മുരിങ്ങയില പുളിശേരി
മുരിങ്ങയില പുളിശേരി
Saturday, February 4, 2017 6:25 AM IST
ചേരുവകൾ

1. വെളിച്ചെണ്ണ –ഒരു വലിയ സ്പൂൺ
2. കടുക് –അര ചെറിയ സ്പൂൺ
ഉലുവ –കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് (കീറിയത്) –രണ്ട്
കറിവേപ്പില –രണ്ടു തണ്ട്
3. തക്കാളി –ഒന്ന് (ചെറുതായി അരിഞ്ഞത്)
4. പച്ചമുളക് –നാല് (നാലായി കീറിയത്)
5. മുരിങ്ങയില വൃത്തിയാക്കിയത് –ഒരു കപ്പ്
6. വെള്ളം –അരക്കപ്പ്
7. കത്തൈര് ഉടച്ചത് –ഒരു കപ്പ്
8. ഉപ്പ് –പാകത്തിന്.


തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിക്കുക. ഇതിലേക്കു തക്കാളിയും പച്ചമുളകും ചേർത്തു വഴറ്റിയശേഷം ഉപ്പു ചേർത്തിളക്കുക. തുടർന്നു മുരിങ്ങയില ചേർത്തു വഴറ്റിയശേഷം അരക്കപ്പ് വെള്ളം ചേർക്കുക. വെള്ളം തിളയ്ക്കുമ്പോൾ തീ കുറച്ചു വച്ച് തൈര് ഉടച്ചതു ചേർത്തിളക്കി തീ അണയ്ക്കുക. മുരിങ്ങയില പുളിശേരി റെഡി.

–ആൻസി മാത്യു
പാലാ