6 ജിബി കരുത്തിൽ എട്ടു സ്മാർട്ട്ഫോൺ മോഡലുകൾ
6 ജിബി കരുത്തിൽ എട്ടു സ്മാർട്ട്ഫോൺ മോഡലുകൾ
Saturday, November 5, 2016 6:30 AM IST
ഫാബ്ലെറ്റിലും ലാപ്ടോപ്പിലും മാത്രമുണ്ടായിരുന്ന 6 ജിബി റാം ശേഷി ഇപ്പോൾ സ്മാർട്ട് ഫോണുകളിലുമുണ്ട്. അത്തരം എട്ടു മോഡലുകൾ പരിചയപ്പെടാം.

1. ഷവോമി എംഐ നോട്ട് 2

5.7 ഇഞ്ച് ഡിസ്പ്ലേയുള്ള ഈ ഫോണിന്റെ ഇരുവശവും കർവഡ് സ്ക്രീനാണ്. 2.35 ജിഗാഹെർട്സ് ക്വാഡ് കോർ സ്നാപ്പ്ഡ്രാഗൺ പ്രോസസർ. ആൻഡ്രോയ്ഡ് മാർഷ്മല്ലോ, 128 ജിബി സ്റ്റോറേജ്, പിന്നിൽ 22.5 എംപി, മുന്നിൽ 8 എംപി കാമറകൾ,.ഡ്യൂവൽ 4 ജി, 4070 എംഎഎച്ച് ബാറ്ററി. 34,000 രൂപ വില വരും.

2. വൺ പ്ലസ് 3

27,999 രൂപ വിലവരുന്ന വൺ പ്ലസ് 3യ്ക്ക് സ്നാപ്പ് ഡ്രാഗൺ 820 പ്രൊസസറാണ് കരുത്തുപകരുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേയിൽ ഗോറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട്. ആൻഡ്രോയ്ഡ് 6.0.1 മാർഷ്മല്ലോ, 64 ജിബി മെമ്മറി, 16 എംപി പുറകിലും, 8 എംപി മുന്നിലും കാമറകൾ, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫീച്ചറുകൾ.

3.അസൂസ് സെൻഫോൺ 3 ഡീലക്സ്

34,000 രൂപയോളം വില പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണാണ് അസൂസ്് സെൻഫോൺ 3 ഡീലക്സ്. 5.7 ഇഞ്ച് ഡിസ്പ്ലേ, 6.0 മാർഷ്മല്ലോ, സ്നാപ്ഡ്രാഗൺ 820 പ്രൊസസർ, 64 ജിബി ഇന്റേണൽ മെമ്മറി (എസ്ഡി കാർഡുവഴി 256 ജിബി വരെ), 23 എംപി പുറകിലും, 8 എംപി മുന്നിലും കാമറകൾ, 3000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ 4 ജി എന്നീ സവിശേഷതകൾ. ഇന്ത്യൻ വിപണിയിൽ ഇതുവരെ എത്തിയിട്ടില്ല.

4. ലീകൊ ലി മാക്സ് 2

25,000 രൂപയ്ക്ക് ലഭ്യമായ ഫോണിന്റെ ഡിസ്പ്ലേ 5.7 ഇഞ്ച്. സ്നാപ്പ്ഡ്രാഗൺ 820 പ്രൊസസർ, ആൻഡ്രോയ്ഡ് 6.0 മാർഷ്മല്ലോ, 64 ജിബി ഇന്റേണൽ മെമ്മറി (എസ്ഡി കാർഡുവഴി 128 വരെ), 21 എംപി പിന്നിലും, എട്ട് എംപി മുന്നിലും കാമറ, ഡ്യുവൽ സിം 4 ജി, 3100 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫീച്ചറുകൾ.

5. ഷവോമി എംഐ 5എസ് പ്ലസ്

ചൈനയിൽ മാത്രം വിപണിയിലെത്തിയ ഷവോമിയുടെ എം ഐ 5 എസ് പ്ലസിന്റെ ഡിസ്പ്ലേ 5.7 ഇഞ്ച്. 26,000 രൂപയോളം വില വരുമെന്ന് പ്രതീക്ഷിക്കുന്നു. 128 ജിബി ഇന്റേണൽ മെമ്മറി, 2.3 ജിഗാഹെർട്സ് സ്നാപ്പ്ഡ്രാഗൺ 821 പ്രൊസസർ, ആൻഡ്രോയ്ഡ് മാർഷ്മല്ലോ. 13 എംപി പുറകിലും, 4 എംപി മുന്നിലും കാമറ, 3800 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകൾ.

6. ലീകൊ ലി പ്രോ 3

5.5 ഇഞ്ച് ഡിസ്പ്ലേയിൽ ചൈനയിൽ വിപണിയിലെത്തിയ ലീകോ ലി പ്രോ 3യുടെ വില ഏകദേശം 30,000 രൂപ. 5.5 ഇഞ്ച് ഡിസ്പ്ലേ കർവ്ഡ് ഗ്ലാസ്, 2.35 ജിഗാഹെർട്സ് സ്നാപ്പ്ഡ്രാഗൺ 821 പ്രൊസസർ, ആൻഡ്രോയ്ഡ് മാർഷ്മല്ലോ, 64 ജിബി ഇന്റേണൽ മെമ്മറി (128 ജിബി വരെ എസ്ഡി കാർഡുവഴി), 16 എംപി പുറകിലും, 8 എംപി മുന്നിലും കാമറകൾ, 4,070 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ് ഫീച്ചറുകൾ.

7. സുക് ഇസെഡ്2 പ്രോ

സുക് കമ്പനി പുറത്തിറക്കിയ ഇസെഡ്2 പ്രോയുടെ ഡിസ്പ്ലേ 5.2 ഇഞ്ചാണ്. 27,000 രൂപ വിലവരുമെന്ന്പ്രതീക്ഷിക്കുന്ന ഫോണിന്റെ കരുത്ത് സ്നാപ്പ്ഡ്രാഗൺ 820 പ്രൊസസറാണ്. 128 ജിബി മെമ്മറി, ആൻഡ്രോയ്ഡ് മാർഷ്മല്ലോ, 13 എംപി പുറകിലും, 8 എംപി മുന്നിലും കാമറ. ഡ്യൂവൽ സിമ്മുകൾക്ക് 4 ജി സൗകര്യം, 3100 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകൾ.

8. ഒപ്പോ ആർ9എസ് പ്ലസ്

6 ഇഞ്ച് ഡിസ്പ്ലേയോടെ പുറത്തിറങ്ങിയ ഒപ്പോയുടെ ആർ9എസ് പ്ലസ് മോഡലിന്റെ വില 35,000 രൂപയാണ്. 1.9 ജിഗാഹെട്സ് സ്നാപ്പ്ഡ്രാഗൺ 653 ഒക്ടാകോറാണ് പ്രൊസസർ. 64 ജിബി ഇന്റേണൽ മെമ്മറി എസ്ഡി കാർഡുവഴി 128 ജിബി വരെയായി ഉർത്താം. ആൻഡ്രോയ്ഡ് മാർഷ്മല്ലോ, 16എംപി വീതം മുന്നിലും പുറകിലും കാമറ, 4 ജി ഡ്യൂവൽ സിം, 4000 എംഎഎച്ച് ബാറ്ററി എന്നിവയുമുണ്ട്.

9. ഇസെഡ്ടിഇ നൂബിയ ഇസെഡ് 11

ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണി ലക്ഷ്യമിടുന്ന നൂബിയ ഇസെഡ് 11 സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ 5.5 ഇഞ്ചാണ്. 35,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 2.15 ജിഗാഹെട്സ് സ്നാപ്പ്ഡ്രാഗൺ 820 പ്രൊസസർ, ആൻഡ്രോയ്ഡ് 6.0, ഇന്റേണൽ മെമ്മറി 64 ജിബി (എസ്ഡി കാർഡുവഴി 200 ജിബിവരെ), 16 എംപി പുറകിലും, 8 എംപി മുന്നിലും കാമറകളുണ്ട്. 3000 എംഎഎച്ച് ആണ് ബാറ്ററി ശേഷി.

10. വിവോ എക്സ് പ്ലേ5 എലൈറ്റ്

ലോകത്തിലെ ആദ്യ 6 ജിബി ഫോൺ നിർമാതാക്കളുടെ ഫോണായ എക്സ് പ്ലേ5 എലൈറ്റിന്റെ ഡിസ്പ്ലേ 5.43 ഇഞ്ച് കർവ്ഡ് ഗ്ലാസാണ്. ഏകദേശം 43,000 രൂപയാണ് വില. 2.15 സ്നാപ്പ്ഡ്രാഗൺ 820 പ്രൊസസർ, ആൻഡ്രോയ്ഡ് മാർഷ്മല്ലോ, 128 ജിബി ഇന്റേണൽ മെമ്മറി, 16 എംപി പുറകിലും, എട്ട് എംപി പുറകിലും കാമറകൾ, 3600 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫീച്ചറുകൾ.

–ജെനറ്റ് ജോൺ