സീബ്രോണിക്സിൽനിന്ന് പുതിയ മൾട്ടിമീഡിയ സ്പീക്കർ
സീബ്രോണിക്സിൽനിന്ന് പുതിയ മൾട്ടിമീഡിയ സ്പീക്കർ
Saturday, January 7, 2017 6:40 AM IST
സീബ്രോണിക്സ് ഓഡിയോ ശ്രേണിയിൽ മറ്റൊരു ഉല്പന്നംകൂടി അവതരിപ്പിച്ചു. ZEBBT361RUC F എന്നുവിളിക്കുന്ന 2.2 സ്പീക്കർ ഗാനങ്ങൾ അതിന്റെ മനോഹാരിത നഷ്‌ടപ്പെടാതെ കേൾക്കാനും വീട്ടിലിരുന്ന് സിനിമ കാണാനും ഇഷ്‌ടപ്പെടുന്ന ആസ്വാദകരുടെ ഹൃദയം കവരും. സാറ്റലൈറ്റുകളുടെ വൂഡൻ എൻക്ലോഷറും വൂഫറും സംഗീത പ്രേമികൾ ഇഷ്‌ടപ്പെടുന്ന ആവശ്യമായ കരുത്തും രൂപഭംഗിയും നൽകുന്നു.

ഒറ്റ ക്യാബിനറ്റിലേക്ക് ഉൾപ്പെടുത്തിയിട്ടുള്ള രണ്ട് 4–ഇഞ്ച് സബ്വൂഫർ ഡ്രൈവറുകൾ ഒരു തിയേറ്റർ പോലുള്ള അന്തരീക്ഷം സൃഷ്‌ടിക്കുമെന്ന് സീബ്രോണിക്സ് ഡയറക്ടർ പ്രദീപ് ദോഷി പറഞ്ഞു. ബ്ലൂടൂത്ത് സ്പീക്കറുകൾ, ടവർ സ്പീക്കറുകൾ, ഹോം തിയേറ്റർ സിസ്റ്റങ്ങൾ തുടങ്ങിയ ഓഡിയോ ഉൽപ്പന്നങ്ങൾക്ക് ഉപഭോക്‌താക്കളിൽ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് ഓരോ മാസവും പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഘട്ടത്തിലാണ് കമ്പനി ഇപ്പോഴുള്ളത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയും യുഎസ്ബി പോർട്ടും എസ്ഡി പിന്തുണയും ഒരു ബിൽറ്റ്–ഇൻ എഫ്എം ട്യൂണറും പോലുള്ള സവിശേഷതകളും പുതിയ മോഡലിലുണ്ട്. സബ്വൂഫറിന്റെ ഔട്ട്പുട്ട് പവർ 25 വാട്ട് ആണ്, അതേസമയം ഓരോ സാറ്റലൈറ്റും 12 വാട്ടിന്റെ ഔട്ട്പുട്ട് നൽകും.


എൽഇഡി ഡിസ്പ്ലേയുള്ള കൺട്രോൾ പാനൽ മൾട്ടിമീഡിയ കൺട്രോളുകൾ മാനേജുചെയ്യാൻ സഹായിക്കുന്നു. വോളിയം, ബേസ്, ശബ്ദനിയന്ത്രണങ്ങൾ സബ്–വൂഫറിന്റെ മുൻഭാഗത്തുണ്ട്. റിമോട്ട് കൺട്രോൾ സൗകര്യവും 2.2 സ്പീക്കറിലുണ്ട്. ഓൺലൈനിലും റീട്ടെയിൽ ഔട്ടലെറ്റുകളിലും ലഭ്യമായ സ്പീക്കറിന്റെ വില 4,242 രൂപയാണ്.