ബ്രൂക്ലിൻ ബ്രിഡ്ജ് ആത്മചോദനയുടെ സ്മാരകം
ബ്രൂക്ലിൻ ബ്രിഡ്ജ് ആത്മചോദനയുടെ സ്മാരകം
Friday, September 9, 2016 5:19 AM IST
<യ> ഡോ. രാജൻ പെരുന്ന

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം. ഒരു നദിക്കു കുറുകെ അര കിലോമീറ്റർ നീളത്തിൽ ഒരു പാലം പണിയാൻ എത്ര നാൾ വേണ്ടി വരും എന്ന് ഒരു ചോദ്യം ആരെങ്കിലും ചോദിച്ചാൽ, അസാദ്ധ്യം എന്നേ അന്ന് ആരും ആദ്യം മറുപടി പറയൂ. കാരണം അതിനുള്ള സാധനസാമഗ്രികൾ വേണം. ഡിസൈൻ വേണം. നദിയിൽ നൂറടിയോളം ആഴത്തിൽ കോൺക്രീറ്റ് ബേസ്മെന്റ് നിർമിച്ച് അതിൽ വേണം തൂണുകൾ ഉറപ്പിക്കാൻ. എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങൾ. അസാദ്ധ്യം, അസാദ്ധ്യം എന്നേ ആരും പറയൂ.

പക്ഷേ, എന്തും സാദ്ധ്യമാണെന്ന് ഉറപ്പിച്ചു വിശ്വസിക്കുന്ന ഒരാൾക്കോ? ഇതിലപ്പുറവും സാദ്ധ്യമാണ്. നിങ്ങൾക്കറിയാമോ, ജോൺ റോബ്ളിംഗ് എന്ന എൻജിനീയറും അദ്ദേഹത്തിന്റെ മകൻ വാഷിംഗ്ടൺ റോബ്ളിംഗും ഇത്തരം അസാദ്ധ്യതകളുടെ മേലാണ് തങ്ങളുടെ സ്വപ്നങ്ങൾ കെട്ടിപ്പൊക്കിയത്. എന്നിട്ടോ, അവ വെറും സ്വപ്നങ്ങളായി അവശേഷിച്ചില്ല. മറിച്ച് ആത്മചോദനയുടെ സ്മാരകങ്ങളായി കാലത്തെ അതിജീവിക്കുന്നു.

<യ> എൻജിനിയറിംഗ് പശ്ചാത്തലവുമായി

ജോൺ റോബ്ളിംഗ് ജർമനിയിലാണ് ജനിച്ചത്. പുകയില കച്ചവടക്കാരനായിരുന്നു പിതാവ്. ബർലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്ചർ, ബ്രിഡ്ജ് കൺസ്ട്രക്ഷൻ, ഹൈഡ്രോളിക്സ് എന്നിവയൊക്കെ ചേർന്ന ഇൻഡസ്ട്രിയൽ എൻജിനിയറിംഗിൽ ബിരുദം നേടിയശേഷം കുറേക്കാലം പ്രഷ്യൻ ഗവൺമെന്റിനു വേണ്ടി റോഡു നിർമാണത്തിൽ പങ്കെടുത്തു. പിന്നീട് ഇരുപത്തഞ്ചാമത്തെ വയസിൽ പടിഞ്ഞാറൻ പെൻസിൽവേനിയയിലേക്ക് സഹോദരനോടൊപ്പം കുടിയേറി. അവിടെ കൃഷിചെയ്തു ജീവിക്കാമെന്നാണ് വിചാരിച്ചതെങ്കിലും അത് സഫലമായില്ല.

ഇനിയെന്ത് എന്നാലോചിച്ചപ്പോൾ, താൻ പഠിച്ച വിദ്യയുമായി തുടങ്ങാമെന്ന് വിചാരിച്ചു. അതിനെത്തുടർന്ന് സ്റ്റേറ്റ് തലസ്‌ഥാനമായ ഹാരിസ്ബർഗിലേക്ക് താമസം മാറ്റി. ധാരാളം ഫാക്ടറികളും മറ്റു ബിസിനസ് സംരംഭങ്ങളുമൊക്കെയുള്ള നഗരം. ജോൺ അവിടെ സിവിൽ എൻജിനിയറായി.

ബീവർ നദിയിലെ കനാൽ നിർമാണത്തിന്റെ സർവേ ആണ് ആദ്യം ഏറ്റെടുത്ത ഉത്തരവാദിത്തം. നദിക്കു കുറുകേ എന്തുകൊണ്ട് ഒരു തൂക്കുപാലം നിർമിച്ചുകൂടാ എന്നൊരാശയം ഇതിനിടെ ജോണിന്റെ മനസിൽ മുളപൊട്ടി. പക്ഷേ ആർക്കും അതിനോടു വലിയ യോജിപ്പില്ല. തുക്കുപാലത്തിനു പറ്റിയ ഇരുമ്പു വയറുകൾ എവിടെ കിട്ടും? ഇതു തന്നെ ഒരുവസരം എന്നു മനസിലാക്കി ജോൺ വയർ കേബിളുകൾ നിർമിക്കുന്നതിന് ജോൺ എ. റോബ്ളിംഗ് കമ്പനി എന്ന പേരിൽ ചെറിയൊരു ഫാക്ടറി അവിടെ സ്‌ഥാപിച്ചു.

<ശാഴ െൃര=/ളലമേൗൃല/യറബ2016ലെുേ09്യമ2.ഷുഴ മഹശഴി=ഹലളേ>

<യ> അച്ഛനിൽ നിന്ന് മകനിലേക്ക്

തൂക്കുപാലങ്ങളുടെ നിർമിതിയിൽ അദ്ദേഹത്തിന്റെ മകൻ വാഷിംഗ്ടൺ റോബിളിംഗ് ജോണിനെ സഹായിച്ചിരുന്നു. 1869 ജൂൺ 28 ഒരു ശപിക്കപ്പെട്ട ദിനമായിരുന്നു ജോണിന്. തൂക്കുപാലത്തിന്റെ സർവേ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം ഒരപകടത്തിൽപ്പെട്ടു. ദിശ തെറ്റി പാഞ്ഞു വന്ന ഒരു ബോട്ട് അദ്ദേഹത്തിന്റെ കാലിൽ ഇടിച്ചു. കാലിൽ ചെറിയൊരു മുറിവുണ്ടായി. എന്നാൽ പാലം പണിയുടെ ഹരത്തിൽ അദ്ദേഹം ആ മുറിവ് അവഗണിച്ചു. പക്ഷേ നാലഞ്ചു ദിസം കഴിഞ്ഞപ്പോഴേക്കും കാലിലെ മുറിവ് പഴുത്തു ടെറ്റനെസായി. അത് അദ്ദേഹത്തിന്റെ ജീവൻ അപഹരിച്ചു. പിതാവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായ പാലത്തിന്റെ പണി ഏറ്റെടുക്കാൻ വാഷിംഗ്ടൺ റോബ്ളിംഗ് തീരുമാനിച്ചു. അതിന് തന്നെക്കാൾ അർഹനായി മറ്റൊരാളില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അങ്ങനെ പാലം പണി പുരോഗമിച്ചു.

പാലത്തിന്റെ തൂണുകൾ നദിയുടെ അടിത്തട്ടിലാണ് ഉറപ്പിക്കേണ്ടത്. ഇതിനുവേണ്ടി തൊഴിലാളികൾ പ്രത്യേകം നിർമിച്ച തടിപ്പെട്ടികൾക്കുള്ളിൽ ആഴങ്ങളിൽ പോയി പണിയെടുക്കണം. തൊഴിലാളികളോടൊപ്പം വാഷിംഗ്ടണും പലവട്ടം നദിയുടെ അടിത്തട്ടിൽ പോയി. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ, ബോക്സിനുള്ളിലെ അതിമർദ്ദം തുടർച്ചയായി അനുഭവിക്കേണ്ടി വന്ന വാഷിംഗ്ടൺ പെട്ടെന്ന് രോഗബാധിതനായി. താമസിയാതെ അദ്ദേഹത്തിന്റെ ശരീരം പൂർണമായി തളർന്നു ജീവച്ഛവം പോലെയായി.


<യ> ലക്ഷ്യം നേടാനുള്ള വാശി

സംസാരശേഷി പോലും നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ഇനിയെന്ത് എന്നത് വാഷിംഗ്ടണെ വല്ലാതെ നൊമ്പരപ്പെടുത്തി. ഈസ്റ്റ് റിവറിനു മുകളിലെ തൂക്കുപാലം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ പോയ അച്ഛന്റെ സ്വപ്നത്തെക്കുറിച്ചോർത്ത് വാഷിംഗ്ടൺ വിങ്ങിപ്പൊട്ടി. തനിക്ക് ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന സങ്കടം അദ്ദേഹത്തെ കൂടുതൽ ദുഃഖാർത്തനാക്കി. ഭർത്താവിന്റെ വിഷമം മനസിലാക്കിയ ഭാര്യ എമിലി സഹായിക്കൻ തയാറായി. പക്ഷേ ഭർത്താവ് എങ്ങനെ ആശയവിനിമയം നടത്തും? എങ്ങനെ പാലം പണിക്ക് മേൽനോട്ടം വഹിക്കും? പാലം പണിയുടെ മുഴുവൻ രൂപവും വാഷിംഗ്ടണിന്റെ മനസിലാണ്. ആശയവിനിമയത്തിന് ഒടുവിൽ അവരൊരു മാർഗം കണ്ടുപിടിച്ചു. അൽപം ചലനശേഷിയുള്ള തന്റെ കൈവിരലുകൾ എമിലിയുടെ കൈത്തണ്ടയിൽ മുട്ടിച്ച് വാഷിംഗ്ടൺ കാര്യങ്ങൾ ഭാര്യയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. ക്രമേണ അത്തരം സ്പർശനങ്ങൾ ആവർത്തിച്ച് അത് അവരുടെ സംസാരഭാഷയായി. അവർ തമ്മിൽ ആംഗ്യഭാഷയിലൂടെ കാര്യങ്ങൾ പരസ്പരം കൈമാറ്റം ചെയ്തു. കണക്കും ആർക്കിടെക്ചറിലെ അടിസ്‌ഥാനതത്ത്വങ്ങളുമൊക്കെ എമിലി പഠിച്ചു. ഭാര്യ പാലം പണിക്ക് നേതൃത്വം നൽകുന്നത് വീട്ടിലെ മുറിയിലിരുന്ന് ദൂരദർശിനിയിലൂടെ വാഷിംഗ്ടൺ നോക്കിക്കിടക്കും. അങ്ങനെ ഒന്നും രണ്ടുമല്ല, പതിനൊന്നു വർഷം.

<ശാഴ െൃര=/ളലമേൗൃല/യറബ2016ലെുേ09്യമ3.ഷുഴ മഹശഴി=ഹലളേ>

<യ> ആത്മചോദനയുടെ വലിയ സ്മാരകം

പാലം പണി തുടങ്ങി പതിമൂന്നു വർഷം കൊണ്ട് ജോൺ റോബ്ളിംഗിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ആ മകനായി. 1883 മെയ് 24ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ചെസ്റ്റർ ആർതർ പാലം ഔചാരികമായി ഉദ്ഘാടനം ചെയ്തു. അദ്ദേഹവും സിറ്റി മേയർ ഫ്രാങ്ക്ളിൻ എഡ്സണുമാണ് ആദ്യം പാലത്തിൽ കാൽ കുത്തിയത്. പിന്നാലെ, കാത്തു നിന്ന പതിനായിരങ്ങളും. പ്രസിഡന്റ് ആർതർ പാലത്തിന്റെ ശിൽപിയെ നേരിട്ട് അനുമോദിക്കാൻ വാഷിംഗ്ടണിന്റെ വീട്ടിലെത്തി.

ആദ്യദിവസം തന്നെ ഏതാണ്ട് 1400 വാഹനങ്ങളും ഒന്നരലക്ഷത്തോളം ആളുകളും പാലത്തിലൂടെ സഞ്ചരിച്ചു. 1915–ൽ മുനിസിപ്പൽ അധികാരികൾ പാലത്തിന് ബ്രൂക്ലിൻ ബ്രിഡ്ജ് എന്നു പേർ നൽകി. പണി തീർന്ന കാലത്ത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നാണ് ആ പാലം അറിയപ്പെട്ടിരുന്നത്. ആത്മചോദനയുടെ ശക്‌തിയെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ ലോകത്തിലെ എല്ലാ പ്രഭാഷകരും വാഷിംഗ്ടൺ റോബ്ളിംഗിന്റെ കഥ പറയുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസിലായല്ലോ.

<യ> തൂക്കുപാലങ്ങളുടെ ചക്രവർത്തി

രണ്ടറ്റത്തും ഉയർത്തുന്ന ബലമേറിയ വലിയ തൂണുകളിൽ ഉറപ്പിക്കുന്ന ഇരുമ്പുവടങ്ങളിൽ തുക്കിയാണ് തുക്കുപാലങ്ങൾ നിർമിക്കുന്നത്. പാലത്തിലൂടെയുള്ള ഗതാഗതത്തിന്റെ ഭാരം പാലത്തെ വഹിക്കുന്ന ഇരുമ്പുവടങ്ങളിലൂടെ ഇരുവശത്തുമുള്ള തൂണുകൾ ഏറ്റുവാങ്ങി ഭൂമിയിലേക്കു വിടും.
ജോൺ തുക്കുപാലങ്ങളുടെ ഡിസൈനുകളിൽ പ്രത്യേക പ്രാവീണ്യം നേടിയിരുന്നു. പിറ്റ്സ്ബർഗിൽ അല്ലെഗേനി സസ്പെൻഷൻ ബ്രിഡ്ജാണ് ആദ്യസംരംഭം. നയാഗ്രാ നദിയുടെ മുകളിൽ സസ്പെൻഷൻ പാലം, ഓഹിയോ നദിയിൽ സിൻസിനാറ്റിയിൽ മറ്റൊരു തൂക്കുപാലം എന്നിവയൊക്കെ നിർമിച്ച് ഈ മേഖലയിൽ തനിക്കുള്ള പ്രത്യേക പാടവം തെളിയിച്ചു.

അങ്ങനെയാണ് ഈസ്റ്റ് റിവറിനു മുകളിൽ മാൻഹാട്ടനും ബ്രൂക്ലിനും മുകളിലൂടെയുള്ള തൂക്കുപാലത്തിന്റെ ആശയം നടപ്പാക്കാൻ അനുമതി ലഭിച്ചത്. നദിക്കു കുറുകേ 1600 അടി നീളം വേണം പാലത്തിന്. അത്രയും നീളത്തിൽ ഒരു തൂക്കുപാലം അസാദ്ധ്യം എന്നാണ് പലരും അന്ന് പറഞ്ഞത്. പോരെങ്കിൽ നദിയുടെ ആഴവും പ്രതികൂല ഘടകമാണ്. പണി തീർന്നാൽ ഈസ്റ്റ് റിവറിനു മുകളിലുടെയുള്ള പാലമാകും അന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ തുക്കുപാലം. (ഇന്നിപ്പോൾ ജപ്പാനിലെ 6532 അടി നീളമുള്ള അകാഷി കെയ്ക്യോ ബ്രിഡ്ജാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം.)