ഹോണ്ട ബിആർവി ഏഴ് സീറ്റർ ഹോണ്ട എസ്യുവി
ഹോണ്ട ബിആർവി ഏഴ് സീറ്റർ ഹോണ്ട എസ്യുവി
Tuesday, September 20, 2016 4:59 AM IST
എസ്യുവി എന്നാൽ മഹീന്ദ്ര സ്കോർപ്പിയോ അല്ലെങ്കിൽ ടാറ്റ സഫാരി എന്നു മനസിൽ വരുന്ന കാലമുണ്ടായിരുന്നു. അതിനു മാറ്റമുണ്ടായത് റെനോ ഡസ്റ്ററിന്റെ വരവോടെയാണ്. പിന്നാലെ നിസാൻ ടെറാനോയും മാരുതിഎസ് ക്രോസും ഹ്യുണ്ടായി ക്രെറ്റയുമെല്ലാം എത്തി. ഇപ്പോൾ കോംപാക്ട് എസ്യുവി വിഭാഗത്തിലാണ് കടുത്ത മത്സരം നടക്കുന്നത്. ഈ വിപണിയിലേയ്ക്ക് എതിരാളികൾക്കില്ലാത്ത സവിശേഷതയുമായാണ് ഹോണ്ടയുടെ ബിആർവിയുടെ വരവ്. ഏഴ് സീറ്ററാണ് ബിആർവി. ഈ മോഡലിനെപ്പറ്റി കൂടുതൽ അറിയാൻ ടെസ്റ്റ് െരഡെവിലേയ്ക്ക് കടക്കാം.

cq]I¸\

അമെയ്സ്, മൊബീലിയോ മോഡലുകളെപ്പോലെ ബ്രിയോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിലാണ് ബിആർവിയും നിർമിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്ഫോമിൽ നിർമിച്ച ഏറ്റവും നീളമേറിയ മോഡലാണിത്. മൊബീലിയോയെക്കാൾ 10 മില്ലി മീറ്റർ അധികമുണ്ട് ബിആർവിയുടെ വീൽബേസ്. സ്കോർപിയോ കഴിഞ്ഞാൽ കോംപാക്ട് എസ്യുവി വിഭാഗത്തിൽ ഏറ്റവും നീളമുള്ള മോഡലും ബിആർവിയാണ്.
മുൻഭാഗത്തിന് എസ്യുവിയുടെ തലയെടുപ്പ് ആവശ്യം പോലെയുണ്ട്. സിറ്റിയിലേതുപോലെയുള്ള കട്ടികൂടിയ ക്രോം സ്ട്രിപ്പ് പ്രൊജക്ടർ ഹെഡ്ലാംപ് യൂണിറ്റുകളെ ബന്ധിപ്പിക്കുന്നു. വശങ്ങളിൽ നിന്ന് നോക്കുമ്പോൾ മൊബീലിയോ എംപിവി പോലെ തോന്നുമെന്നത് പോരായ്്മ. സിൽവർ റൂഫ് റയിലുകൾ എസ്യുവി ലുക്ക് നൽകാൻ സഹായിക്കുന്നു. പതിനാറ് ഇഞ്ച് വീലുകൾ ബിആർവിയുടെ ആകാരത്തിന് യോജിച്ചതാണ്. പിൻഭാഗത്തിന്റെ രൂപകൽപ്പന ഗംഭീരം തന്നെ. മൊബീലിയോ ഘടകങ്ങൾ ഉപയോഗിക്കാതിരുന്നത് ഭാഗ്യം. റിവേഴ്സ് ലാംപുകളാണ് ബൂട്ട് ലിഡിലുള്ളത്. സ്റ്റെപ്പിനി ടയർ വാഹനത്തിന് അടിയിലാണ് ഉറപ്പിച്ചിരിക്കുന്നത്.

അനായാസം കയറാനും ഇറങ്ങാനും കഴിയുന്നവിധമാണ് ബിആർവിയുടെ സീറ്റ് ക്രമീകരണം. നവീകരിച്ച അമെയ്സിലേതുപോലുള്ളതാണ് ഡാഷ്ബോർഡ്. ബ്ലാക്ക് ബിജ് നിറത്തിനു പകരം പൂർണ്ണമായി കറുപ്പ് നിറത്തിലാണെന്നതുമാത്രമാണ് വ്യത്യാസം.

സ്മാർട്ട് കീ ബിആർവക്കുണ്ട്. ഡോർ ഹാൻഡിലിലെ സെൻസറിൽ വിരലമർത്തുന്നതോടെ ഡോർ തുറക്കും. കീയിലെ ബട്ടൻ അമർത്തിയും ഡോർ അൺലോക്ക് ചെയ്യാം. ഡോർ ലോക്കാവുന്നതും അൺലോക്കാവുന്നതും നിശബ്ദമായാണ്. അമെയ്സിനെക്കാൾ വിലയേറിയ വാഹനമായതുകൊണ്ടുതന്നെ പ്ലാസ്റ്റിക് നിലവാരം മെച്ചമായിരിക്കുമെന്ന് കരുതിയെങ്കിലും അങ്ങനെ ഉണ്ടായില്ല. ഹ്യുണ്ടായി ക്രെറ്റയുമായി താരതമ്യപ്പെടുത്തിയാൽ ഡാഷ്ബോർഡിന്റെ നിലവാരം മോശമാണ്. െരഡെവർ സീറ്റിലിരിക്കുമ്പോൾ നല്ല റോഡ് കാഴ്ച ലഭിക്കുന്നുണ്ട്. പില്ലറിനു കട്ടിക്കൂടുതലുണ്ടെങ്കിലും അത് കാഴ്ചയെ കാര്യമായി തടസപ്പെടുത്തുന്നില്ല.
മൊബീലിയോയിൽ നിന്ന് വ്യത്യസ്തമായി ഉയരം ക്രമീകരിക്കാവുന്ന െരഡെവർ സീറ്റും ഹെഡ്റെസ്റ്റുകളും നൽകിയിരിക്കുന്നത് നല്ല കാര്യം.

നവീകരിച്ച അമെയ്സിലും സിറ്റിയിലും പരിചയപ്പെട്ട ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് ബിആർവിയ്ക്കും. മൂന്ന് ഡയലുകൾ ഇതിൽ ഉൽപ്പെടുന്നു. അനായാസം വായിക്കാവുന്ന തരമാണിവ. രണ്ട് ട്രിപ്പ് മീറ്ററുകൾ , ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം , ശരാശരി ഇന്ധനക്ഷമത, ക്ലോക്ക് , ബാഹ്യതാപനില, ഓഡോ മീറ്റർ എന്നിവ മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയിൽ തെളിയും.

ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നിരാശപ്പെടുത്തും. വിലക്കുറവുള്ള വിറ്റാര ബ്രെസയിൽ പോലും ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉള്ളപ്പോൾ ബിആർവിയിൽ ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഹെഡ്സെറ്റാണ്. എന്നാൽ ആറ് സ്പീക്കറുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ശബ്ദ നിലവാരം മികച്ചതാണ്. ബ്ലൂടൂത്ത് മുഖേന സ്മാർട്ട്ഫോണിനെ മ്യൂസിക് സിസ്റ്റവുമായി പെയർ ചെയ്യാം. സ്റ്റിയറിങ്ങിൽ ഫോൺ കൺട്രോൾ നൽകിയിട്ടില്ലെന്നത് മറ്റൊരു പോരായ്മയാണ്. ഒരു ലിറ്റർ കുപ്പി വയ്ക്കാവുന്നതാണ് ഡോർ പോക്കറ്റുകൾ .

െരഡെവർ സീറ്റിലിരുന്ന് പിൻഭാഗത്തേയ്ക്ക് നോക്കിയാൽ മൊബീലിയോ എംപിവിയുടെ ഇന്റീരിയറിലിരിക്കുന്ന പ്രതീതിയാണ്. മൂന്ന് നിരകളിലായി ഏഴ് പേർക്കുള്ള സീറ്റ് ക്രമീകരിച്ചിരിക്കുന്നു. ആദ്യ രണ്ട് നിരകളിലെ സീറ്റുകൾക്കും ആവശ്യം പോലെ ഹെഡ് ലെഗ് റൂമുണ്ട്. രണ്ടാം നിരസീറ്റ് പിന്നിലേയ്ക്ക് നീക്ക ലെഗ്സ്പേസ് കൂട്ടാം. ഈ സീറ്റിന്റെ ബാക്ക് റെസ്റ്റ് 60 ഡിഗ്രി വരെ പിന്നിലേയ്ക്ക് ചെരിക്കാനുമാകും. ലോംഗ് ട്രിപ്പ് യാത്രകൾ ഇതേറെ സുഖകരമാക്കും. മൂന്നാം നിരയിൽ ആറടിപൊക്കക്കാർക്ക് പോലും ലെഗ് സ്പേസ് ലഭിക്കുന്നുണ്ട്. എന്നാൽ ഹെഡ്റൂം കുറവാണ്. എല്ലാ സീറ്റുകളും നിവർന്നിരിക്കുമ്പോഴും 223 ലിറ്റർ ബൂട്ട്സ്പേസ് ലഭിക്കുന്നുണ്ട്. വലുപ്പം കൂടിയ മഹീന്ദ്ര എക്സ്യുവി 500 യെക്കാൾ അധികമാണിത്. അവസാന നിരസീറ്റ് മടക്കിയാൽ ലഗേജ്സ്പേസ് 691 ലിറ്ററാകും. മൂന്നാം നിര സീറ്റിന്റെ ബാക്ക് റെസ്റ്റ് രണ്ടായി വേർതിരിച്ചിരിക്കുന്നത് നന്നായി. ലഗേജ് സ്പേസ് ഇഷ്‌ടാനുസരണം വിപുലപ്പെടുത്താം. ക്ലൈമറ്റ് കൺട്രോൾ എസിയുടെ പെർഫോമൻസ് മികച്ചതാണ്. പിൻസീറ്റുകളിലേയ്ക്ക് വേഗത്തിൽ തണുപ്പ് എത്തിക്കാൻ പ്രത്യേകം എസി യൂണിറ്റ് റൂഫിൽ നൽകിയിട്ടുണ്ട്. അടിസ്‌ഥാന വകഭേദം ഒഴികെയുള്ളവയ്ക്ക് ഇതുണ്ട്.


F³Pn³ s]Àt^ma³kv

ഇന്ത്യയിൽ ഹോണ്ടയുടെ ആദ്യ കോംപാക്ട് എസ്യുവിയായ ബിആർവിയ്ക്ക് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. സിറ്റിയിൽ നിന്ന് കടം കൊണ്ട എൻജിനുകളാണിവ. 1.5 ലിറ്റർ , ഡീസൽ എൻജിന് 99 ബിഎച്ച്പി 200 എൻഎം. ആറ് സ്പീഡ് മാന്വൽ ഗീയർബോക്സാണിതിന്. മൈലേജ് ലിറ്ററിന് 21.9 കിലോ മീറ്റർ.

ഒന്നര ലിറ്റർ പെട്രോൾ എൻജിന് ശേഷി 117 ബിഎച്ച്പി 146 എൻഎം. പെട്രോളിന് സിവിടി ഓട്ടോമാറ്റിക് ഗീയർബോക്സും ലഭ്യമാണ്. പെട്രോളിന്റെ മാന്വൽ വകഭേദത്തിന് ലിറ്ററിന് 15.4 കിലോമീറ്റർ ഓട്ടോമാറ്റിക്കിന് 16 കിലോമീറ്റർ എന്നിങ്ങനെയാണ് മൈലേജ്.

െരഡെവർ സൈഡിൽ ഡാഷ്ബോർഡിന്റെ വലതുവശത്താണ് സ്റ്റാർട്ടർ ബട്ടൻ. ക്ലച്ചിൽ ചവിട്ടി ഈ ബട്ടൻ അമർത്തുന്നതോടെ എൻജിൻ സ്റ്റാർട്ടാകും. ടർബോ ലാഗ് തീർത്തും കുറവുള്ളതാണ് ഡീസൽഎൻജിൻ. ക്രമാനുഗതമായാണ് വേഗമെടുക്കുന്നത്. നിറയെ യാത്രക്കാരെയും വച്ച് കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ പോലും വളരെ സ്മൂത്തായി വണ്ടി വലിക്കുന്നുണ്ട്. വളരെ കൃത്യതയുള്ള ഷിഫ്ടിംഗാണ് ഗീയർബോക്സ് കാഴ്ചവച്ചത്. സസ്പെൻഷൻ കാര്യക്ഷമത മികച്ചതാണ്. ഉയർന്ന വേഗത്തിലും നല്ല സ്‌ഥിരതയുണ്ട്. കൂടാതെ മൂന്നാം നിര സീറ്റിൽ ചാട്ടം അനുഭവപ്പെട്ടില്ല. ഹാച്ച്ബാക്ക് പോലെ അനായാസം ബിആർവിയെ കൈകാര്യം ചെയ്യാം. ബ്രേക്കിന്റെ കാര്യക്ഷമതയും പ്രശംസനീയമാണ്.

പിന്നിലെ വിൻഡ്സ്ക്രീനിലൂടെയുള്ള കാഴ്ച പരിമിതമാണ്. അതുകൊണ്ടുതന്നെ റിവേഴ്സ് പാർക്കിംഗ് സഹായി ആവശ്യമാണ്. നിർഭാഗ്യവശാൽ റിവേഴ്സ് ക്യാമറയോ പാർക്കിംഗ് സെൻസറുകളോ ഹോണ്ട നിൽകിയിട്ടില്ല.

റെനോ ഡസ്റ്ററിനു സമാനമായി 210 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ബിആർവിയ്ക്കുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ മോശം റോഡുകളിലും കൂസലില്ലാതെ പായാൻ ഹോണ്ട എസ്യുവിയ്ക്ക് കഴിയുന്നു. എന്നാൽ ഡസ്റ്ററിനെപ്പോലെ ഫോർ വീൽ െരഡെവ് ഇതിനില്ല.

hne

രണ്ട് എയർ ബാഗുകളും എബിഎസും ഡീസൽ ബിആർവിയുടെ അടിസ്‌ഥാന വകഭേദത്തിനുമുണ്ട്. പെട്രോളിന്റെ അടിസ്‌ഥാന വകഭേദത്തിന് രണ്ട് എയർ ബാഗുകൾ മാത്രമേയുള്ളൂ, എബിഎസില്ല.

Ahkm\hm¡v

ഹ്യുണ്ടായി ക്രെറ്റ , റെനോ ഡസ്റ്റർ മോഡലുകളെക്കാൾ കാര്യമായ വിലക്കുറവ് ബിആർവിക്കില്ല. ഫീച്ചറുകളും കുറവാണ്. ഏഴ് സീറ്റർ ആണെന്നതാണ് ബിആർവിയുടെ ഹൈലൈറ്റ്. ഈ വിഭാഗത്തിലെ ഏറ്റവും ഉൾവിസ്താരമുള്ള മോഡലും ഇതുതന്നെ. വലിയ കുടുംബങ്ങൾക്ക് യോജിച്ച എസ്യുവി എന്ന നിലയിലായിരിക്കും ബിആർവി ജനപ്രീതി നേടുക. ഹോണ്ടയുടെ പ്രീമിയം ബ്രാൻഡിംഗ് ബിആർവിയ്ക്ക് തുണയാകും.

ടെസ്റ്റ് െരഡെവ് വാഹനത്തിന് കടപ്പാട്:
വിഷൻ ഹോണ്ട, നാട്ടകം, കോട്ടയം13.
ഫോൺ : 04812361150, 95260 51175.

þsF¸v Ipcy³