സാംസംഗ് ഗാലക്സി സി 9 പ്രോ അവതരിപ്പിച്ചു
കൊച്ചി: സാംസംഗ് ഇന്ത്യ പുതിയ സ്മാർട്ട് ഫോൺ ഗാലക്സി സി 9 പ്രോ പുറത്തിറക്കി. 6 ജിബി റാം, 16 എംപി ഫ്രണ്ട്, ബാക്ക് കാമറകൾ, 6 ഇഞ്ച് എഫ്എച്ച്ഡി സാമോലെഡ് ഡിസ്പ്ലെ, 4000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെയാണു ഫോൺ പുറത്തിറങ്ങുന്നത്. 64 ബിറ്റ് ഒക്ടാകോർ പ്രോസസറുമായാണു സാംസംഗ് ഗാലക്സി സി 9 പ്രോ എത്തുന്നത്.

കറുപ്പ്, സ്വർണ നിറങ്ങളിൽ ഫെബ്രുവരി രണ്ടാം വാരം വിപണിയിലെത്തുന്ന ഗാലക്സി സി 9 പ്രോയുടെ വില 36,900 രൂപയാണ്.


തെരഞ്ഞെടുത്ത സ്റ്റോറുകളും ഓൺലൈൻ ചാനലുകളും വഴി ജനുവരി 27 മുതൽ പ്രീ ബുക്കിംഗ് സൗകര്യമുണ്ട്. പ്രീ ബുക്കിംഗ് നടത്തുന്നവർക്ക് 12 മാസത്തേക്ക് ഒറ്റത്തവണത്തെ സ്ക്രീൻ റീപ്ലെയ്സ്മെൻറ് ലഭിക്കും.