ഡിഎസ്കെ ബനെല്ലി ടിഎൻ ടി 600 ഐ
ഡിഎസ്കെ ബനെല്ലി ടിഎൻ ടി 600 ഐ
Friday, October 28, 2016 3:40 AM IST
സൂപ്പർബൈക്ക് മേഖലയിലെ മുൻനിരക്കാരായ ഡി എസ് കെ മോട്ടോവീൽസിന്റെ ഇറ്റാലിയൻ സൂപ്പർബൈക്ക് ബ്രാൻഡായ ഡിഎസ്കെ ബനെല്ലി ടിഎൻടി 600 ഐ ബൈക്കുകളുടെ വിൽപന ആറുമാസംകൊണ്ടു 3000 യൂണിറ്റ് കവിഞ്ഞു.

രാജ്യത്ത് ഒരു മികച്ച സൂപ്പർബൈക്ക് സംസ്കാരം സൃഷ്‌ടിക്കുക എന്നതാണ് ലക്ഷ്യമെന്നും മികച്ച ഡിസൈനും സുഖകരമായ ഡ്രൈവിംഗും അതിന് സഹായകരമാകുമെന്നും ഡി എസ് കെ മോട്ടോവീൽസ് ചെയർമാൻ ഷിറിഷ് കുൽക്കർണി പറഞ്ഞു.

നടപ്പു സാമ്പത്തികവർഷം അവസാനത്തോടെ ബെനെല്ലി 302 ആർ, ടി ആർ കെ 502 എന്നീ പുതിയ ബ്രാൻഡുകൾ വിപണിയിലെത്തിക്കും. കമ്പനി ഇപ്പോൾ പ്രതിവർഷം 7500 യൂണിറ്റുകളാണ് സിംഗിൾ ഷിഫ്റ്റിൽ നിർമിക്കുന്നത്. 2017 അവസാനത്തോടെ സിംഗിൾ ഷിഫ്റ്റിൽ പ്രതിവർഷം ഒരു ലക്ഷം യൂണിറ്റിലേക്ക് ഉത്പാദനം വർധിപ്പിക്കുവാൻ ഉദ്ദേശിക്കുന്നതായി കുൽക്കർണി അറിയിച്ചു.


രാജ്യത്താകെ എല്ലാ സൗകര്യങ്ങളോടെയുമുള്ള 17 ഷോറൂമുകളാണു ഡി എസ് കെയ്ക്കുള്ളത്. ടി എൻ ടി ബ്രാൻഡിലുള്ള എല്ലാ ടൂ സിലിണ്ടർ, ത്രീ സിലിണ്ടർ മോഡലുകളും ഇവിടെ ലഭ്യമാണ്. സിലിഗുരി, ബറോഡ, ഭുവനേശ്വർ, വിജയവാഡ, ലക്നൗ, ആഗ്ര എന്നിവിടങ്ങളിൽ 15 പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കും. നാഗ്പൂർ, റായ്പൂർ, പട്ന, ഉദയ്പൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലും ത്രീ എസ് സൗകര്യങ്ങളോടെ ഷോറൂമുകൾ ആരംഭിക്കും.