മഹീന്ദ്രയുടെ പുതിയ ബൊലേറോ പവർ പ്ലസ് വരുന്നു
മഹീന്ദ്രയുടെ പുതിയ ബൊലേറോ പവർ പ്ലസ് വരുന്നു
Saturday, September 17, 2016 5:00 AM IST
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽനിന്നു പുതിയ ബൊലേറോ പുറത്തിറങ്ങുന്നു. എംഹോക് എൻജിനിൽ പുറത്തിറങ്ങുന്ന എസ്യുവിക്ക് ബൊലേറൊ പവർ പ്ലസ് എന്നാണ് പേരു നല്കിയിരിക്കുന്നത്.

എംഹോക്ക് എൻജിനിൽ പുറത്തിറങ്ങുന്ന ബൊലേറോയ്ക്കു പഴയതിനേക്കാൾ 13 ശതമാനം അധികം കരുത്തും അഞ്ചു ശതമാനം മൈലേജ് വർധനയുമാണ് മഹീന്ദ്ര ഉറപ്പു നല്കുന്നത്. മികച്ച പ്രകടനത്തോടൊപ്പം സുഖകരമായ യാത്രയും മികച്ച ഡ്രൈവിംഗ് അനുഭവവും പവർ പ്ലസിൽ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.


എസ്എൽഇ, എസ്എൽഎക്സ്, ഇസഡ്എൽഎക്സ് എന്നീ മൂന്ന് വേരിയന്റുകളിൽ പുറത്തിറക്കുന്ന എംഹോക് എൻജിൻ ബൊലേറോയിൽ പഴയ ബൊലേറോയുടെതിനു സമാനമായ ഇന്റീരിയറാണ് നല്കിയിരിക്കുന്നത്. 6.54 ലക്ഷം മുതലാണ് എക്സ് ഷോറൂം വില.