മൊബൈൽ: ഇന്ത്യ മുന്നോട്ട്
മൊബൈൽ: ഇന്ത്യ മുന്നോട്ട്
Wednesday, November 16, 2016 5:53 AM IST
ഫോൺ ഉപയോഗിക്കാത്തവർ ഇപ്പോൾ ചുരുക്കമാണ്. കൊച്ചുകുട്ടികൾവരെ കളിക്കുന്നത് സ്മാർട്ട്ഫോണുകളുമായാണ്. ഈ ഫോൺപ്രേമമാണ് മൊബൈൽ ഫോൺ കമ്പനികളുടെ ഇഷ്ടരാജ്യമായി ഇന്ത്യ മാറാൻ കാരണം. 2020 ഓടെ ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം നൂറുകോടിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ഇത് ആ സമയം ഇന്ത്യയിലുള്ള ജനസംഖ്യയുടെ 67 ശതമാനം ആയിരിക്കും.

2015–ൽ ഇന്ത്യൻ ജനസംഖ്യയുടെ 47 ശതമാനം ആൾക്കാർ ഫോൺ ഉപയോഗിച്ചിരുന്നു. ഇന്ത്യയിൽ 2016 ജൂണിൽ 61. 6 കോടി ഫോൺ ഉപയോക്‌താക്കളുണ്ടായിരുന്നു. ഫോണുകളുടെ വിലക്കുറവും നെറ്റ്വർക്കുകളുടെ ലഭ്യതയുമാണ് ഫോൺ ഉപയോഗം വർധിപ്പിച്ചത്. 2020 ഓടെ 67 കോടി ആൾക്കാർ 3ജി/4ജി നെറ്റ്വർക്കുകൾ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ വിപണിയായി ഈ വർഷം ഇന്ത്യമാറിയിരുന്നു. അമേരിക്കമാത്രമാണ് ഇപ്പോൾ ഫോൺ ഉപയോക്‌താക്കളുടെ കാര്യത്തിൽ ഇന്ത്യയുടെ മുന്നിലുള്ളത്.