എന്തുചെയ്യും, ഫോൺ പോയാൽ
എന്തുചെയ്യും, ഫോൺ പോയാൽ
Tuesday, January 24, 2017 5:13 AM IST
വൻ നഗരങ്ങളിൽ മൊബൈൽ ഫോൺ മോഷണം വ്യാപകമാണ്. തിരക്കേറിയ സ്‌ഥലങ്ങളിൽ മൊബൈൽ ഫോൺ പോലും അറിയാതെ അതിനെ അടിച്ചുകൊണ്ടുപോകുന്ന വിരുതന്മാരുണ്ട്. മറ്റൊരു പ്രശ്നം മറവിയാണ്. ഫോൺ എവിടെയെങ്കിലും വച്ചാൽ മറന്നുപോകും. കോൺടാക്ട് നമ്പറുകളും ഫോട്ടോകളും വീഡിയോകളുമെല്ലാം സൂക്ഷിക്കുന്ന ഫോൺ നഷ്‌ടപ്പെട്ടാൽ പിന്നെ ഉറക്കം നഷ്‌ടപ്പെട്ടതുതന്നെ.

ബാങ്കിംഗ് വിവരങ്ങളടക്കമുള്ള എല്ലാ കാര്യങ്ങളും മിക്കവരും ഫോണിലാണ് സൂക്ഷിച്ചുവയ്ക്കുന്നത്. പിൻനന്പർ ലോക്കും പാറ്റേൺ ലോക്കും സെറ്റ് ചെയ്തിട്ടുണ്ടേലും അതെല്ലാം തകർക്കാൻ കഴിയുന്ന സോഫ്റ്റ് വെയറുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ ആൻഡ്രോയിഡ് ഫോണുകളിൽ ഇതിനെല്ലാം പരിഹാരമുണ്ടെന്ന കാര്യം അധികം പേർക്ക് അറിയില്ല. ആൻഡ്രോയിഡ് ഡിവൈസ് മാനേജർ എന്നാണ് ഈ വിരുതൻറെപേര്. നഷ്‌ടപ്പെട്ട ഫോൺകണ്ടെത്താനും അതിലെ ഡേറ്റാ എവിടെ നിന്നു വേണമെങ്കിലും ഡിലേറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകൾ ഇതിലുണ്ട്.

എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

1. ആൻഡ്രോയിഡ് ഫോണിൽ ‘സെറ്റിംഗ്’ തുറക്കുക.
2. ‘ഗൂഗിൾ’ സെലക്ട് ചെയ്യുക.
3. ഓപ്ഷനിൽ ‘സെക്യൂരിറ്റി’ സെലക്്ട് ചെയ്യുക.
4. Remotely locate this device, Allow remote lock and erase എന്നീ ഓപ്ഷനുകൾ ഓൺചെയ്യുക.

ഇതൊടെ ‘ആൻഡ്രോയിഡ് ഡിവൈസ് മാനേജർ’ ആക്ടിവേറ്റാകും.

ഫോൺ എങ്ങനെ കണ്ടുപിടിക്കാം

ഫോണിൽ ഉപയോഗിച്ചിരുന്ന ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ‘ആൻഡ്രോയിഡ് ഡിവൈസ് മാനേജർ’ സൈറ്റിൽ ലോഗിൻ ചെയ്യുക. തുടർന്നു വരുന്ന സ്ക്രീനിൽ ഫോൺ ഇപ്പോൾ എവിടെയാണെന്നും ഗൂഗിൾ മാപ്പിൽ കാണിക്കും. കൂടാതെ റിംഗ്, ലോക്ക്, ഇറേസ് എന്നീ ഓപ്ഷനുകൾ കാണാം. റിംഗ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ഫോൺഅതിൻറെ പൂർണശ്ബദത്തിൽ അഞ്ചുമിനിറ്റ് സമയം റിംഗ് ചെയ്യും. ലോക്ക് ഓപ്ഷനിൽ ഫോണിൻറെ സ്ക്രീൻ അടക്കം ലോക്ക് ആകും. ഇറേസ് ഓപ്ഷൻ സെലക്ട് ചെയ്താൻ ഫോണിലെ ഡേറ്റാ മുഴുവൻ ഡിലീറ്റ് ചെയ്യാൻ കഴിയും. എന്നാൽ മെമ്മറി കാർഡിലെ വിവരങ്ങൾ ഇറേസ് ചെയ്യാൻ സാധിക്കില്ല.


സിം കാർഡും ഇന്റർനെറ്റും ഇല്ലെങ്കിലും ഫോൺ എവിടെയാണെന്ന് ആൻഡ്രോയ്ഡ് ഡിവൈസ് മാനേജർ ഉപയോഗിച്ച് കണ്ടെത്താൻ സാധിക്കും. പക്ഷെ ഫോൺ ഓഫ് ചെയ്താൽ ഫോൺ കണ്ടെത്താൽ സാധിക്കില്ല. എങ്കിലും അവസാനമായി ഫോൺ ഓണായിട്ടിരുന്ന സമയവും മറ്റും ‘ആൻഡ്രോയിഡ് ഡിവൈസ് മാനേജർ’ കാണിക്കും. ഫോണിലെ ഡേറ്റാ ഇറേസ് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടേൽ ഫോൺ ഓണാകുന്പോൾ തനിയെ ഡേറ്റാ ഇറേസ് ആകും.

മൂന്നാമന്മാർ

ആൻഡ്രോയിഡ് ഡിവൈസ് മാനേജർ മാത്രമല്ല നഷ്‌ടപ്പെട്ട ഫോൺ കണ്ടെത്താനുള്ള വഴി. Where's My Droid App, Lost Android App എന്നിങ്ങനെ രണ്ടു ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഇതിൻറെ പ്രവർത്തനം ആൻഡ്രോയ്ഡ് ഡിവൈസ് മാനേജരുടെ പോലെതന്നെയാണ്. റിംഗ്, ലോക്ക്, ഇറേസ് എന്നീ ഓപ്ഷനുകൾ ഈ ആപ്പിലുമുണ്ട്.

–സോനു തോമസ്