നാനോ കോടികൾ നശിപ്പിച്ചു: ഓഹരിയുടമകൾക്കു വാഡിയയുടെ കത്ത്
നാനോ കോടികൾ നശിപ്പിച്ചു: ഓഹരിയുടമകൾക്കു വാഡിയയുടെ കത്ത്
Saturday, December 17, 2016 6:11 AM IST
മുംബൈ: ടാറ്റാ ഗ്രൂപ്പിൽനിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന നുസ്ലി വാഡിയ ഓഹരിയുടമകൾക്ക് കത്തെഴുതി. ടാറ്റാ ഗ്രൂപ്പിൽനിന്നു സമ്പത്ത് ചോർന്നുപോകാനുള്ള പ്രധാന കാരണം ചെറുകാറായ നാനോ ആണെന്ന് കത്തിൽ പറയുന്നു. ആയിരക്കണക്കിനു കോടികളാണ് ഈ വഴി പോയതെന്നാണ് വാഡിയയുടെ ആരോപണം.

ടാറ്റാ മോട്ടോഴ്സിലെ ഓഹരിയുടമകളുടെ പ്രത്യേക ജനറൽബോഡി യോഗം 22നു ചേരും. സൈറസ് മിസ്ത്രിയോടൊപ്പം ഡയറക്ടർ ബോർഡിൽനിന്ന് വാഡിയയും പുറത്താകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഓഹരിയുടമകൾക്ക് കത്തയച്ചിരിക്കുന്നത്.