മാരുതി വാഗൺ ആർഎജിഎസ്
മാരുതി വാഗൺ ആർഎജിഎസ്
Friday, December 9, 2016 5:54 AM IST
ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള അഞ്ച് കാറുകളിൽ ഒന്നാണ് വാഗൺ ആർ . അഞ്ച് പേർക്ക് സുഖകരമായി യാത്ര ചെയ്യാം. പ്രായമായവർക്ക് വണ്ടിയിലേയ്ക്കുള്ള കയറ്റവും ഇറക്കവും എളുപ്പമാക്കും വിധം ഉയർന്ന സീറ്റിങ് പൊസിഷനാണിതിന്. പിൻ സീറ്റ് മടക്കിയാൽ ഒരു വാൻ പോലെയാകും . ഇഷ്‌ടം പോലെ ലഗേജ് വയ്ക്കാം.

ആൾട്ടോ കെ 10 ലെ അതേ എൻജിനും എഎംടിയുമാണ് വാഗൺ ആറിനും. രണ്ട് വകഭേദങ്ങളുണ്ട്. എക്സ്ഷോറൂം വില വിഎക്സ്ഐ 4.99 ലക്ഷം രൂപ, വിഎക്സ്ഐ ഓപ്ഷൻ 5.39 ലക്ഷം രൂപ. ഓപ്ഷൻ വകഭേദത്തിന് രണ്ട് എയർബാഗുകളും എബിഎസും ഉണ്ട്. മൈലേജ് 20.51 കിമീ / ലീറ്റർ.