400 സിസി ബൈക്കുമായി ബജാജ്
400 സിസി ബൈക്കുമായി ബജാജ്
Saturday, November 19, 2016 6:40 AM IST
ന്യൂഡൽഹി: 400 സിസി ബൈക്ക് ഇറക്കാൻ ബജാജ് ഓട്ടോ ഒരുങ്ങുന്നു. ബജാജിന്റെ ഇതുവരെയുള്ള ബൈക്കുകളിൽ ഏറ്റവും പവർ കൂടിയ മോഡലായിരിക്കുമിത്. പൂർണമായും വനിതാ എൻജിനിയർമാരുടെ നിയന്ത്രണത്തിൽ പുറത്തിറങ്ങുന്ന ബൈക്ക് എന്ന പ്രത്യേകതയും ഈ 400 സിസി ബൈക്കിനുണ്ട്.

എന്നാൽ, പുതിയ ബൈക്കിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്ത മാസം വാഹനം പുറത്തിറക്കുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടാമെന്ന് കമ്പനിയുടെ മോട്ടോർസൈക്കിൾ ബിസിനസ് പ്രസിഡന്റ് എറിക് വാസ് അറിയിച്ചു.