വെറും പണമല്ല, ഡിജിറ്റൽ മണി
വെറും പണമല്ല, ഡിജിറ്റൽ മണി
Monday, February 6, 2017 6:44 AM IST
ആഴ്ചയിലൊരിക്കലുള്ള ഷോപ്പിംഗിനിറങ്ങിയതാണ് ബീ*. എല്ലാ ദിവസവും കയറുന്ന കടയിൽനിന്നു മാറി ഓഫറുകൾ കൂടുതലുള്ള സൂപ്പർ മാർക്കറ്റിലാണ് ഇന്നത്തെ ഷോപ്പിംഗ്. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള സാധനങ്ങളെല്ലാം വാങ്ങി പണം നൽകാൻ ബീ* കാഷ് കൗണ്ടറിനു സമീപത്തെത്തി. സ്‌ഥിരം ശൈലിയിൽ പുതിയ അഞ്ഞൂറിെൻറ നോട്ടിനെ യാതൊരു ദയയുമില്ലാതെ കൈയിൽ ചൂരുട്ടിപ്പിടിച്ചാണ് ബീ* പണം നൽകാൻ ക്യൂവിൽ നിൽക്കുന്നത്. അപ്പോഴാണ് വിചിത്രമായ ഒരു കാഴ്ച ബീ*യുടെ കണ്ണിൽപ്പെട്ടത്. തെൻറ മുമ്പിലുള്ള സ്ത്രീ പണം നൽകാറായപ്പോൾ ഒരു മെഷീനിൽ വിരൽ അമർത്തിയ ശേഷം ബില്ലും വാങ്ങി പോകുന്നു! ബീ* അത്ഭുതത്തോടെ ഇതെന്താണെന്ന് കാഷ് കൗണ്ടറിലിരിക്കുന്ന യുവതിയോട് തിരക്കി. ‘ഇതാണ് ചേച്ചി ബയോമെട്രിക് സ്കാനർ. ഈ മെഷീൻ ഉപയോഗിച്ച് പണം നൽകാൻ സാധിക്കും’ യുവതി പറഞ്ഞു. കാര്യമായി ഒന്നും മനസിലായില്ലെങ്കിലും ലോകം മാറുകയാണെന്ന് മനസിൽ പറഞ്ഞ് ബീ* കൈയിൽ കരുതിയ കറൻസിേ*ാട്ട് നൽകി.

അധികം വൈകാതെ ഇത്തരം സാങ്കേതികവിദ്യ നമ്മളും ഉപയോഗിച്ചു തുടങ്ങേണ്ടിവരും. ഒരു സി*ിമയിൽ പറയുന്നതുപോലെ ‘േ*ാട്ടുകെട്ടുകൾക്ക് കടലാസിെൻറ വില മാത്രം വരുന്ന ദിവസം വരും’. അന്നും പണമിടപാടുകൾ എല്ലാം *ടക്കും, പുതിയ ഒരു പണമുപയോഗിച്ച് ഡിജിറ്റൽ മണി. ഓൺലൈൻ പേമെൻറും മൊബൈൽ ബാങ്കിംഗും വന്നിട്ട് നാളുകളേറെയായെങ്കിലും ഇതൊന്നും ഇപ്പോഴുമുപയോഗിക്കാത്ത വലിയൊരു ശതമാനം ആളുകളുണ്ട്. ‘എടിഎം കാർഡ് എന്നാൽ എടിഎമ്മിൽ *ിന്നു പണം പിൻവലിക്കാ*ുള്ള സംവിധാ*ം’ എന്നുവരെമാത്രമാണ് ഭൂരിഭാഗം ആളുകളുടെയും പരിജ്‌ഞാ*ം. പത്തു ശതമാ*ത്തിൽ താഴെ ആളുകളാണ് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് *ടത്തുന്നത്.

കാശെല്ലാം കാർഡിൽ

ഏതെങ്കിലും ബാങ്കിൽ അക്കൗണ്ടുള്ളവരാണ് ഭൂരിഭാഗം ആൾക്കാരും. ബാങ്കുകളിൽ അക്കൗണ്ട് എടുക്കുമ്പോൾ എടിഎം കാർഡ് എല്ലാവർക്കും ലഭിക്കും. പ്രധാനമായും രണ്ടുതരത്തിലുള്ള കാർഡുകളാണ് ഉപഭോക്‌താക്കൾക്ക് ബാങ്കുകൾ നൽകുന്നത് ഡെബിറ്റ് കാർഡും ക്രെഡിറ്റും കാർഡും. പ്ലാസ്റ്റിക്കുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നതി*ാൽ പ്ലാസ്റ്റിക് മണി എന്നു വിശേഷിപ്പിക്കാറുണ്ട്.

ഡെബിറ്റ് കാർഡ്

ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവർക്കും ഡെബിറ്റ് കാർഡ് ലഭിക്കും. ഇതിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. അക്കൗണ്ട് എടുക്കുമ്പോൾ തന്നെയോ അല്ലെങ്കിൽ നിശ്ചിത ദിവസത്തിനകമോ ഉപഭോക്‌താക്കൾക്ക് എടിഎം ഡെബിറ്റ് കാർഡ് ലഭിക്കും. കാർഡിനൊപ്പമോ അല്ലെങ്കിൽ പിന്നീട് ലഭിക്കുന്നതോ ആയ രഹസ്യ പിൻനമ്പർ സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഈ കാർഡ് എടിഎമ്മിൽ പ്രവർത്ത* സജ്‌ജമാക്കുമ്പോൾ പഴയ രഹസ്യ*മ്പർ പുതിയത് സെറ്റ് ചെയ്യണം. ഇതി*ായി എടിഎം മെഷീ*ിൽ ഓപ്ഷ*ുണ്ട്. എടിഎം ഉപയോഗിക്കുമ്പോഴും ഓൺലൈൻ ഷോപ്പിംഗിനും കടകളിലെ മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്ത് പണം നൽകുമ്പോഴുമെല്ലാം ഈ പിൻനമ്പർ നൽകണം. പഴയ ഡെബിറ്റ് കാർഡ് മാറ്റി വാങ്ങുവാൻ ബാങ്കുമായി ബന്ധപ്പെട്ടാൽ മതി. പുതിയ കാർഡിന് ചില ബാങ്കുകൾ നിശ്ചിത തുക ഈടാക്കാറുണ്ട്.

ക്രെഡിറ്റ് കാർഡ്

ഒരാളുടെ വരുമാ*ത്തിെൻറ അടിസ്‌ഥാ*ത്തിലാണ് ക്രെഡിറ്റ് കാർഡ് ബാങ്കുകൾ *ൽകുന്നത്. അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തവർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിശ്ചിത തുക പിൻവലിക്കാേ*ാ സാധ*ങ്ങൾ വാങ്ങാേ*ാ സാധിക്കും. ഈ തുക എത്രയെന്ന കാര്യം തീരുമാ*ിക്കുന്നത് ബാങ്കുകളാണ്. ഉപയോഗിച്ച തുക 20–50 ദിവസത്തേക്ക് ബാങ്ക് കടം നൽകുകയാണ് ചെയ്യുന്നത്. അതായത് ജ*ുവരി ഒന്നാം തീയതി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ആ പണം തൊട്ടടുത്ത മാസമാണ് ബാങ്കുകൾ അക്കൗണ്ടിൽ *ിന്ന് തിരിച്ചുപിടിക്കുന്നത് (20ാം തീയതിയോടടുത്ത്). ഇത്രയും ദിവസത്തേക്ക് ചില ബാങ്കുകൾ പലിശ ഈടാക്കാറില്ല. എന്നാൽ നിശ്ചിത ദിവസം കഴിഞ്ഞാൽ കാർഡ് ഉപയോഗിച്ച തീയതി മുതലുള്ള പലിശ നൽകേണ്ടിവരും. ക്രെഡിറ്റ് കാർഡിനായി പ്രത്യേക അപേക്ഷ അക്കൗണ്ടുള്ള ബാങ്കിൽ നൽകണം. തിരിച്ചടയ്ക്കാൻ കഴിവുണ്ടെന്ന് ബാങ്കിന് ബോധ്യപ്പൊൽ മാത്രമേ ക്രെഡിറ്റ് കാർഡ് അനുവദിക്കൂ.

ഉപയോഗം

* പണം പിൻവലിക്കാൻ
* സ്വൈപ്പിംഗ് മെഷീൻ ഉപയോഗിച്ച് പണം *ൽകൽ
* ഓൺലൈൻ പണമിടപാടുകൾ

ഇതു ശ്രദ്ധിക്കാം

* ബാങ്കിൽ *ിന്നു ലഭിച്ച പിൻ*മ്പർ മാറ്റി പുതിയത് സെറ്റ് ചെയ്യുക.
* പിൻ*മ്പർ മറ്റാർക്കും *ൽകാതിരിക്കുക.
* ബാങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ ബാങ്കിൽ *ിന്നു വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കുക.
* അക്കൗണ്ടുമായും കാർഡുമായും ബന്ധപ്പ്െ വരുന്ന മെസേജുകൾക്കു ബാങ്കുമായി ബന്ധപ്പെ ശേഷം മാത്രം പ്രതികരിക്കുക.
* ഫോണിൽ ആരുവിളിച്ചാലും പിൻനമ്പർ വെളിപ്പെടുത്താതിരിക്കുക.
* ആവശ്യമെങ്കിൽ മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക.
* ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനു മുമ്പ് അതിെൻറ ഉപാധികളും വ്യവസ്‌ഥകളും ഉടമ കൃത്യമായി ചോദിച്ചറിയുക.
* ഉപയോഗിച്ച പണം കാലാവധിക്കുള്ളിൽ അക്കൗണ്ടിൽ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
* കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോൾ ബന്ധപ്പെ വെബ് സൈറ്റുകൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക.
* ഓൺലൈ*ിൽ കാർഡിെൻറ വിവരങ്ങൾ സേവ് ചെയ്യാതിരിക്കുക.
* ബാങ്കിൽ *ിന്നുള്ള മെസേജുകൾക്ക് മൂന്നു മാസം കൂടുമ്പോഴും കാർഡ് ഇടപാടുകൾക്ക് സേവ**ിരക്കും ഈടാക്കും.
* കാർഡ് *ഷ്‌ടപ്പൊൽ ഉടൻ ബാങ്കുമായി ബന്ധപ്പ്െ കാർഡ് ബ്ലോക്ക് ചെയ്യുക.

ഇൻറർനെറ്റ് ബാങ്കിംഗ്

ബാങ്കിംഗ് ഇടപാടുകൾ എവിടെ*ിന്നു വേണമെങ്കിലും നടത്താവുന്ന സൗകര്യമാണ് ഇൻറർനെറ്റ് ബാങ്കിംഗ് എത്തിയതോടെ സാധ്യമായത്. ഇതി*ായി കംപ്യൂട്ടർ/സ്മാർട്ട് ഫോൺ, ഇൻറർെ*റ്റ് സൗകര്യം എന്നിവ മാത്രം മതി. കറൻസിേ*ാട്ട് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതൊഴികെയുള്ള എല്ലാ സേവനങ്ങളും ഇൻറർനെറ്റ് ബാങ്കിംഗിലൂടെ സാധിക്കും. പണം ട്രാൻസ്ഫർ ചെയ്യാനും ഓൺലൈൻ പേമെൻറുകൾക്കും അക്കൗണ്ടിലെ ഇടപാടുകളുടെ വിശദവിവരങ്ങളറിയാനും ഇൻറർനെറ്റ് ബാങ്കിംഗിലൂടെ സാധിക്കും. ഇൻറർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കാൻ അക്കൗണ്ട് ഉള്ള ബാങ്കുമായി ബന്ധപ്പെട്ടാൽ മതി. ബാങ്കിെൻറ അ*ുമതിയോടെ ലഭിക്കുന്ന യുസർനെയിം, പാസ്വേർഡ് എന്നിവ ഉപയോഗിച്ചാണ് സൈറ്റിൽ ലോഗിൻ ചെയ്യേണ്ടത്.


ശ്രദ്ധിക്കാം

* യുആർഎലിൽ https എന്നുതുടങ്ങുന്ന അഡ്രസ് ഉപയോഗിച്ചുള്ള സൈറ്റിൽ കൂടി മാത്രം ലോഗിൻ ചെയ്യുക.
* അഡ്രസ് ബാറിൽ പാഡ്ലോക്ക് ചിഹ്നം ഉണ്ടായിണ്ടരിക്കണം.
* പാഡ്ലോക്കിെൻറ നിറം പച്ചയായിരിക്കണം.
* പാഡ്ലോക്കിൽ ക്ലിക്ക് ചെയ്താൽ സൈറ്റ് സുരക്ഷിതമാണോ എന്ന കാര്യം വ്യക്‌തമാക്കുന്ന സർട്ടിഫിക്കറ്റ് കാണാം.
* പൊതുസ്‌ഥലത്തെ കംപ്യൂട്ടറാണ് ഉപയോഗിക്കുന്ന തെങ്കിൽ വെർച്വർ കീ ബോർഡ് ഉപയോഗിച്ച് യൂസർനെയിം, പാസ്വേർഡ് എന്നിവ നൽകുക.
* ഓൺലൈ*ിൽ കാർഡിെൻറ വിവരങ്ങൾ സേവ് ചെയ്യാതിരിക്കുക
* അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവ അടങ്ങിയ പാസ്വേർഡ് ഉപയോഗിക്കുക.
* അക്കൗണ്ടുമായി ബന്ധപ്പ്െ വരുന്ന ഇ–മെയിലുകൾക്കു ബാങ്കുമായി ബന്ധപ്പെട്ട ശേഷം മാത്രം പ്രതികരിക്കുക.
* ഇൻറർെ*റ്റ് ബാങ്കിംഗ് സേവ*ങ്ങൾക്ക് സർവീസ് ചാർജ് ചില ബാങ്കുകൾ ഈടാക്കുന്നുണ്ട്.

മണിപഴ്സ് അല്ല, ഇ വാലറ്റ്

നോട്ടു നിരോധനം വന്നപ്പോഴും കുലുങ്ങാതിരുന്നവരിൽ ഒരു വിഭാഗം യുവജനങ്ങളായിരുന്നു. മൊബൈലിലുള്ള വിവിധ ആപ്ലിക്കേഷനുകളിലൂടെയായിരുന്നു ഇവരുടെ ബാങ്ക് ഇടപാടുകൾ എന്നതുകൊണ്ടായിരുന്നു അവർക്ക് വലിയ ടെൻഷൻ ഇല്ലാതിരുന്നത്. മൊബൈൽ അപ്പ് ഉപയോഗിച്ച് പണം കൈമാറുന്ന സംവിധാ*മാണ് ഇ–വാലറ്റ്. സ്മാർട്ട് ഫോണും ഇൻറർെ*റ്റുമുണ്ടെങ്കിൽ ഇ–വാലറ്റ് റെഡി. ഇന്ന് വളരെയധികം ആളുകളാണ് മൊബൈലിലൂടെ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നത്. ബാങ്കുകളുടെ നേരിട്ടുള്ള മൊബൈൽ ആപ്പുകളും തേർഡ് പാർട്ടി ആപ്പുകളും നിലവിൽ ലഭ്യമാണ്. ഈ ആപ്പുകളുടെയെല്ലാം പ്രവർത്തനം ഏകദേശം ഒരുപോലെയാണ്. *മ്മുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം സേവ*ദാതാവിെൻറ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഈ ആപ്പുകൾ ചെയ്യുന്നത്. ചില തേർഡ്പാർ
ട്ടി ആപ്പുകൾ ഉപയോക്‌താക്കൾക്ക് ഓൺലൈൻ ഇടപാടുകൾക്ക് ഡിസ്കൗണ്ടുകൾ നൽകാറുണ്ട്. പക്ഷെ ബാങ്കുകളുടെ നേരിട്ടുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ചില ആപ്പുകൾ സേവ*ങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കും.

എങ്ങനെ ഉപയോഗിക്കാം

* സ്മാർ് ഫോണിൽ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പ് സ്റ്റോറിൽ നിന്നോ സർക്കാരിെൻറ യുപിഐ/ ബാങ്കിെൻറ ആപ്പ്/ തേർഡ് പാർി ആപ്പ് ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക
* ആപ്പിൽ ആവശ്യപ്പെിരിക്കുന്ന വിവരങ്ങൾ നൽകുക. മെസേജ് ആയി ലഭിക്കുന്ന OTP ( One Time Password) നൽകി ലോഗിൻ ചെയ്യുക.
* യുസർെ*യിം പാസ്വേർഡ് എന്നിവ സെറ്റ് ചെയ്യുക
* ആപ്പിലെ നിർദേശങ്ങൾ അനുസരിച്ച് പേ മെൻറുകൾ/ പണം ട്രാൻസ്ഫർ നടത്തുക
* ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള *ല്ല കമൻറുകൾ ലഭിച്ചിുള്ള ആപ്പ് ഡൗൺലോഡ് ചെയ്യുക.

സ്വൈപ്പിംഗ് മെഷീൻ

ഇന്ന് സൂപ്പർ മാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും സ്വൈപ്പിംഗ് മെഷീൻ സാധാരണമാണ്. പക്ഷെ ഉപയോഗിക്കുന്നവർ വളരെ തുച്ഛം. 500, 1000 നോട്ടു നിരോധനം വന്നപ്പോഴാണ് ഈ മെഷീനുകൾക്ക് കാര്യമായ പണി തുടങ്ങിയത്. ഈ മെഷീനിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. സ്വൈപ്പിംഗ് മെഷീൻ ഉപയോഗിക്കുന്നതിന് ചില ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കാറുണ്ട്. പോയൻറ് ഓഫ് സെയിൽസ് (POS) മെഷീൻ എന്നും സ്വൈപ്പിംഗ് മെഷീൻ അറിയപ്പെടാറുണ്ട്.

നാളത്തെ ‘പണം’

പൂർണമായും ആധാർ അടിസ്‌ഥാനമാക്കി, ബയോമെട്രിക് ഉപയോഗിച്ചുള്ള പേമെൻറ് രീതികളാണ് ഭാവിയിൽ വരാനിരിക്കുന്നത്. ഇതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നാണ് സർക്കാർ നൽകുന്ന സൂചന. ഇതി*ു മുന്നോടിയായാണ് ആധാർ *മ്പർ അടിസ്‌ഥാ*മാക്കിയുള്ള ഇടപാടുകൾക്കായി സർക്കാർ േ*രി് ഒരു ആപ് (UPI PAY ) തയാറാക്കിയിരിക്കുന്നത്. ബയോമെട്രിക് പേമെൻറ് *ടത്തുന്നതി*ായി ആധാർ കാർഡ് ബാങ്കുമായി ബന്ധിപ്പിക്കുക എന്ന കാര്യം മാത്രമേ ഉപഭോക്‌താവ് ചെയ്യേണ്ടതുള്ളു.

നേട്ടം

* ഇടപാടുകൾക്ക് കൂടുതൽ സുരക്ഷിതത്വം
* നോട്ടുകളുടെ ഉപയോഗം ഇല്ലാതാകും
* വേഗത്തിലുള്ള പണമിടപാട്
* എടിഎമ്മുകളുടെ ഉപയോഗം കുറയും

സാങ്കേതിക വിദ്യ വളർന്നുകൊണ്ടിരിക്കുമ്പോൾ തന്നെ അതിെൻറ സുരക്ഷിതത്വം സംബന്ധിച്ചുള്ള ചോദ്യങ്ങളും എന്നും ഉയർന്നുവരാറുണ്ട്. ഓൺലൈൻ സേവ*ങ്ങൾ ഉപയോഗിക്കാൻ ആളുകൾ മടിക്കുന്നതിെൻറ പിന്നിലെ പ്രധാ* കാരണവും ഈ ആശങ്കയാണ്. *ുടെ ബുദ്ധി മോശം കൊണ്ടാണ് പല തിപ്പുകൾക്കും *ാം ഇരയാകുന്നത്. ഓൺലൈൻ സേവങ്ങൾ സുരക്ഷിതമാണെന്നു ഉപയോക്‌താക്കളെ ബോധ്യപ്പെടുത്തുകയും ഒപ്പം സേ*വ*ിരക്ക് ഒഴിവാക്കുകകൂടി ചെയ്താൽ കൂടുതൽ പേർ ഇത്തരം സേവ*ങ്ങൾ ഉപയോഗിക്കാൻ മുന്നോുവരും. വരുംകാലം ഡിജിറ്റിൽ മണിയുടെതാണെന്ന കാര്യത്തിൽ സംശയമില്ല.

റുപ്പേ കാർഡ്

വീസ, മാസ്റ്റർകാർഡ് തുടങ്ങിയ പേയ്മെൻറ് ഗേറ്റ്വേ സംവിധാനങ്ങൾക്ക് ബദലായി ഇന്ത്യ സ്വന്തമായി അവതരിപ്പിച്ച പേമെൻറ് ഗേറ്റ്വേ സംവിധാനമാണ് റുപേ. ഈ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർഡാണ് റുപ്പേ കാർഡ്. സാധാരണ ഡെബിറ്റ് കാർഡു പോലെ എടിഎം, പിഒഎസ്, ഓൺലൈൻ സെയിൽസ് തുടങ്ങിയ ആവശ്യങ്ങൾക്ക് റുപ്പേ കാർഡ് ഉപയോഗിക്കാം. എന്നാൽ ഇത്തരം കാർഡ് ഇന്ത്യക്കു പുറത്ത് ഉപയോഗിക്കാൻ കഴിയില്ല.

സ്മാർട്ട് ഷോപ്പിംഗ്

ഓൺലൈൻ പേമെൻറിലേക്ക് മാറിയാൽ ക്യൂ *ിൽക്കുന്നതിെൻറയും വലിയ േ*ാട്ടുകൾ കൈയിലുള്ളതി*ാൽ ചെറിയ തുകയ്ക്കു സാധ*ങ്ങൾ വാങ്ങാ*ുള്ള ബുദ്ധിമുുകൾക്കും ഒരു പരിഹാരമാകും. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധ*ങ്ങൾ വാങ്ങാ*ും ബില്ലുകൾ അടയ്ക്കാ*ും വളരെ എളുപ്പമാണ്. ഇതി*ായി സേവ*ദാതാവിെൻറ സൈറ്റിലെ പേമെൻറ് ഓപ്ഷ*ിൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് പേമെൻറ് തെരഞ്ഞെടുക്കുക. തുടർന്നു വരുന്ന പേജിൽ കാർഡിെൻറ വിവരങ്ങൾ *ൽകുക.