സീബ്രോണിക്സിൽനിന്ന് കാർ മൗണ്ടുകൾ
സീബ്രോണിക്സിൽനിന്ന് കാർ മൗണ്ടുകൾ
Wednesday, February 8, 2017 5:53 AM IST
സീബ്രോണിക്സ് ഇന്ത്യ മൊബൈൽ ആക്സസറികളുടെ വിഭാഗത്തിലെ ഉൽപ്പന്ന ശ്രേണി വിപുലമാക്കുന്നു. സ്മാർട്ട്ഫോണുകൾക്കായുള്ളകാർ മൗണ്ടുകളാണ് പുതുതായി വിപണിയിലെത്തിച്ചിരിക്കുന്നത്. സെബ് സിഎച്ച് 60 യുഎം, സെബ് സിഎച്ച് 702 യുഎം എന്നിവയാണ് പുതിയ മോഡലുകൾ.

സ്റ്റാൻഡുകളുടെ ബേസ് നേരിട്ട് കാറിൻറെ പോർട്ടിലേക്ക് മൗണ്ട് ചെയ്യാം. മൗണ്ടിനും പവറിനുമുള്ള സമാന പോർട്ടാണ് ഇത് ഉപയോഗിക്കുന്നത്. 60 യുഎം മോഡലിൽ മൊബൈലിനെ ഉറപ്പിച്ച് വയ്ക്കാൻ ശക്‌തിയേറിയ കാന്തങ്ങളുണ്ട്.

ഡ്രൈവിംഗ് സൗകര്യപ്രദമാക്കുന്നതിനും ഈ ആക്സറികളുടെ വർധിച്ച ആവശ്യവും കണക്കിലെടുത്താണ് കാർ ഫോൺ മൗണ്ടുകൾ പുറത്തിറക്കിയിരിക്കുന്നതെന്ന് സീബ്രോണിക്സ് ഡയറക്ടർ പ്രദീപ് ദോഷി പറഞ്ഞു. ദീർഘകാലം ഈടു നിൽക്കുന്ന ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളാണ് ഇവ രണ്ടുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.


പരമാവധി കാഴ്ച നൽകുന്നതിന് ക്രമീകരിക്കാവുന്ന 360 ഡിഗ്രി റൊട്ടേഷനും മൗണ്ടുകൾക്കുണ്ട്. ഒട്ടിപ്പിടിക്കുന്ന കാന്തിക സ്റ്റാൻഡ് ഹോൾഡർ മൊബൈലിനെ അതിൻറെ സ്‌ഥാനത്ത് ഉറപ്പിച്ച് നിർത്തുന്നു. വിവിധ വലുപ്പത്തിലുള്ള ഫോണുകളിൽ പ്രവർത്തിക്കുന്ന 60 യുഎം മോഡൽ മിക്ക സ്മാർട്ട്ഫോണുകൾക്കും അനുയോജ്യമാണ്. ഇതിലെ ചാർജിംഗ് പോർട്ട് ഫോൺ എല്ലായ്പ്പോഴും ഓൺലൈനിൽ തുടരുന്നത് ഉറപ്പാക്കുന്നു. പവർ ഓണാണോ ഓഫാണോയെന്ന് എൽഇഡി ഇൻഡിക്കേറ്റർ സൂചന നൽകുന്നു. ഷോർട്ട് സർക്യൂട്ട്, അമിതമായി ചാർജാകൽ എന്നിവയിൽനിന്ന് സംരക്ഷണം നൽകുന്നവയാണ് ഈ മൗണ്ടുകൾ. രണ്ടു മോഡലുകൾക്കും ഒരു വർഷത്തെ വാറൻറിയാണുള്ളത്. ഓൺലൈനിലും ഇന്ത്യയിൽ ഉടനീളമുള്ള പ്രമുഖ റീടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്.