സീബ്രോണിക്സ് സൗണ്ട്ബാർ 1616 രൂപയ്ക്ക്
സീബ്രോണിക്സ് സൗണ്ട്ബാർ 1616 രൂപയ്ക്ക്
Monday, November 14, 2016 3:45 AM IST
സീബ്രോണിക്സ് പുതുതലമുറ സൗണ്ട്ബാറായ വണ്ടർബാർ പുറത്തിറക്കി. സിനിമ, സംഗീത പരിപാടികൾ എന്നിവ കേൾക്കുമ്പോൾ മികച്ച പഞ്ചും ആസ്വാദന അനുഭവവും വണ്ടർബാർ നൽകും. 5.08 സെ.മീ വലുപ്പമുള്ള രണ്ട് സ്പീക്കർ ഡ്രൈവറുകളാണ് ഇതിലുള്ളത്. ആകെ 10 വാട്ട് ആണ് ഔട്ട്പുട്ട് പവർ. സീബ്രോണിക്സ് ഓഡിയോ ഉൽപ്പന്ന ശ്രേണിയിലെ മറ്റൊരു തികവുറ്റ ഉൽപ്പന്നമായിരിക്കും വണ്ടർബാർ എന്ന് സീബ്രോണിക്സ് ഡയറക്ടർ പ്രദീപ് ദോഷി പറഞ്ഞു.

ഉപയോഗിക്കാൻ എളുപ്പമുള്ളതും വേഗത്തിൽ സജ്‌ജീകരിക്കാവുന്നതുമായ സൗണ്ട്ബാർ ചുവരിൽ ഉറപ്പിക്കാം. റിമോട്ട് കൺട്രോൾ സംവിധാനമുണ്ട്. ബിൽറ്റ്–ഇൻ എഫ്എം റേഡിയോയും ഹെഡ്ഫോൺ പോർട്ടും 35 ചാനലുകളുടെ സ്റ്റോറേജ് മെമ്മറിയും സൗണ്ട് ബാറിൽ അടങ്ങിയിട്ടുണ്ട്.


8 മീറ്റർ കണക്ടിവിറ്റി റേഞ്ചുള്ള ബ്ലൂടൂത്ത് ഓപ്ഷൻ സ്മർട്ട്ഫോണിൽ നിന്നോ ടാബ്ലെറ്റിൽ നിന്നോ ടിവിയിൽ നിന്നോ സംഗീതം സ്ട്രീം ചെയ്യാൻ സഹായിക്കുന്നു. ടിവി, ഡിവിഡി പ്ലേയർ, കംപ്യൂട്ടർ പോലുള്ള ഉപകരണങ്ങളിൽ ഹുക്ക് ചെയ്യാനാകുന്ന ഓക്സ് സംവിധാനവുമുണ്ട്.

ഉയർന്ന ശബ്ദത്തിലും വ്യക്‌തമായ ശബ്ദാനുഭവം നൽകുന്ന ഇത് സുഖകരമല്ലാത്ത ഇൻ–ബിൽട്ട് ടിവി സ്പീക്കറുകൾക്ക് പകരം ഉപയോഗിക്കാവുന്നതാണ്.

ഒരു വർഷത്തെ വാറന്റിയോടെ റീടെയിൽ, ഓൺലൈൻ സ്റ്റോറുകളിൽ സൗണ്ട്ബാർ ലഭ്യമാണ്.

–എച്ച്