പുതുവത്സര പ്രതിജ്‌ഞകൾ
വീണ്ടും മറ്റൊരു പുതുവത്സരത്തിൽ എത്തിയിരിക്കുകയാണ് നമ്മൾ. ജനുവരിയുടെ തുടക്കത്തിൽ എല്ലാവരുടെയും ആഗ്രഹം ഇത് വിസ്മയകരമായ പുതുവത്സരമാക്കാനായി മാറ്റണം എന്നു തന്നെയാണ്!

നാം വളരെ ആവേശത്തോടെ പുതുവത്സര പ്രതിജ്‌ഞകൾ എടുക്കുകയും ഈ വർഷം നേടേണ്ട ലക്ഷ്യങ്ങളുടെ പട്ടികയുമൊക്കെ തായറാക്കുകയും ചെയ്യും! നമ്മിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അല്ലെങ്കിൽ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാനും അവയെ പിന്തുടരാൻ ദൃഢനിശ്ചയം എടുക്കാനും പറ്റിയ സമയം ഇതു തന്നെയാണ്!

പുതുവത്സര പ്രതിജ്‌ഞയ്ക്കു പിന്നിലുള്ള കഥ എന്താണെന്നറിയാൻ എന്നറിയാൻ വെറുതെ ഒരു ആകാംക്ഷയുടെ പുറത്ത് ഞാൻ ഗൂഗിളിൽ ഒന്നു പരതി നോക്കി. വിക്കീപീഡിയ പറയുന്നത് പുതുവത്സര പ്രതിജ്‌ഞ ഒരു പാരമ്പര്യാചാരം പോലെ പടിഞ്ഞാറൻ അർദ്ധ ഗോളത്തിൽ സാധാരണപോലെ കണ്ടുവരുന്നുവെന്നാണ്. കിഴക്കൻ അർദ്ധഗോളത്തിലും ഇതു കണ്ടു വരുന്നു. പുതുവത്സരദിനം മുതൽ ഒരാൾ സ്വയം മെച്ചപ്പെടാൻ പരിശ്രമിക്കുമെന്നോ അല്ലെങ്കിൽ എന്തെങ്കിലും നല്ല കാര്യം ചെയ്യുമെന്നോ പ്രതിഞ്ജയെടുക്കുന്നു.

ഓരോ ജനുവരിയിലും മൂന്നിലൊരാൾ ഇപ്രകാരം സ്വയം മെച്ചപ്പെടുത്താനായി ദൃഡനിശ്ചയങ്ങൾ എടുക്കാറുണ്ട്. അതിൽ വളരെ ചെറിയ ശതമാനം ആളുകളേ ആ ദൃഢനിശ്ചയങ്ങിൽ നിന്നു നല്ലത്് നേടിയടുക്കാറുള്ളു. അതിൽ 75 ശതമാനം ആളുകളും ഈ പ്രതിജ്‌ഞകളിൽ ഒരാഴ്ച്ചമാത്രമേ സാധാരണ ഗതിയിൽ ഉറച്ചു നിൽക്കാറുള്ളു. ശേഷിച്ച് 25 ശതമാനത്തിൽ പകുതിയിൽ താഴെ പേരേ ആറുമാസമെങ്കിലും ലക്ഷ്യത്തിൽ ആറ് മാസം ഉറച്ചു നിൽക്കുന്നുള്ളു. എങ്കിൽപ്പോലും ഇത് നല്ലൊരു സംഖ്യ തന്നെയാണ്.

കുറഞ്ഞ കാലത്തേക്കുള്ള ലക്ഷ്യങ്ങൾ വിജയകമായി നടപ്പാക്കുവാൻ സാധിക്കുകയാണെങ്കിൽപ്പോലും അതു ജീവിതം മെച്ചപ്പെടുത്താനും നമുക്കു ഇഷ്ടമില്ലാത്ത പല ശീലങ്ങളേയും തരണം ചെയ്യുവാനും സഹായിക്കും. നമുക്കു ചുറ്റുമുള്ള ഗാഡ്ജെറ്റുകളെല്ലാം തന്നെ നവീകരിച്ചു പുതിയ പതിപ്പുകളുമായി എത്തുന്നത് നമ്മൾ കാണാറുണ്ട്. പിന്നെ എന്തുകൊണ്ട് നമുക്കും അപ്ഗ്രേഡ് ചെയ്തുകൂട; സ്വയം വീണ്ടും കണ്ടെത്തിക്കൂടാ..

നമുക്ക് നമ്മളെ പുനർ നിർമ്മിക്കാൻ നിരവധി ടൂളുകൾ പുതുവത്സര പ്രതിജ്‌ഞകൾ നൽകുന്നുണ്ട്. കഴിഞ്ഞുപോയ വർഷത്തെ വിലയിരുത്തുമ്പോൾ നമ്മൾ എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്തില്ല എന്നതിൽ ശ്രദ്ധ കേന്ദ്രീകിരിക്കും. നമ്മുടെ നേട്ടങ്ങൾ കണ്ടെത്തി സ്വയം അഭിനന്ദിക്കാൻ നാം സമയം കണ്ടെത്തും. ചെയ്യാതിരുന്ന കാര്യങ്ങൾ കണ്ടെത്തി അവ മെച്ചപ്പെടുത്താനുള്ള വഴികൾ തേടും. 2017–ലേക്കു പ്രതിജ്‌ഞകൾ തയാറാക്കുമ്പോൾ അവക്കൊപ്പം ചേർക്കാൻ 12 കാര്യങ്ങൾ കൂടി ഞാൻ നിർദേശിക്കുകയാണ്.

2017 ലേക്ക് 12 കാര്യങ്ങൾ

1. വ്യത്യസ്തത വരുത്തുക:
ജോലി കൊണ്ടും വ്യക്‌തിപരമായും ഈ വർഷം മറ്റുള്ളവരുടെ ജീവിതത്തിൽ വ്യത്യസ്തയുണ്ടാക്കണം. നിങ്ങളുടെ തൊഴിലാളികൾ, സഹപ്രവർത്തകർ എന്നിവരുമായി ബന്ധങ്ങൾ വളർത്താനും നിലവിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും ശ്രദ്ധിക്കണം. നിങ്ങളുടെ ജീവിതത്തിലെ ഉത്പാദനപരമായ സമയത്തിന്റെ 60–70 ശതമാനം നിങ്ങൾ ചെലവഴിക്കുന്നത് ഇവരോടൊപ്പമാണ് കുടുംബത്തോടൊപ്പമല്ല എന്നതോർക്കുക.

നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവരുമായുള്ള ബന്ധത്തിലൂടെ ഒന്നു കണ്ണോടിക്കുക. അവിടെ മെച്ചെപ്പെടുത്തേണ്ടതായി എന്തെങ്കിലും ഉണ്ടാകും. 2016 ന്റെ ആദ്യനാളുകളിൽ 65 വയസായ ഒരു ബ്രിട്ടീഷ് പൗരനെ വിമാനത്തിൽ പരിചയപ്പെടാനിടയായി. സംസാരത്തിനിടയിൽ വിവാഹവും കയറിവന്നു. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അദേഹം പറഞ്ഞു. അദേഹം നാല് തവണ വിവാഹിതനായി എന്ന്.

പരിഹാസത്തോടെയുള്ള എന്റെ ചിരി കണ്ടിട്ട് അദേഹം പറഞ്ഞു. തെറ്റിദ്ധരിക്കേണ്ട, ഞാൻ കല്യാണം കഴിച്ചത് ഒരു സ്ത്രീയെ തന്നെയാണ്. അദേഹത്തിന്റെ ഇരുപത്തെട്ടാം വയസിലാണ് അദേഹം അവരെ ആദ്യം വിവാഹം കഴിക്കുന്നത്. ബന്ധം അത്ര ദൃഢമല്ല എന്ന് തോന്നിയപ്പോൾ ്അവർ മുപ്പത്തഞ്ചാം വയസിൽ അവർ വീണ്ടും വിവാഹിതരായി. പ്രായം നാൽപതിന്റെ അവസാനമായപ്പോൾ അവർ തമ്മിൽ വഴക്കുണ്ടായി. വിവാഹമോചനത്തിന്റെ വക്കിൽ വരെയെത്തി. പക്ഷേ, അവർ വീണ്ടും വിവാഹം കഴിച്ച് ശക്‌തമായി തിരിച്ചു വന്നു. അവസാനമായി വീണ്ടും കല്യാണം കഴിച്ചത് അറുപതുകളുടെ തുടക്കത്തിലാണ്.

എനിക്കറിയാം ഇത് അതിശയകരമാണെന്ന്. പക്ഷേ, വീടുകളിൽ നിന്നു തന്നെ ബന്ധങ്ങളെ ശക്‌തിപ്പെടുത്തുക എന്നത് മഹത്തായ ആശയമാണ്!

2. ആർജവം/സമഗ്രത:

ഈയൊരു ചോദ്യം സ്വയം ചോദിച്ചു നോക്കൂ.‘‘ഇത് എന്നെ അർധരാത്രിയിൽ വിളിച്ചുണർത്തുന്നുണ്ടോ?’’ നമ്മുടെ രാജ്യത്തു നോട്ട് അസാധുവാക്കിയതും തുടർന്നുണ്ടായ സംഭവവികാസങ്ങളും വലിയൊരു ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. നികുതി നൽകി നമ്മുടെ ബിസിനസ് ധാർമികമായി കൊണ്ടുപോകുവാൻ കഴിയുന്നതിനൊപ്പം നമ്മളെ സമീപിക്കുന്നവരെ ഇങ്ങനെ മുന്നോട്ടു പോകുവാൻ പ്രേരിപ്പിച്ചും ഇതു സാധിക്കുന്നതാണ്.

3. നൽകുക:

കുടുതൽ നൽകാൻ തയ്യാറാകുമ്പോൾ നിങ്ങൾ ജീവിതം കൂടുതൽ അനുഭവിക്കും. മറ്റുള്ളവരെ സഹായിക്കാൻ. നിങ്ങൾ അംബാനിയാകണം എന്നില്ല. നമുക്ക് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട് പണം നൽകുന്നത് മാത്രമാണ് സഹായമെന്ന്. നമ്മുടെ അത്യാവശ്യങ്ങൾ മറ്റുള്ളവർക്കായി ചെലവഴിക്കുന്നതും മഹത്തായ അനുഭവമാണ്.

കഴിഞ്ഞ ആഴ്ച്ച രാവിലെ എട്ടു മണിക്ക് കൊച്ചിയിലെ ഒരു ഹോട്ടലിലേക്ക് ഒരു സെഷനു വേണ്ടി ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. കൊച്ചിയിൽ അപ്രതീക്ഷിത ട്രാഫിക്ക് സംഭവിക്കുമെന്നതിനാൽ ഞാൻ വളരെ തിരക്കിട്ടാണ് പോകുന്നത്. അങ്ങനെ കടവന്ത്രയിലെ ഒരു പോക്കറ്റ് റോഡിലൂടെ പോകാൻ ഞാൻ തീരുമാനിച്ചു. ഈ റോഡിലേക്കു കയറിയപ്പോഴാണ് പ്രായമായ ഏതാനും സ്ത്രീകൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതു ഞാൻ കണ്ടത്. ഞാൻ കാർ നിർത്തി. അവർ റോഡ് മുറിച്ചു കടക്കുവാനായി ഞാൻ കാത്തുകിടന്നു. പെട്ടെന്ന് അവരിൽ ഒരാൾ വന്ന് എന്റെ കാറിന്റെ ചില്ലിൽ മുട്ടി. അവർ ചോദിച്ചു ‘‘ഞങ്ങളെയൊന്ന് അടുത്ത റോഡ് വരെ കൊണ്ടു വിടുമോ? ഞങ്ങൾ ഓട്ടോക്കായി കാത്തു നിന്നിട്ട് ഒന്നുപോലും കിട്ടിയില്ല’’

ഞാൻ വാച്ചിലേക്ക് നോക്കി. എന്റെ സെഷൻ തുടങ്ങാൻ താമസിക്കും. ഇതിനു മുമ്പ് അങ്ങനെ സംഭവിച്ചിട്ടില്ല. ഒരു നിമിഷത്തിനുശേഷം ഞാൻ എന്നോട് തന്നെ പറഞ്ഞു. അവരെ കൊണ്ടു പോയി വിടാം. അവരോട് എല്ലാവരോടും കയറാൻ പറഞ്ഞു. അവരെ ഒരു കിലോ മീറ്റർ അപ്പുറമുള്ള ക്ലിനിക്കിൽ കൊണ്ടു പോയി വിട്ടു. ഡ്രൈവ് ചെയ്യുന്നതിനിടിയൽ ഇതാണ് എന്റെ ഏറ്റവും നല്ല ദിവസം എന്ന് ഞാൻ ചിന്തിച്ചു. നൽകുക എന്നത് പണം സംബന്ധിച്ച കാര്യം മാത്രമല്ല. മറ്റുള്ളവർക്കായി സമയം ചെലവിടുന്നതും മഹത്തായ അനുഭവം നൽകും.

4. പ്രോത്സാഹിപ്പിക്കുക:

എപ്പോൾ നിങ്ങൾ ശ്രദ്ധിക്കുകയും മനസിരുത്തി കേൾക്കുകയും ചെയ്യുന്നുവോ അപ്പോൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾ എല്ലാ ദിവസവും നിങ്ങൾ കണ്ടെത്തും. പരിശീലനവും കോച്ചിംഗുമാണ് എന്റെ പ്രൊഫഷൻ. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഒരു ലക്ഷത്തി എഴുപതിനായിരിത്തിലധികം പേർ എന്റെ പരിശീലന പരിപാടിയിലും മറ്റും പങ്കെടുത്തിട്ടുണ്ട്. സംരംഭകർ, പ്രൊഫഷണലുകൾ, മാനേജർമാർ, വിദ്യാർത്ഥികൾ എന്നിവർ സെഷനു ശേഷം എന്നെ ധാർമ്മികമായ പ്രോത്സാഹനത്തിനായി എന്നെ വിളിക്കാറുണ്ട്. നിങ്ങളോട് ഉപദേശം ചോദിച്ചുവരുന്നവരോട് പോസിറ്റീവായ കാര്യങ്ങൾ പറയാൻ ശ്രമിക്കുക. അവരിുണ്ടാകുന്ന സന്തോഷം നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയും.


5. ചിരിക്കുക:

ഈ വർഷം ചിരിക്കാൻ കൂടുതൽശ്രമിക്കാം. എനിക്ക് ഉറപ്പാണ്, എപ്പോഴും ചിരി്ച്ചു കൊണ്ടിരിക്കുന്ന ആൾക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടാവും. കോഴിക്കോട്ടു നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലാണ് ഈ ലേഖനം ഞാൻ എഴുതുന്നത്. എന്റെ എതിർവശത്തായി ഒരു കുടുംബം ഇരിക്കുന്നുണ്ട്. ഒരു മുത്തച്ഛനും മുത്തൾിയും മകനും മകന്റെ ഭാര്യയും ഒരു കുട്ടിയും. രണ്ടു മണിക്കൂറായി ഭ്രാന്ത് പിടിച്ചവരെപോലെ അവർ ചിരിക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എല്ലാവരും ചിരിക്കും. എനിക്ക് എന്ത് തമാശയാണ് അവർ പറയുന്നത് എന്ന് മനസിലാക്കാനായില്ലെങ്കിലും അത് അവരുടെ സംസ്കാരമാണെന്ന് എനിക്ക് മനസിലായി. എട്ടു വയസു പ്രായമുള്ള എന്റെ മകൻ സമീറിനെയാണ് എന്നെ ഇത് ഓർമിപ്പിച്ചത്. അവന് ഒരു കാരണവും വേണ്ട ചിരിക്കാൻ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവൻ ചിരിക്കും. നമുക്ക് നഷ്‌ടപ്പെട്ടിരിക്കുന്നത് ഈ കഴിവാണ്. 2017 ഇത് തിരിച്ചു കൊണ്ടുവരാൻ ഒരു കാരണമാകട്ടെ.

6. പുഞ്ചിരിക്കാം:

പുഞ്ചിരിക്കുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരില്ല, സമ്മർദം ഉണ്ടാവില്ല, നെഗറ്റിവിറ്റി ഉണ്ടാവില്ല. ഈ വർഷം മുതൽ കൂടുതൽ പുഞ്ചിരിക്കൂ. ഓഫീസ്, റോഡ്, പൊതു സ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ ചത്തതുപോലെ നടക്കുന്ന ആളുകളെ കാണാം. അവരുടെ മുഖത്തേക്കു നോക്കിയാൽ ഇപ്പോൾ എന്തോ സംഭവിക്കാൻ പോകുന്നതു പോലെ തോന്നും. എന്നാൽ നിങ്ങൾക്ക് ചുറ്റും നടക്കുന്ന ചിലരുണ്ട്എപ്പോഴും അവരുടെ മുഖത്ത് പുഞ്ചിരി കാണാം. സദ്ഗുരു പറഞ്ഞതുപോലെ കോടിക്കണക്കിനാളുകൾ ഉറക്കത്തിൽ മരിക്കുന്നുണ്ട്. എപ്പോൾ നിങ്ങൾ ഉണരുന്നുവോ അപ്പോൾ സ്വയം ഒന്ന് നുള്ളി നോക്കിയാൽ നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നു മനസിലാാകും. പുഞ്ചിരിക്കൂ, അതാണ് ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യം. ഇപ്പോൾ മുതൽ ഓഫീസിലേക്ക് ഒരു പുഞ്ചിരിയുമായി കടന്നു ചെല്ലൂ. നിങ്ങളുടെ ജീവിതപങ്കാളിക്ക്, കുട്ടികൾക്ക്, മാതാപിതാക്കൾക്ക്, കൂട്ടുകാർക്ക്, ട്രെയിനിലോ, ഫ്ളൈറ്റിലോ അടുത്തിരിക്കുന്നവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കൂ.

7. പഠിക്കുക:

ഈ വർഷം പുതിയ കഴിവുകൾ പഠിക്കാനായി അധിക ശ്രമം നത്താം. ആരും തന്നെ സ്കൂൾ, കോളേജ് ദിവസങ്ങളിലൊന്നും പഠനത്തെ ഇഷ്‌ടപ്പെട്ടിട്ടുണ്ടാവില്ല. പക്ഷേ, ഇപ്പോൾ നമ്മൾ പഠനം എന്നത് ലക്ഷ്യസ്‌ഥാനമല്ല ഒരു യാത്രയാണെന്ന് മനസിലാക്കുന്നുണ്ട്. വളരെ ഉയർന്ന മത്സരം നിലനിൽക്കുന്ന വിപണിയിൽ തുടർച്ചയായ പഠനം പ്രധാനമാണ്. ഓർക്കുക, ഇന്ന് നിങ്ങൾ ഒരു പഠിതാവാണെങ്കിൽ നാളെ നിങ്ങളൊരു നേതാവാണ്.

ഒന്നു സങ്കൽപ്പിച്ചു നോക്കു. നിങ്ങൾ നിങ്ങളുടെ പഴയ കുറച്ചു കൂട്ടുകാരെ കണ്ടു. നിങ്ങൾ എല്ലാവരും കൂടെ ചേർന്ന് ഡിന്നർ കഴിക്കാനായി പോയി. ഡിന്നറിനു ശേഷം എല്ലാവരും 500 രൂപ വീതം ചേർത്ത് ബില്ല് കൊടുത്തു. ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയതിനുശേഷം നിങ്ങൾ ഒരു ബുക്ക് സ്റ്റാളിലേക്കാണ് നിങ്ങൾ പോയത്. അവിടെ ചെന്നു എങ്ങനെ ഒരു ലീഡറാകം എന്നതു സംബന്ധിച്ച ഒരു പുസ്തകം കണ്ടു. എടുത്തു വില 600 രൂപ. പതിയെ ബുക്ക് താഴെ വെച്ചു. മുന്നോട്ടു നടന്നു. മുൻപ് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? ഡിന്നറിനുവേണ്ടി പണം ചെലവാക്കാൻ നമുക്ക് മടിയില്ല. പക്ഷേ, ഒരു പുസ്തകത്തിനുവേണ്ടി ചെലവാക്കാൻ നമുക്ക് വിഷമമാണ്. 2017 ൽ ഒരു തീരുമാനമെടുക്കാം. നിങ്ങൾക്കുവേണ്ടിയും നിക്ഷേപം നടത്തുമെന്ന്.

8. നമ്മളായിരിക്കുക:

നമ്മളായിരിക്കുക എന്നാൽ എവിടെയായിരുന്നാലും ആരുടെ കൂടെയായിരുന്നാലും സ്വന്തം നിലക്ക് കംഫർട്ടബിളായിരിക്കുക. പലരും ഒരു ഗ്രൂപ്പുമായി ചേർന്നു പ്രവർത്തിക്കേണ്ടി വരുമ്പോൾ മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി പലതും ചെയ്യാൻ നിർബന്ധിതരാകും. പക്ഷേ, ദിവസത്തിന്റെ അവസാനം നിങ്ങൾ സന്തോവാൻമാരായിരിക്കുകയുമില്ല. അതുകൊണ്ട്, മറ്റുള്ളവർക്കു വേണ്ടി ഇങ്ങനെ എന്തെങ്കിലും ചെയ്യേണ്ടി വരുന്നത് നിർത്തുക.

9. സ്വപ്നം:

വലിയ സ്വപ്നങ്ങൾ കാണുക അവയെ പ്രാവർത്തികമാക്കാൻ കഠിനാദ്ധ്വാനം ചെയ്യുക. നിങ്ങളെ ഉത്തേജിപ്പിക്കുവാനുള്ള ഏറ്റവും ശക്‌തമായ ഉപകരണങ്ങളാണ് സ്വപ്നങ്ങൾ. നിങ്ങൾ ഒരു സംരംഭകനോ അല്ലെങ്കിൽ സംഘടനയുടെ നേതാവോ ആണെങ്കിൽ നിങ്ങളുടെ സ്വപ്നങ്ങളെ നിങ്ങളുടെ ടീമിനു വിൽക്കുക. ഞാൻ ആളുകളോട് പറയാറുണ്ട്. ലീഡർമാർ സ്വപ്നങ്ങൾ വിൽക്കുന്നവരാണെന്ന്. പുതിയ സാമ്പത്തിക വർഷം വരികയാണ്. അടുത്ത വർഷത്തേക്കുള്ള നിങ്ങളുടെ ടാർഗറ്റ് തയാറാക്കാൻ തുടങ്ങിക്കൊള്ളു. അതിനെ നമുക്കു ഭാഗ് (ബിഎച്ച്എജി) എന്നു വിളിക്കാം. ബിഎച്ച്എജി–ബിഗ്, ഹെയറി, ഒഡേഷ്യസ് ഗോൾ!

ഈ വർഷം ചെയ്യാൻ പോകുന്ന ചെറുതും വലുതുമായ കാര്യങ്ങളുടെ ഒരു പട്ടിക തയാറാക്കാം. കുടുംബത്തനുവേണ്ടിയും തയാറാക്കണം. ഇവയെ പിന്തുടരുക; നേടിയെടുക്കുക.

10. വിശ്വാസം:

നിങ്ങളുടെ സ്വപ്നങ്ങളിൽ വിശ്വസിക്കുക. മറ്റുള്ളവരിലും ഈ ലോകത്ത് നിലനിൽക്കുന്ന നല്ലകാര്യങ്ങളിലും വിശ്വസിക്കുക. സംശയവും നെഗറ്റീവ് ചിന്താഗതിയും ഊർജവും സമയവും നഷ്‌ടപ്പെടുത്തും. നെഗറ്റിവിറ്റി നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് പോസിറ്റീവാകുക എന്നത് അത്ര ബുദ്ധിമുട്ടാണെന്നല്ല. പക്ഷേ, പോസിറ്റീവ് ചിന്താഗതിയാണ് പ്രൊഫഷണൽ ജീവിതത്തിലും വ്യക്‌തി ജീവിതത്തിലും മുന്നോട്ടു പോകുവാനുള്ള ഏക ആയുധം.

11. ആരോഗ്യം:

ഈ വർഷം നല്ല ഫിറ്റ്നെസ് നോടണം. അതിന് ആരോഗ്യത്തിൽ ശ്രദ്ധിക്കണം. എല്ലാ ജനുവരി ഒന്നിനും ആരോഗ്യം മെച്ചപ്പെടുത്തും എന്നുള്ള പ്രതിജ്‌ഞ എടുക്കാറുണ്ട്. അതിനു വേണ്ടി ഫിറ്റ്നെസ് സെന്ററിൽ പോകും, നടക്കാൻ പോകും അങ്ങനെ പലതും ചെയ്യും. പലരും ഇതൊക്കെ നല്ലരീതിയിൽ തുടങ്ങുകയെയുള്ളു. കുറച്ചു ദിവസത്തിനുള്ളിൽ എല്ലാം അവസാനിപ്പിക്കും. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഞാൻ ഒരു കാര്യം പറയട്ടെ, ഇത് വളരെ ഗൗരവപൂർവ്വം നിങ്ങൾ എടുക്കുന്നു എങ്കിൽ ചെറിയ രീതിയിൽ ആരംഭിക്കുക. നിങ്ങൾ നടക്കാനാണ് പോകുന്നതെങ്കിൽ ഒരു ദിവസം അഞ്ചു മിനിറ്റ് നടന്ന് ആരംഭിക്കുക. ഒരാഴ്ച്ചക്ക് ശേഷം അത് ഒരു ദിവസം പത്തു മിനിറ്റാക്കുക. പിന്നെ 30 മിനിറ്റാക്കുക. അങ്ങനെ അങ്ങനെ പോകുക. ഒരു കാര്യം സ്വഭാവത്തിന്റെ ഭാഗമായി മാറി കഴിഞ്ഞാൽ പിന്നെ അത് ആസ്വദിക്കാനാകും. 2017 ൽ ശരീരഘടന വീണ്ടെടുക്കാം.

12. വളരുക:

വളരുന്നതിൽ നിന്ന് ഒരിക്കലും പിൻമാറരുത്. നിങ്ങൾ ആരാണെന്നതും നിങ്ങൾ ലോകത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്വാധീനവും തുടർച്ചയായി മെച്ചപ്പെടുത്തുക. നിങ്ങളുടെ ഈ വർഷത്തെ ലക്ഷ്യങ്ങളും നാഴികക്കല്ലുകളും സെറ്റ് ചെയ്യുക. അതുകൊണ്ടു നിങ്ങൾക്ക് നിങ്ങളുട ഈ വർഷത്തെ വളർച്ചയെ അളക്കാൻ കഴിയും. സാമ്പത്തികമായ വളർച്ച മാത്രമല്ല, ആരോഗ്യം, ബന്ധങ്ങൾ, പഠനം, സമൂഹത്തിലെ പദവി അങ്ങനെ പലതിലും വളർച്ച നേടാൻ കഴിയണം. പറഞ്ഞ കാര്യങ്ങൾ ഇഷ്‌ടപ്പെട്ടോ? ഇതിൽ എന്തുകൊണ്ടൊന്നു ശ്രമിച്ചുകൂടാ? 2107 നിങ്ങളുടെ നല്ല വർഷമാകട്ടെ! ഹാപ്പി ന്യൂ ഇയർ!

ഷമീം റഫീഖ്
ഇന്റർനാഷണൽ ട്രെയിനർ * ബിസിനസ് കോച്ച്
വിന്നർ ഇൻ യു ട്രെയിനിംഗ് ആൻഡ് കോച്ചിംഗ് സർവീസസ്
shamimrafeek@gmail.com