Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Youth |


ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃതിയായി പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൊല്ലം അയത്തല സ്വദേശി ലക്ഷ്മി പ്രമോദിന്റെ വിശേഷങ്ങളിലേക്ക്...

എയർ ഹോസ്റ്റസാകാൻ കൊതിച്ചു; നടിയായി

എന്റെ ലക്ഷ്യം ഒരു എയർ ഹോസ്റ്റസ് ആവുക യെന്നതായിരുന്നു. ഇപ്പോഴും മനസിൽ എവിടെയോ ആ മോഹം ഒളിഞ്ഞുകിടപ്പുണ്ട്. ഡിലീറ്റ് ചെയ്യാൻ മനസു വരുന്നില്ല. പക്ഷെ പ്രായോഗികമായി ആലോചിച്ചാൽ ഷൂട്ടിനിടയ്ക്ക് മറ്റൊന്നിനും സമയം കിട്ടില്ല. എയർഹോസ്റ്റസ് ആകാനും ക്ലാസൊക്കെ ഉണ്ടല്ലോ. അതിന് പങ്കെടുക്കാൻ കഴിയാതെ വരും. ഏതായാലും ഒരു ഡിഗ്രി എടുക്കട്ടെ. എന്നിട്ടു നോക്കാം.

യാദൃച്ഛികമായെത്തി

യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘‘മുകേഷിന്റെ കഥകൾ’’ എന്ന ടിവി പരി പാടിയിലൂടെ ഒരു കുസൃതിവേഷത്തിലായിരുന്നു തുടക്കം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അമൃത ടിവിയിലെ ഡിസ്കോ ഡാൻസർ പരിപാടിയിലൂ ടെയാണ് ഫീൽഡിലേക്ക് എത്തുന്നത്. സ്കൂൾ അധ്യാപകനും നല്ലൊരു നാടകനടനുമായിരുന്ന മുത്തച്ഛനായിരുന്നു പ്രചോദനം. ഡിസ്കോ ഡാൻസർ ട്രൂപ്പിനൊപ്പം കേരളത്തിനകത്തും പുറത്തും അനവധി സ്റ്റേജ് ഷോകൾ നടത്തി.

കല്ല് വഴിത്തിരിവായി

ഒന്നുരണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കല്ല് എന്ന ഹ്രസ്വസിനിമയിലൂടെയാണ് ഒരു വഴിത്തിരിവുണ്ടായത്. അതിലും വലിയ ഹിറ്റായത് ‘‘69’’ എന്ന ഹ്രസ്വസിനിമയാണ്. തുടരെയുള്ള ഇത്തരം ഹിറ്റുകൾ സീരിയൽ ലോകത്തിലേക്കുള്ള ഇടനാഴിയിലേക്ക് വഴി തെളിയിച്ചുതന്നു. പരസ്പരത്തിനു മുമ്പ് കുറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒടുവിൽ പരസ്പരത്തിന് സമ്മതം മൂളുകയായിരുന്നു. സൂര്യ ടിവിയിലെ ‘‘മനസ്സറിയാതെ’’യിലും ജനം ടിവിയിലെ അമൃതവർഷി ണിയിലും അഭിനയിക്കുന്നുണ്ട്.തള്ളിപ്പറഞ്ഞവർ തിരുത്തി

ആദ്യനാളുകളിൽ വിമർശനങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമൊക്കെ ആ കൂട്ടത്തിലുണ്ട്. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അഭിനയം തുടങ്ങിയിരുന്നു. സ്കൂളിൽ പലരും എന്നോടു സംസാരിക്കാതെ തന്നെയായി. സുഹൃത്തുക്കൾ പലരെയും ഇതിന്റെ പേരിൽ നഷ്ടപ്പെട്ടു. സ്കൂളിൽ നടത്തിയ ഒരു കൂട്ടായ്മപ്പരിപാടിക്കു പോലും എന്നെ വിളിച്ചില്ല. ഞങ്ങൾ താമസിക്കുന്ന കൊല്ലത്തെ വീടിന്റെ തൊട്ടടുത്തായി ഒരു ക്ഷേത്രമുണ്ട്. അവിടെ ഒരു ഡാൻസ് പ്രോഗ്രാം ചെയ്യണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടു പോലും സമ്മതിച്ചില്ല. ഞാൻ വെറും ഒരു ബിഗ് സീറോയാണെന്ന് കരുതി വിഷമിച്ചിരുന്ന കാലമായിരുന്നു അതെല്ലാം. പക്ഷേ, പരസ്പരത്തിലൂടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടു കൂടി നേരത്തേ തള്ളിപ്പറഞ്ഞ ആളുകൾ എല്ലാം തിരിച്ചുപറയാൻ തുടങ്ങി. മിക്കവരും എന്നെത്തേടിയെത്തി. ആ ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഗസ്റ്റായി ക്ഷേത്രത്തിലെ ഒരു പരിപാടിക്ക് എന്നെ വിളിച്ചു. പഴയ സുഹൃത്തുക്കൾ മെല്ലെമെല്ലെ വിളിച്ചു തുടങ്ങി. ഇതെല്ലാം ഒരു സെലിബ്രിറ്റി എന്ന ലേബൽ ഉണ്ടായതു കൊണ്ടു മാത്രമല്ലേ. അതുകൊണ്ട് തന്നെ ഞാൻ അന്നത്തെ കയ്പേറിയ അനുഭവങ്ങൾക്കു ശേഷം പിന്നീട് എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്. അതിരുവിട്ട് ആരോടും അടുപ്പം കാണിച്ചിട്ടില്ല.

ഞാൻ ബോൾഡാണ് ജീവിതത്തിൽ. പ്രത്യേകിച്ചും ഒരു പ്ലസ് ടുവിൽ എത്തിയപ്പോഴാണല്ലോ ഷൂട്ടിനു പോകുമ്പോഴുള്ള വിമർശനവും മറ്റും ഉണ്ടായത്. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ എനിക്ക് ഞാൻ മാത്രമേയുള്ളു എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവയെല്ലാം.

ഗോസിപ്പ് ഐ ഡോണ്ട് കെയർ ഗോസിപ്പ് തുടക്കം മുതൽ തന്നെ ഉണ്ട്.

ഷോർട്ട് ഫിലിമിൽ അഭിനയിച്ചപ്പോൾ ചിലർ ആ ടീമിലുള്ളവരെ ചേർത്ത് ഇല്ലാത്ത കഥകൾ മെനഞ്ഞു. പരസ്പരത്തിൽ എത്തിയിട്ട് അങ്ങനെ ഗോസിപ്പിന്റെ പ്രശ്നങ്ങൾ വലുതായിട്ടൊന്നുമില്ല. നേരത്തെയൊക്കെ എന്തെങ്കിലും എന്നെക്കുറിച്ച് ഇല്ലാത്തതു പറഞ്ഞു കേൾക്കുമ്പോൾ വിഷമമായിരുന്നു. പിന്നീട് മനസിലായി ഇതൊക്കെ ഈ ഫീൽഡിൽ ഒരു സ്‌ഥിരം സംഭവമാണെന്ന്. മുമ്പ് എന്റെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം അനാമികയെന്ന ഒരു ഷോർട്ട് ഫിലിം ചെയ്തു. ഫേസ് ബുക്ക് തട്ടിപ്പിൽ പെൺകുട്ടികൾ ഇരയാക്കപ്പെടുന്ന വിഷയമായിരുന്നു. പക്ഷ ഷൂട്ട് ചെയ്തു കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. ഇത്തരം വിഷയമാണെങ്കിലും അശ്ലീലമായിട്ടുള്ള ഒരു രംഗവുമില്ല. അതിൽ ഒരു ഡയലോഗുണ്ട്. ‘‘ഈ കാണുന്നതൊന്നുമല്ല, ഇനി കാണുന്നതാണ് എന്റെ ശരീരം’’ എന്ന്. ഇതു കഴിഞ്ഞ് എന്റെ ഷർട്ട് അഴിക്കുന്ന ഒരു രംഗമുണ്ട്. എന്റെ പുറകുവശമാണ് കാണിക്കുന്നത്. പക്ഷേ പിന്നീട് അത് വാട്സ് അപ്പിലൂടെയും മറ്റും തെറ്റായ രീതിയിൽ വാർത്ത പ്രചരിച്ചുവന്നു. പ്രശസ്തിക്കു വേണ്ടി കൊച്ചിക്കാരി സ്വന്തം ശരീരം തുറന്നു കാണിച്ചു എന്നായിരുന്നു തലക്കെട്ട്. എന്റെ ഭർത്താവ് പറഞ്ഞിട്ടാണ് ഞാൻ ഈ വാർത്ത അറിഞ്ഞത്. ഈ ഷൂട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ ഭർത്താവിനോട് സമ്മതം ചോദിച്ചിട്ടാണ് ചെയ്തത്. ഇപ്പോഴും ഹോട്ട് ക്ലിപ്സ് എന്നൊക്കെ പറഞ്ഞ് ഇന്റർനെറ്റിൽ എന്തൊക്കെയോ കിടപ്പുണ്ട്. പക്ഷേ, ഞാൻ പറഞ്ഞില്ലേ, ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ഐ ഡോണ്ട് കെയർ’’


പ്രണയവിവാഹം

8–ാം ക്ലാസ് മുതൽ ഞങ്ങൾ പ്രണയത്തിലായിരുന്നു. ഒരേ സ്കൂളിൽ ആണ് പഠിച്ചത്. സ്കൂളിൽ പ്രേമം ഹിറ്റായപ്പോൾ സ്കൂൾ അധികൃതർ എന്റെ ഒപ്പം നിന്നു. ഭർത്താവിനെ സ്കൂളിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. വീട്ടിലെ എതിർപ്പു കൂടിയാകുമ്പോൾ പിന്നെ നേരിട്ട് ഒന്നു കാണാനും വഴിയില്ലല്ലോ. പിന്നീട് ഫേസ് ബുക്ക് വഴി ഞങ്ങൾ വീണ്ടും ബന്ധം തുടർന്നു. പക്ഷേ അപ്പോഴേക്കും ഞാൻ സെലിബ്രിറ്റിയായതു കൊണ്ട് ആരും അത്ര ശ്രദ്ധിച്ചില്ല. ആരും അറിയാതെ റജിസ്റ്റർ വിവാഹം നടത്തി. മാസങ്ങളോളം ഞങ്ങൾ രണ്ടുപേരും അവരവരുടെ വീടുകളിൽത്തന്നെ താമസിച്ചു. ആരും ഒന്നും അറിഞ്ഞില്ല. പക്ഷേ ഇതുപോലെ ഇനിയും എത്രകാലം എന്ന ചിന്ത മനസിൽ അലട്ടിക്കൊണ്ടേയിരുന്നു. വീട്ടിൽ പറഞ്ഞാൽ എങ്ങനെ സ്വീകരിക്കും എന്നറിയില്ലായിരുന്നു. ഒരു ദിവസം അറിയിച്ചു. പക്ഷേ വീട്ടുകാർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ഹസ്ബൻഡിന്റെ പള്ളിയിലും പ്രശ്നമായി. എങ്കിലും രണ്ടു വീട്ടുകാരും തീരുമാനിച്ച് രണ്ടു മതാചാരപ്രകാരം വീട്ടിൽ ലളിതമായ ചടങ്ങു നടത്തി.

വിവാഹശേഷം അഭിനയിക്കാൻ വിടുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല. വീട്ടിൽ ഉപ്പയും ഉമ്മയും ഹസ്ബൻഡും വളരെ നല്ല സപ്പോർട്ടാണ് തന്നത്.

നെഗറ്റീവ് റോളും ചെയ്യും

നെഗറ്റീവ് കാരക്ടറാണ് അമൃതവർഷിണിയിലും മനസ്സറിയാതെയിലും കിട്ടിയത്. നെഗറ്റീവ് ആകുമ്പോൾ പല ഇമോഷൺസും പ്രകടിപ്പിക്കാൻ അവസരം കിട്ടുമല്ലോ.

ആരാധികയുടെ തല്ലും കിട്ടി

‘‘സ്മൃതി... സ്മൃതി...’’ എന്ന് കഥാപത്രത്തിന്റെ പേര് വിളിച്ചാണ് ജനം അടുത്തേക്ക് വരാറുള്ളത്. മറ്റു സീരിയൽ പോലെയല്ലല്ലോ. പരസ്പരം സീരിയൽ പുരുഷന്മാരും ഒരുപാടു പേർ കാണുന്നുണ്ട്. വഴിയിൽ വച്ച് എന്നെ കണ്ടാൽ പ്രായഭേദമെന്യേ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമൊക്കെ പരസ്പരത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കാനും പരിചയപ്പെടാനും അടുത്തേക്ക് വരും. പരസ്പരത്തിൽ സ്മൃതി പാവമാണെങ്കിലും ഇടയ്ക്ക് വില്ലത്തരം പ്രകടിപ്പി ക്കുന്നുണ്ടല്ലോ. ആ രംഗങ്ങൾ ടെലികാസ്റ്റ് ചെയ്ത സമയത്ത് ഞാൻ ഒരു അമ്പലത്തിനകത്ത് നിൽക്കുമ്പോൾ ഒരു ആന്റി എന്റെയടുത്ത് വന്ന് തല്ലിയിട്ടുണ്ട്. പലരും കാണുകയും ചെയ്തു... ചമ്മലായി... സാരമില്ല... ഞാൻ നന്നായി അഭിനയിച്ചതു കൊണ്ടല്ലേ, അവർക്ക് എന്നെ തല്ലാൻ തോന്നിയത്. ഗ്രാമപ്രദേശങ്ങളിലൊക്കെ പോകുമ്പോൾ ആളുകൾ ചുറ്റും എന്നെ പൊതിയും. സ്നേഹം കൂടിയിട്ടാവണം, എന്റെ വളകളും മറ്റു കോസ്റ്റ്യൂംസും അവർ അടിച്ചു മാറ്റിയിട്ടുമുണ്ട്.. ഒരിക്കൽ എന്റെ വളകൾ ഒരു കുട്ടിയുടെ കൈയിൽ ഇരിക്കുന്നതു കണ്ടു. എന്തിനാണ് എന്റെ കൈയിൽ നിന്നും ഊരിയെടുത്തത്, എന്നോട് ചോദിച്ചാൽ ഞാൻ ഊരിത്തരുമായിരുന്നുവല്ലോയെന്ന് പറഞ്ഞു.. സ്നേഹം കൊണ്ടാണ്, പാവം. മറ്റെന്തു പറയാൻ!

കൂടുതൽ ഇഷ്ടം അഭിനയം തന്നെ

അഭിനയം, നൃത്തം, അവതാരക എന്നീ റോളുകൾ ചെയ്യുമെങ്കിലും അഭിനയമാണ് കുറച്ചുകൂടി കംഫർട്ടബിൾ. നൃത്തവും ഒട്ടും പിന്നിലല്ല.

കുക്ക് അല്ല

ഫുഡ്ഡി ആണ്. പക്ഷേ കുക്ക് അല്ല!. ആരെങ്കിലും ഉണ്ടാക്കിത്തന്നാൽ സുഖമായി, ആസ്വദിച്ചു കഴിക്കും. കൊച്ചിയിലെ ഫ്ളാറ്റിൽ താമസിക്കുമ്പോൾ മാത്രമാണ് ഞാൻ കുക്ക് ചെയ്യുന്നത്. നോൺ വെജിറ്റേറിയന്റെ ലോകത്ത് ജീവിക്കുന്ന ആളാണ് ഞാൻ. നോൺ വെജിറ്റേറിയൻ ആണെങ്കിൽ എന്തും കഴിക്കും. അമ്മൂമ്മ ഉണ്ടാക്കുന്ന ഭക്ഷണവും ഹസ്ബന്റിന്റെ വീട്ടിൽ ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണവും പ്രത്യേകിച്ച,് മീൻകറി ഇവയൊക്കെ ഇഷ്ടമാണ്.

സിനിമയിലേക്കും ഓഫറുകൾ

സിനിമയിലേക്ക് ഇഷ്ടം പോലെ ഓഫറുകൾ വരുന്നുണ്ട്. പക്ഷേ സീരിയൽ ചെയ്യാൻ മാസത്തിൽ കൃത്യമായ കാലയളവ് കൊടുത്തിട്ടുണ്ട്. സിനിമകൾ ഷൂട്ട് ചെയ്യുമ്പോൾ ഡേറ്റിൽ മാറ്റം വന്നാൽ അതു പ്രശ്നമാകുമല്ലോ. അതുകൊണ്ടാണ് ചെയ്യാത്തത്. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്.

ഇഷ്ടം സാരിയോട്

ഞാൻ നേരത്തേ ജീൻസും ടോപ്പുമാണ് കൂടുതലായും ഉപയോഗിക്കുന്നത്. പരസ്പരത്തിൽ ക്രിസ്ത്യൻ വേഷമായതുകൊണ്ട് കുർത്തീസ് ആണ് ഉപയോഗിക്കുന്നത്. ഇത്രയെണ്ണം കുർത്തീസ് വെറുതെ ഉപയോഗിക്കാതിരുന്നാൽ അത് സങ്കടം തന്നെയല്ലേ. അതുകൊണ്ട് ഷൂട്ടിന്റെ സമയത്തു മാത്രമല്ല അല്ലാതെയും കുർത്തീസ് ഉപയോഗിച്ചുതുടങ്ങി. പക്ഷേ എന്തെങ്കിലും ചടങ്ങുകൾക്കു പോകുമ്പോൾ സാരിയാണ് വേഷം. കൂടുതൽ ഇഷ്ടവും സാരിയാണ്.

ഷോപ്പിംഗ് ഭർത്താവിനൊപ്പം

ഹസ്ബന്റ് ദൂരെ സ്‌ഥലങ്ങളിൽ പോയാൽ അവിടെ നിന്നു വാങ്ങിച്ചു കൊണ്ടുവരും. ഇവിടെയാണെങ്കിൽ എന്റെ കൂടെ വരും. വസ്ത്രങ്ങൾ വാങ്ങുമ്പോൾ മാത്രമല്ല, എന്തു വാങ്ങിക്കുകയാണെങ്കിലും എനിക്ക് കൂട്ടിന് അദ്ദേഹം തന്നെയാണ്. അതുകൊണ്ട് ഫ്രണ്ട്സ് ഇല്ലാത്തതിന്റെ വിഷമം അറിയാറില്ല.

–സുനിൽ വല്ലത്ത്

കണ്ണനെയോർത്ത് നയന പാടി...
തിരുവനന്തപുരത്തെ ഒരു റസിഡന്‍റ്സ് അസോസിയേഷെൻറ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുന്നു. പെട്ടെന്നാണ് സ്റ്റേജിൽ നിന്ന് ഓടക്കുഴൽവിളി ഒഴുകിയൊഴുകി എന്ന ലളിതഗാനം കേട്ടത്. എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്കായി. മൂന്നര വയസുകാരിയാണ് ആ ...
വിജയ ബിന്ദു
കേവലം ഒരു കൗതുകകാഴ്ചയല്ല ബിന്ദു സജിത്ത്കുമാറിെൻറ ജീവിതം. ഇതൊരു അത്ഭുതകഥയാണ്. വിവാഹശേഷം വീടിെൻറ നാലു ചുവരുകൾക്കുള്ളിൽ സ്വയം തളച്ചിടുന്ന എല്ലാ വീട്ടമ്മമാരും വായിച്ചുപഠിക്കേണ്ട അത്ഭുതകഥ. വിവാഹം വരെ മാത്രമേ ജീവിതമുള്ളു. വിവാഹം ക...
ഫാൻസി പാദസരങ്ങൾ
അന്പലപ്പറന്പിലെ ആൽമരച്ചുവിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരന്പുകൾക്കിടയിലൂടെ വെള്ളിക്കൊലുസുകൾ കിലുക്കി അവൾ നടന്നുവരുന്ന ശബ്ദം ദൂരെ നിന്നേ അവനു കേൾക്കാമായിരുന്നു... ഇതൊരു പഴങ്കഥ. ഫാഷെൻറ കുത്തൊഴുക്കിൽ വെള്ളിപ്പാദസരം ഒൗ...
ഒന്നു കൈയടിക്കു...
രാ​ജ​സ്ഥാ​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മ​ക​ളി​ൽ​നി​ന്നു സി​വി​ൽ സ​ർ​വീ​​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള ഉ​മു​ലി​ന്‍റെ ജീ​വി​തം പോ​ർ​ക്ക​ള​ത്തി​ൽ ശ​ത്രു​സൈ​ന്യ​ത്തെ ഒ​റ്റ​യ്ക്കു പൊ​രു​തി വി​ജ​യി​ച്ച പേ...
ട്രെൻഡി ത്രെഡ് ബാംഗിൾസ്
കണ്ണടച്ചു തുറക്കും മുന്പേയാണ് ഫാഷൻ മാറി മറിയുന്നത്. ഇന്നത്തെ ട്രെൻഡ് ഇറങ്ങി രണ്ടു ദിവസം കഴിയുന്പോൾ ഫീൽഡ് ഒൗട്ട് ആകും. ഫാഷൻ ആക്സസറീസിെൻറ കാര്യത്തിൽ നമ്മുടെ കേരളവും ഒട്ടും പിന്നിലല്ല. ഒറ്റ നിറത്തിലുള്ള കുപ്പിവളയുമിട്ട് നടന്നിര...
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു​ന്ന ഗാ​ന​ങ്ങ​ളെ സ്വ​ര​ശു​ദ്ധി​യോ​ടെ ആ​സ്വാ​ദ​ക​ർ​ക്ക് സ​മ്മാ​നി...
കോളജിൽ പോകാൻ ഭയം
നിർമല കേരളത്തിൽ ഒരു നഴ്സിംഗ് കോളജിൽ പഠിക്കുവാനായി ചേർന്നു. ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അതുകൊണ്ടു ഹോസ്റ്റലിൽ ചെന്ന അന്നു മുതൽ അവൾ ചില അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. എങ്കിലും ഒരാഴ്ചക്കാലം വലിയ കു...
ഇരട്ടത്തിളക്കത്തിൽ സിമി
കൊല്ലം തട്ടാമലയിലുള്ള നാട്യബ്രഹ്മ എന്ന നൃത്തവിദ്യാലയത്തിലെ അധ്യാപിക സിമി ബൈജു ഇപ്പോൾ നർത്തകി മാത്രമല്ല സിനിമയിലെ നായികയുമാണ്. എം.സുരേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച സംസ്കൃത സിനിമ സൂര്യകാന്തയാണു സിമിയെ നായികയാക്കിയത്. സഞ്...
വേനലിൽ തിളങ്ങാൻ ടി ഷർട്ടുകൾ
വേനൽക്കാലമായതു മുതൽ പതിവു വസ്ത്രങ്ങൾക്കു റെസ്റ്റ് കൊടുത്തിരിക്കുകയാണ് യൂത്ത്. ഇപ്പോഴത്തെ ട്രെൻഡ് ടിഷർട്ടുകളാണ്. ചൂടിൽ നിന്ന് അൽപം ആശ്വാസം കിട്ടുമെന്ന കാരണത്താൽ തന്നെ ടിഷർട്ട് ഫാൻസിെൻറ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ടെന്ന് വസ...
പേപ്പർ ക്വല്ലിംഗ് ടുലിപ്
ആവശ്യമുള്ള സാധനങ്ങൾ

1. പച്ച നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ. ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷേഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
2. പൂവിനായി ഇഷ്ടമുള്ള നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ
3. ക്വല്ല...
അശ്വതി സ്പീക്കിംഗ്
അശ്വതിയെ കോമഡി സൂപ്പർ നൈറ്റ് പരിപാടി കണ്ടിട്ടാണ് കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. റേഡിയോ ജോക്കിയായിായിരുന്നു തുടക്കം. സൂര്യ ടിവിയിൽ ആങ്കറിങ്ങും ഉണ്ടായിരുന്നു. സീരിയലിലോ സിനിമയിലോ ഒരിക്കൽ പോലും അഭിനയിച്ചിട്ടില്ലെങ്ക...
അണിയാം, സാൻഡ് സ്റ്റോണ്‍ മാലകൾ
മാല വിപണിയിലെ ട്രെൻഡി ഐറ്റം സാൻഡ് സ്റ്റോണ്‍ മാലകളാണ്. നീളത്തിലോ ഡബിൾ ലെയറായോ ഈ മാലകൾ അണിയാം. ജയ്പൂർ സ്റ്റോണ്‍ ഉപയോഗിച്ചാണ് ഇത്തരം മാലകൾ നിർമിച്ചിരിക്കുന്നത്. മാലയുടെ മധ്യഭാഗത്തു വീതിയുള്ള കല്ലുകളായിരിക്കും. ഇരുവശങ്ങളിലു...
മുന്തിരിവള്ളികൾക്കു പിന്നിൽ
മൂന്നേ മൂന്നു ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചിട്ടെയുള്ളൂവെങ്കിലും സോഫിയ പോൾ ഇന്ന് മലയാളസിനിമാരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ത്രീസാന്നിധ്യമാണ്. സോഫിയ പോളിന്‍റെ വിശേഷങ്ങളിലേക്ക്...

എെൻറയൊരു സ്വപ്നമായിരുന്ന...
നടനതാരം
നൃത്തവേദിയിലെ വിസ്മയ സാന്നിധ്യമാണ് സോനു സതീഷ്. നാട്യത്തോടൊപ്പം അഭിനയവും കൂടിയാകുന്പോൾ സോനു വ്യത്യസ്തയാകുന്നു. സോനുവിനെക്കുറിച്ച് ഏറെ പറയേണ്ടതില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഭാര്യ സീരിയലിലെ രോഹിണി എന്ന കഥാപാത്രത്...
സ്റ്റൈലാകാൻ സെപ്റ്റം റിംഗ്
പഴയകാല സ്ത്രീകളെ സുന്ദരിമാരാക്കിയിരുന്ന മൂക്കിെൻറ അഗ്രത്ത് അണിയുന്ന മൂക്കുത്തി (സെപ്റ്റം റിംഗ്)യാണ് ലേറ്റസ്റ്റ് ട്രെൻഡ്. സെലിബ്രിറ്റികൾ മുതൽ സാധാരണ യുവതികൾ വരെ ഇപ്പോൾ സെപ്റ്റം റിംഗിെൻറ ആരാധകരാണ്. മൂക്കിെൻറ പാലത്തിൽ
മാലകളിലെ വൈവിധ്യം
കാഴ്ചയിൽ വലിയതും ഭംഗിയേറിയതുമായ മാലകളോടാണ് സ്ത്രീകൾക്ക് എന്നും പ്രിയം. അവസരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരുങ്ങി പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫാഷൻ ലിസ്റ്റിലെ ലേറ്റസ്റ്റ് ട്രെൻഡ് ഡിസൈൻ വജ്രമെന്ന് തോന്നിക്കുന്ന തരത്തിലുള്ള നെക്ലസ...
എന്‍റെ അമ്മ എന്‍റെ ടീച്ചർ
രണ്ട് അമാരോടുള്ള സ്നേഹം. അതാണ് എ.പി.അശ്വനിയെക്കുറിച്ചുള്ള ഈ കുറിപ്പിെൻറ കാതൽ. ഒന്നു പെറ്റ. മറ്റേത് അമ്മ മലയാളം. സ്നേഹത്തിെൻറ ഈ തണൽവഴികളിലൂടെ അവൾ നടന്നു. കാലം അവൾക്കായി കാത്തുവച്ചത് ഭാഗ്യത്തിെൻറ ഔദാര്യമായിരുന്നില്ല, മറിച്ച...
സംഗീതവഴിയേ.....
മലയാള ചലച്ചിത്ര സംഗീത സംവിധാന ലോകത്തിൽ സ്ത്രീസാന്നിധ്യം നന്നേ കുറവാണ്. മുൻകാലത്ത് മറുനാുകാരിയായ ഉഷ ഖന്ന, ഇപ്പോൾ പുതിയ തലമുറയിൽ നേഹാനായർ.. അങ്ങനെ ഒതുങ്ങുന്നു സ്ത്രീ സംഗീതസ്പർശം. ഇവിടെയാണ് നിറമുള്ള സ്വപ്നങ്ങളുമായി യുവഗായിക അർച്...
പ്രണയവര്‍ണങ്ങള്‍
പ്ര​ണ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള ദി​ന​മാ​ണു വാ​ലന്‍റൈൻ​സ് ഡേ. ​പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കും പ്ര​ണ​യം കൊ​തി​ക്കു​ന്ന​വ​ർ​ക്കും നി​ത്യ​മാ​യ പ്ര​ണ​യം ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും മാ​ത്ര​മു​ള്ള ദി​വ​സം.

​ഗി​രി...
റെഡ് ഔട്ട്, പിങ്ക് * ഗോൾഡൻ ഇൻ...
സ്നേഹത്തിെൻറ നിറം രക്‌തവർണ്ണമാണ്. പ്രണയത്തിനായി രക്‌തം ചീന്തിയവരുടെ സ്മരണയ്ക്കാകും ഒരുപക്ഷെ പ്രണയത്തിന് രക്‌തനിറം നൽകിയത്. പ്രണയിക്കുന്നവരുടെയും പ്രണയത്തിന് വേണ്ടി സ്വന്തം പ്രാണൻ നൽകിയവരുടെയും ദിനമാണ് വാലൈൻറൻസ് ഡേ. ഫെബ്രുവ...
പുഞ്ചിരി തൂകൂ... കൂടുതൽ ആത്മവിശ്വാസത്തോടെ...
ഒരു പുഞ്ചിരി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഒട്ടേറെയാണ്. കൂടുതൽ ആവിശ്വാസത്തോടെ പുഞ്ചിരിക്കാൻ തീർച്ചയായും മനോഹരമായ ചുണ്ടുകൾ വേണം. വെറുതെ ഒരു ലിപ്സ്റ്റിക്ക് മാത്രമോ ലിപ് ഗ്ലോസ് മാത്രമോ ഉപയോഗിച്ച് ചുണ്ടുകൾ മനോഹരമാക്കാം. എന്നാൽ ...
പെൺവിജയഗാഥ
കേരരളത്തിൽ സ്റ്റാർട്ടപ് സംരംഭകർ വേരുറപ്പിച്ചു തുടങ്ങുന്നതെയുള്ളു. ആശയത്തിന്റെ പ്രായോഗികത മുതൽ ഇൻകുബേഷൻ, ഫണ്ടിംഗ് എന്നു തുടങ്ങി വെല്ലുവിളികളിലൂടെ തന്നെയാണ് ഓരോ സ്റ്റാർട്ടപ് സംരംഭകനും മുന്നേറുന്നത്. ഇവിടെ രണ്ട് വനിതാ സ്റ്റാർട്...
കഥയെഴുതുന്ന കവിത
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയിലും സീരിയലിലും അവതാരകയായി തിളങ്ങുന്നതിനിടെ താൻ എഴുത്തുകാരി കൂടിയാണെന്നു ക...
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോയെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്. കളിമണ്ണിൽ തീർത്ത ആഭരണങ്ങൾക്ക് ഫാഷൻ വിപണിയിൽ പ്രിയമേറുകയാണ്. വള, മാല, കമ്മൽ, മോതിരം, ഹെയർ ക്ലിപ്പ് തുടങ്ങിയ ...
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ ഫാഷൻ ലോകത്ത് വളരെ വേഗതയിൽ കുതിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ 2017ലെ ഇന്ത...
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ മാത്രം നിറയുന്നു. മുട്ടറ്റം വരെ മുടി നീട്ടി വളർത്താനൊന്നും മോഡേൺ ഗാൽസ് ഒരുക്കമല്ല. മുടി ഭംഗിയായി സംരക്ഷിക്കാനുള്ള സമയക്കുറവു...
ഒരുക്കം മൂന്നു മാസം മുമ്പേ
കല്യാണത്തിന് മൂന്നു മാസം മുൻപ് ഒരുക്കം തുടങ്ങണം. പാർലറിൽ പോകുന്നത് കൂടാതെ വീട്ടിൽ വച്ചു തന്നെ മുടിക്കും ചർമത്തിനും സംരക്ഷണം നൽകാം.

* ആഴ്ചയിൽ ഒരു ദിവസം തലയിലും ദേഹത്തും എണ്ണ തേച്ച് കുളിക്കണം.
* ആഴ്ചയിൽ ഒരിക്കൽ ...
പട്ടിന്റെ പ്രൗഢിയിൽ സറീന റൊയാൽ
ആരെയും മോഹിപ്പിക്കുന്ന വിവാഹസാരികളുടെ പുതിയ ശേഖരമാണ് തിരുവനന്തപുരത്തെ സിൽക്ക് സാരികളുടെ എക്സ്ക്ലൂസീവ് ഷോറുമായ സറീന റൊയാലിൽ ഒരുക്കിയിരിക്കുന്നത്. കാഞ്ചീപുരം മുതൽ ബനാറസി വരെയുള്ള സിൽക്ക് സാരികളിൽ നിന്ന് ശ്രദ്ധയോടെ തെരഞ്ഞെടുത്...
ടെംപിൾ ജ്വല്ലറി
പണ്ടുകാലത്ത് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ദേവീ–ദേവന്മാരുടെ വിഗ്രഹങ്ങളെ അണിയിക്കാനുപയോഗിച്ച ആഭരണങ്ങളാണിവ. ഭരതനാട്യം, കുച്ചിപ്പുടി നർത്തകരും ഇതേ രീതിയിലുള്ള ആഭരണങ്ങളാണ് അണിയുന്നത്. ചെട്ടിനാടു കളക്ഷനിലുള്ള ആഭരണങ്ങൾ ഇപ്പോൾ ആന്റിക്...
ട്രെൻഡി 2016
ന്യൂജെൻ ഗാൽസിന് ട്രെൻഡി ഐറ്റംസ് സമ്മാനിച്ച വർഷമാണ് 2016. ഫാഷൻ ആക്സസറീസ് ചാർട്ടിൽ കൊച്ചു മൂക്കുത്തി മുതൽ വലിയ മാല വരെ ഇടം പിടിച്ചു. 2016 വിടവാങ്ങുമ്പോൾ ഫാഷൻ ആക്സസറീസിലെ ചില പുതുമകളിലേക്ക് ഒന്നു കടന്നുചെല്ലാം...

...
LATEST NEWS
ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
അഫ്ഗാൻ വ്യോമാക്രമണത്തിൽ 13 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു
ബിജെപിയിൽ പൊട്ടിത്തെറി: റിപ്പോർട്ട് ചോർത്തിയത് മുരളീധര വിഭാഗമെന്ന് കൃഷ്ണദാസ് പക്ഷം
ചൈനയിൽ നാലിയിരത്തോളം അനധികൃത വെബ്സൈറ്റുകൾ നിരോധിച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.