കൂർക്ക വിഭവങ്ങൾ
കൂർക്ക മെഴുക്കുപുരട്ടി

ആവശ്യമുള്ള സാധനങ്ങൾ

1. കൂർക്ക –അര കിലോ
2. തേങ്ങാക്കൊത്ത് –200 ഗ്രാം
3. സവാള –രണ്ടെണ്ണം
4. മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
5. മുളകുപൊടി –ഒന്നര സ്പൂൺ
6. ഗരം മസാല –അര ടീസ്പൂൺ
7. ഉപ്പ്, എണ്ണ, കറിവേപ്പില– ആവശ്യത്തിന്
8. ചെറിയ ഉള്ളി –രണ്ടെണ്ണം.

തയാറാക്കുന്ന വിധം

നീളത്തിലരിഞ്ഞ സവാളയും തേങ്ങാക്കൊത്തും വാട്ടി ഉപ്പും വെള്ളവും ഒരു നുള്ള് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് പൊടിയാത്തവിധം വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോൾ, എണ്ണ ഒഴിച്ച് കറിവേപ്പിലയും ചെറിയ ഉള്ളിയും മൂപ്പിച്ച് വെന്തിരിക്കുന്ന കൂർക്ക അതിലി് മൂപ്പിച്ചെടുക്കുക. മൂക്കാറാവുമ്പോൾ ബാക്കി മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല ഇവ ചേർത്ത് ഇളക്കുക. (കരിയരുത്, ഇത് ഉലർത്തിയും ഉപയോഗിക്കാം).

കൂർക്ക തോരൻ

ആവശ്യമുള്ള സാധനങ്ങൾ
1. കൂർക്ക വൃത്തിയാക്കി നീളത്തിൽ അരിഞ്ഞത് –കാൽ കിലോ
2. തേങ്ങ ചിരണ്ടിയത് –അര മുറി
3. മഞ്ഞൾപ്പൊടി –ഒരു നുള്ള്
4. പച്ചമുളക് –മൂന്നെണ്ണം
5. ചെറിയ ഉള്ളി –രണ്ടെണ്ണം
6. വെളുത്തുള്ളി –ഒരു വലിയ അല്ലി
7. സവാള കൊത്തിയരിഞ്ഞത് – ഒരെണ്ണം
8. ഉപ്പ്, കടുക്, വെള്ളം, കറിവേപ്പില –ആവശ്യത്തിന്.

തയാറാക്കുന്ന വിധം
രണ്ടു മുതൽ ആറുവരെയുള്ള ചേരുവകൾ നന്നായി ചതച്ചെടുക്കുക. ചീനച്ചിയിൽ എണ്ണ ചൂടാകുമ്പോൾ കടുക്, കറിവേപ്പില, ഉള്ളി, കൂർക്ക, ഉപ്പ്, വെള്ളം എന്നിവ ചേർക്കുക. അടച്ചുവച്ച് പാതിവേവാകുമ്പോൾ ചതച്ചു വച്ച അരപ്പിടുക. വെന്തുകഴിയുമ്പോൾ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുത്ത് ഉപയോഗിക്കുക.കൂർക്ക ഒഴിച്ചുകറി

1. കൂർക്ക –അര കിലോ
2. തേങ്ങാക്കൊത്ത് – 150 ഗ്രാം
3. സവാള –ഒരെണ്ണം
4. മഞ്ഞൾപ്പൊടി – ഒരു നുള്ള്
5. മുളകുപൊടി –ഒരു ടീസ്പൂൺ
6. ഇറച്ചിമസാല –അര ടീസ്പൂൺ
7. ഗരം മസാല –അര ടീസ്പൂൺ
8. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് –രണ്ട് ടീസ്പൂൺ
9. മല്ലിപ്പൊടി –അര ടീസ്പൂൺ
10. കറിവേപ്പില, ഉപ്പ് –ആവശ്യത്തിന്.

തയാറാക്കുന്ന വിധം
എണ്ണ ചൂടായി കഴിയുമ്പോൾ സവാള, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില മൂത്തുകഴിയുമ്പോൾ പൊടികളും ഉപ്പും ചേർത്ത് വഴറ്റി കൂർക്ക ഇ് ഇളക്കി, ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിക്കുക. ഇതു കറിയായും വേണമെങ്കിൽ ഉലർത്തിയും എടുക്കാം. ഉലർത്തുമ്പോൾ കുറച്ചു കറിവേപ്പില മൂപ്പിച്ചു ചേർക്കുക.


കൂർക്ക കറി

ആവശ്യമുള്ള സാധനങ്ങൾ
1. കൂർക്ക – കാൽ കിലോ
2. അരിഞ്ഞ സവാള – മൂന്നെണ്ണം
3. ജീരകം – അര ടീസ്പൂൺ
4. വെളുത്തുള്ളി ചതച്ചത് – ഒന്നര ടീസ്പൂൺ
5. മുളകുപൊടി –ഒരു ടീസ്പൂൺ
6. മഞ്ഞൾപൊടി –കാൽ ടീസ്പൂൺ
7. കറിവേപ്പില, കടുക്, ഉപ്പ്, വെള്ളം –ആവശ്യത്തിന്

തയാറാക്കുന്ന വിധം
പാൻ ചൂടാക്കി, കടുകും ജീരകവും പൊിയശേഷം കറിവേപ്പിലയും സവാളയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക, (ഇളം ബ്രൗൺ നിറമാകണം). ഇതിലേക്ക് പൊടികളും ഉപ്പും ഇ് മൂക്കുമ്പോൾ കൂർക്ക കഷണമാക്കിയത് ഇ് വെള്ളവും ഒഴിച്ച് കൂർക്ക വെന്ത് ചാറു കുറുകുമ്പോൾ വാങ്ങുക.കൂർക്ക കൂട്ടുതോരൻ

ആവശ്യമുള്ള സാധനങ്ങൾ
1. കൂർക്ക, കിഴങ്ങ്, കാരറ്റ് (നീളത്തിൽ അരിഞ്ഞത്) –രണ്ട് കപ്പ്
2. തേങ്ങാ ചിരണ്ടിയത് –അര മുറി
3. സവാള കൊത്തിയരിഞ്ഞത് – രണ്ടെണ്ണം
4. പച്ചമുളക് (വത്തിൽ അരിഞ്ഞത്)– ആവശ്യത്തിന്
5. ചുവന്നുള്ളി –അഞ്ചെണ്ണം
6. മഞ്ഞൾപ്പൊടി –കാൽ ടീസ്പൂൺ
7. ഉപ്പ്, കറിവേപ്പില, കടുക് –ആവശ്യത്തിന്

തയാറാക്കുന്ന വിധം
തേങ്ങായും മഞ്ഞൾപൊടിയും ചുവന്നുള്ളിയും ചതച്ചെടുക്കുക.
ചീനച്ചിയിൽ എണ്ണ ഒഴിച്ച് കടുകു താളിച്ച്, പച്ചക്കറികൾ അരിഞ്ഞത് അൽപം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. മുക്കാൽ വേവാകുമ്പോൾ അരപ്പും സവാളയും യോജിപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.

ബീഫ് കൂർക്ക കറി

ആവശ്യമുള്ള സാധനങ്ങൾ
1. ബീഫ് –അര കിലോ
2. കൂർക്ക –അര കിലോ
3. സവാള അരിഞ്ഞത് –നാലെണ്ണം
4. പച്ചമുളക് –രണ്ടെണ്ണം
5. ഇഞ്ചി ചതച്ചത് –ഒരു കഷണം
6. വെളുത്തുള്ളി ചതച്ചത് –ഒരു ടീസ്പൂൺ
7. തക്കാളി അരിഞ്ഞത് –രണ്ടെണ്ണം
8. മഞ്ഞൾപൊടി – അര ടീസ്പൂൺ
9. മുളകുപൊടി –രണ്ട് ടീസ്പൂൺ
10. മല്ലിപ്പൊടി –രണ്ട് ടീസ്പൂൺ
11. ഗരം മസാല –ഒരു ടീസ്പൂൺ
12. ഇറച്ചി മസാല –ഒരു ടീസ്പൂൺ
13. കറിവേപ്പില, ഉപ്പ് –ആവശ്യത്തിന്.

തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ 3 മുതൽ 6 വരെയുള്ള ചേരുവകൾ വഴറ്റി തക്കാളിയും ചേർത്തു വഴറ്റുക. (വേണമെങ്കിൽ തേങ്ങാകൊത്തും ചേർക്കാം). പൊടികളും ഉപ്പും കറിവേപ്പിലയും ചേർത്തിളക്കി ബീഫും കൂർക്കയും ചേർത്ത് കുക്കർ അടച്ചു വേവിക്കുക.

ആൻസമ്മ ഐസക്ക് വെട്ടൂർ