16 എംപി സെൽഫി കാമറയുമായി ഒപ്പോ എ 57
സെൽഫി പ്രേമികൾക്കു കൂടുതൽ ആനന്ദം നൽകി ഒപ്പോയുടെ എ 57 സ്മാർട്ട് ഫോൺ വിപണിയിലേക്ക്. 16 എംപി ഫ്രണ്ട് കാമറയുമായാണ് ഒപ്പോ എ 57ൻറെ വരവ്. ഏകദേശം 15,800 രൂപ വിലവരുമെന്ന് പ്രതീക്ഷിക്കുന്ന ഫോൺ വെള്ളിയാഴ്ച മുതൽ വാങ്ങാം.

5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 1.4 ജിഗാഹെർട്സ് ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസർ, 3 ജിബി റാം, ആൻഡ്രോയ്ഡ് മാർഷ്മലോ, 32 ജിബി ഇൻറേണൽ മെമ്മറി (എസ്ഡി കാർഡുവഴി 128 ജിബിവരെ), 2,900 എംഎഎച്ച് ബാറ്ററി, 13 എംപി കാമറ പുറകിൽ.

4 ജിബി റാം ശേഷിയോടെ 64 ജിബി ഇൻറേണൽ മെമ്മറിയുള്ള മോഡൽ പുറത്തിറക്കാനും ആലോചനയുണ്ട്. മറ്റു ഫീച്ചറുകളെല്ലാം സമാനമായിരിക്കും. –ജെനറ്റ് ജോൺ