പാട്ടുപാടുന്ന തലയിണയുമായി റീപോസ്
പാട്ടുപാടുന്ന തലയിണയുമായി റീപോസ്
Wednesday, December 21, 2016 6:22 AM IST
മുൻനിര സ്പ്രിംഗ് മാട്രസസ് കമ്പനിയായ റീപോസ്, പാട്ടുപാടുന്ന തലയിണ വിപണിയിൽ എത്തിച്ചു. സോംഗ്ബേർഡ് എന്ന പുതിയ തലയിണ, ബിൽറ്റ് ഇൻ സൗണ്ട് സിസ്റ്റത്തോടുകൂടിയതാണ്. സ്മാർട്ഫോണിൽ നിന്നുള്ള സംഗീതം ആസ്വദിച്ച് ഉറങ്ങാവുന്ന സോംഗ്ബേർഡ് ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഉൽപന്നമാണ്. ഒരാൾ പാട്ടുകേൾക്കുമ്പോൾതന്നെ കൂടെ കിടക്കുന്ന ആൾക്ക് യാതൊരുവിധ ശല്യപ്പെടുത്തലുകളും അനുഭവപ്പെടുകയില്ല. സോംഗ്ബേർഡിന്റെ വില 2999 രൂപ.

ബിൽറ്റ്ഇൻ സ്പീക്കർ ഉള്ള സോംഗ്ബേർഡിൽ, സംഗീതോപകരണത്തിൽ നിന്ന് പ്ലഗ് ഉപയോഗിച്ച് സംഗീതം ആസ്വദിക്കാം. ഐഓഎസ്, ആൻഡ്രോയ്ഡ് തുടങ്ങി ഏത് ഉപകരണത്തിൽ നിന്നും പാട്ടുകൾ ആസ്വദിക്കാം.


ഉപഭോക്‌താവിനുവേണ്ടി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്ന് റീപോസ് മാട്രസസ് സിഇഒ എസ് ബാലചന്ദർ പറഞ്ഞു.

മുളയുടെ പൾപ്, ഫൈബർ, ഓർഗാനിക് ബയോകോട്ടൺ, ഫാബ്രിക്സ്, അലോവേര ഉപയോഗിച്ചുള്ള ഫാബ്രിക്സ് എന്നിവയെല്ലാം കമ്പനിയുടെ പരിസ്‌ഥിതി സൗഹൃദ കിടക്കകൾക്കുവേണ്ടി ഉപയോഗിക്കുന്നു

നവദമ്പതികൾക്കുവേണ്ടിയുള്ള റൊമാന്റോ, 100 ശതമാനം ലാറ്റക്സ് കിടക്കയായ ലാറ്റക്സോ എന്നിവയും കമ്പനിയുടെ പുതിയ ഉൽപന്നങ്ങളാണ്.