മത്സരം മുറുകി, ലെനോവോ വിലകുറച്ചു
സ്മാർട്ട് ഫോൺ വിപണിയിൽ കഴുത്തറപ്പൻ മത്സരം മുറുകുന്നു. ഇസഡ് 2 പ്ലസ് 3 ജിബി, 4 ജിബി റാം ശേഷിയുള്ള ഫോണുകളുടെ വില കുറച്ച് വിപണിയിലെത്തിച്ചാണ് ലെനോവോ മത്സരത്തിനു തയാറെടുക്കുന്നത്. നേരത്തെ 18,000 രൂപയുണ്ടായിരുന്ന 3 ജിബി റാമും 32 ജിബി ഇൻറേണൽ മെമ്മറിയുമുള്ള ഫോണിനു മൂവായിരം രൂപ കുറച്ച്് 14,999 രൂപയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിന് 2500 രൂപ കുറഞ്ഞ് 17,499 രൂപയ്ക്കും ലഭിക്കും. ഇരു ഫോണുകളും ഫ്ളിപ്കാർട്ട്, ആമസോൺ എന്നീ സൈറ്റുകളിൽ ലഭിക്കും.


ലെനോവോ ഇസഡ് 2 പ്ലസിൻറെ സവിശേഷതകൾ: 5ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ക്വാൽകോം സ്നാപ്്ഡ്രാഗൺ പ്രോസസർ, ആൻഡ്രോയ്ഡ് മാർഷ് മലോ 6.0.1, എൽഇഡി ഫ്ളാഷോടുകൂടി 13എംപി കാമറ പുറകിലും, 8 എംപി കാമറ മുന്നിലും, 4ജി, 3ജി ഡ്യൂവൽ സിം സപ്പോർട്ട്, 3,500 എംഎഎച്ച് ബാറ്ററി.
–ജെ.ജെ.