ഇക്കോസ്പോർട്ടിന് സിഗ്നേച്ചർ പതിപ്പ്
ഇക്കോസ്പോർട്ടിന് സിഗ്നേച്ചർ പതിപ്പ്
Saturday, November 5, 2016 6:31 AM IST
ഉത്സവകാലം പ്രമാണിച്ച് ഫോർഡ് ഇക്കോസ്പോർട്ടിന്റെ സിഗ്നേച്ചർ പതിപ്പ് വിപണിയിലെത്തി. ആകർഷകങ്ങളായ ഒട്ടേറെ അനുബന്ധഘടകങ്ങൾ, ആഭരണങ്ങൾ പോലെ ചേർത്ത് മോടി പിടിപ്പിച്ച, ടൈറ്റാനിയം ബ്ലാക്ക് എസ്യുവി ഇക്കോസ്പോർട്ടിന്റെ വില 9,26,194 രൂപ. ഫിറ്റ്മെന്റും പെയിന്റിങ്ങും ഉൾപ്പെടെ 37,894 രൂപയുടെ ആക്സസറികളാണ് സിഗ്നേച്ചർ പതിപ്പിലുള്ളത്.

ഫോഗ് ലാംപിന് ചുവടെ 5 എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന ഡേടൈം റണ്ണിങ് ലാംപുകൾ, കാറിന് സ്പോർട്ടി ചാരുത പകരുന്ന മുൻവശത്തേയും പിൻഭാഗത്തേയും ബംപർ ആപ്ലിക്, വശങ്ങളിലെ ഗ്രാഫിക്സ് ഇലുമിനേറ്റഡ് സ്കഫ്പ്ലേറ്റ്, ചുവപ്പ് സ്റ്റിച്ചിംഗോടു കൂടിയ ബ്ലാക്ക് ഡിസൈൻ സീറ്റ് കവർ എന്നിവയാണ്പുതിയ ഘടകങ്ങൾ.