്ക് ഹീൽസും ബ്ളാക്ക് ലഗിംങ്സും പൊൽക്ക റെഡ് ഡോട്ട് സ്കർട്ട് വിത്ത് വൈറ്റ് ഇന്നറിെൻറ മറ്റൊരു ഔട്ട് ഫിറ്റ് കോമ്പിനേഷനാണ്. ബ്ലാക്ക് പാൻറ് വിത്ത് സേറ റെഡ് ടോപ്പ് ആണ് മറ്റൊരു സ്പെഷ്യൽ പാർട്ടിവെയർ. ഈ വസ്ത്രം ഏത് തരം പാർട്ടികൾക്കും ഉപയോഗിക്കാമെന്നതാണ് ഇതിെൻറ പ്രത്യേകത. അതുകൊണ്ടു തന്നെ വാലൈൻറൻസ് ഡേ കഴിഞ്ഞാൽ ഈ ഡ്രസ് പുറംലോകം കാണാതെ പെിക്കുള്ളിൽ ഇരിക്കില്ല.

രക്‌തവർണ്ണത്തെ പ്രണയിച്ച് മറ്റ് വർണ്ണങ്ങൾ

പ്രണയത്തിന് നിറം ചുവപ്പാണെന്ന വിശ്വാസത്തിന് ചെറിയൊരു പൊളിച്ചെഴുത്ത് നടത്തുകയാണ് ഈ വർഷം ഫാഷൻ ലോകം. ചുവപ്പിന് ഒപ്പം പിങ്ക്, ബ്ലാക്ക്, ലൈറ്റ് ബ്ലാക്ക്, വൈറ്റ്, ഗോൾഡൻ തുടങ്ങിയ നിറങ്ങളും കൂടെ ചേരുകയാണ്. വൈറ്റ് ആൻഡ് റെഡ് ആയിരുന്നു ഇത്രയും കാലം ലോകം കണ്ടിരുന്ന വാലൈൻറൻസ് ഡേ കോമ്പനേഷനെങ്കിൽ ഇത്തവണ റെഡ് ആൻഡ് ഗോൾഡൻ ആണ് പുതിയ തരംഗം. ഈ ഗോൾഡൻ കളർ വസ്ത്രത്തിലല്ല മറിച്ച് ധരിക്കുന്ന ആക്സസറിസിലാണെന്ന് മാത്രം. ചുവപ്പിന് പ്രാധാന്യം നൽകുന്നതിനോടൊപ്പം മറ്റു നിറങ്ങളിലുള്ള വാലൈൻറൻസ് ഡേ വസ്ത്രങ്ങൾ മനസിന് ആകർഷണവും കുളിർമ്മയും നൽകുമെന്നാണ് ഫാഷൻ വിദഗ്ധരുടെ വിലയിരുത്തൽ.


അനാർക്കലി ഫാഷൻ ഔട്ടായെങ്കിലും ബ്ലാക്ക് ബ്രൊക്കേഡ്, മിറർ വർക്കിൽ ചുവന്ന അനാർക്കലി എന്നും ആരേയും ഒന്ന് മോഹിപ്പിക്കും. ജാക്കറ്റ് ലെഹംഗ ഓൾഡ് ഫാഷൻ ആണെന്ന് പറഞ്ഞ് മാറ്റിവയ്ക്കുവാൻ വരട്ടെ, റെഡ് ലെഹംഗയ്ക്ക് ബ്ലാക്ക് ജാക്കറ്റും ജാക്കറ്റിൽ റെഡ് എബ്രോയിഡി വർക്കും കൂടെയായാൽ ഇടുന്നയാൾ രാജകുമാരിയായെന്ന് പറയേണ്ടതില്ല. എത് രാജകുമാരനും ഒന്ന് നോക്കിപോകും. റെഡ്,പിങ്ക്, ലൈറ്റ് ബ്ലാക്ക് നിറങ്ങളുടെ സംഗമമാണ് മറ്റൊരു കളർ തീം. റെഡ്, പിങ്ക്, ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ ഏതെങ്കിലും ഒരു നിറം പ്രധാനമായിയെടുത്തിട്ട് ബാക്കി നിറങ്ങൾ ജാക്കറ്റ്, ടോപ്പ്, സ്കർ് തുടങ്ങിയ എതെങ്കിലും സബ് ഡ്രസുകളിൽ സബ് കളറായി ഉപയോഗിക്കുകയാണ് ഈ വാലൈൻറൻസ് ഡേയിൽ ഫാഷൻ ഡിസൈനർമാർ ചെയ്തിട്ടുള്ളത്. റെഡിന് പകരം പിങ്ക് വയ്ച്ചാൽ വസ്ത്ര വിപണിയിൽ തിരിച്ചടിയുണ്ടാകുമോയെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പുതിയ പരീക്ഷണം വിജയകരമായിയെന്നാണ് ഫാഷൻ ലോകത്തു നിന്നുള്ള പുതിയ റിപ്പോർട്ടുകൾ.

പ്രണയം വസ്ത്രത്തിൽ ഒതുങ്ങുന്നില്ല

വസ്ത്രങ്ങളുടെ നിറം നോക്കി ആക്സസറിസ് അണിഞ്ഞിരുന്ന കാലം പോയി. റെഡ് ആൻഡ് വൈറ്റ്, റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷന് ബ്ലാക്ക്, റെഡ്, വൈറ്റ് കളറിലുള്ള വാച്ച്, ബാഗ്, ഹീൽസ്, ഇയർ റിംഗ്സ് തുടങ്ങിയ ഉപയോഗിച്ചിരുന്നു. എന്നാൽ ഈ വർഷം അതിന് മാറ്റം വന്നു. വർഷങ്ങളായി കണ്ടു മനംമടുത്ത ഈ കോമ്പിനേഷന് അന്ത്യം വരുത്തിയിരിക്കുകയാണ്. മറ്റ് കളറുകളെ മാറ്റി നിർത്തി ഗോൾഡൻ കളർ ആക്സസറിസാണ് ഇത്തവണ വിപണിയിൽ ഇറക്കിയിരിക്കുന്നത്. മറ്റ് നിറങ്ങൾ ഉപേക്ഷിച്ച് ഗോൾഡൻ കളർ തെരഞ്ഞെടുത്തിെൻറ പിന്നിൽ ഇന്ത്യക്കാരുടെ സ്വർണ്ണകമ്പത്തിനുമുണ്ട് ഒരു പങ്ക്. പാർികളിൽ മറ്റുള്ളവരുടെ മനം കവരാൻ ഗോൾഡൻ കളറിനോടൊപ്പം മറ്റൊരു കളറില്ലെന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. കണ്ടാൽ ലക്ഷ്വറി ലുക്കും സുരക്ഷയും പ്രധാനം ചെയ്യുന്നതോടൊപ്പം തന്നെ സ്വർണ്ണമല്ലാത്തതുകൊണ്ട് കള്ളന്മാരുടെ പേടിയും വേണ്ടയെന്നത് ഗോൾഡൻ കളർ ആഭരണങ്ങളെ പ്രിയമുള്ളതാക്കുന്നു. ഷൂ, ഹീൽസ്, വാച്ച്, ബാഗ്, ഇയറിംഗ്സ് മുതൽ ഐഷാഡോ വരെ ഈ വാലൈൻറൻസ് ഡേയിൽ ഗോൾഡൻ കളറിൽ തിളങ്ങി നിൽക്കും.

അരുൺ ടോം