പ്രൊജക്ടർ വിപണിയിൽ മികച്ച നേട്ടവുമായി ബെൻക്
പ്രൊജക്ടർ വിപണിയിൽ മികച്ച നേട്ടവുമായി ബെൻക്
Friday, December 9, 2016 5:55 AM IST
മുൻനിര സാങ്കേതികവിദ്യാ സേവനദാതാക്കളായ ബെൻക്, ഇന്ത്യൻ പ്രൊജക്ടർ വിപണിയിൽ 28 ശതമാനം പങ്കാളിത്തം നേടി. രാജ്യത്തെ മികച്ച പ്രകടനത്തിനൊപ്പം ബെൻക് നാലു പ്രധാന വിഭാഗങ്ങളിലും ഒന്നാമതെത്തി. എസ്വിജിഎ വിപണിയിൽ 39 ശതമാനവും ഷോർട്ട് ത്രോ വിപണിയിൽ 61 ശതമാനവും പങ്കാളിത്തം ബെൻകിനുണ്ട്. കോർപ്പറേറ്റ് ഹൈ ബ്രൈറ്റ്നസ് വിഭാഗത്തിൽ 37 ശതമാനം വിപണി പങ്കാളിത്തവും ഫുൾ എച്ച്ഡി വെർട്ടിക്കൽ വിഭാഗത്തിൽ 47 ശതമാനം വിപണി പങ്കാളിത്തവുമാണ് ബെൻക് നേടിയത്.

സ്വകാര്യ സ്കൂളുകളിലേക്കുള്ള സേവനങ്ങൾക്ക് 70 ശതമാനം വിപണി പങ്കാളിത്തം നേടി വിദ്യാഭ്യാസ രംഗത്ത് ശക്‌തമായ മുന്നേറ്റമാണ് ബെൻക് നടത്തിയിരിക്കുന്നത്.


ഇന്ത്യയിലെ സ്വകാര്യ സ്കൂളുകളിലെ 3 സ്മാർട്ട് ക്ലാസ് റൂമുകളിൽ രണ്ടിലും ബെൻക് പ്രൊജക്ടറാണ് ഉപയോഗിക്കുന്നതെന്ന് ഈ കണക്കുകൾ വ്യക്‌തമാക്കുന്നു.

കഠിന പരിശ്രമത്തിലൂടെ ഇന്ത്യൻ പ്രൊജക്ടർ വിപണിയിൽ സാന്നിധ്യം നിലനിർത്താനും 28 ശതമാനം ആധിപത്യം നേടി തങ്ങളുടെ സ്‌ഥാനമുയർത്താനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബെൻക് ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജീവ് സിംഗ് പറഞ്ഞു. ഡിജിറ്റൽ ഡിസ്പ്ലേ രംഗത്ത് നൂതനാശയങ്ങളും സാങ്കേതിക വിദ്യയും നടപ്പാക്കാൻ വിശാലമായ പദ്ധതിക്ക് ബെൻക് രൂപം നൽകിയിട്ടുണ്ട്.