തിരക്കിന്റെ വഴിയിൽ ശിവദ
തിരക്കിന്റെ വഴിയിൽ ശിവദ
Saturday, September 17, 2016 5:00 AM IST
<യ> ലിജിൻ കെ. ഈപ്പൻ

ചിലരങ്ങനെയാണ്, തങ്ങളുടെ കയ്യൊപ്പു ചാർത്തി അഭ്രപാളികളിൽ വിസ്മയം തീർത്ത് വൻ തിരിച്ചുവരവുകൾ നടത്തും. അതു ചിലപ്പോൾ വർഷങ്ങളുടെ ഇടവേളകൾ കഴിഞ്ഞാകാം. എങ്കിലും കാലം കാത്തു സൂക്ഷിച്ച പട്ടങ്ങൾ അവർക്കു വേണ്ടിയുള്ളതാകും. മലയാളത്തിനു നിരവധി നായികമാരെ സമ്മാനിച്ച സംവിധായകൻ ഫാസിൽ മലയാളത്തിനു സമ്മാനിച്ച നായികയായിരുന്നു ശിവദ. 2010–ൽ ലിവിംഗ് ടുഗദർ എന്ന ചിത്രത്തിലൂടെ മലയാളികൾ ഇഷ്ടപ്പെട്ട മുഖം വലിയൊരു ഇടവേളയ്ക്കു ശേഷം സുസു സുധി വാൽമീകം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി. ആ കടന്നുവരവ് ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിക്കൊണ്ടായിരുന്നു. എന്നും മലയാളികളുടെ സ്വന്തം ശിവദയാണെന്ന് ഈ പ്രതിഭ പറയുന്നു... ആ വിശേഷങ്ങളിലൂടെ...

സീനിയർ സംവിധായകൻ ഫാസിലിന്റെ സിനിമയിൽ നായികയായി സിനിമയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?

അങ്കമാലിയിലാണ് എന്റെ വീട്. കോളജിൽ ബിടെക് ചെയ്യുന്ന സമയത്തു ചില ചാനലുകളിൽ ലൈവ് പ്രോഗ്രാമുകൾക്കും മറ്റും ഞാൻ ആങ്കറിംഗ് ചെയ്തിരുന്നു. അതിനിടയിൽ ചെയ്തതായിരുന്നു നടൻ വിനീത് കുമാർ ഒരുക്കിയ മഴ എന്ന ആൽബവും. ആ സമയത്തു സിനിമകളിലേക്കു നിരവധി അവസരം വന്നിരുന്നു. പഠിത്തമായിരുന്നു താൽപര്യം എന്നതുകൊണ്ടു അതൊക്കെ അന്നു നിരസിക്കേണ്ടി വന്നു. ആങ്കറിംഗ് കണ്ടിട്ടാണ് ഫാ സിൽസാറ് ലിവിംഗ് ടുഗദറിലേക്കു വിളിക്കുന്നത്. ഫാസിൽസാറിന്റെ സിനിമയിലേക്കു വിളിച്ചിട്ട് അതു വേണ്ടെന്നുവെക്കുന്നത് മണ്ടത്തരമാണെന്നു തോന്നി. അഭിനയിച്ചു നോക്കാം, ശരിയായില്ലെങ്കിൽ വിട്ടേക്കാം എന്നൊരു ചിന്തയിലായിരുന്നു ഞാൻ. കാരണം ആ സമയത്ത് കാമ്പസ് സെലക്ഷനിലൂടെ രണ്ടിടത്തു ജോലി ശരിയായി നിൽക്കുന്ന സമയമായിരുന്നു അത്.

സത്യത്തിൽ ലിവിംഗ് ടുഗദറിനു മുന്നേ ഞാനൊരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കേരള കഫേയിൽ ലാൽ ജോസ് സാർ ഒരുക്കിയ പുറംകാഴ്ചകൾ എന്ന ചിത്രമായിരുന്നു അത്. ബിഗ് സ്ക്രീനിലേക്കുള്ള കടന്നുവരവ് അതായിരുന്നു. എന്താണ് സിനിമ, എങ്ങനെയാണ് ഷൂട്ടിംഗ് എന്നൊക്കെ അറിയുന്നതു തന്നെ ആ സമയത്താണ്. ചിത്രം ആകെ പത്തു മിനിട്ടു മാത്രമാണുള്ളത്. അതിൽ ഞാൻ രണ്ടു മിനിട്ടിനകത്താണ് പ്രത്യക്ഷപ്പെടുന്നത്. മമ്മുക്കയും ശ്രീനിവാസൻ സാറുമായിരുന്നു അതിൽ. അവരോടൊപ്പം ബസിൽ യാത്ര ചെയ്യുന്ന കോളജ് വിദ്യാർഥിയായിട്ടായിരുന്നു വേഷം. അതായിരുന്നു തുടക്കം.

ആദ്യചിത്രം സംവിധായകൻ ഫാസിലിന്റെ സിനിമയിൽ കേന്ദ്രകഥാപാത്രമായി. എങ്ങനെ ഓർക്കുന്നു ആ ചിത്രത്തിലെ അനുഭവങ്ങൾ?

നല്ല പേടിയോടെയാണ് ഫാസിൽസാറിന്റെ സിനിമയിലേക്കെത്തിയത്. ഡാൻസ് ചെയ്യുന്നതുപോലെയും ആങ്കറിംഗ് പോലെയുമല്ലല്ലോ സിനിമയിലെ അഭിനയം. കാമറ ഫിയർ ഇല്ലെങ്കിലും സിനിമ എന്തെന്നറിയാത്ത ഞാൻ ഇത്രയും സീനിയറായ ഒരു സംവിധായകനൊപ്പം വർക്കു ചെയ്യുകയാണ്. സിനിമയിൽ ഞാൻ, ഹേമന്ത്, ശ്രീജിത് വിജയ് തുടങ്ങി എല്ലാവരും പുതുമുഖങ്ങളായിരുന്നു. ഫാസിൽസാറ് ഞങ്ങൾക്ക് ഒരുപാടു കാര്യങ്ങൾ പറഞ്ഞുതന്നിരുന്നു. സാറിന്റെ സിനിമാ ജീവിതവും അനുഭവങ്ങളുമൊക്കെ. കൂടാതെ നെടുമുടി വേണുച്ചേട്ടനും ഇന്നസെന്റ് ചേട്ടനും സിനിമയെപ്പറ്റിയും അനുഭവങ്ങളുമൊക്കെയായി ഞങ്ങൾക്കു നിരവധി പാഠങ്ങൾ തന്നിരുന്നു. ശരിക്കും നമ്മൾ ഒന്നുമറിയാതെ ചെല്ലുകയാണവിടെ. ഒരു കിൻഡർ ഗാർഡനിലെത്തുന്ന കൊച്ചുകുട്ടിയെപ്പോലെ. ആദ്യാക്ഷരം കുറിക്കുന്നതു മുതൽ എല്ലാം അവർ പറഞ്ഞുതന്നു. നല്ലൊരു തുടക്കം ലഭിക്കാനായി എന്നതു വളരെ വലിയൊരു ഭാഗ്യമായിരുന്നു. പിന്നെ ഫാസിൽസാറിന്റെ പ്രത്യേകത ഓരോ സീനും അഭിനയിച്ചു കാണിക്കും എന്നതാണ്. അതു വലിയൊരു പിന്തുണയായിരുന്നു എനിക്ക്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ17മെ2.ഷുഴ മഹശഴി=ഹലളേ>

നിരവധി നായികമാരെ സമ്മാനിച്ച ഫാസിലിന്റെ സിനിമയിൽ നായികയായി പ്രവേശനം സാധ്യമായി. ആസിനിമയുടെ പ്രതികരണം എങ്ങനെയുണ്ടായിരുന്നു?

ആ സിനിമ വലിയൊരു വിജയം ആയിരുന്നില്ലെങ്കിലും ഫാസിൽസാറിന്റെ നായിക എന്നൊരു പട്ടം എനിക്കു സമ്മാനിച്ചിരുന്നു. അതു എനിക്ക് ഒരുപാട് അവസരങ്ങൾ തുറന്നു തന്നു. എന്നാൽ ഞാൻ നല്ലൊരു സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. ആ സമയത്തു ഡാൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ലിവിംഗ് ടുഗദർ റിലീസായി രണ്ടു മാസം കഴിഞ്ഞപ്പോഴാണ് തമിഴിൽ നിന്നും നല്ലൊരു ഓഫർ വരുന്നത്. സില്ലനു ഒരു കാതൽ സിനിമയുടെ സംവിധായകൻ കൃഷ്ണ സാർ ചെയ്യുന്ന പുതിയ ചിത്രം നെടുംചാലെയിലേക്കെന്നെ വിളിക്കുന്നത്. അദ്ദേഹം എന്റെ സിനിമ കണ്ടിരുന്നില്ല എന്നതാണ് സത്യം. ഫാസിൽ സാറിന്റെ നായിക എന്നു മാത്രമാണ് അദ്ദേഹത്തിനു അറിയാമായിരുന്നത്. ഫാസിൽ സാറിന്റെ നായിക എന്ന പട്ടമാണ് കോളിവുഡിലേക്കും എനിക്ക് അവസരങ്ങൾ തുറന്നുതന്നത്. നെടുംചാലൈ എനിക്കു വലിയൊരു അനുഭവമാണ് തന്നത്. അതിനായി എനിക്കു വണ്ണംവയ്ക്കേണ്ടി വന്നു. വലിയൊരു യാത്രയായിരുന്നു ആ ചിത്രം. ആ സിനിമ റിലീസ് അയപ്പോഴേക്കും നിരവധി അവസരങ്ങൾ തമിഴിൽ നിന്നും ലഭിക്കാൻ തുടങ്ങി.

ഈ കാലയളവിലും കുറച്ചു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ ചെയ്തിരിക്കുന്നത്. സിനിമയുടെ തിരഞ്ഞെടുപ്പിൽ എങ്ങനെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്?

തിരക്കിട്ടു സിനിമയെടുക്കാതെ എനിക്കു സന്തോഷം തരുന്ന ചിത്രങ്ങളാണ് ഞാൻ തിരഞ്ഞെടുക്കാറ്. അതാണ് ഈ കാലയളവിലും വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം ചെയ്തത്. ഒരു ചിത്രം പൂർത്തിയായതിനു ശേഷം മാത്രം മറ്റൊന്ന്. ഇപ്പോൾ തമിഴ് സിനിമ രണ്ടെണ്ണം പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം കമ്മിറ്റ് ചെയ്തത് ഒരു ചിത്രം മാത്രമാണ്. റോഹിൻസാറ് സംവിധാനം ചെയ്തു കലൈയരശൻ നായകനായി സി.വി കുമാർ സാറിന്റെ പ്രൊഡക്ഷനിലുള്ള ചിത്രമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ബാക്കി രണ്ടു പ്രൊഡക്ഷൻ ബോബി സിംഹയുടെ വല്ലവനുക്കും വല്ലവ്, രാജൻ മാധവ് സാറ് സംവിധാനം ചെയ്ത ഘട്ടം എന്ന സിനിമയും കഴിഞ്ഞ വർഷം തുടങ്ങിവെച്ചതാണ്. ഇപ്പോഴാണ് പൂർത്തിയായത് എന്നുമാത്രം. സി.വി. കുമാർ സാറിന്റെ ചിത്രവും ഉടൻ പൂർത്തിയാകും. ഓരോ സിനിമയും പൂർത്തീകരിച്ചതിനു ശേഷം മാത്രം മറ്റൊന്നു തെരെഞ്ഞെടുക്കുന്നതിനു കാരണം ആ ചിത്രത്തിൽ നമ്മൾ ഒരു കഥാപാത്രമാണ്. അതിന്റെ പൂർണതയിലായിരിക്കും നമ്മളപ്പോൾ. അതിനിടയിൽ മറ്റൊന്നു ചെയ്യാൻ വ്യക്‌തിപരമായി എനിക്കു പ്രയാസമാണ്. ഒരു കഥാപാത്രം പൂർണമായും ഇറങ്ങിപ്പോയതിനു ശേഷം മാത്രം മറ്റൊന്ന്.


തമിഴ് ചിത്രങ്ങളുടെ പ്രതികരണം സംതൃപ്തി നൽകുന്നുണ്ടോ?

തീർച്ചയായും. തമിഴ്നാട്ടിൽ ആ വർഷത്തെ മികച്ച വിജയ ചിത്രമായിരുന്നു നെടുംചാലൈ. അതിലെ അഭിനയത്തിന് എനിക്കു നിരവധി പുരസ്കാരങ്ങളൊക്കെ ലഭിച്ചിരുന്നു. പിന്നീടു ഞാൻ ചെയ്ത ചിത്രമായിരുന്നു സീറോ. ഒരു സൂപ്പർ നാച്യുറൽ ഹൊറർ ചിത്രമായി ഒരുക്കിയ ആ ചിത്രം സാമ്പത്തികമായി വലിയ വിജയം നേടിയില്ലെങ്കിലും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. അതിനു ശേഷം ചെയ്ത ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്.

മലയാളികൾ മറന്നു തുടങ്ങിയ സമയത്താണ് സുസു സുധി വാൽമീകത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയത്. രഞ്ജിത് ശങ്കർ ചിത്രത്തിലേക്കു എങ്ങനെയാണ് എത്തുന്നത്

നെടുംചാലൈ കണ്ടിട്ടു രഞ്ജിത് ശങ്കർ സാറിനോട് അദ്ദേഹത്തിന്റെ അസോസിയറ്റ് ജീവൻചേട്ടനാണ് എന്നെപ്പറ്റി പറയുന്നത്. ആ ചിത്രം രഞ്ജിത് സാറും കണ്ടിരുന്നു. അങ്ങനെയാണ് എനിക്കു കാൾ വരുന്നത്. കഥയെപ്പറ്റിയൊക്കെ സാറ് പറഞ്ഞു കഴിഞ്ഞപ്പോൾ ഒറ്റക്കാര്യം മാത്രമാണ് ഞാൻ സാറിനോടു പറഞ്ഞത്. 2010 ലാണ് ഫാസിൽ സാറിന്റെ സിനിമ ഞാൻ പൂർത്തിയാക്കിയത്. ഇത്രയും കാലം ഞാൻ കാത്തിരുന്നതു നല്ലൊരു തിരിച്ചുവരവിനു വേണ്ടിയാണ് എന്നാണ്. രഞ്ജിത്സാറ് പറഞ്ഞതും സുസു സുധി വാൽമീകത്തിലെ കല്യാണി മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചു വരവു നൽകുന്ന, ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും എന്നാണ്. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും ഇതെന്നും. അതു സത്യമായി. ഇപ്പോഴും ആൾക്കാരു കാണുമ്പോൾ എന്നെ കല്യാണിച്ചേച്ചി എന്നാണ് വിളിക്കാറുള്ളത്. അതോടൊപ്പം രഞ്ജിത് ശങ്കർ സാറിനെപ്പോലെ ഒരു സംവിധായകന്റെ ചിത്രം, ജയസൂര്യ നായകൻ. അങ്ങനെയൊരു കോമ്പോ എന്റെയും തിരിച്ചു വരവിനു നല്ലതാണെന്നു തോന്നി. അതുകൊണ്ടു തന്നെ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ലായിരുന്നു.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ17മെ3.ഷുഴ മഹശഴി=ഹലളേ>

വീണ്ടും ജയസൂര്യയുടെ നായികയായി ഇടിയിലൂടെ എത്തുന്നു. ഇടിയെപ്പറ്റിയുള്ള പ്രതീക്ഷകൾ?

നിത്യ എന്നൊരു കഥാപാത്രത്തിനെയാണ് ഞാൻ ഇടിയിൽ അവതരിപ്പിക്കുന്നത്. ഒരു ബാങ്ക് ഉദ്യോഗസ്‌ഥയാണ്. ഇതുവരെ ചെയ്തിട്ടില്ലാത്ത വളരെ ബോൾഡായ ഒരു കഥാപാത്രമാണത്. സിനിമയിൽ മുഴുവൻ സമയം എത്തുന്നില്ലെങ്കിലും വളരെ പ്രാധാന്യമുള്ള ത്രില്ലിംഗായിട്ടുള്ളൊരു കഥാപാത്രമാണ്. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഫൈറ്റ് സീനൊക്കെ ചിത്രത്തിലുണ്ട്. സിനിമയെപ്പറ്റി പറഞ്ഞപ്പോൾ തന്നെ ഒരു ഫൈറ്റ് സീൻ ചിത്രത്തിലുണ്ടന്നു ഡയറക്ടർ പറഞ്ഞിരുന്നു. ഞാനും ഇതുവരെ കൈവെച്ചിട്ടില്ലാത്ത മേഖലയാണത്. പക്ഷേ, വളരെ ബുദ്ധിമുട്ടുള്ളൊരു സംഗതിയായിരുന്നു അത്. നായകന്മാർ സിനിമയിൽ ഫൈറ്റ് ചെയ്യുമ്പോൾ കൊള്ളാമല്ലോ എന്നു നമുക്കു തോന്നും. അതു ചെയ്തു ഫലിപ്പിക്കാൻ കുറച്ചു പ്രയാസം തന്നെയായിരുന്നു. ഒരു പക്ഷേ, ഇനി ഇങ്ങനൊരു കഥാപാത്രം വന്നാൽ എനിക്ക് എളുപ്പമായിരിക്കാം. സുസു സുധി വാൽമീകത്തിൽ നിന്നു വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഇടിയിൽ പ്രേക്ഷകർക്കു കാണാൻ കഴിയുന്നത്.

പുതിയ പ്രൊജക്ടുകൾ ഏതൊക്കെയാണ്?

മലയാളത്തിൽ ഒരു ചിത്രം കൂടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അത് അനൗൺസ് ചെയ്യാറായിട്ടില്ല. കൂടാതെ രണ്ടു ചിത്രങ്ങളുടെ ചർച്ച നടക്കുന്നുമുണ്ട്. തമിഴിൽ പൂർത്തിയാക്കിയ മൂന്നു ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് ഞാൻ. അതോടൊപ്പം തമിഴിൽ ഒരു ചിത്രം കൂടി ചെയ്യാനുള്ള തയാറെടുപ്പിലാണ്. തമിഴിലും കന്നടയിലും ഒരേസമയം ഒരുക്കുന്ന ചിത്രമാണത്. തിരക്കിട്ടു ചെയ്യാനാവില്ലാത്തതുകൊണ്ട് ആലോചിച്ചു മാത്രമെ ചിത്രങ്ങൾ കമ്മിറ്റു ചെയ്യു.

ഭർത്താവ് മുരളി കൃഷ്ണന്റെ വിശേഷങ്ങൾ?

മുരളി കൃഷ്ണനും സിനിമയിൽ സജീവമാണ്. മുരളിയുടെ സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് ഉടൻ റിലീസാവുകയാണ്. പിന്നെ ഒരു ചിത്രത്തിനു തിരക്കഥയെഴുതാനുള്ള തയാറെടുപ്പിലുമാണ്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ17മെ4.ഷുഴ മഹശഴി=ഹലളേ>