പോളിസി എടുക്കാം, ജീവിതം സുരക്ഷിതമാക്കാം
പോളിസി എടുക്കാം, ജീവിതം സുരക്ഷിതമാക്കാം
Saturday, February 4, 2017 5:49 AM IST
എല്ലാ വർഷത്തിേൻറയും തുടക്കത്തിൽ ചില പ്രതിജ്‌ഞകളൊക്കെ നാം എടുക്കാറുണ്ട്. പ്രത്യേകിച്ചും സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യം വച്ചുകൊണ്ട്. വരവിൽ ചെലവ് ഒതുക്കി നിർത്തുക, റിയർമെൻറ് കാലയളവിലേക്കു സമ്പാദ്യം സ്വരൂക്കൂട്ടുക തുടങ്ങിയവയൊക്കെ ഇത്തരം പ്രതിജ്‌ഞകളിൽ വരുന്നതാണ്. സുരക്ഷിത്വത്തിെൻറ കാര്യമെടുക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടതാണ് ആവശ്യത്തിനുള്ള ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയെന്നത്. അപ്രതീക്ഷിത സംഭവങ്ങൾക്കെതിരേയുള്ള ഏറ്റവും ശക്‌തമായ കവചമാണ് ഇൻഷുറൻസ്.

ഇൻഷുറൻസ് കവർ പുനപ്പരിശോധിക്കാം

ഓരോ വർഷവും ഓരോരുത്തരുടേയും സാഹചര്യവും ആവശ്യവുമൊക്കെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അതൊരിക്കലും സ്‌ഥിരമായിരിക്കുകയില്ല. മാറുന്ന സാഹചര്യത്തിനനുസരിച്ച് ഇൻഷുറൻസ് കവറേജിലും മാറ്റം വരുത്തണം. അതിൽ നിന്നു മാക്സിമം ഗുണം ലഭ്യമാക്കുകയും വേണം.

2016ൽ എങ്ങനെയായിരുന്നു സ്‌ഥിതിയെന്ന് ഓർത്തു നോക്കു. ഇപ്പോഴത്തെ സ്‌ഥിതിയുമായി ഒന്നു താരതമ്യം ചെയ്തു നോക്കുക.

സമയം കടന്നുപോകുന്തോറും നുടെ ഉത്തരവാദിത്വങ്ങളും വർധിച്ചു വരുന്നു. അതു പൂർത്തിയാക്കണമെങ്കിൽ മാറുന്ന സാഹചര്യത്തിനനുസരിച്ച് നമ്മുടെ ജീവിതവും മാറണം. നമ്മുടെ ഇൻഷുറൻസ് കവറേജുകൾ ഇതിനനുസരിച്ച് പുതുക്കി നിശ്ചയിക്കുകയും വേണം. അതായത് പ്രീമിയം നൽകി ഒരു പോളിസി സജീവമായി നിർത്തുന്നതിനപ്പുറത്ത് മാറുന്ന ജീവിതാവശ്യങ്ങൾക്കും അന്തരീക്ഷത്തിനുമനുസരിച്ച് ഇൻഷുറൻസ് കവറേജ് പുതുക്കി നിശ്ചയിക്കണം.

ഉദാഹരണത്തിന് അഞ്ചുവർഷം മുമ്പ് അവിവാഹിതനായ ഒരാൾ ലൈഫ് പോളിസി എടുത്തുവെന്നു കരുതുക. അന്നത്തെ സ്‌ഥിതിയും അഞ്ചുവർഷത്തിനുശേഷമുള്ള സാഹചര്യവുംകൂടി കണക്കിലെടുക്കുക. അഞ്ചുവർഷത്തിനിടയിൽ വിവാഹം കഴിച്ചിരിക്കാം. കുട്ടികൾ ഉണ്ടായിരിക്കാം. വീടു വയ്ക്കുവാൻ വായ്പ എടുത്തിരിക്കാം... പല സംഭവങ്ങളും ജീവിതത്തിൽ അരങ്ങേറിയിുണ്ടായിരിക്കാം. ഈ മാറുന്ന സ്‌ഥിതിക്കനുസരിച്ച് പോളിസി കവറേജ് ഉയർത്തേണ്ടതായിുണ്ട്.

ആരോഗ്യ പോളസി

ജീവിതത്തിൽ എടുത്തിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസി. ഓരോ വർഷവും ചികിത്സാച്ചെലവ് വർധിച്ചുവരികയാണ്. അതിനെ നേരിടാൻ തക്കവിധത്തിൽ ഹെൽത്ത് പോളിസിയുടെ കവറേജ് പുതുക്കിക്കൊണ്ടിരിക്കണം. ഓരോ വർഷവും ഹെൽത്ത് പോളിസി ശരിക്കും വിശകലനം ചെയ്തു തുക നിശ്ചയിക്കണം.

* എല്ലാ അടിസ്‌ഥാനകവറേജും പോളിസിയിലുണ്ടായിരിക്കണം. എല്ലാ വർഷവും പോളിസി പുതുക്കുന്ന സമയത്ത് അധിക കവറേജ് ആവശ്യമുണ്ടോയെന്ന് വിലയിരുത്തുക.


* വർധിച്ചുവരുന്ന ചികിത്സാച്ചെലവിനനുസരിച്ച് കവറേജ് തുകയും ഉയർത്തുക. ഏറ്റവും കൂടുതലുള്ള വിലക്കയറ്റം മെഡിക്കൽ രംഗത്താണെന്നതു മറക്കാതിരിക്കുക. കുറഞ്ഞ സം അഷ്വേഡ് തുക ആവശ്യ സമയത്ത് ഉപകരിച്ചില്ലെന്നു വരാം.

* കുറഞ്ഞ ചെലവിൽ മാക്സിമം ഗുണഫലം ലഭിക്കുന്ന വിധത്തിൽ പ്രീമിയം നൽകുക. പല ആരോഗ്യ പോളിസികളിലും സബ് ലിമിറ്റ്, കോ പേമെൻറ്, ഡിഡക്ടബിൾ, തുടങ്ങിയവയൊക്കെ ഉണ്ട്. ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ സ്വന്തം പോക്കറ്റിൽനിന്നു നൽകേണ്ടി വരുന്ന തുകയെക്കുറിച്ചു വിശദമായിത്തന്നെ പഠിക്കുക.

ഇതുവരെയും ആരോഗ്യ പോളിസിയും ലൈഫ് ഇൻഷുറൻസ് പോളിസിയുമില്ലെങ്കിൽ,യോജിച്ച പോളിസ വാങ്ങുവാനുള്ള ഏറ്റവും മികച്ച സമയമാണ് ഈ പുതുവത്സരം. ആരോഗ്യ പോളിസി വാങ്ങുന്നതിന് ഏതു സമയവും മികച്ചതാണ്. കാരണം പ്രായം കഴിയുന്തോറും പ്രീമിയം കൂടുമെന്നു മാത്രമല്ല, എക്സക്ളൂഷൻസും വർധിക്കും. ഒരു പ്രായം കഴിഞ്ഞാൽ പോളിസി എടുക്കുവാനും സാധിക്കുകയില്ല. എന്നാൽ എടുത്ത ആരോഗ്യ പോളിസി ജീവിതാവസാനം വരെ പുതുക്കുവാൻ സാധിക്കും.

പോളിസി പുതുക്കുമ്പോൾ

* പോളിസി പുതുക്കുമ്പോൾ, ഉദ്ദേശിച്ചിട്ടുള്ളപിൻഗാമിയുടെ കൈവശം തന്നെ ഗുണഫലങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുക.

* പ്രീമിയം തുക ചെക്കു ചെയ്യുക. ചില പോളിസികളിൽ കാലം കഴിയുന്തോറും പ്രീമിയം വർധിക്കാറുണ്ട്. അടയ്ക്കുവാൻ കഴിയുന്ന പ്രീമിയത്തിനുള്ള പോളിസി എടുക്കുക. ഒരിക്കലും പ്രീമിയം അടയ്ക്കൽ ഒരു ബാധ്യതപോലെയാകരുത്.

* ജീവിതത്തിലെ ഓരോ പ്രധാന സംഭവങ്ങളോടുമൊപ്പം സം അഷ്വേഡ് തുക ഉയർത്തിക്കൊണ്ടുവരിക. അവിവാഹിതനായ സമയത്തെ സം അഷ്വേഡ് തുക വിവാഹിതനാകുമ്പോൾ ഉയർത്തേണ്ടതുണ്ട്. ഭവന വായ്പ എടുക്കുമ്പോൾ വീണ്ടും കവറേജ് ഉയർത്തണം.... അതേപോലെ ഉത്തരവാദിത്വങ്ങൾ കുറയുന്നതനുസരിച്ച് സം അഷ്വേഡ് തുകയും കുറച്ചുകൊണ്ടുവരാം.

* ജോലിയുടെ സ്വഭാവമനുസരിച്ച് ആവശ്യത്തിനു അപകട ഇൻഷുറൻസും ഉറപ്പാക്കുക. കാരണം അപ്രതീക്ഷിത സംഭവങ്ങൾ ഏതു സമയത്തും സംഭവിക്കാം.

* ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഒരു പോളിസിയാണ് മോട്ടോർ ഇൻഷുറൻസ് പോളിസി വാഹനം മാറുമ്പോഴോ അതിൽ മാറ്റം വരുത്തുമ്പോഴോ കവറേജ് പുതുക്കുക.

* പോളിസിയിൽ നൽകിയിട്ടുള്ള പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയവയിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതു പുതുക്കുക.