കാർ ബുക്കിംഗ് കൂടിയെന്ന് മാരുതി
കാർ ബുക്കിംഗ് കൂടിയെന്ന് മാരുതി
Tuesday, December 27, 2016 6:47 AM IST
ന്യൂഡൽഹി: ഡിസംബർ മാസത്തിലെ കാർ ബുക്കിംഗുകളുടെ എണ്ണത്തിൽ ഏഴു ശതമാനം വർധനയുണ്ടായതായി മാരുതി സുസുകി ഇന്ത്യ. നവംബറിൽ ബുക്കിംഗുകൾ 20 ശതമാനം കുറഞ്ഞിരുന്നു. കറൻസി റദ്ദാക്കൽമൂലമാണ് നവംബറിൽ ബുക്കിംഗുകൾ കുറഞ്ഞതെന്നു ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു.

ഡിസംബറിൽ നില മെച്ചപ്പെട്ടു. തലേ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് ബുക്കിംഗുകളിൽ ഏഴു ശതമാനം ഉയർച്ചയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2019 മാർച്ചോടെ റോട്ടക്കിൽ മാരുതിയുടെ റിസർച്ച് ആൻഡ് ഡെവലപ്പിംഗ് സെൻറർ പ്രവർത്തനമാരംഭിക്കും. മൂന്നു വർഷത്തിനുള്ളിൽ പുതിയ ചെറു കാർ ഇറക്കാനും മാരുതിക്ക് പദ്ധതിയുണ്ട്. പുതുതലമുറ ആൾട്ടോ എത്തുകയെന്നാണ് സൂചന.