ഹൈബ്രിഡ് എസ്യുവിയുമായി വോൾവോ
ഹൈബ്രിഡ് എസ്യുവിയുമായി വോൾവോ
Saturday, September 24, 2016 4:55 AM IST
കൊച്ചി: വോൾവോ ഓട്ടോ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ പ്ലഗ് ഇൻഹൈബ്രിഡ് എസ്യുവിയായ എക്സ്സി 90 ടി8 നിരത്തിലിറക്കി. എക്സ്സി 90യെ അടിസ്‌ഥാനമാക്കി നിർമിച്ചതാണ് എക്സ്സി 90 ടി8.

ഉയർന്ന ഇന്ധനക്ഷമതയുള്ള പെട്രോൾ എൻജിൻ, ഏറ്റവും കുറഞ്ഞ അന്തരീക്ഷ മലിനീകരണം തുടങ്ങിയവയാണ് നാലു സീറ്റുകളുള്ള എസ്യുവിയുടെ പ്രത്യേകത. ഏഴു സീറ്റുകളുള്ള എക്സ്സി 90 ടി8 പ്ലഗ് ഇൻ ഹൈബ്രിഡ് എസ്യുവി ആദ്യത്തെ 40 കിലോമീറ്റർ വരെ ഇലക്ട്രിക് എൻജിനിലാണു പ്രവർത്തിക്കുന്നത്. കിലോമീറ്ററിന് 49 ഗ്രാം മാത്രമാണ് മലിനീകരണത്തോത്. പ്യൂവർ, ഹൈബ്രിഡ്, പവർ എന്നിങ്ങനെ മൂന്നു വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളുണ്ട്. 2.0 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് ഇവയ്ക്ക്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.6 സെക്കൻഡ് മാത്രം മതി.


ഉൾവശങ്ങൾക്ക് ആഡംബരം നല്കാൻ ക്രിസ്റ്റൽ ഗ്ലാസുകൾ, സുഖകരമായ യാത്രയ്ക്ക് മസാജിംഗ് സംവിധാനമുള്ള സീറ്റുകൾ എന്നിവയാണ് നല്കിയിരിക്കുന്നത്.

റഡാർ അടിസ്‌ഥാനമാക്കിയുള്ള സുരക്ഷാസംവിധാനങ്ങളും പുതിയ വോൾവോയിൽ ഒരുക്കിയിരിക്കുന്നു. ന്യൂഡൽഹിയിലെ എക്സ്ഷോറൂം വില 1.25 കോടി രൂപ.