ടൊയോട്ട വിയോസ്
ഹോണ്ട സിറ്റിയോട് മത്സരിക്കാൻ ടൊയോ അവതരിപ്പിക്കുന്ന മോഡലാണ് വിയോസ്. ഡി സെഗ്മെൻറ് സെഡാനായ കൊറോള ആൾട്ടിസിെൻറ സ്റ്റൈലിംഗാണ് വിയോസിനും. എറ്റിയോസ് സെഡാന് സമാനമാണ് ബോഡി വലുപ്പം. സ്മാർട്ട്ഫോൺ കണക്ടിവിറ്റിയുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, സ്റ്റിയറിംഗിൽ ഓഡിയോ കൺട്രോളുകൾ, ക്ലൈമറ്റ് കൺട്രോൾ എന്നിവ വിയോസിനുണ്ടാകും.

എറ്റിയോസിെൻറ 1.5 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എൻജിനുകളുടെ കരുത്ത് കൂടിയ വകഭേദങ്ങളായിരിക്കും വിയോസിന് ഉപയോഗിക്കുക. അഞ്ച് സ്പീഡ് മാന്വൽ , നാല് സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്സ് ഓപ്ഷനുകളുണ്ടാകും. 2017 ജൂണോടെ വിയോസിനെ ഇന്ത്യയിൽ പ്രതീക്ഷിക്കാം.