ജിയോനിയുടെ പി 7 മാക്സ്
ജിയോനിയുടെ പി 7 മാക്സ്
Friday, October 28, 2016 3:40 AM IST
എം 6 സീരീസിനുശേഷം ജിയോനിയുടെ 3ജിബി റാം ശക്‌തിയുമായി പി 7 മാക്സ് വിപണിയിൽ. 13,800 രൂപയാണ് ഫോണിന്റെ വില. മറ്റു സവിശേഷതകൾ: 5.5 ഫുൾ എച്ച്ഡി ഡിസ്പ്ലേ, ആൻഡ്രോയ്ഡ് മാർഷ്മല്ലോ, 2.2 ജിഗാഹെർട്സ് ഒക്ടാ–കോർ പ്രൊസസർ, 32 ജിബി ഇന്റേണൽ മെമ്മറി (എസ്ഡി കാർഡ് പിന്തുണയില്ല), 13 എംപി–5 എംപി കാമറകൾ, 3100 എംഎഎച്ച് ബാറ്ററി.

പൂർണമായും ആകർഷകമായ മെറ്റൽ ബോഡിയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇപ്പോൾ നേപ്പാളിൽ ലഭ്യമായ ഈ ഫോൺ അധികം താമസിക്കാതെ ഇന്ത്യയിലെത്തും.