പുതിയ ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 ഹ്യുണ്ടായ് ഗ്രാൻഡ്
ഐ 10 ന്റെ നവീകരിച്ച പതിപ്പ് 2017 ജനുവരിയിൽ വിപണിയിലെത്താനാണ് സാധ്യത. യുകെ വിപണിക്കായി രൂപകൽപ്പന ചെയ്ത പുതിയ ഐ 10 ആയിരിക്കും ഇന്ത്യയിൽ നവീകരിച്ച ഗ്രാൻഡ് ഐ 10 ആയി എത്തുക.

ഹാച്ച്ബാക്കിന്റെ അടിസ്‌ഥാന രൂപകൽപ്പനയിൽ കാര്യമായ മാറ്റമില്ല. വൃത്താകൃതിയിലുള്ള രണ്ട് ഡേ ടൈം റണ്ണിംഗ് എൽഇഡി ലാംപുകളുള്ള പുതിയ ഗ്രിൽ, നവീകരിച്ച മുന്നിലെയും പിന്നിലെയും ബമ്പറുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ പുതിയ ഗ്രാൻഡ് ഐ 10 നെ വ്യത്യസ്തമാക്കുന്നു.


എൻജിനു മാറ്റമുണ്ടാകില്ല. 1.2 ലീറ്റർ കാപ്പ പെട്രോൾ, 1.1 ലീറ്റർ , മൂന്ന് സിലിണ്ടർ ഡീസൽ എൻജിനുകളായിരിക്കും ഇതിന്. മാരുതി സ്വിഫ്റ്റാണ് ഗ്രാൻഡ് ഐ10 ന്റെ മുഖ്യ എതിരാളി.