തെങ്ങിനു ഇടവിളയായി ചെത്തിക്കൊടുവേലി
തെങ്ങിനു ഇടവിളയായി ചെത്തിക്കൊടുവേലി
Tuesday, November 1, 2016 6:29 AM IST
കേരളത്തിലെ തെങ്ങിൻ തോപ്പു കളിൽ ഇടവിള യായി കൃഷി ചെയ്യാവുന്ന ഒരു ഔഷധസസ്യ മാണ് ചെത്തി ക്കൊടുവേലി. പ്ലംബാജി നേസി യേ സസ്യകുടും ബത്തിൽ പ്പെ ടുന്ന കൊടുവേലിയുടെ മൂന്നി നങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നു. പൂക്കളുടെ നിറം അനുസരിച്ച് ഇവയെ മൂന്നായി തരംതിരിക്കാം. ചുവന്ന പൂക്കളു ള്ളവയാണ് പ്ലംബാഗോ റോസിയ അഥവ ചെത്തിക്കൊടുവേലി. ചിത്രക് എന്ന് സംസ്കൃതത്തിലും റോസ് കളേഴ്സ് റെഡ്മെർട്ട് എന്ന് ഇംഗ്ലീഷിലും അറിയ പ്പെടു ന്നു. ‘പ്ലംബാഗോ സെനാലിക്ക’യെന്ന വെള്ളക്കൊടു വേലി യും പ്ലംബാഗോ കാപെൻസിസ് എന്നു പേരുള്ള നീലക്കൊടു വേലിയു മാണ് മറ്റു രണ്ടിനങ്ങൾ. എന്നാൽ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നതും ഔഷധ നിർമാണരംഗത്ത് ഏറെ ഉപയോ ഗിക്കപ്പെടുന്നതും ചെത്തിക്കൊടു വേലിയാണ്.

പ്രജനനവും വിളപരിപാലനവും

അത്യുത്പാദന ശേഷിയുള്ള അഗ്നി, മൃദുല എന്നീ രണ്ടിനങ്ങൾ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ അഗ്നി എന്ന ഇനം ഒരു ഹെക്ടറിനു 10.4 ടണ്ണും മൃദുല 11.2 ടണ്ണും ശരാശരി വിളവു തരും. എന്നാൽ വിളവു കൂടുതലാണെ ങ്കിലും വേരുകളിൽ അടങ്ങി യിരിക്കുന്ന രാസപദാർഥമായ പ്ലംബാജിന്റെ അളവ് അഗ്നിയെ അപേക്ഷിച്ച് മൃദുലയിൽ കുറവാണ്.

ഒന്നര മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടി, വിത്തുകൾ ഉത്പാദി പ്പിക്കാറില്ല. തണ്ടു മുറിച്ച് വേരു പിടിപ്പിച്ചാണ് പ്രജനനം നടത്തു ന്നത്. തീരെ ഇളയ തണ്ടുകളും മൂപ്പു കൂടിയവയും നടീൽ വസ്തു വായി ഉപയോഗിക്കാതിരിക്കുക. 2–3 മുട്ടുകളോടു കൂടിയ തണ്ടുകൾ 0.05% ശതമാനം വീര്യമുളള ഐ.ബി.എ ലായനി കളിൽ മുക്കി നടുന്നത് എളുപ്പ ത്തിൽ വേരു പിടിക്കാൻ സഹായിക്കും. കിഴങ്ങുകൾ പോലെ വീർത്ത വേരുകൾക്കാണ് ഔഷധഗുണ മുള്ളത്. വേരു കൾക്കു വേണ്ടി നട്ടുവള ർത്തുന്നതിനാലും ആഴ ത്തിൽ വേരോടുന്നതു കൊണ്ടും നല്ല താഴ്ചയിൽ മണ്ണിളക്കി വേണം നിലമൊരുക്കാൻ. ജൈവവളം ഹെക്ടറിന് 10 ടൺ എന്ന തോ തിൽ നിലമൊരുക്കുമ്പോൾ അടിവളമായി ചേർക്കുക. വേരു പിടിപ്പിച്ച തൈകൾ രണ്ടു മാസ ത്തിനു ശേഷം 10–15 സെന്റീമീറ്റർ അകലത്തിൽ മാറ്റിനടാം. വിളവു വർധിപ്പിക്കാൻ 50 കിലോ നൈട്ര ജൻ, 50 കിലോ ഫോസ്ഫറസ്, 50 കിലോ പൊട്ടാഷ് എന്ന തോതിൽ ഒരു ഹെക്ടറിനു ആവശ്യമാണ്. 50 കിലോ ഫോസ്ഫറസ് മുഴുവ നായും അടിവളമായി നൽകാം. നൈട്രജനും പൊട്ടാഷും നട്ട് രണ്ട്, നാലു മാസങ്ങളിൽ രണ്ടു തവണ കളായി ചേർത്തു കൊടുക്കാം. വളപ്രയോഗത്തിനു ശേഷം മണ്ണു കയറ്റിയിടാൻ ശ്രദ്ധിക്കുക.




സസ്യ സംരക്ഷണം

വേനൽക്കാലത്ത് രണ്ടു തവണ നനയ്ക്കുന്നതും പുതയിടുന്നതും നല്ലതാണ്. നിമാവിരകളുടെ ശല്യമുള്ള പ്രദേശങ്ങളിൽ തൈ കൾ മാറ്റി നടുമ്പോൾ സ്യൂഡോ മോണാസ് ഫ്ളൂറസൻസ് എന്ന ജൈവ മിത്ര ബാക്ടീരിയ 10 ഗ്രാം ഒരു ചെടിക്ക് എന്ന തോതിൽ ചേർത്തുകൊടുക്കുക. പൂപ്പൽ രോഗങ്ങളെ നിയന്ത്രിക്കാനും ഇവ ഫലപ്രദമാണ്. അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് രണ്ടു കിലോ ഒരു സെന്റിന് എന്ന തോതിൽ നടുന്ന സമയത്തും ആറു മാസത്തിനു ശേഷവും ചേർത്തു കൊടുക്കുക. ഇലപ്പേൻ, നീലിമുട്ട എന്നീ കീടങ്ങളെ നിയന്ത്രിക്കാൻ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണലായനി ഉപയോഗിക്കാം.

വിളവെടുപ്പ്

നട്ട് 12–18 മാസത്തിനു ശേഷം വിളവെടുക്കാം. കൂടുതൽ കാലം വളരാനനുവദിച്ചാൽ ആദായം കൂടുകയും വേരുകളിൽ അടങ്ങി യിരിക്കുന്ന പ്ലംബാജിൻ എന്ന രാസപദാർഥത്തിെൻറ അളവ് വർധിക്കുകയും ചെയ്യും. വിള വെടുത്ത വേരുകൾ നന്നായി കഴുകിയ ശേഷം ചുണ്ണാമ്പു വെള്ളത്തിലിട്ട് ശുദ്ധി ചെയ്ത് തണലിൽ ഉണക്കി സൂക്ഷിക്കാം. കൊടുവേലിയുടെ ശുദ്ധി ചെയ്യാ ത്തവേര് ശരീരഭാഗങ്ങളിൽ സ്പർശിച്ചാൽ പൊള്ളലേൽ ക്കുന്നതു കൊണ്ട് ശ്രദ്ധാപൂർവം കൈ ഉറകൾ ധരിച്ചുവേണം അവ കൈകാര്യം ചെയ്യാൻ. ഒരു ഹെക്ടറിൽ നിന്ന് 10 ടൺ പച്ചവേരും 3–3.5 ടൺ ഉണക്ക വേരും ലഭിക്കും.

ഔഷധഗുണങ്ങൾ

ഏറെ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ചെത്തിക്കൊടു വേലി. കൊടുവേലിയുടെ വേരും വേരിന്റെ തൊലിയും ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ത്വക്കുരോഗങ്ങൾക്ക് സിദ്ധൗഷധ മാണ് ഈ സസ്യം. കൂടാതെ വാതം, വെള്ളപ്പാണ്ട്, മന്ത്, ഗ്രഹണി എന്നീ രോഗങ്ങൾ ശമിപ്പി ക്കാൻ കൊടുവേലിക്ക് കഴിവുണ്ട്. അഗ്നിമാന്ദ്യം, അരുചി, പ്ലീഹാ വൃദ്ധി, ആമവാതം, ഗർഭാശയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കൊടുവേലി മറ്റ് ഔഷധങ്ങളുടെ കൂടെച്ചേർത്ത് ഉപയോഗിക്കാറുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 8547991644